2017, ജനുവരി 30, തിങ്കളാഴ്‌ച

പാവം കാറൽ മാർക്സ്: അദ്ദേഹത്തിന്റെ സിദ്ധാന്തത്തിൽ അണികൾ മായം ചേർക്കുന്നത് അറിയുന്നുണ്ടോ?

പാവപ്പെട്ടവന്റെ ഉന്നമനം - ഇതായിരുന്നുവല്ലോ മാർക്സിസിന്റെ ലക്ഷ്യം? ആ ലക്ഷ്യത്തിൽ മനസാ വാചാ കർമ്മണാ മായം ചേർക്കപ്പെടുന്നത് അദ്ദേഹം എവിടെയെങ്കിലും ഇരുന്ന് അറിയുന്നുണ്ടാവുമോ? ഉണ്ടെങ്കിൽ സഖാവേ അങ്ങ് വിഭാവനം ചെയ്ത ആശയങ്ങൾ ഈ കലിയുഗത്തിൽ നടപ്പാക്കാൻ അങ്ങയ്ക്ക് സിന്ദാ ബാദ് വിളിക്കുന്നവർ തന്നെ സമ്മതിക്കില്ല.ഒരു വലിയ ധനാഢ്യൻ ഭരണാധികാരി ആയാൽ വിമർശിക്കാം.അയാൾക്ക് സാധാരണക്കാരന്റെ ദുരിതം മനസ്സിലാവില്ല. എന്നാൽ അങ്ങ് വിഭാവനം ചെയ്ത പോലെ ഒരു സാധാരണ തൊഴിലാളി ഭരണാധികാരി ആയാൽ ജനങ്ങൾ ഇഷ്ടപ്പെട്ടാൽ. അതൊന്നും കണക്കിലെടുക്കാതെ ഒരു ചായക്കച്ചവടക്കാരൻ പ്രധാനമന്ത്രി ആയാൽ!!! എന്ന് പരിഹസിക്കുന്നത് അങ്ങ് വിഭാവനം ചെയ്ത ആശയത്തിൽ പെട്ടതാണോ?

പ്രിയ സഖാവേ! ജാതിയും മതവും നോക്കിയാണോ അങ്ങ് തൊഴിലാളി മുതലാളി സമസ്യ പൂരിപ്പിച്ചത്? രാഷ്ട്രം നന്നാവണമെങ്കിൽ പ്രജകളും ത്യാഗം ചെയ്യേണ്ടി വരും എന്ന് അങ്ങ് സൂചിപ്പിച്ചിരുന്നുവല്ലോ! എത്രയോ പേർ ത്യാഗം ചെയ്തിട്ടുമുണ്ട്. എന്നാൽ ഇന്നത്തെ തലമുറ അങ്ങയ്ക്ക് ജയ് വിളിക്കുന്നു വെങ്കിലും അങ്ങ് ആരാണെന്ന് അവർക്കറിയില്ല.അങ്ങയുടെ തത്ത്വങ്ങളുടെ പ്രസക്തിയോ ഉദ്ദേശ ശുദ്ധിയോ അവർക്കറിയില്ല. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് അങ്ങ് പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കാൻ അങ്ങയുടെ പേരിൽ വന്ന അണികൾക്ക് ആയില്ല. അങ്ങ് ഒരിക്കലും ആരാധനാ കാര്യത്തിലോ ആരാധ്യ കഥാപാത്രങ്ങളുടെ കിര്യത്തിലോ അസഹിഷ്ണുത പ്രകടിപ്പിച്ചതായി കണ്ടിട്ടില്ല. മാത്രമല്ല യൂറോപ്പിലെ പുരോഹിത വർഗ്ഗത്തെ കുറിച്ചാണ് അങ്ങ് പറഞ്ഞത്. ഭാരതത്തിലെ ഒരു കാര്യവും അങ്ങ് പറഞ്ഞിട്ടില്ല.

അങ്ങയുടെ അണികളുടെ അഭിപ്രായങ്ങളെ വിമർശിച്ചാൽ വിമർശിക്കുന്നവൻ വർഗ്ഗീയവാദി ആകുമത്രേ! ഭാരതത്തിൽ ഇന്ന് നടക്കുന്നത് ഇഷ്ടമില്ലാത്തവരെ വർഗ്ഗീയ വാദി ആക്കുന്ന സ്വഭാവമാണ്.ഹൈന്ദവ ദർശനങ്ങളെ അപഹസിക്കാൻ അങ്ങ് പറഞ്ഞതായി അറിവില്ല എന്നാൽ അങ്ങയുടെ അനുയായികൾ കുറേ മതങ്ങൾ ഇവിടെ ഉണ്ടങ്കിലും ഹൈന്ദവരെ പ്രകോപിപ്പിച്ചും പരിഹസിച്ചും കഴിയുന്നു. ഫലമൊ ? അങ്ങയ്ക്ക് കൂടി ചീത്തപ്പേര് വരുത്തിവെയ്ക്കുന്നു. അവകാശങ്ങൾ പിടിച്ചു വാങ്ങാൻ അങ്ങ് ഉപദേശിച്ചുവല്ലോ! ആരെ ഭരണാധികാരി ആക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. അങ്ങിനെ ആ അവകാശം ഉപയോഗിച്ച് ഒരാളെ തിരഞ്ഞെടുത്താൽ അയാളെ അപഹസിക്കണം എന്ന് അങ്ങ് പറഞ്ഞതായി ഈയുള്ളവൻ ഇത് വരെ കേട്ടിട്ടില്ല - എന്നാൽ അങ്ങയുടെ അനുയായികൾ എന്ന് പറയുന്നവർ നിരന്തരം അത് ചെയ്യുന്നു. ജനങ്ങളുടെ മനസ്സ് കാണാനുള്ള വിവേകം അവർക്കില്ല. അധികാരത്തിൽ ഏറാൻ വിനയവും ധർമ്മവും ശത്രു വിനോട് പോലും ആദരവും കാണിക്കണമെന്ന സാമാന്യജ്ഞാനം പോലും അവർക്കില്ല. വിദ്വേഷം മാത്രമേ അവരുടെ സിദ്ധാന്തത്തിലുള്ളു.  അപ്പോൾ അതിന് പ്രതികരണവും സ്വാഭാവിക മാണല്ലോ!  ചുരുക്കിപ്പറഞ്ഞാൽ അങ്ങയുടെ അനുയായികൾ ഉണ്ടായ ശേഷം വന്ന വരൊക്കെ ഭാരതത്തിൽ ഓരോ മൂലയിലായി സ്ഥാനം പിടിച്ചു. അങ്ങയുടെ പേരിന്റെ മഹത്വം കൊണ്ട് മാത്രം ഒന്നു രണ്ട് സ്ഥലത്ത് തപ്പി നോക്കിയാൽ കാണാം -- എന്നാൽ കേരളത്തിൽ സ്ഥിരമല്ല താനും അഞ്ച് വർഷം ഭരിച്ചാൽ പിന്നെ മൈക്ക് കൈമാറും മൈക്ക് കിട്ടിയവൻ ഇതിലും ദരിദ്രരായത് കൊണ്ട് മൈക്ക് 5 വർഷം കഴിഞ്ഞാൽ തിരിച്ചു കിട്ടുന്നു. - പൊതു ജനം ചിന്തിക്കട്ടെ! 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ