ഒരു സംവാദത്തിൽ നിന്ന്
സനാതന ധർമ്മ പ്രചാരണാർത്ഥം ഒരു സംഘടന ഒരു സംവാദം ഏർപ്പെടുത്തി. എന്നേയും അവർക്ഷണിച്ചു. തെക്കൻ ജില്ലയിൽ എവിടെയോ ഉള്ള ഒരു സ്വാമിജി ആയിരുന്നു സംവാദം നിയന്ത്രിച്ചിരുന്നത്. സംവാദം തുടരവേ ഞാൻ ആകെ അസ്വസ്ഥനായിരുന്നു. കാരണം യുക്തിക്ക് നിരക്കാത്ത പലതും അംഗീകരിക്കുന്ന ഒരു ഘട്ടമെത്തി. അത് വരെ മൗനം പാലിച്ചിരുന്ന എന്നോട് മാഷക്ക് ഒന്നും പറയാനില്ലേ ? എന്ന് കുറച്ചു പേർ ചോദിച്ചു.ഇവിടെ പറഞ്ഞ പലകാര്യങ്ങളിലും എനിക്ക് വിയോജിപ്പുണ്ട്.എന്ന് ഞാൻ പറഞ്ഞു. ഏതിൽ എന്നായി അവർ തുറന്നു പറഞ്ഞോളൂ!
ആദ്യം സ്വാമിജി നിങ്ങൾ ഈശ്വര വിശ്വാസികളാണോ എന്ന് ചോദിച്ചിരുന്നു അതെ എന്ന് ചിലർ പറഞ്ഞപ്പോൾ സ്വാമിജി പറഞ്ഞു സത്യത്തിൽ എന്തിന് വിശ്വസിക്കണം? അംഗീകരിച്ചാൽ പോരേ? എന്നായി സ്വാമിജി. ഞാൻ പറഞ്ഞു ഒരു വാക്കിന് നിരവധി അർത്ഥ തലങ്ങളുണ്ട്. അംഗീകരിക്കണമെങ്കിൽ ആദ്യം വിശ്വാസം വേണ്ടേ? സ്വാമി പാത്രത്തിലിരിക്കുന്ന ചുക്കുവെള്ളം കുടിക്കുകയാണെങ്കിൽ ഒരു വിശ്വാസം വേണ്ടേ? ജലം മലിനമല്ല എന്ന വിശ്വാസം ഉള്ളത് കൊണ്ടല്ലേ അത് കുടിക്കുന്നത്? ആ ഒരു വിശ്വാസം ഇല്ലെങ്കിൽ എങ്ങിനെയാണ് വെള്ളം കുടിക്കുക? അപ്പോൾ ആദ്യം ഈശ്വരനിൽ വിശ്വാസം വേണം എങ്കിലേ അംഗീകരിക്കാനും ആചരിക്കാനും കഴിയൂ! ഞാൻ പറഞ്ഞു നിർത്തി.
ഇപ്പോൾ പകലാണ് എന്നാണ് എന്റെ വിശ്വാസം എന്ന് ആരെങ്കിലും പറയാറുണ്ടോ? ഇപ്പോൾ പകലാണല്ലോ! പിന്നെന്തിന് വിശ്വസിക്കണം? സ്വാമി ചോദ്യം ഉന്നയിച്ചു! പകലാണെന്ന സത്യം അംഗീകരിച്ചു കൊണ്ടാണല്ലോ നമ്മൾ ഇരിക്കുന്നത്? അപ്പോൾ ആ സത്യത്തിൽ നമ്മൾ വിശ്വസിക്കുന്നു എന്നല്ലേ അതിനർത്ഥം? സത്യത്തിലല്ലാതെ അസത്യത്തിൽ ആരെങ്കിലും വിശ്വസിക്കാറുണ്ടോ?
വിശ്വസിക്കുന്നത് മുഴുവൻ സത്യമാണോ എന്നായി സ്വാമിജി! ശരീയാണ് വിശ്വസിക്കുന്നത് മുഴുവനും സത്യമല്ല.പക്ഷേ സത്യത്തിൽ ആണ് എല്ലാവരും വിശ്വസിക്കുന്നത്. വിശ്വാസം രണ്ട് അർത്ഥ തലങ്ങളിൽ പറയപ്പെടുന്നു. ഒന്ന് ശാസ്ത്രീയ പിൻബലമുള്ളതിനെ അംഗീകരികാകുന്നത്.മറ്റൊന്ന് പ്രത്യക്ഷത്തിലെ അനുഭവപ്രകടനം. ഈ പ്രത്യ ക്ഷ അനുഭവപ്രകടനം സത്യമായിക്കൊള്ളണം എന്നില്ല എന്നാൽ ശാസ്ത്രത്തിന്റെ പിൻ ബലമുള്ളത് സത്യവുമായിരിക്കും. രണ്ടിനും വിശ്വാസം എന്ന പ്രയോഗം ഉണ്ട്. കാരണം എന്തും നമ്മൾ അംഗീകരിക്കണമെങ്കിൽ ആദ്യം അതിൽ വിശ്വാസം വേണം.വിശ്വാസമില്ലാതെ ഒരു നിമിഷം പോലും നമുക്ക് ഒന്നും അംഗീകരിക്കാൻ കഴിയില്ല. അപ്പോൾ വിശ്വസിക്കുന്നത് എ ല്ലാം സത്യമായി ക്കോളണം എന്നില്ല.പക്ഷേ സത്യത്തെ വിശ്വസിച്ചെ മതിയാകൂ! കാരണം എന്നാലെ നമുക്ക് അതിനെ അംഗീകരിക്കാൻ കഴിയൂ! ആരും ഞാൻ പറഞ്ഞതിനെ എതിർക്കുകയുണ്ടായില്ല. എന്നാൽ എല്ലാവരും അംഗീകരിച്ചതായി തോന്നി. കുറെ നേരം ഇതുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ശേഷം സഭ പിരിഞ്ഞു!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ