നാരായണീയം ദശകം 26 ശ്ലോകം 8 തിയ്യതി--12/1/2017
ശ്രുത്വാ സ്തോത്രം നിർഗ്ഗുണസ്ഥം സമസ്തം
ബ്രഹ്മേശാദശാദ്യൈർനാഹമിത്യപ്രയാതേ
സർവ്വാത്മാ ത്വം ഭൂരികാരുണ്യവേഗാത്
താർക്ഷ്യാരൂഢഃ പ്രേക്ഷിതോ/ഭൂഃ പുരസ്താത്.
****************************************
അർത്ഥം
നിർഗ്ഗുണ ബ്രഹ്മ പ്രതിപാദകമായ സ്തോത്രം മുഴുവനും കേട്ടിട്ട് ബ്രഹ്മാദി ദേവന്മാർ ഞാനല്ല എന്നിങ്ങനെ അറിഞ്ഞ് പുറപ്പെടാതെ ഇരുന്നപ്പോൾ സർവ്വാത്മക നായ നിന്തിരുവടി ദയ കവിഞ്ഞൊഴുകുന്നവനായി ഗരുഡന്റ പുറത്ത് കയറി ഗജേന്ദ്രന്റെ മുമ്പിൽ പ്രത്യക്ഷനായി ഭവിച്ചു.
*******††*************************************
9
ഹസ്തീന്ദ്രം തം ഹസ്തപദ്മേന ധൃത്വാ
ചക്രേണ ത്വം നക്രവര്യം വ്യദാരീഃ
ഗന്ധർവ്വേ/സ്മിൻ മുക്തശാപേ സ ഹസ്തീ
ത്വത്സാരൂപ്യം പ്രാപ്യ ദേദീപ്യതേ സ്മ.
++++++++++++++++++++++++++++++++
അർത്ഥം
നിന്തിരുവടി ഗജേന്ദ്രനെ തൃക്കൈകൊണ്ടുദ്ധരിച്ചിട്ട് ചക്രം കൊണ്ട് മുതലയെ പിളർന്നു. ആ ഗന്ധർവ്വൻ ശാപത്തിൽ നിന്നും മുക്തനായിത്തീർന്നപ്പോൾ ആ ആനയാകട്ടെ ഭവത്സമാനമായ ദിവ്യരൂപം പ്രാപിച്ചവനായിട്ട് അധികം ശോഭിച്ചു.
+++++++++++++++++++++++++++++++++++++++++
10
ഏതദ് വൃത്തം ത്വാം ച മാം ച പ്രഗേ യോ
ഗായേത് സോ/യം ഭൂയസേ ശ്രേയസേ സ്യാത്
ഇത്യുക്ത്വൈനം തേന സാർദ്ധം ഗതസ്ത്വം
ധിഷ്ണ്യം വിഷ്ണോ!പാഹി വാതാലയേശ!
+++++++++++++++++++++++++++++++++++++
അർത്ഥം
ഈ കഥയും നിന്നേയും എന്നേയും ഏതൊരാൾ പ്രഭാതത്തിൽ പ്രകീർത്തിക്കുന്നുവോ അയാൾ ഉത്തമമായ ശ്രേയസ്സുള്ളവനാകും --എന്ന് ഇവനോട് അരുളിച്ചെയ്ത് ,അവനോട് കൂടി സ്വസ്ഥാനമായ വൈകുണ്ഠത്തിലേക്ക് എഴുന്നള്ളിയ നിന്തിരുവടി അല്ലേ! സാക്ഷാൽ മഹാവിഷ്ണുവായ ഗുരുവായൂരപ്പാ! അടിയനെ രക്ഷിക്കേണമേ.
ദശകം 26 അവസാനിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ