2017, ജനുവരി 3, ചൊവ്വാഴ്ച

നാരായണീയം --ദശകം-25. ശ്ലോകം --10 തിയ്യതി --3/1/2017

ഏവം നാടിതരൗദ്രചേഷ്ടിത! വിഭോ!
ശ്രീതാപനീയാഭിധ-
ശ്രുത്യന്തസ്ഫുടഗീതസർവ്വമഹിമ-
ന്നത്യന്തശുദ്ധാകൃതേ!
തത്താദൃങ്നിഖിലോത്തരം പുനരഹോ!
കസ്ത്വാം പരോ ലംഘ യേത്?
പ്രഹ്ളാദ പ്രിയ'! ഹേ മരുത്പുര പതേ!
സർവാമയാത് പാഹി മാം!
             അർത്ഥം
ഇപ്രകാരം  ഭയാനകമായ  ഒരു  വ്യാപാരത്തെ  നടിച്ചു കാട്ടിയവനും എന്നാൽ  വാസ്തവത്തിൽ  ഏററവും  ശുദ്ധമായ ആ കാരത്തോട് കൂടിയ വനും,  നൃസിംഹതാപനീയം  എന്ന ഉപനിഷത്തിൽ  സ്പഷ്ടമായി  പാടിപ്പുകഴ്ത്തിയിട്ടുള്ള  സകല  മാഹാത്മ്യങ്ങളോട് കൂടിയവനും  സർവ്വ വ്യാപിയുമായ ഭഗവാനേ! അനു പമനും  സർവ്വോത്കൃഷ്ടനും ആയ അങ്ങയെ മറ്റ് ആർ കടന്നാക്രമിക്കും? ആശ്ചര്യം!  അല്ലയോ പ്രഹ്ളാദ പ്രിയ നായ ഗുരുവായൂരപ്പാ ! ഈയുള്ളവനെ സകല  രോഗങ്ങളിൽ  നിന്നും കാത്തരുളു മാറാകേണമേ!
           ഇവിടെ ദുഷ്ട നിഗ്രഹത്തിനായി രൗദ്രഭാവം നടിക്കുക യാ ണ് ചെയ്തത്. നരസിംഹമൂർത്തി അത്യന്തം ശുദ്ധാകൃതി തന്നെയാണെന്ന് ഭട്ടതിരിപ്പാട് വ്യക്തമാക്കിയിരിക്കുന്നു. നൃസിംഹതാ പനീയ  ഉപനിഷത്താൽ ഭഗവാന്റെ നരസിംഹ രൂപത്തിന്റെ ശുദ്ധമായ അവസ്ഥ വിവരിച്ചിരിക്കുന്നു.

   ഇരുപത്തി അഞ്ചാം ദശകം ഇവിടെ അവസാനിക്കുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ