2017, ജനുവരി 5, വ്യാഴാഴ്‌ച

യുക്തിവാദികളുടെ യുക്തിയില്ലായ്മ!!!!

ഇപ്പോൾ അരുൺജിത്ത് ചുള്ളിപ്പറമ്പ് എന്ന വ്യക്തി ഇട്ട ഒരു പോസ്റ്റ് കണ്ടു 1 അത് നോക്കുക
"ദളിതരും,ഈഴവരും എങ്ങിനെ ഹിന്ദുക്കളാകും?ആര്യഭരണഘടനയായ മനുസ്മൃതി പ്രകാരം നാലു വർണ്ണങ്ങളേ ഹിന്ദുക്കളാകുന്നുള്ളൂ!ബാക്കിയുള്ളവർ പൂറം ജാതിക്കാരായ പഞ്ചമർ ആണ്.അഥവാ പശുവിന്റെ ചാണകത്തിൽ നിന്ന് ജനിച്ചവർ"

മറുപടി

ഹേ യുക്തി വാദികളെ! ചാതുർവർണ്ണ്യം ഹിന്ദുക്കളുടേതാണ് എന്ന് ഏത് ഗ്രന്ഥത്തിലാണ് പറഞ്ഞിട്ടുള്ളത്?

അടുത്തകാലത്ത് ആണ് ദളിതർ എന്ന പദപ്രയോഗം തുടങ്ങിയത്!അതിന് മുമ്പേ ഭാരതത്തിലെ സനാതന ധർമ്മ വിസികളെ ഹിന്ദുക്കൾ എന്ന് പേർഷ്യക്കാർ വിളിച്ചിരുന്നു. അവർ ഒരു പ്രത്യേക മതവിഭാഗത്തെ അല്ലല്ലോ ഹിന്ദുക്കൾ എന്ന് വിളിച്ചത്!സിന്ധു നദിക്കപ്പുറം ഉള്ളവർ എന്ന അർത്ഥത്തിലല്ലേ? അങ്ങിനെ യാണെങ്കിൽ ഇവിടെ താമസിക്കുന്ന മുസ്ലിം കൃസ്ത്യൻ സഹോദരന്മാൽ ഹിന്ദുക്കളാകുമല്ലോ!

ഭഗവദ് ഗീത,ചതുർവ്വേദം ,ഉപനിഷത്തുക്കൾ,പുരാണ ഇതിഹാസങ്ങൾ തുടങ്ങിയ സനാതന ധർമ്മ ഗ്രന്ഥങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നവർ എല്ലാം ഹി  ന്ദുക്കൾ  ആണല്ലോ!

ചാതുർ വർണ്യം മയാ സൃഷ്ടം ,ഗുണ കർമ്മ വിഭാഗശഃ --എന്നാണല്ലോ ഗീതയിൽ പറഞ്ഞിട്ടുള്ളത്? അപ്പോൾ അതെങ്ങിനെയാണ് ഹിന്ദുക്കൾക്ക് മാത്രം ബാധകമാകുന്നത്? നിങ്ങളുടെ ഇടയിൽ അത്യാവശ്യം വിവരമുള്ളവർ ഇല്ലേ?

ഹൈന്ദവരുടെ ഇടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വേണ്ടി ആരിൽ നിന്നാ നിങ്ങൾ അച്ചാരം വാങ്ങിയത്? പഞ്ചമർ എന്ന തിന് ചാണകത്തിൽ നിന്ന് ജനിച്ചവർ എന്ന് ഏത് നിഘണ്ടുവിലാണ് ഉള്ളത്? ദളിതരും, ഈഴവരും ഹൈന്ദവ വിഭാഗത്തിൽ പെടില്ല എന്ന വിജ്ഞാനം പുറപ്പെടുവിച്ച പ്രവാചകൻ ആരാണാവോ?ഇത്തരം വിഡ്ഢിത്തങ്ങൾ എഴുന്നള്ളിച്ചാൽ വിശ്വസിക്കുന്ന കാലമൊക്കെ പോയി. ജനങ്ങൾക്ക് അത്യാവശ്യം വിവരം വെച്ചു തുടങ്ങീ. ആയതിനാൽ ഭ്രാന്ത് പറയാതിരുന്നാൽ നാട്ടുകാർ പിടിച്ച് കുതിരവട്ടത്ത് കൊണ്ടു പോകില്ല. അല്ലെങ്കിൽ അതും വാർത്തയായി വരും!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ