2017, ജനുവരി 12, വ്യാഴാഴ്‌ച

നാരായണീയം  ദശകം 27 ക്ഷീരാബ്ധിമഥനവും ,കൂർമ്മാവതാരവും  തിയ്യതി--13/1/2017

ദുർവ്വാസാഃസുരവനിതാപ്തദിവ്യമാല്യം
ശക്രായ സ്വയമുപദായ, തത്രഭൂയഃ
നാഗേന്ദ്രപ്രതിമൃദിതേ ശശാപേ ശക്രം,
കാ ക്ഷാന്തിസ്ത്വദിതരദേവതാംശജാനാം.
****************************************
അർത്ഥം
ദുർവ്വാസാവ് മഹർഷി ഒരു ദേവസ്ത്രീയിൽ നിന്ന് കിട്ടിയ കല്പകപ്പൂമാല ദേവേന്ദ്രന് തന്നത്താൻ സമ്മാനിച്ചിട്ട് അത് പിന്നെ എെരാവതത്താൽ നശിപ്പിക്ക്പ്പെട്ടപ്പോൾ  ദേവേന്ദ്രനെ ശപിച്ചു.നിന്തിരുവടി ഒഴികെ മറ്റുള്ള ദേവന്മാരുടെ അംശങ്ങളിൽ നിന്ന് ജനിച്ചവർക്ക് എന്ത് ക്ഷമയാണ്?
         വിദ്യാധര യുവതിയിൽ നിന്നാണ് ദുർവാസാവിന് മാല ലഭിച്ചത് വിദ്യാധരൻമാർ, ഗന്ധർവ്വന്മാർ മുതലായവർ ദേവന്മാരുടെ വംശം തന്നെ ആയതിനാലാണ് ഒരു ദേവ സ്ത്രീയിൽ നിന്ന് കിട്ടിയ മാല എന്ന് ഭട്ടതിരിപ്പാട് പറഞ്ഞത്,
************************************************************
2
ശാപേന പ്രഥിതജരേ/ഥ നിർജ്ജരേന്ദ്ര
ദേവേഷ്വപ്യസുരജിതേഷു നിഷ്പ്രഭേഷു
ശർവ്വാദ്യാഃ കമലജമേത്യ സർവ്വദേവാഃ
നിർവ്വാണപ്രഭവ! സമം ഭവന്തമാപുഃ.
*********************************
അർത്ഥം
പിന്നെ ദേവേന്ദ്രൻ ശാപത്താൽ ജരാനര ബാധിച്ചവനും ,ദേവന്മാർ അസുരന്മാരോട് തോറ്റ് തെളിവറ്റവരും ആയിത്തീർന്നപ്പോൾ ശിവൻ തുടങ്ങിയ എല്ലാ ദേവന്മാരും ബ്രഹ്മാവിന്റെ അടുക്കൽ ചെന്ന് അവരെല്ലാവരും ഒന്നിച്ചു ചേർന്ന് സുഖത്തിന്റെ ഉത്ഭവസ്ഥാനമായ ഭഗവാനേ!അവിടുത്തെ ശരണം പ്രാപിച്ചു.
********************************************************
3
ബ്രഹ്മാദൈഃസ്തുതമഹിമാ ചിരം തദാനീം
പ്രാദുഷ്ഷൻവരദ! പുരഃ പരേണ ധാമ്നാ
ഹേ ദേവാ,ദിതിജകുലൈർവിധായ സന്ധിം
പീയൂഷം പരിമഥതേ തി പര്യശാസ്ത്വം.
************************************
അർത്ഥം
ഭക്തന്മാർക്ക് അഭീഷ്ടവരങ്ങൾ നൽകുന്ന ഗുരുവായൂരപ്പാ!ബ്രഹ്മാദി ദേവന്മാർ അവിടുത്തെ മാഹാത്മ്യത്തെപ്പറ്റി വളരെ നേരം സ്തുതിച്ചതു കേട്ട നിന്തിരുവടി അപ്പോൾ അവരുടെ മുമ്പിൽ വളരെ തേജസ്സോടു കൂടി പ്രത്യക്ഷപ്പെട്ടിട്ട്  അ ല്ലയോ ദേവന്മാരെ! നിങ്ങൾ അസുരന്മാരുമായി സന്ധി ചെയ്ത് അമൃത് കടഞ്ഞെടുക്കുവിൻ. എന്ന് ഉപദേശിിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ