2017, ജനുവരി 11, ബുധനാഴ്‌ച

നാരായണീയം --ദശകം -26 ശ്ലോകം -5 തിയ്യതി-11/1/2017

ഹൂഹൂസ്താവദ് ദേവലസ്യാപി ശാപാദ്-
ഗ്രാഹീഭൂതസ്തജ്ജലേ വർത്തമാനഃ
ജഗ്രാഹൈനം ഹസ്തിനം പാദദേശേ
ശാന്ത്യർത്ഥം ഹി ശ്രാന്തിദോ/സി സ്വകാനാം.
             അർത്ഥം
അക്കാലത്ത്  ദേവലമുനിയുടെ  ശാപം മൂലം മുതലയായിത്തീർന്ന് ആ തടാകജലത്തിൽ  കിടന്നിരുന്ന. ഹൂഹൂ എന്ന. ഗന്ധർവ്വനാകട്ടെ ഈ ആനയെ കാലിൽ. പിടി കൂടി. അല്ലേ ഭഗവൻ!  അവിടുന്ന്  ശാന്തി നൽകുവാനായിട്ടാണല്ലോ  സ്വ ഭക്തന്മാർക്ക് ക്ലേശകരനായി തീരുന്നത്.
6
ത്വത്സേവായാ വൈഭവാദ്ദൂർന്നിരോധം
യുദ്ധ്യന്തം തം വത്സരാണാം സഹസ്രം
പ്രാപ്തേ കാലേ ത്വത്പദൈകാഗ്ര്യസിദ്ധ്യൈ
നക്രാകാന്തം ഹസ്തിവര്യം വൃധാസ്ത്വം.
            അർത്ഥം
ഭവദ്ഭക്തിമശത്ത്വത്താൽ. ആയിരം കൊല്ലം നീക്കുപോക്കില്ലാതെ  എതിർത്തു നിന്ന ആ ഗജേന്ദ്രനെ  നിന്തിരുവടിയുടെ  പാദങ്ങളിൽ. ഏകാഗ്രതാ സിദ്ധിക്കുവേണ്ടി സമയമായപ്പോൾ. നിന്തിരുവടി മുതലയ്ക്ക് കീഴടങ്ങുന്നവനാക്കി ച്ചെയ്തു.

ഇവിടെ സ്വ ശക്തി കൊണ്ട് രക്ഷയില്ലെന്ന് ആനയ്ക്ക് ബോധ്യം വരുത്തി പൂർവ്വ സ്മരണയുണ്ടാക്കി ഏകാഗ്രമാക്കിത്തീർത്തു.
7
ആർത്തിവ്യക്തപ്രാക്തനജ്ഞാനഭക്തിഃ
ശുണ്ഡോത്ക്ഷിപ്തൈഃപുണ്ഡരീകൈഃ സമർച്ചൻ
പൂർവ്വാഭ്യസ്തം നിർവിശേഷാത്മനിഷ്ഠം
സ്തോത്രശ്രേഷ്ഠം സോ/ന്വഗാദീത്  പരാത്മൻ!
            അർത്ഥം
ഹേ പരമാത്മാവായ ഗുരുവായൂരപ്പാ!പീഡ വർദ്ധിച്ചപ്പോൾ. വ്യക്തമായ പൂർവ്വ ജന്മത്തിലെ  ജ്ഞാന ഭക്തികളോട് കൂടിയ ഇന്ദ്രദ്യുമ്നൻ. തുമ്പിക്കൈ കൊണ്ട് എത്തിപ്പിടിച്ച് മേലോട്ടെറിഞ്ഞ താമരപ്പൂക്കളാൽ ഭഗവാനെ അർച്ചിച്ചു കൊണ്ട് മുൻ ജന്മത്തിൽ അഭ്യസിച്ചിരുന്ന നിർഗ്ഗുണ ബ്രഹ്മപ്രതി പാദകമായ ഉത്തമ സ്തോത്രം ചൊല്ലി ആരാധിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ