ക്ഷേത്രം എന്തിന്?
ലോകാനുഗ്രഹഹേത്വർത്ഥം സ്ഥിരമായി നില കൊള്ളുന്നതും ഈശ്വര ചൈതന്യം നിറഞ്ഞു നിൽക്കുന്നതുമായ സഗുണോപാസനാ കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങൾ ഈശ്വരൻ നിർഗ്ഗുണ നും, നിരാകാരനുമാണ്. അങ്ങിനെയുള്ള ഈശ്വരനെ മനസ്സിൽ സങ്കല്പിക്കുകയും, ആരാധിക്കുകയും ചെയ്യുക എന്നത് സാധാരണക്കാർക്ക് വളരെ പ്രയാസമാണ്. രൂപ ഭാവങ്ങളില്ലാത്ത ഒന്നിനെ സങ്കല്പിക്കുക എന്നത് അസാദ്ധ്യമാണ്. കാരണം നമ്മൾ കാണാത്ത സ്ഥലങ്ങളെ പ്പററി യോ,കേൾക്കാത്ത ജീവികളെപ്പോറിയോ ആരെങ്കിലും വർണ്ണിച്ചാൽ നമ്മുടെ മനസ്സിൽ നാം അറിയാതെ അവയെപ്പറ്റി ഒരു രൂപം സൃഷ്ടിക്കപ്പെടും ആ രൂപത്തിനെ വാങ്മയ രൂപം എന്നു പറയുന്നു. അപ്പോൾ ജ്ഞാനലബ്ധി ഉണ്ടായ ഋഷിമാരുടെ മനോമുകുരത്തിൽ സൃഷ്ടിക്കപ്പെട്ട വാങ്മയ രൂപങ്ങളാണ് ഇന്ന് നാം ആരാധിക്കുന്ന ഈശ്വര രൂപങ്ങൾ 1
ക്ഷ യാത് ത്രായതെ ഇതി ക്ഷേത്ര:- അതായത് ക്ഷയത്തിൽ നിന്നും നമ്മളെ രക്ഷിക്കുന്നതാണ് ക്ഷേത്രം. ക്ഷയം എന്നാൽ വിവിധ തരത്തിലുള്ള ദുരിതങ്ങൾ.! എങ്ങിനെയാണ് ക്ഷേത്രങ്ങൾ നമ്മെ ദുരിതങ്ങളിൽ നിന്നും രക്ഷിക്കുന്നത്? ക്ഷേത്ര ദർശന സമയത്ത് ക്ഷേത്രത്തിനകത്തെ കർമ്മങ്ങളും, ഭക്തരുടെ നാമജപം പ്രദക്ഷിണം മുതലായ കർമ്മങ്ങൾ മൂലവും ഉണ്ടാകുന്ന ചൈതന്യമായ ഊർജ്ജം നമ്മുടെ നാഡീവ്യൂഹങ്ങളിൽ കുടി സഞ്ചരിച്ച് മസ്തിഷ്കത്തിലെത്തി സത്തായ ചിന്തയ്ക്ക് രൂപം കൊടുക്കുന്നു. സത്തായ ചിന്ത ഉണ്ടായാൽ നമ്മുടെ പ്രവൃത്തിയും സത്തായിരിക്കും. ആ സദ് പ്രവൃത്തിയുടെ ഫല വും സത്തായിരിക്കും - ചിന്തിക്കുക ( ( തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ