2017, ജനുവരി 11, ബുധനാഴ്‌ച

ഇപ്പോൾ നിഴൽ മാത്രം!!!!!

നോട്ട് പിൻവലിച്ചതിനെ തുടർന്ന് എന്തൊക്കെ ആയിരുന്നു കോലാഹലം? ഇപ്പോളോ? മോദിജിയെ നഖശിഖാന്തം എതിർത്തിരുന്ന സാധാരണക്കാരിൽ ഭൂരി പക്ഷവും പറയുന്നു ഇപ്പോൾ പ്രശ്നങ്ങൾ ഒന്നും ഇല്ല 500 ന്റെ നോട്ടുകൾ സുലഭം .ഇന്നലെ പ്രഭാഷണത്തിന് പോയപ്പോൾ ദക്ഷിണയായി ക്ഷേത്രക്കമ്മറ്റി തന്നത് അഞ്ഞൂറിന്റെ നോട്ടുകൾ!!!

കച്ചവടക്കാർ പറയുന്നു കുറച്ച് ദിവസം ബുദ്ധിമ്മുട്ടായിരുന്നു.ഇപ്പോൾ ഒക്കെ ശരിയായി. ഇന്ത്യ പോലെ ഇത്രയും ജനസംഖ്യയുള്ള രാജ്യത്ത് ഇത് പോലുള്ള ശക്തമായ പരിഷ്കാരങ്ങൾ ഇനിയും വരണം. മോദി വിരോധം ഉണ്ടായിരുന്നു.എന്നാൽ അനുഭവം അതില്ലാതാക്കി. വിരോധം കുത്തിവെച്ചത് ഭയപ്പെടൂത്തിയത് മറ്റുള്ള രാഷ്ട്രീയക്കാരാണ് .ചിലർ തുറന്നു പറയുന്നു.



ഇപ്പോളും നോട്ട് പിൻ വലിച്ചതിനെ അപലപിക്കുന്നത് മാർക്സിസ്റ്റ്,കോൺഗ്രസ്സ് മുസ്ലിം ലീഗ് മുതലായ പാർട്ടികൾ മാത്രമാണ്. സാധാരണ ജനങ്ങൾ അതെല്ലാം നല്ല കാര്യത്തിന് വേണ്ടിയാണ് എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു!

വരാൻ പോകുന്ന മറ്റ് സംസ്ഥാനങ്ങളിലേയും, ലോകസഭാ തിരഞ്ഞെടുപ്പിലേയും നേരിടാൻ പോകുന്ന പരാജയം രാഷ്ട്രീയ പാർട്ടികൾ മുൻകൂട്ടി കാണുന്നു. അതിന്റെ പരിഭ്രാന്തിയിലാണവർ! അതിനെ തടയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്നാണവർ ചിന്തിക്കുന്നത്! പക്ഷേ മോദിജിയുടെ ചിന്താഗതി വെറും തിരഞ്ഞെടുപ്പ് വിജയം മുന്നിൽ കണ്ടു കൊണ്ടല്ല എന്ന് കുറച്ച് പേരെങ്കിലും മനസ്സിലാക്കിയിരിക്കുന്നു. മനസ്സിലാകാത്തവർ മേൽപ്പറഞ്ഞ രാഷ്ട്രീയ കക്ഷികളും ചില മാദ്ധ്യമങ്ങളും ചാനലുകളുമാണ്.  ഏകീകൃത സിവിൽ കോട് ഭാരതത്തിൽ നടപ്പാക്കില്ല എന്ന് രമേഷ് ചെന്നിത്തല വെല്ലുവിളിച്ചിരിക്കുന്നു. എന്നാൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പല കാര്യങ്ങളിലും അതിനെ ഉദ്ദേശിച്ച നിയമങ്ങളാണെന്ന് മനസ്സിലാക്കുവാനുള്ള ബുദ്ധി വളരെ കുറവ്.

കൈവശം വെയ്ക്കുന്ന സ്ഥലത്തിന് പരിധി ശക്തമായി ഉറപ്പിക്കൽ, സ്വർണ്ണം കൈവശം വെക്കുവാനുള്ള പരിധി ഇന്ത്യ മൊത്തം ഒരേ വിദ്യാഭ്യാസ നയം, തുടങ്ങി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പലതും ഏകീകൃത സിവിൽ കോഡ് നിയമങ്ങളിൽ ചിലത് മാത്രമാണ്. ആരാധനാ സ്വാതന്ത്ര്യത്തിലെ കടന്നുകയറ്റമാണ് ഏകീകൃത സിവിൽ കോഡ് എന്നാണ് പറഞ്ഞു പരത്തുന്നത്. അത് വിശ്വസിച്ച് അണികളും പ്രക്ഷുബ്ധരാകുന്നു. എന്നാൽ അത് നടപ്പാക്കി കഴിഞ്ഞിട്ടും പ്രശ്നങ്ങൾ ഒന്നുമില്ല എന്നറിയുമ്പോൾ ഈ നേതൃത്വത്തിന്റെ നിഗമനം തെറ്റായിരുന്നു എന്ന് തിരിച്ചറിയും. ഭാവിയിൽ രാഷ്ട്രീയ പാർട്ടികളുടെ കെട്ടുറപ്പ് തന്നെ അവതാളത്തിലാകും. കുറച്ച് സമയം പിടിക്കുമെന്ന് മാത്രം - ചിന്തിക്കുക '

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ