2017, ജനുവരി 31, ചൊവ്വാഴ്ച

സംശയനിവാരണം

സാർ ഞാൻ ജലജ പട്ടാമ്പി-പാലക്കാട് ജില്ല
ഒരു ഗ്രൂപ്പിൽ ഉപവാസം എന്നത് പട്ടിണി കിടക്കുകയല്ല എന്ന് പറഞ്ഞ് വരാഹോപനിഷത്തിലെ ഒരൂ സൂക്തം ഉദ്ധരിച്ചിരിക്കുന്നു

ഉപസമീപേ യോ വാസോ ജീവാത്മാ പരമാത്മയോ ഉപവാസഃ സവിജ്ഞയോ ന തു കായസ്യ ശോഷണം (വരാഹോപനിഷത്ത്)

ഉപ എന്നാൽ അടുത്ത്  അതായത് ജീവാത്മാവ് പരമാത്മാവിന്റെ അടുത്തിരിക്കലാണ് അല്ലാതെ ഒന്നും കഴിക്കാതിരിക്കലല്ല! എന്ന് പറഞ്ഞിരിക്കുന്നു. ഇത് ശരിയാണോ സാർ
                   ഉത്തരം
ഒരു പദത്തിന് നിരവധി അർത്ഥങ്ങൾ ഉണ്ടാകും സന്ദർഭത്തിന് അനുസരിച്ചാണ് അർത്ഥം എടുക്കേണ്ടത്.ഓരോ ഉപനിഷത്തിലും ഓരോ പദങ്ങൾക്ക് ഓരോ അർത്ഥം കൊടുത്തിരിക്കും .അപ്പോൾ ആ ഉപനിഷത്ത് പഠിക്കുമ്പോൾ ആ അർത്ഥം തന്നെ എടുക്കണം.എന്നാൽ മറ്റു സന്ദർഭങ്ങളിൽ ഉപനിഷത് അർത്ഥം യോജിച്ചെന്ന് വരില്ല.ഉദാഹരണം  അശ്വം എന്ന വാക്ക് വേദത്തിൽ പ്രകാശം എന്ന അർത്ഥിൽ പ്രയോഗിച്ചിട്ടുണ്ട്. എന്നാൽ ഒരു യോദ്ധാവ് അശ്വാരൂഢനായി എന്ന് പറയുമ്പോൾ കുതിര എന്ന അർത്ഥമാണല്ലോ !അത് പോലെ ത്തന്നെ ഇതും. വരാഹോപനിഷത്ത് പഠിക്കുമ്പോൾ മേൽ പറഞ്ഞ അർത്ഥം എടുക്കണം എന്നാൽ ഏകാദശിയിൽ ഉപവസിക്കണം എന്ന് പറയുമ്പോൾ ഭക്ഷണം കഴിക്കാതെ ഇരിക്കണം എന്ന് തന്നെയാണ് അർത്ഥം. അതിന് യാതൊരു സംശയവും വേണ്ടാ! ശബ്ദതാരാവലി നോക്കുക അതിൽ രണ്ടർത്ഥവും കൊടുത്തിട്ടുണ്ട്. സംസ്കൃത നിഘണ്ടുവിലും രണ്ടർത്ഥം കൊടുത്തിട്ടുണ്ട്

അപ്പോൾ ഏകാദശി ഉപവാസം എന്ന് പറയുമ്പോൾ ഭക്ഷണം കഴിക്കാതെയുള്ള നോൽമ്പ് തന്നെയാണ്. ഒരു പദ്യം നോക്കുക

സ്നേഹം കൊടുത്തമ്മസ്നേഹമോടോമന
പുത്രന് സ്നാനം കഴിപ്പതിന്നായ്

ഇവിടെ ആദ്യത്തെ സ്നേഹം എന്നതിന് എണ്ണ എന്നും രണ്ടാമത്തെ സ്നേഹം എന്നതിന് നാം സാധാരണ പ്രയോഗിക്കുന്ന ഇഷ്ടം എന്നുമാണ് അർത്ഥം എടുക്കേണ്ടത്   അതായത് സനേഹത്തോടെ തന്റെ പുത്രന് കുളിക്കുവാനായി എണ്ണ നൽകി എന്ന്!  ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ