ചോദ്യവും ഉത്തരവും --
ഞാൻ സത്യനേശൻ തിരുവല്ല--ഭഗവദ് ഗീത അഹിം സ ഉത്തമമെന്ന് പറയുന്നു. അതേ സമയം യുദ്ധം ചെയ്യാൻ മടിച്ചു നിൽക്കുന്ന അർജ്ജുനനെ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.എന്തൊരു വിരോധാഭാസം?
*************************************************************
മറുപടി
നിങ്ങളുടെ പെൺകുട്ടി അസമയത്ത് ഒരു അന്യ പുരുഷന്റെ കൂടെ കണ്ടാൽ നിങ്ങൾ ചോദ്യം ചെയ്യലായി,തല്ലലായി എന്തൊക്കെ പൊല്ലാപ്പ് ഉണ്ടാക്കും? അതേ സമയം അതേ നിങ്ങൾ തന്നെ അന്യപുരുഷന്റെ കൂടെ വിവാഹം കഴിച്ച് മണിയറയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു ഇത് വിരോധാഭാസമല്ലേ?
സത്യനേശൻ - അത് ഒരച്ഛന്റെ ധർമ്മമല്ലേ?
സുഹൃത്തേ അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. ധർമ്മം ചെയ്യാനാണ് കൃഷ്ണൻ അർജ്ജുനനെ പ്രേരിപ്പിക്കുന്നത് അല്ലാതെ കൗരവരെ കൊന്നൊടുക്കാനല്ല. അഹിം സ എന്ന് പറയുന്നത് എന്തും സഹിച്ച് പ്രതികരിക്കാതെ കഴിയണം എന്നല്ല. യുദ്ധം തുടങ്ങുന്നതിന് മുമ്പുള്ള കാര്യങ്ങൾ ശരിക്കും പഠിക്കണം എന്നാലെ ഭഗവദ് ഗീത യുടെ സാരം പിടി കിട്ടൂ! ചിലർ പറയും മഹാഭാരതം വിയിക്കണം എന്നില്ല ഗീത പഠിക്കുവാൻ ! എന്ന്. ശരിയാണ്. പക്ഷെ ഗീത ഇവിടെ ഉപദേശിക്കപ്പെട്ടത് യുദ്ധം ചെയ്യാതെ തളർന്ന് ഇരിക്കുമ്പോൾ ആണ്. അപ്പോൾ അർജ്ജുനന്റെ അതുവരെയുള്ള ജീവിത യാത്രയും തളരാനുള്ള കാരണവും അറിഞ്ഞേ മതിയാകൂ! ഭഗവദ് ഗീത ആദ്യമായി ഉപദേശിച്ചത് സൂര്യദേവനാണ് എന്ന് ഗീതയിൽ ത്തന്നെ പറയുന്നു.
അങ്ങിനെ ആണെങ്കിൽ ഉപദേശത്തിന്റെ ശൈലി വേറെ ആയിരിക്കും. അതിൽ അർജ്ജുന്റെ ചോദ്യം ഉണ്ടാവില്ല പകരം സൂര്യദേവന്റെ സംശയങ്ങൾ ആയിരിക്കും. അത് ഒരിക്കലും അർജ്ജുനന്റെ ചോദ്യങ്ങൾ ആയിരിക്കില്ല. കാരണം സൂര്യദേവൻ യുദ്ധസമയത്ത് തളർന്ന് ഇരുന്നപ്പോളല്ല ഗീത ഉപദേശിക്കപ്പെട്ടത്. ആ ഗീത സൂര്യദേവൻ അഥവാ ദ്വാദശാദിത്യന്മാരിൽ ഒരാളായ വിവ സ്വാൻ തന്റെ പുത്രനായ മനുവിന് ഉപദേശിച്ചു. ആ ഗീതയുടെ ആശയം ഉൾക്കൊണ്ടാണ് മനു സ്മൃതി എഴുതിയത്. നാരദരുടെ ഭക്തി സൂത്രവും ഭഗവദ് ഗീതയെ ആധാരമാക്കിയാണ്. അതാരെങ്കിലും മനസ്സിലാക്കിയോ?
അപ്പോൾ ഇവിടെ നടകീയ മായ രൂപത്തിൽ പറയപ്പെട്ട ഗീത മനസ്സിലാകണ മെങ്കിൽ മഹാഭാരത സന്ദർഭങ്ങൾ മനസ്സിലാക്കിയേ പറ്റൂ. വിവാഹം നടക്കാനിരിക്കുന്ന ദിവസം രാവിലെ നിങ്ങളുടെ കൂട്ടി നിങ്ങളോട് എനിക്ക് ഈ വിവാഹം വേണ്ടെന്ന് പറഞ്ഞാൽ എങ്ങിനെ ഇരിക്കും? എന്നാ ഇത് നിശ്ചയത്തിന് മുമ്പേ പറയാമായിരുന്നില്ലേ? എന്നല്ലേ ചോദിക്കുക? അതേ പോലെ യുദ്ധം ചെയ്യാൻ വയ്യെങ്കിൽ അത് യുദ്ധം നിശ്ചയിക്കുന്നതിന് മുമ്പ് പറയാമായിരുന്നില്ലേ? അപ്പോൾ എല്ലാം ഒരുങ്ങിയ സ്ഥിതിക്ക് കർമ്മം ചെയ്യാൻ ഉപദേശിക്കുകയാണ് ഭഗവാൻ ചെയ്തത്. യാതൊരു കാരണവും കൂടാതെ അന്യരെ ഉപദ്രവിക്കുന്നതാണ് ഹിംസ അല്ലാതെ തല്ലിയാൽ തിരിച്ച് തല്ലുന്ന,,തല്ല ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ