2017, ജനുവരി 5, വ്യാഴാഴ്‌ച

ഹിന്ദുത്വം  ഏക മതമല്ല!!!!!

ഭാരതീയ സനാതനധർമ്മ വിശ്വാസികളെല്ലാം ഹിന്ദുക്കളാണ്. ഷൺമതങ്ങളായി വേറിട്ടു നിന്നിരുന്ന കാലത്തും അവർ സനാതന ധർമ്മ വിശ്വാസികൾ ആയിരുന്നു. വൈഷ്ണവം,ശൈവം,ശാക്തേയം,ഗാണപത്യം,കാർത്തികേയം,സൗരം എന്നിവയാണ് ഷൺമതങ്ങൾ. ഈ വ്യത്യസ്ഥഭാവം.സനാതനധർമ്മത്തിൽ പെട്ടതാണ്.

സനാതന ധർമ്മികൾ ബ്രഹ്മാവിൽ നിന്നും ഉടലെടുത്ത വർഗ്ഗമാണ്.സപ്തർഷികളുടെ! പിൻ തലമുറക്കാർ.ബ്രഹ്മാവിന്റെ പുത്രരാണ് സപ്തർഷികൾ! അവരുടെ പിൻ തലമുറക്കാർ അവരുടെ പേരിലുള്ള ഗോത്രമായി അഥവാ സംഘമായി അറിയപ്പെട്ടു! വസിഷ്ഠഗോത്രം,അത്രിഗോത്രം ,വിശ്വകർമ്മ ഗോത്രം എന്നിങ്ങനെ! വിശ്വകർമ്മാവ് എന്ന് പറയുന്നത് ബ്രഹ്മാവിനെ ത്തന്നെയാണ്  അഥവാ ഈശ്വരനെ ത്തന്നെ!

സൃഷ്ടിക്ക് അധിപൻ ബ്രഹ്മാവ്! അതേ ബ്രഹ്മാവ് സൃഷ്ടി നടത്തുമ്പോൾ വിശ്വകർമ്മാവ് എന്നും,സംരക്ഷണം നൽകുമ്പോൾ വിഷ്ണു എന്നും സംഹരിക്കുന്ന വേളയിൽ ശിവൻ എന്നും പറയുന്നു. സനാതന ധർമ്മ വ്യവസ്തിതി ഭൂമിയിൽ സ്ഥാപിക്കാനായി സാക്ഷാൽ ഈശ്വരൻ ത്രിമൂർത്തീ ഭാവം കൈക്കൊണ്ടു! അഥവാ ഋഷിമാർ കൽപ്പിച്ചു.

ചാതുർ വർണ്യം തൊഴിലിനെ അടിസ്ഥാനപ്പെടുത്തി ഈശ്വരൻ തന്നെ തീരുമാനിച്ചതാണ്. അത് ലോകത്തിലുള്ള സകല ചരാചരങ്ങൾക്കും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധകമാണ്. ആരാധന,ഭരണം,കൃഷി കച്ചവടം,കൂലിപ്പണ് എന്നിവ ഇല്ലാത്ത മനുഷ്യ വർഗ്ഗം ഏതാണ്? അപ്പോൾ മറ്റു രാജ്യങ്ങളും,മതങ്ങളും ചാതുർ വർണ്യത്തെ  എതിർക്കുന്നത് വിവരക്കേടാണ്. ചാതുർവർണ്യം ജാതീയതയാണ് എന്ന് തെറ്റിദ്ധരിച്ചാണ് ഈ പ്രകടനം!ഒരു ആരോപണത്തിന് വേണ്ടി സത്യം മനഃപൂർവ്വം പഠിക്കാൻ ശ്രമിക്കുന്നില്ല എന്നതാണ് സത്യം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ