അന്വേഷണം
സാർ ഞാൻ ശൈലജ തൃശ്ശൂർ ---പരമശിവന്റെ ഭാര്യയാണ് ഗംഗ എന്ന് പറയുന്നു അതേ സമയം പരമശിവന്റെ ശിരസ്സിൽ നിന്ന് ഒഴുകുന്ന നദിയാണെന്നും ആകാശഗംഗ ഭൂമിയിൽ പതിച്ചാൽ ഭൂമിക്ക് അത് താങ്ങാൻ കഴിയാത്തതിനാൽ പതനത്തിന്റെ ആഘാതം കുറയ്ക്കാൻ വേണ്ടി ശിരസ് കൊണ്ട് തടുത്ത് ശിരസ്സ് വഴി ഒഴുകുകയാണ് എന്നൊക്കെ കഥളുണ്ട്. അതിന്റെ സത്യാവസ്ഥ എന്താണ്?
മറുപടി
ഗംഗ എന്നാൽ പരിശുദ്ധമായ മഴവെള്ളം എന്നൊരർത്ഥമുണ്ട്. പരിശുദ്ധമായ ജലത്തിന് വേണ്ടി ഭഗീരഥൻ മഴ പെയ്യിച്ചു. അത് ആദ്യം തുള്ളിയായി ഹിമാവാ നിൽ പതിച്ചു അവിടെ നിന്നാണ് ഒഴുകുന്നത് ആ സ്ഥാനത്തിന് തൊട്ടു താഴെ കൈലാസം' കൈലാസത്തിന്റെ മുകളിലൂടെ കൈലാസത്ത് തട്ടാതെയുള്ള വെള്ളച്ചാട്ടമായി മാറിയപ്പോൾ പരമശിവൻ ആകാശഗംഗയെ ശിരസ്സിലേ ററി ഭൂമിയിലേക്ക് പറഞ്ഞു വിട്ടു എന്നത് കവിഭാവനയാണ്. ഹിമാലയത്തിൽ തുള്ളിയായി പതിച്ച ശുദ്ധമായ മഴവെള്ളം അതായത് ഗംഗ പുണ്യനദിയായി വാഴ്ത്തിയപ്പോൾ ഉറവിടമായ ഹിമവാന് യശസ്സും കീർത്തിയും ഉണ്ടായതിനാൽ പിതാവിനെ രക്ഷിച്ചവളെ പ്പോലെ ആയതിനാൽ ഹിമവാന്റെ പുത്രി എന്ന് പറയുന്നു. പഞ്ച . ഭൂതങ്ങളുടെ അധിപനാണ് പരമശിവൻ'ജലം പഞ്ചഭൂതങ്ങളിൽ ഒന്നാണല്ലോ? അതിനാൽ ആധിപത്യം ഉള്ളതിനാൽ പരമശിവന്റെ പത്നി എന്നു പറയുന്നു.
ഗംഗ രണ്ട് രൂപമെട്ടത്തിട്ടുണ്ട്. ഒന്ന് ഗംഗാ എന്ന ദേവത- മറ്റൊന്ന് ഗംഗ എന്ന മനുഷ്യ സ്ത്രീ ഭീഷ്മരുടെ മാതാവായി. ഗംഗാ നദിയും ഗംഗ ദേവതയും തമ്മിൽ ബന്ധമൊന്നുമില്ല. പരിശുദ്ധമായ മഴവെള്ളത്തെ ഗംഗ എന്ന് പറയുന്നു. അത് നദിയായി പരിണമിച്ചപ്പോൾ ഗംഗാ നദി എന്ന് അറിയപ്പെട്ടു. സത്യത്തിൽ ഇന്ന് പെയ്യുന്ന മഴയും ഗംഗയാണ് അതായത് പരിശുദ്ധ ജലമാണ്. അതിന്റെ പതന ശക്തി ഭൂമിക്ക് താങ്ങാൻ പറ്റുന്ന സാഹചര്യം ഉണ്ട്. ചിലപ്പോൾ ആലിപ്പഴം എന്ന പേരിൽ ഐസ് കട്ട ചെറിയത് പതിക്കാറില്ലേ? അത് വലിയ ഐസ് പാറയായി പതിച്ചാലോ? അപ്പോൾ അവിടെ ഗംഗയുടെ പതനത്തിന് ഒരു മയം വരുന്നു എന്നതല്ലേ ശരി? അപ്പോൾ ഇന്നും പരമശിവൻ ഗംഗയുടെ പതന ശക്തി കുറയ്ക്കുന്നു എന്ന് ഭാവന. അതിൽ വലിയൊരു ശാസ്ത്രം ഒളിച്ചിരിപ്പുണ്ട് താനും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ