ഭഗവദ് ഗീത ഒരു പുനരവലോകനം. ഭാഗം 47 Dae -3/1/2017
ആത്മസാക്ഷാത്കാരത്തിന് സാധകനെ യോഗ്യനാക്കുന്ന മാർഗ്ഗങ്ങൾ ഭഗവാൻ നിർദ്ദേശിക്കുന്നു.
1 അമാനിത്വം - വിനയം, ഞാൻ കേമനെന്ന ഭാവം ഇല്ലാതിരിക്കൽ
2 അദം ഭിത്വം -- ദംഭമില്ലായ്മ, അതായത് ഇല്ലാത്ത ഗുണങ്ങൾ തനിക്ക് ഉണ്ട് എന്ന് നടിക്കാതിരിക്കൽ
3 അഹിംസ - ഒരു ജീവിക്കും ദ്രോഹം ചെയ്യാതിരിക്കൽ
4 ക്ഷാന്തി:- സഹനശക്തി ഉണ്ടാവൽ
5 ആർജ്ജവം - വക്രബുദ്ധി ഇല്ലായ്മ
6 ആചാര്യോ പാസനം - ആചാര്യന്റെ പാവന ഹൃദയവും, പ്രബുദ്ധ ബുദ്ധിയുമായി ബന്ധപ്പെടൽ. അതിനായിരിക്കണം ശിഷ്യന്റെ ശ്രമം. അല്ലാതെ ശരീര സേവ കൊണ്ട് മാത്രം പ്രയോജനമില്ല - ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചില ഗുരുക്കന്മാർ എന്ന് പറയുന്നവർ സ്ത്രീകളായ ശിഷ്യകളോട് കിടപ്പ് മുറിയിലേക്ക് ക്ഷണിക്കുന്നതായി നിരവധി പരാതികൾ എന്നോട് തന്നെ ചില സഹോദരിമാർ പറഞ്ഞിട്ടുണ്ട്. അത് നിഷേധിക്കപ്പെടണ്ടവയും എതിർക്കപ്പെടേണ്ടവയും ആണെന്ന് ഇപ്പോൾ മനസ്സിലായില്ലേ?
7 ശൗചം - ബാഹ്യവും അന്തരികവുമായ പരിശുദ്ധി. ധരിക്കുന്ന വസ്ത്രങ്ങൾ, ഉപയോഗിക്കുന്ന വസ്തുക്കൾ പെരുമാറുന്ന സ്ഥലങ്ങൾ തുടങ്ങി എല്ലാം ശുദ്ധമായിരിക്കണം. സാധകന്റെ സംഭാഷണം, മനസ്സിലെ വിചാര വികാരാദികൾ പാവനമായിരിക്കണം.
8 സ്ഥൈര്യം - അടിയുറച്ച ലക്ഷ്യബോധം - ഫലപ്രാപ്തി വരെ മനസ്സ് ലക്ഷ്യത്തിൽ ഉറച്ചിരിക്കണം.
9 ആത്മവിനിഗ്രഹ: ഇന്ദ്രിയങ്ങളേയും, മനസ്സിനേയും വശപ്പെടുത്തൽ
10 ഇന്ദ്രിയാർത്ഥേഷു വൈരാഗ്യം. - ഇന്ദ്രിയ വിഷയങ്ങളിൽ വൈരാഗ്യം. വിഷയങ്ങളിൽ നിന്ന് ഒളിച്ചോടലല്ല ഇത്. വിഷയങ്ങൾക്കിടയിൽ ജീവിക്കുമ്പോൾ അവയിൽ ബന്ധപ്പെടാതെ മനസ്സിനെ നിസ്സംഗഭാവത്തിൽ നിർത്തണം.
11 അനഹങ്കാര - അഹങ്കാരമില്ലായ്മ. ശരീരാ ദി കാരണങ്ങൾ പ്രവർത്തിക്കുമ്പോൾ താനാണ് പ്രവർത്തിക്കുന്നത് എന്ന തോന്നലാണ് അഹംകാരം 'അത് ഇല്ലാതിരിക്കൽ. (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ