2017, ജനുവരി 22, ഞായറാഴ്‌ച

ആചാര്യ ദേവോ ഭവഃ

സനാതന ധർമ്മ ശാസ്ഥ്രത്തിൽ ആചാര്യന് ഈശ്വര ഭാവമാണ് നൽകിയിരിക്കുന്നത് എ ന്താണ് കാരണം? അവർ ദ്വിജന്മാരാണ് എന്നതാണ് സത്യം. ആരാണ് ദ്വിജൻ? നേരത്തെ പറഞ്ഞു എങ്കിലും ഒരിക്കൽ കൂടി പറയാം  ശാസ്ത്രം നിർദ്ദേശിച്ച നല്ല സമയത്ത് പുത്രോൽപ്പാദനം നടത്തി ആ പുത്രന് ഏഴ് വയസ്സ് തികയുന്നതിന് മുമ്പ് ഉപനയനം നടത്തണം. മൂന്ന് പകലും മൂന്ന് രാത്രിയും ഭക്ഷണവും ജലപാനവും ഇല്ലാതെ ഉറങ്ങാതെ ബാലനെ കിടത്തുമ്പോൾ അവൻ മൃത്യുവിന്റെ വക്ത്രത്തിൽ എത്തുന്നു. അപ്പോൾ അവന് പൂർവ്വ ജന്മാന്തര സ്മരണകൾ ഉണ്ടാകുന്നു. അതിന് ശേഷം ജലം കൊടുത്ത് പതുക്കെ സാത്വികമായ ലഘുഭക്ഷണം കൊടുത്ത് ആരോഗ്യം വീണ്ടെടുത്ത് പൂണൂൽ ധാരണം വേദപഠനം എന്നിവ പൂർത്തിയാക്കുമ്പോൾ ലക്ഷണമൊത്ത ദ്വിജൻ ആകുന്നു. ഭാരതീയ ഗുരുപരമ്പരകളിലെ എല്ലാ ഗുരുക്കന്മാരും ഇങ്ങിനെ ഉപനയനം   ക ഴിച്ചവരാണ്  .അങ്ങിനെ ഉ  ള്ള ദ്വിജന്മാരെ ഈശ്വരനായി കണ്ടില്ലെങ്കിൽ പിന്നെ ആരെയാണ് കാണുക

വ്യാസനും ശങ്കരാചാര്യർക്കും ഒക്കെ തെറ്റുകൾ പറ്റാം എന്ന് ചില വിവരദോഷികൾ പറയാറുണ്ട്. യഥാർത്ഥ ദ്വിജൻ ആരാണ് എന്ന് മനസ്സിലാക്കിയ അന്നു മുതൽ ഇത്തരം ഗുരു നിന്ദ ചെയ്യുന്നവരെ എനിയ്ക്ക് പുച്ഛമാണ്. അവർ പറഞ്ഞ കാര്യങ്ങളെ തെറ്റായി വിലയിരുത്തി അവർക്കും തെറ്റുപറ്റാം എന്നു പറയുന്ന മൂഢന്മാർ ശരിക്കും ജന്മങ്ങളോളം ഗുരുത്വം നിഷേധിക്കപ്പെട്ട് ജനിക്കാനുള്ള അവസരം നേടുകയാണ് ചെയ്യുന്നത്.

മറ്റൊരു സംസ്കാരത്തിലും ദ്വിജത്വം നേടിയ ഗുരുക്കന്മാരുടെ കാര്യം പറയുന്നില്ല.ഭാരതീയ സനാതന ധർമ്മ വ്യവസ്ഥിതിയിൽ സത്യം കണ്ടെത്താൻ പ്രധാന മായും 4 ഉപാധികൾ പറയുന്നുണ്ട്  ദൃഷ്ടാന്തം  അനുമാനം ഉപമാനം  ആപ്തവാക്യം  മറ്റ് മൂന്നിനും സാധ്യതയില്ലെങ്കിൽ ആപ്തന്മാരുടെ അതായത് ദ്വിജന്മാരായ ജ്ഞാനികളുടെ വാക്കിനെ ആധാരമായി എടുക്കാം എന്ന്. കുരുക്ഷേത്രയുദ്ധം നേരിൽ കാണാനും ഭഗവാൻ ഉപദേശിച്ച ഗീത ഒട്ടും ചോർന്ന് പോകാതെ പറയാനും സഞ്ജയന് ദിവ്യ ശക്തി കൊടുക്കാനും വ്യാസന് കഴിഞ്ഞത് ദ്വിജത്വം ഉള്ളത് കൊണ്ടാണ്.അങ്ങിനെ ദ്വിജന്മാരായ മഹത്തുക്കളുടെ വചനങ്ങളുടെ സമാഹാരമാണ് ഭാരതീയ സനാതനധർമ്മം നമുക്ക് നൽകിയിട്ടുള്ളത് --ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ