2017, ജനുവരി 23, തിങ്കളാഴ്‌ച

സത്സംഗത്തിൽ നിന്ന്!

വിവേക്--സാർ ഈ ജാതകവും നമ്മുടെ ജീവിതവും തമ്മിൽ ബന്ധമുണ്ടോ?ജാതകമെഴുതുന്നതും ഫലം പറയുന്നതും അന്ധവിശ്വാസമാണ് എന്ന് ചില സ്വാമിജിമാർ പോലും പറയുന്നു.പ്രത്യേകിച്ച് സന്ദീപാനന്ദഗിരി എന്നാൽ ചിലർ പറയുന്നു ജാതകഫലം വളരെ ശരിയാണ് എന്ന് ഏതാണ് മുഖവിലയ്ക്ക് എടുക്കേണ്ടത്?

ഉത്തരം.
കാലാവസ്ഥാ പ്രവചനം ഉണ്ടല്ലോ! ചിലതൊക്കെ ശരിയാകും ചിലത് അത്ര ശരിയാകില്ല. ഏതാണ്ട് അത് പോലെത്തന്നെയാണ് ഇതും രണ്ടിലും ശാസ്ത്രമുണ്ട്. വേണ്ട വിധം അത് കൈകാര്യം ചെയ്താൽ കുഴപ്പമില്ല. ഒരു വസ്തു ഉണ്ടെങ്കിൽ അതിനുള്ള കാരണവും,ഗുണങ്ങളും അതിന്റെ കാലയളവും നിർണ്ണയിക്കാം.ഒരു മനുഷ്യൻ ഉണ്ടായാൽ അവനെ പ്പറ്റി എല്ലാം അറിയാനുള്ള വഴിയും ഉണ്ട്. ആ വഴി കൃത്യമായി പാലിക്കണം എന്ന് മാത്രം

ഇന്ന് എങ്ങിനെ നോക്കുന്നു എന്നറിയില്ല. പക്ഷേ നോക്കേണ്ടതും അറിയേ ണ്ട തും കാര്യങ്ങൾ കണ്ടുപിടിക്കാൻ ശാസ്ത്രമുണ്ട്.നാം ഒന്ന് പരീക്ഷിക്കണമെന്ന് മാത്രം. എന്റെ ജനനം പൂരം നക്ഷത്രത്തിൽ പ്രഭാതത്തിൽ 5.30 ന് ആയിരുന്നു എന്റെ ബ്ലഡ് ഗ്രൂപ്പ്  A+ ആണ്. ഇതേ സമയത്ത് ജനിച്ച 26 പേരുടെ ലിസ്റ്റ് എന്റെ കൈവശമുണ്ട് അവരൊക്കെ A+ കാരാണ്. അപ്പോൾ പൊരുത്തം നോക്കുമ്പോൾ ഇതും അതിൽ പരിഗണിക്കപ്പെടുന്നുണ്ട് എന്ന് അനുമാനിക്കാം. പിന്നെ ഗന്ധം .ഓരോ മനുഷ്യനും ഓരോ ഗന്ധമാണ്.ചില ഗന്ധങ്ങൾ നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകാറുണ്ടല്ലോ! അത്തരത്തിൽ നമ്മെ മയക്കുന്ന ഗന്ധമുള്ള ഇണയാണെങ്കിൽ ദാമ്പത്യജീവിതം വളരെ സുഖമുള്ളതാകും എന്ന് ഉറപ്പാണല്ലോ! ഓരോ നക്ഷത്രത്തിലും ഓരോ സമയത്തും ജനിക്കുന്നവരുടെ ബ്ലഡ് ഗ്രൂപ്പ് .ഗന്ധം എന്നിവ വ്യത്യസ്ഥമായിരിക്കും.ചില വ്യക്തികളോട് ചിലർക്ക് വലിയ ആസക്തി ആയിരിക്കും അത് ഈ ഗന്ധത്തിന്റെആകർഷണീയതയാണ്. നാം അത് അറിയുന്നില്ലെന്ന് മാത്രം.

യോനിപ്പൊരുത്തം എന്നത് ഇന്ന് വിവക്ഷിക്കുന്നത് എന്താണെന്നറിയില്ല. പക്ഷേ അതിൽ ഏത് യോനിയിൽ പിറന്നു? ഓരോ യോനികളിൽ പിറക്കുമ്പോളും സംസ്കാരം മുതൽ എല്ലാം വ്യത്യസ്ഥമായിരിക്കും അപ്പോൾ സാംസ്കാരിക പൊരുത്തം കൂടി യോനിപ്പൊരുത്തത്തിൽ വിലയിരുത്തപ്പെടണം എന്നാണ് ചില പണ്ഡിതരുടെ നിഗമനം. അത് ശരിയാണ് എന്ന് എനിക്കും തോന്നുന്നു. ഒരേ ഗണത്തിൽ പെട്ടവരാണെങ്കിൽ വിവാഹത്തിന് വളരെ ഉത്തമമാണ്. പ്രണയ വിവാഹം വിജയിക്കുന്നവയും പരാജയപ്പെടുന്നവയും ഉണ്ടല്ലോ! വിജയിക്കുന്നവരിൽ യോനിപ്പൊരുത്തവും ഗന്ധപ്പൊരുത്തവും ഉണ്ടാകും. പരാജയപ്പെടുന്നവരിൽ ഇത് ഉണ്ടാകില്ല. പ്രണയം മുള പൊട്ടുന്നത് നിരവധി സാഹചര്യങ്ങളിൽ കൂടെയാണല്ലോ! അതിൽ പരസ്പരം ബാഹ്യ ആകർഷണത്തിൽ പെട്ടവരും,പരസ്പരം മനസ്സിലാക്കിയവരും പെടും. രണ്ടും പ്രണയം എന്ന സമസ്യയിൽ തന്നെയാണ് പെടുന്നത്!

ചുരുക്കി പ്പറഞ്ഞാൽ ജ്യോതിഷം ശാസ്ത്രമാണ്. ആ ശാസ്ത്രം കൈകാര്യം ചെയ്യുന്നത് ദ്വിജന്മാരായ ജ്ഞാനികൾ ആണെങ്കിൽ ഒരിക്കലും തെറ്റ് പറ്റില്ല. വയറ്റിൽ പിഴപ്പിനായ്ക്കൊണ്ട് ആരെങ്കിലുമ ഈ ശാസ്ത്രത്തെ കൈകാര്യം ചെ യ്യു മ്പോ ളാണ് ജ്യോതിഷശാസ്ത്രം അപമാനിക്കപ്പെടുന്നതും ഫലപ്രാപ്തിയില്ലാത്തതും ആകുന്നത് --ചിന്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ