2017, ജനുവരി 4, ബുധനാഴ്‌ച

ആ പദ്ധർമ്മങ്ങൾ - 1 അഹിംസ

അഹിംസ എന്നാൽ യാതൊരു കാരണവും കൂടാതെ അങ്ങോട്ട് ചെന്ന് ഉപദ്രവിക്കരുത് ' എന്നാണ് ' സർവ്വ ചരാചരങ്ങളിലും കുടികൊള്ളുന്നത് ഈശ്വര ചൈതന്യമാണ് എന്ന ബോധത്തോടെ ഇരിക്കൽ. എന്നാൽ സൃഷ്ടികളുടെ ബോധമില്ലായ്മ ദ്വൈതത്തെ ആണ്  കുറിക്കുന്നത്. നീ എന്റെ ശത്രു എന്ന് അദ്വൈത സിദ്ധാന്തി പറയില്ല. കാരണം അദ്വൈതത്തിൽ നീ എന്ന സമസ്യ ഇല്ല. ഞാൻ മാത്രമേ ഉള്ളൂ! എനിക്ക് ഞാൻ തന്നെ അറിഞ്ഞ് കൊണ്ട് ദ്രോഹം ചെയ്യാൻ കഴിയില്ലല്ലോ?

എന്നാൽ ഞാൻ, നീ എന്നീ വകഭേദങ്ങളുള്ള ഭൗതിക ജീവിതമാകുന്ന ദ്വൈതത്തിൽ, അദ്വൈത ബോധമില്ലാത്ത ഒരാൾ ഉപദ്രവിക്കാൻ വന്നാൽ ഏകം എന്ന് പറഞ്ഞ് പിൻമാറുന്നത് എന്തിനാണ്? അല്ലയോ അർജ്ജു നാനീ ഭീരുവാണെന്ന് ലോകം പറയും  എന്ന് ഭഗവാൻ പറയുന്നതിന്റെ  പൊരുൾ ഇങ്ങോട്ട് ഉപദ്രവിച്ചാൽ അത് തുടക്കണം. ഭൂമിയോളം ക്ഷമിക്കണം' എന്നിട്ടും ഉപദ്രവം നിൽക്കുന്നില്ലെങ്കിൽ    തിരിച്ചടിക്കണം' കാരണം സ്വതന്ത്രമായി ജീവിക്കുവാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഈശ്വര ദത്തമായി ഉണ്ട്. ആ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടാൽ അത് തിരിച്ചു വാങ്ങുക തന്നെ വേണം. ഇത് ഹിംസയല്ല. ധർമ്മമാണ്.

ഏറെ ദുരിതങ്ങൾ അനുഭവിച്ച ശേഷം, ക്ഷമയുടെ നെല്ലിപ്പടി കണ്ട ശേഷം വീണ്ടും അവകാശങ്ങൾ തരുന്നില്ല എന്ന ഘട്ടത്തിലാണ് യാതൊരു പോം വഴിയും ഇല്ലാതായപ്പോൾ കുരുക്ഷേത്രയുദ്ധം തീരുമാനിക്കപ്പെട്ടത്. എല്ലാം തീരുമാനിച്ചുറച്ച ശേഷം അവസാന നിമിഷം നിലപാട് മാറ്റിയ അർജ്ജുനനെ ധർമ്മം ചെയ്യാൻ പ്രേരിപ്പിക്കയാണ് ഭഗവാൻ ചെയ്യുന്നത്.

അത് ഹിംസയാണ് എന്ന് പറയുന്നവർ അജ്ഞാനികളാണ്. സ്വന്തം കുഞ്ഞിനെ ബലാൽക്കാരം ചെയ്യാൻ ശ്രമിക്കുന്ന ഒരു വനെ അഹിംസയുടെ പേരും പറഞ്ഞ് ആരെങ്കിലും അവനെ ഒന്നും ചെയ്യാതെ  വെറുതെ വിടുമോ? അപ്പോൾ അവിടെ പിതൃ ധർമ്മം അനുഷ്ടിച്ചേ മതിയാകൂ അതിന്നിടയിൻ പ്രതി മരിച്ചാൽ അതൊരിക്കലും ഹിംസ യോ പാപമോ ആകുന്നില്ല മറിച്ച് പുത്രിയെ രക്ഷിക്കുക എന്ന ധർമ്മമാണ് അവിടെ ചെയ്യുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ