ജന്മവാസനയും ദിനചര്യയും
നമ്മുടെ ദിനചര്യയും പെരുമാറ്റവും ,പൂർവ്വ ജന്മവാസനയും തമ്മിൽ ബന്ധമുണ്ടോ? ഇല്ലെന്ന് പറയാൻ നിവൃത്തിയില്ല ഓരോ പ്രവൃത്തിയും ത്രിഗുണങ്ങൾക്ക് വിധേയമാണ്. ഭക്ഷണം കഴിക്കുക ,കുളിക്കുക സംസാരിക്കുക എന്നിവയിൽ ത്രിഗുണ ഭാവങ്ങൾ കാണാം. വെള്ളം കുടിക്കുമ്പോൾ ഉയർത്തി പാർന്ന് കുടിക്കുക സത്വഗുണമാണ് എന്തും മൊത്തിക്കുടിക്കുക എന്നത് താമസവും പണ്ട് മൊന്ത, ചെറിയ കിണ്ടി മുതലായവ പാല് സംഭാരം എന്നിവ പാർന്ന് കുടിക്കാൻ പാകത്തിലുള്ളവ കുടുംബങ്ങളിൽ ഉപയോഗിച്ചിരുന്നു.
' 'ഭക്ഷണം കഴിക്കുമ്പോൾ കുഴച്ച് വൃത്തിയായി കഴിക്കുന്നത് സാത്വികം. എന്നാൽ വിരലുകൾ മാത്രം ചേർത്ത് പിടിച്ച് വാരിത്തിന്നുന്നത് താമസം -
മുറുക്കുമ്പോൾ വെററിലയുടെ ഞരമ്പ് പേനാ കത്തി കൊണ്ട് കളഞ്ഞ് വേറെ ചെറിയ കോൽ കൊണ്ടോ പേനാ കത്തിയുടെ തലപ്പ് കൊണ്ടോ ചുണ്ണാമ്പ് എട്ത്ത് തേച്ച് കഷ്ണിച്ച അടയ്ക്ക അതിലിട്ട് മുറുക്കുന്ന സമ്പ്രദായം സാത്വികം. ആദ്യം അടയ്ക്ക വായിലിട്ട് വെറ്റില കടിച്ച് തിന്ന് ചുണ്ടുവിരൽ കൊണ്ട് ചുണ്ണാമ്പ് തോണ്ടി പല്ലിൽ തേച്ച ശേഷം തുപ്പൽ പററിയ വലത് കൈ ചുണ്ടുവിരൽ ഇടത് കയ്യിൽ തേച്ച് കളയുന്ന സമ്പ്രദായം താമസം.
ഗുളിക കഴിക്കുക എന്ന് പറയുന്നത് സാത്വികം. ഗുളിക കുടിക്കുക എന്നത് താമസം ചോറ് കഴിച്ചോ? എന്നത് സാത്വികം - ചോറ് തിന്നോ? എന്ന് ചോദിക്കുന്നത് താമസം.
ആചാര ദിന ചര്യകൾക്കെല്ലാം സാത്വിക ഭാവം അനുസരിച്ച് എങ്ങിനെ എന്ന് പഴമക്കാർ പറഞ്ഞു തന്നിട്ടുണ്ട്. ചെറുപ്പത്തിലേ കുഞ്ഞുങ്ങളെ അതൊക്കെ ശീലിപ്പിച്ചാൽ കുറെയൊക്കെ സാത്വിക പെരുമാറ്റം വളർത്തി എടുക്കുവാൻ കഴിയും. എങ്കിലും ജന്മവാസന മുഴച്ചു നിൽക്കും - ഓരോ കാര്യത്തിലും സാത്വിക ഭാവം യഥാർത്ഥ ശ്രേഷ്ഠരിൽ കാണാം - നമ്മൾ കടിച്ച വല്ല സാധനവും കുട്ടികൾക്ക് കൊടുക്കുന്നത് താമസം. എച്ചിലായത് മറ്റുള്ളവർക്ക് കൊടുക്കരുത്. ആചാരങ്ങളിലൂടെ, പെരുമാറ്റത്തിലൂടെ സാത്വിക ഭാവം വരുത്തണം ഭാരതീയ സനാതന ധർമ്മത്തിൽ സാത്വിക പെരുമാറ്റത്തിന് വലിയ പങ്ക് ഉണ്ട്.
സാത്വികർ ഭാര്യയെ എടി, എന്നോ ഇവിടെ വാടീ എന്നൊ വിളിക്കില്ല വരൂ എന്നേ പറയൂ .അതേ പോലെ ഭർത്താവിനോട് നിങ്ങൾ എന്ന് സംബോധന ചെയ്യില്ല. കുടുംബ ഭദ്രതയ്ക്ക് പരസ്പരമുള്ള ബഹുമാനം അത്യാവശ്യമായ തി നാൽ അതിന് അനുസരിച്ച ആചാരമര്യാദകളാണ് പൂർവ്വികർ നിശ്ചയിച്ചിട്ടുള്ളത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ