2017, ജനുവരി 1, ഞായറാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം - ഭാഗം - 45 Date  1/1/2017

അർജ്ജു നാ! അഭ്യാസ യോഗം കൊണ്ട് എന്നെ പ്രാപിക്കാൻ ആഗ്രഹിച്ചാലും. ചിത്തത്തെ എന്നിൽത്തന്നെ സ്ഥിരമായി നിർത്താൻ നിനക്ക് കഴിയില്ലെങ്കിൽ ആണ് അഭ്യാസ യോഗം ശീലിക്കേണ്ടത്. അതിനും നിനക്ക് പ്രയാസമാണെങ്കിൽ എനിക്കായി കൊണ്ട് കർമ്മം ചെയ്യുന്നവനായിത്തീരും കർമ്മം എന്നിൽ സർവ്വം സമർപ്പിച്ച് ചെയ്താലും നിനക്ക് പരമ സിദ്ധി പ്രാപിക്കാം. ഇതും നിനക്ക് ചെയ്യാൻ പ്രയാസമാണെങ്കിൽ എന്നോട് ഉള്ള ചേർച്ച ലക്ഷ്യമാക്കി മന:സംയമനത്തോടെ ഫലങ്ങളെ ത്യജിക്കുക .
        അഭ്യാസത്തേക്കാൾ ജ്ഞാനം ശ്രേഷ്ഠമാണ്. ജ്ഞാനത്തേക്കാൾ ധ്യാനം ശ്രേഷ്ഠമാണ്. കർമ്മഫല ത്യാഗം ധ്യാനത്തേക്കാൾ ശ്രേഷ്ഠമാണ്. സർവ്വജീവികളോടും  ദ്വേഷമില്ലാത്തവനും,മൈത്രിയും, കരുണയുള്ളവനും, മമതയും അഹന്ത ഇല്ലാത്തവനും, സുഖ ദുഃഖങ്ങളിൽ തുല്യ ഭാവനയുള്ളവനും ക്ഷമാശീലനും, സദാ സന്തുഷ്ടനും, ഏകാഗ്ര ചിത്തനും, ആത്മ നിയന്ത്രണമുള്ളവരും, നിശ്ചയദാർഡ്യമുള്ളവനും മനോബുദ്ധികളെ എന്നിൽ അർപ്പിച്ചവനും ആയ എന്റെ ഭക്തൻ ആരോ അവൻ എനിക്ക് പ്രിയൻ ആകുന്നു.-
        ഒന്നും ആവശ്യമില്ലാത്തവനും, അകത്തും, പുറത്തും ശുചിയുള്ളവനും സമർത്ഥനും, ഒന്നിലും പ്രത്യേകം താൽപ്പര്യമില്ലാത്തവനും, വ്യാകുലതയില്ലാത്തവനും, ആയ എന്റെ ഭക്തൻ ആരോ അവൻ എനിക്ക് പ്രിയൻ ആകുന്നു.

മേൽപ്പറഞ്ഞ ഈ സനാതന ധർമ്മത്തെ അതീവ ശ്രദ്ധയോടെ എന്നെത്തന്നെ പരമ ലക്ഷ്യമായി കരുതി ആരൊക്കെ വേണ്ടുംവണ്ണം ആചരിച്ച് അനുഷ്ഠിക്കുന്നുവോ? ആ ഭക്തന്മാർ എനിക്ക് അത്യന്തം പ്രിയ രാകുന്നു.(തുടരും) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ