നാരായണീയം ദശകം 25 ശ്ലോകം - 6 Date 1/1/2007
( കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷം നാരായണീയം വീണ്ടും തുടങ്ങുന്നു ഇതിന്റെ മുൻ ഭാഗങ്ങൾ ഋഷികേശം എന്ന ഗ്രൂപ്പിൽ order ആയി ഉണ്ട് )
ഭ്രാമ്യന്തം ദിതി ജാധ മം പുനരപി
പ്രോദ്ഗൃഹ്യ ദോർഭ്യാം ജവാദ്,
ദ്വാരേ/ഥോരുയുഗേ നിപാത്യ നഖരാൻ
വ്യുത്ഖായ വക്ഷോഭുവി,
നിർഭിന്ദന്നധിഗർഭനിർഭരഗള-
ദ്രക്താംബുബദ്ധോത്സവം
പായം പായമൂദൈരയോ ബഹു
ജഗത്സംഹാരിസിംഹാരവാൻ.
അർത്ഥം
വട്ടം തിരിയുന്ന പിടികൊടുക്കാതെ,--ആ അധമനായ ദൈത്യനെ രണ്ടാമതും പൊടുന്നനെ രണ്ട് കൈകൊണ്ടും മുറുകെ പിടിച്ചമർത്തിയുയർത്തിയിട്ട് ഉമ്മറപ്പടിയിന്മേൽ ഇരു തുടകളിൽ മേൽ മലർത്തി വിഴിച്ച് മാറിടത്തിൽ നഖങ്ങൾ അമർത്തിത്താഴ്ത്തി മാറ് പിളർന്ന് കൊണ്ട് ഉള്ളിൽ നിന്ന് കുടുകൂടെ ചാടുന്ന നിണ നീർ(ചോര) ബഹുരസമായി തുടരെത്തുടരെ പാനം ചെയ്ത് കൊണ്ട് ലോകങ്ങളെയെല്ലാം ഛിന്നഭിന്നമാക്കുമാറുള്ള സിംഹനാദങ്ങളെ അങ്ങ് ധാരാളമായി പുറപ്പെടുവിച്ചു.
7
ത്യക്ത്വാ തം ഹ തമാശു രക്ത ലഹരീ -
സിക് തോന്നമ ദ്വർ ഷ് മണി
പ്രത്യുത്പത്യ സമസ്ത ദൈത്യ പടലീം
ചാഖ്യാ.ദ്യ മാനേ ത്വയി,
ഭ്രാമ്യ ദ് ഭൂമി വികസിതാംബുധി കുലം
വ്യാലോല ശൈലോത്കരം
പ്രോത്സർ പത് ഖ ചരം ചരാചരമഹോ!
ദു:സ്ഥാമവസ്ഥാം ദധൗ.
അർത്ഥം
അവിടുന്ന് ക്ഷണത്തിൽ കൊന്നുകളഞ്ഞ ആ ഹിരണ്യ കശിപുവിനെ വിട്ടും വെച്ച് ചോര വീണ് നനഞ്ഞതും പൊന്തി ഉയരുന്നതുമായ ശരീരത്തോടെ കുതിച്ചു ചാടിയിട്ട്, നേരെ വരുന്ന സകല ദൈത്യ സമൂഹത്തേയും വീണ്ടും വീണ്ടും കടിച്ചുടയ്ക്കവേ, ആശ്ചര്യമേ! സ്ഥാവരജംഗമാത്മകമായ ഈ ജഗത്ത് ആകെ വല്ലാതെ ചുഴലുന്ന ഭൂമിയോട് കൂടിയതും ഇളകി മറിഞ്ഞ സമുദ്രത്തോട് കൂടിയതും കിടന്ന് കുലുങ്ങുന്ന പർവ്വതങ്ങളോട് കൂടിയതും തെറ്റിത്തെറിക്കുന്ന ജ്യോതിർ ഗോളങ്ങളോട് കൂടിയതുമായിട്ട് ഒട്ടും സുഖമല്ലാത്ത ഒരു മട്ടിലായിത്തീർന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ