2017, ജനുവരി 18, ബുധനാഴ്‌ച

ക്ഷേത്രോപാസന-ഭാഗം 8
(വേദാന്തവും ക്ഷേത്രവും)
ക്ഷേത്രം രണ്ടായിരത്തിലധികം വർഷം പഴക്കമുള്ളവ ഭാരതത്തിൽ ഉണ്ട്. എന്നാൽ ഇന്ന് കാണുന്ന രീതിയിലുള്ള ആരാധനാ സമ്പ്രദായം ആണെന്ന് കരുതരുത്! പുരാതന ക്ഷേത്രങ്ങൾ പലതും പുതുക്കി പണി ചെയ്യുന്നതിന് മുമ്പുള്ള രീതികൾ നോക്കിയാൽ ഒരു സമൂഹ ആരാധനയ്ക്ക് പാകത്തിൽ ഉള്ളതായിരുന്നില്ല എന്ന് മനസ്സിലാകും. അപ്പോൾ ആർക്കായിരിക്കും അല്ലെങ്കിൽ എങ്ങിനെ ആയിരിക്കും അവിടുത്തെ ആരാധനാ രീതി?

മനുഷ്യൻ ഭൂജാതനായാൽ. വസുധൈവ കുടുംബകം എന്ന അവസ്ഥയാണ്. ഭൂമി അവന്റെ ആലയമാകുന്നു. അവിടെ നിന്ന് താഴേക്ക് വന്നാൽ ഭാരതം ആണ് അവന്റെ ആലയം അവിടുന്നും കീഴേക്ക് വന്നാൽ സംസ്ഥാനമാണ് ആലയം. പിന്നെ അവന്റെ ഗ്രാമമാകും അവിടുന്നും താഴേക്ക് പോയ്ക്കൊണ്ടിരുന്നാൽ അവന്റെ ഗൃഹമാകും പിന്നെ അവന്റെ ആലയം സ്വന്തം ശരീരമാകും.ഇതിന് ഗീത സാക്ഷി. ഇദം ശരീരം കൗന്തേയാ ക്ഷേത്രമിത്യഭി ധിയതേ!   --അവിടുന്നും ചുരുങ്ങി വന്നാൽ അവന്റെ അന്തഃകരണം ആണ് ആലയം. പിന്നെ സുഷുപ്തി എന്ന അവസ്ഥ സുഷുപ്തിയിൽ ആനന്ദം മാത്രമെ ഉള്ളു! ഇന്നലെ ഞാൻ നന്നായി ഉറങ്ങി എന്ന് നാം പറയാറുണ്ട് അപ്പോൾ ഇന്നലെ നന്നായി ഉറങ്ങിയപ്പോൾ ആ വിവരം അറിയുന്ന ഒരാൾ ഉണർന്നിരിപ്പുണ്ട്. സത്യത്തിൽ ആ ഉണർന്നിരിക്കുന്നവനാണ് ഞാൻ. സുക്ഷുപ്തി ആണ് എന്റെ ആലയം അഥവാ ക്ഷേത്രം. ഇന്നലെ ഞാൻ നന്നായി ഉറങ്ങി എന്നറിഞ്ഞ ആ ഞാൻ ആണ് ക്ഷേത്രജൻ. അതിന്റെ പ്രതീകമായാണ് ബാഹ്യക്ഷേത്ര സങ്കൽപ്പം ഉടലെടുത്തത്. സത്യത്തിൽ ഗഹനമായ ഒരു വേദാന്ത ചിന്തയാണ് ക്ഷേത്രത്തിന് പിന്നിൽ.

ബ്രഹ്മാണ്ഡം മുതൽ നമ്മുടെ കാരണ ശരീരം വരെ എത്തുന്ന ക്ഷേത്രസങ്കല്പമാണ് സനാതനമായ ക്ഷേത്രസങ്കല്പം. ഇതാണ് ഭാരതീയ ശ്രുതികളിലും സ്മൃതികളിലും ഉള്ള ക്ഷേത്ര സങ്കല്പം.ആ സങ്കല്പത്തിനെ നിലനിർത്താനാണ് എല്ലാ സനാതന ധർമ്മ ഗ്രന്ഥങ്ങളും ഋഷിമാരും ശ്രദ്ധിച്ചിട്ടുള്ളത്. ഈ തത്വം അറിയുന്നവർ മാത്രമേ പുരാതന കാലത്ത് ക്ഷേത്രത്തിൽ പോയിരുന്നുള്ളൂ  കലിയുഗത്തിൽ നാമജപം ആണ് ആരാധനാ സമ്പ്രദായം എന്നതിനാൽ സമൂഹ ആരാധനയ്ക്ക് പ്രസക്തി ഏറുകയും ക്ഷേത്രം സാമൂഹിക ആരാധനാ സമ്പ്രദായത്തിന് പുറമെ ഒരു സാംസ്കാരിക കേന്ദ്രമായും പരിണാമം ചെയ്യപ്പെട്ടു

ദ്വാപരയുഗത്തിൽ പൂജയാണ് ആരാധനാ വിധി. അപ്പോൾ എല്ലാ ഗൃഹങ്ങളിലും പൂജ നടന്നിരുന്നു.  കർമ്മത്തെ ആധാരമാക്കി മാത്രമായിരുന്നു ചാതുർവർണ്യത്തെ സമൂഹം കണ്ടിരുന്നത്. ബാഹ്യമായ രാഷ്ട്രീയ സ്വാർത്ഥത ചാതുർ വർണ്യത്തെ ജാതീയതയായി ബന്ധപ്പെടുത്തി. സമൂഹ ആരാധന ഇല്ലാതിരുന്ന ക്ഷേത്രത്തെ സമൂഹ ആരാധനയ്ക്ക് പാകമാക്കിയപ്പോൾ വേദാന്തികൾക്ക് പകരം എല്ലാവരും ആരാധനയ്ക്കായി വന്നപ്പോൾ ക്ഷേത്ര നിയമങ്ങളും മറ്റ് ആചാരങ്ങളും അതിനനുസരിച്ച് മാറി. ആയതിനാൽ ഇന്നും ചില തർക്കങ്ങൾ നിലനിൽക്കുന്നു. ബാഹ്യമായ ക്ഷേത്രത്തിൽ  ഞാൻ  ആരെന്ന് വ്യക്തമായി ബോധമുള്ളവനായിരിക്കണം പൂജകൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ