2017, ജനുവരി 24, ചൊവ്വാഴ്ച

ക്ഷേത്ര ധ്വംസനങ്ങൾ

ഈ അടുത്തകാലത്തായി കേരളത്തിലെ ക്ഷേത്രങ്ങൾക്ക് നേരെയുള്ള അക്രമം വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ പെട്ട വാണിയമ്പലം ക്ഷേത്രം നാശനഷ്ടങ്ങൾക്ക് ഇരയായത്. ഇപ്പോഴും ഹൈന്ദവ സമൂഹം സംയമനം പാലിച്ചുകൊണ്ടിരിക്കയാണ് - മറ്റൊരു തരത്തിൽ പറഞ്ഞാൽ കേരളത്തിലെ ഹൈന്ദവരേയും ഒരു പരിധി വരെ ഇസ് ലാം കൃസ്ത്യൻ സഹോദരന്മാരേയും ബിജെപിയിൽ ചേർത്തേ അടങ്ങു എന്ന് ചിലർ നേർച്ച നേർന്നിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

ഇവിടെ ബി ജെ പിയും ആർ എസ് എസും വളരുന്നുവെങ്കിൽ അതിന് കൃത്യമായ പോഷക വളം മറ്റു പാർട്ടിക്കാരും ചില വർഗ്ഗീയ മനോഭാവക്കാരും ഇടുന്നു എന്ന കാര്യം നന്ദിയോടെ മാത്രമേ സ്മരിക്കാൻ കഴിയൂ. അവനവൻ ചെയ്യുന്ന കർമ്മത്തിന്റെ ഫലം അവനവൻ തന്നെ കൊയ്യുന്നു.

ഇതിന്റെ ഒക്കെ പിന്നിൽ  വലിയ അജണ്ട ഉണ്ട്. കേന്ദ്ര ഭരണം ബി ജെ പി യ്ക്ക് കിട്ടിയപ്പോൾ വലിയ തോതിലൊന്നും അങ്കലാപ്പ് കണ്ടില്ല. പക്ഷെ വാജ്പേയി മന്ത്രിസഭയല്ല മോദി മന്ത്രിസഭ എന്ന് വ്യക്തമാകാൻ തുടങ്ങിയതോടെ പലരും അങ്കലാപ്പിലായി. കള്ളപ്പണക്കാർ ആരായാലും വെളിച്ചത്ത് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ നോട്ട് പിൻ വലിച്ചപ്പോൾ ബി.ജെ.പിക്കാരടക്കം പലരും കുടുങ്ങിയപ്പോൾ ഇറക്കാൻ തുരുപ്പ് ചീട്ട് ഇല്ലാതെ പോയി. പാവപ്പെട്ടവന്റെ ദുരിതം പറഞ്ഞ് കുറെ മുതലക്കണ്ണീർ ഒഴുക്കി നോക്കി രക്ഷ കണ്ടില്ല. പാക്കിസ്ഥാനിൽ നിന്നും 15000 കോടി രൂപയുടെ കള്ളനോട്ട് എത്തി എന്നതും അത് പിടിക്കാൻ കഴിഞ്ഞില്ല എന്നതും അതോ മനപൂർവ്വം പിടിക്കാത്തതാണോ എന്നതും സാധാരണക്കാരിൽ ചോദ്യചിഹ്നമായപ്പോൾ ഈ പാവപ്പെട്ടവന്റെ കാര്യത്തിൽ ഒഴുക്കുന കണ്ണീർ യഥാർത്ഥത്തിൽ വേറെ ചിലർക്ക് വേണ്ടിയാണെന്ന് ഒരു വിഭാഗം ജനം തിരിച്ചറിഞ്ഞു.

സലിം കുമാറിനേയും ഹരിശ്രീ അശോകനേയും അനുസ്മരിപ്പിക്കും വിധം രാഹുൽ ഗാന്ധി നടത്തിയ കോമഡി വില കൂടിയ കാറിൽ ചെന്ന് 4000 രൂപയ്ക്ക് ക്യൂ നിൽക്കുക, ജുബ്ബയുടെ പോക്കറ്റ് കീറിക്കാണിക്കുക ഒരിക്കൽ കെജ് രിവാൾ ഉയർത്തി നാണംകെട്ട അഴിമതി ആരോപണം വീണ്ടും കുത്തിപ്പൊക്കി നാണം കെടുക മുതലായവ തലയുയർത്തി നിൽക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്സിന് തലക്ക് ഏറ്റ താഡനങ്ങളാണ്.

കേരളത്തിലെങ്കിലും ബി ജെ പി യെ വളരാൻ അനുവദിക്കരുത് അവരെക്കൊണ്ട് ഹൈന്ദവർക്ക് രക്ഷയില്ല എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതിന്റെ ഫലം കൂടിയാണ് ക്ഷേത്ര ധ്വംസനങ്ങൾ - പിന്നെ ചില തീവ്രവാദി ഗ്രൂപ്പിന്റെ പ്രവർത്തനവും. പക്ഷെ ജന മനസ്സ് മനസ്സിലാക്കാനുള്ള വിവേകം ഇവിടുത്തെ മുഖ്യ രാഷ്ട്രീയ പാർട്ടിക്കാർക്കല്ലാതെ പോയി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ