2017, ജനുവരി 6, വെള്ളിയാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം  ഭാഗം  --50 തിയ്യതി--6/1/2017

ഭഗവാൻ തുടരുന്നു  ഏതൊന്നിനെ അറിഞ്ഞിട്ടാണോ മുനികളൊക്കെയും സംസാരബന്ധങ്ങളിൽ നിന്ന് മോചിതരാകുന്നത്? ഉത്തമമായ ആ പരമജ്ഞാനത്തെ ഞാൻ ഇനിയും പറഞ്ഞുതരാം. അപ്പോൾ മുമ്പ് പറഞ്ഞിട്ടുണ്ട് അതാണ് ഇനിയും പറഞ്ഞു തരാം എന്ന് പറഞ്ഞത്.
        ഹേ അർജ്ജു നാ: മഹത്തായ പ്രകൃതി എന്റെ ഗർഭധാന സ്ഥാനമാകുന്നു. അതിൽ ഞാൻ ഗർഭധാനം ചെയ്യുന്നു. അതിൽ നിന്നാണ് സർവ്വ ചരാചരങ്ങളും ജനിക്കുന്നത്. അതായത് എനിക്ക് പിതാവിന്റെ സ്ഥാനമാണ് എന്ന് സാരം. കൃസ്ത്യൻ മതക്കാർ പിതാവേ എന്ന് ഈശ്വരനെ സംബോധന ചെയ്യുന്നതും ഇത് കൊണ്ടായിരിക്കണം'

സർവ്വ ചരാചരങ്ങളുടെയും ജനനി ഈ പ്രകൃതി യാകുന്നു. ജന കൻ ഞാനും. പ്രകൃതിജന്യമായ സത്വം രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങൾ നാശ രഹിതനായ ജീവാത്മാവിനെ ദേഹത്തിൽ ബന്ധിച്ചു കളയുന്നു. സത്വം ജീവനെ സുഖത്തിൽ ആസക്തനാക്കുന്നു.രജസ്സ് കർമ്മത്തിലും,തമസ്സാകട്ടെ വിവേകത്തെ മറച്ച് പ്രമാദത്തിൽ കൊണ്ട് ചാടിക്കുന്നു.

നമുക്ക് ഈ ദേഹത്തിൽ സർവ്വ ഇന്ദ്രിയങ്ങളിലും ജ്ഞാനപ്പൊലിമ പ്രകടമാകുന്നുവോ അപ്പോൾ സത്ത്വഗുണം വികസിച്ചിരിക്കയാണ് എന്നറിയണം. ലോഭം, അശാന്തി, തീരാത്ത ആഗ്രഹം എന്നിവ ഉണ്ടങ്കിൽ രജോഗുണം വികസിച്ചിരിക്കയാണ് എന്നറിയണം. ബുദ്ധിയുടെ തെളിവ് നഷ്ടപ്പെടൽ, പ്രവർത്തിക്കാൻ തോന്നായ്ക പിഴവ്, തെറ്റിദ്ധാരണ എന്നിവ ഉണ്ടങ്കിൽ തമോഗുണം വികസിച്ചിരിക്കയാണ് എന്നറിയണം. -

സത്വഗുണം വർദ്ധിച്ചിരിക്കുമ്പോൾ ആണ് ഒരാൾ മരിക്കുന്നതെങ്കിൽ  അയാൾ ഉത്തമ ജ്ഞാനികളുടെ പൂണ്യലോകങ്ങളെ ആയിരിക്കും പ്രാപിക്കുക. രജോഗുണം വർദ്ധിച്ചിരിക്കുമ്പോൾ ആണ് മരിക്കുന്നതെങ്കിൽ ആ ജീവൻ കർമ്മ സംഗികളുടെ ഇടയിൽ വന്നു പിറക്കുന്നു.  തമോഗുണം വികസിച്ചിരിക്കുമ്പോൾ ആണ് ഒരുവൻ മരിക്കുന്ന
തെങ്കിൽ  അയാൾ മൂഢയോനികളിൽ വന്നു പിറക്കുന്നു.

ആയതിനാൽ പ്രായമായാൽ ഭാഗവത പാരായണം,രാമായണ പാരായണം , ക്ഷേത്രദർശനം മുതലായവ ചെയ്ത് സത്വഗുണം വർദ്ധിപ്പിക്കേണ്ടതാണ്. (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ