2017, ജനുവരി 16, തിങ്കളാഴ്‌ച

നാരായണീയം -ദശകം 27 ശ്ലോകം -7 തിയ്യതി-16/1/2017

വജ്രാതിസ്ഥിരതരകർപ്പരേണ വിഷ്ണോ!
വിസ്താരാത് പരിഗതലക്ഷയോജനേന
അംബോധേഃ കുഹരഗതേന വർഷ്മണാ ത്വം
നിർമ്മഗ്നം ക്ഷിതിധരനാഥ മുന്നിനേഥ.
*******************************************
അർത്ഥം
സർവ്വ വ്യാപിയായ ഭഗവാനേ! നിന്തിരുവടി വജ്രത്തേക്കാൾ  കടുപ്പം  കൂടിയ പുറം ചട്ടയുള്ളതും  ലക്ഷം യോജന വിസ്താരമുള്ളതും സമുദ്രത്തിന്റെ അടിയിലെത്തിയതുമായ ശരീരം കൊണ്ട് താണുപോയ മന്ദരപർവ്വതത്തെ മേൽപ്പോട്ട് പൊക്കി.
**************************************************************
8
ഉന്മഗ്നേ ഝടിതി തദാ ധരാധരേന്ദ്രേ
നിർമ്മേഥൂർദൃഢമിഹ സമ്മദേന സർവ്വേ
ആവിശ്യ ദ്വിതയഗണേ/പി സർപ്പരാജേ
വൈവവശ്യം പരിശമയന്നവീവൃധസ്താൻ.
****************************************
അർത്ഥം
അപ്പോൾ മന്ദര പർവ്വതം പെട്ടെന്ന് പൊങ്ങി വന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന എല്ലാവരും ആഹ്ലാദത്തള്ളലോടെ വളരെ ശക്തിയോടുകൂടി കടയുവാൻ തുടങ്ങി. നിന്തിരുവടി രണ്ട് സംഘത്തിലും വാസുകിയിലും പ്രവേശിച്ച് ക്ഷീണം തീർത്തിട്ട് അവർക്ക് ശക്തിയും ഉത്സാഹവും വർദ്ധിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ