പുതുവർഷത്തിലെ തീരുമാനങ്ങൾ
ഷഷ്ട്യബ്ദപൂർത്തി കഴിഞ്ഞു.ഞാൻ ഒരു തീർത്ഥയാത്രയുടെ തിരക്കിലാണ്.സായൂജ്യം തേടിയുള്ള യാത്ര അതിൽ എന്റെ സുഹൃത്തുക്കൾക്കും പങ്കാളിയാകാം.
ആദ്ധ്യാത്മിക വിഷയങ്ങൾ ഒഴിച്ച് ബാക്കിയൊന്നിലും താൽപ്പര്യമില്ല. സമൂഹത്തെ അറിയിക്കേണ്ടതായും,അറിയേണ്ടതായും ഉള്ള വിഷയങ്ങൾ ചിലപ്പോൾ പോസ്റ്റ് ചെയ്തെന്നിരിക്കും. എങ്കിലും പ്രാധാന്യം ആദ്ധ്യാത്മികതയ്ക്ക് തന്നെ. നേരത്തെ ഒരു ഗ്രൂപ്പ് ഒരു വിഷയത്തിനായി മാത്രം മാറ്റി വെച്ചിട്ടുണ്ട്. പാഞ്ചജന്യം. കല,സംഗീതം മുതലായവ മാത്രമേ അതിലുള്ളൂ! മറ്റുള്ളവർക്കും അങ്ങിനെ യുള്ളവ പോസ്റ്റ് ചെയ്യാം .കല ,സംഗീതം എന്നിവ ഒഴിച്ചുള്ള പോസ്റ്റുകൾ അതിൽ പതിവില്ല.
ഇനി അടുത്തത് ക്ഷേത്ര ചൈതന്യ രഹസ്യം എന്ന ഗ്രൂപ്പ് ആണ് മാറ്റാൻ പോകുന്നത്. ഭാരതത്തിലെ വിവിധ ക്ഷേത്രങ്ങൾ,അവിടുത്തെ ആചാരങ്ങൾ ,ആഘോഷങ്ങൾ,പ്രത്യേകതകൾ,ക്ഷേത്രത്തിന്റെ ആവശ്യകത. തുടങ്ങി ക്ഷേത്ര സംബന്ധമായ പോസ്റ്റുകൾ മാത്രം.! ഇന്ന് മുതൽ ആവിഷയങ്ങൾക്കായി ആഗ്രൂപ്പ് മാറ്റി വെയ്ക്കുന്നു. എനിയ്ക്ക് അറിയാവുന്നത് ഞാൻ പോസ്റ്റ് ചെയ്യും. നിങ്ങൾക്ക് അറിയാവുന്ന ക്ഷേത്ര സംബന്ധമായ കാര്യങ്ങൾ മാത്രം അതിൽ പോസ്റ്റ് ചെയ്യണം എന്ന് വിനയത്തിന്റെ ഭാഷയിൽ അപേക്ഷിക്കുന്നു. ഇത് കഴിഞ്ഞ് അടുത്തത്
എന്റെ ഫ്രണ്ട് ലിസ്റ്റിലും ഒരു ശുദ്ധീകരണത്തിന് പുറപ്പെടുന്നു. ഭാരതീയ സനാതന ധർമ്മത്തിൽ താൽപ്പര്യം ഉള്ളവരെ മാത്രം എടുത്ത് ബാക്കിയുള്ളവരെ അൺഫ്രണ്ട് ചെയ്താലോ എന്ന് ആലോചിക്കുന്നു. അത് ആരോടും ഉള്ള വൈരാഗ്യം മൂലമല്ല. മറ്റ് മതങ്ങളിൽ പെട്ടവരൂം,വിവിധ രാഷ്ട്രീയ പാർട്ടികളിലും പെട്ടവർ ഭാരതീയ സനാതനധർമ്മത്തെ കുറിച്ച് അറിയാൻ ആഗ്രഹമുള്ളവരുണ്ട് .അവരേയും കൂടെ നിർത്തി. ആദ്ധ്യാത്മികമായി യാതൊരു ബന്ധവും താൽപ്പര്യവും ഇല്ലാത്തവരെ അൺഫ്രണ്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
5000. ഫ്രണ്ട്സ് ആണ് പരിധി എന്നാണ് തോന്നുന്നത്. എനിയ്ക്ക് അത് തികയാറായി. എല്ലാ ഫ്രണ്ട്സും ഭാരതീയ സനാതന ധർമ്മ വിശ്വാസികളും ഇഷ്ടപ്പെടുന്നവരും ആണെങ്കിൽ അത് വലിയൊരു സമ്പാദ്യമാകുമെന്ന് ഞാൻ കണക്ക് കൂട്ടുന്നു. ഒരു സത്സംഗ സംഘം.ആയതിനാൽ പഠിക്കാനും,പഠിപ്പിക്കാനും ഉള്ള അവസരമായി ശേഷിച്ച കാലം കഴിക്കണമെന്നാണ് തീരുമാനം.
ഒരു പക്ഷേ ഒരു വിമർശനം ഇതിൽ വന്നേക്കാം.അത് കാര്യമാക്കുന്നില്ല. നമുക്ക് പ്രിയമല്ലാത്ത വിഷയങ്ങൾ മാത്രം പറയുന്ന ഫ്രണ്ട്സ് എന്തിന്? ആയതിനാൽ ഭാരതീയ സനാതന ധർമ്മത്തിലൂടെ നമുക്ക് സഞ്ചരിക്കാം! നല്ലത് തേടിയുള്ള യാത്ര! നമസ്കാരം!!!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ