2017, ജനുവരി 23, തിങ്കളാഴ്‌ച

ചോദ്യവും ഉത്തരവും (സത്സംഗത്തിൽ നിന്ന് )

വിവേക് --സാർ ഭാരതീയ സനാതന ധർമ്മം ഏറ്റവും.  ശ്രേ ഷ്ഠ മാണെ ന്നി രിക്കെ ലോകത്തിൽ സനാതന ധർമ്മികൾ കുറവാണല്ലോ എന്താണതിന് കാരണം?

ഉത്തരം--ഇത് കലിയുഗമാണ്. കലിയൂഗം അധർമ്മത്തിന്റേതാണ്. ആയതിനാൽ അധർമ്മം ലോകം മുഴുവൻ വ്യാപിക്കും. അസഹനീയമായ അവസ്ഥ എത്തുമ്പോളാണ് പത്താമത്തെ അവതാരമായ കൽക്കി അവതരിക്കുന്നത്. അധർമ്മത്തെ നിർമ്മാർജ്ജനം ചെയ്ത് കൃതയുഗം ആരംഭിക്കുമ്പോൾ സനാതനധർമ്മമായിരിക്കും ലോകത്തിൽ മുഴുവനും.

വിവേക് --ആചാര്യനും ഗുരുവും ഒന്നല്ല എന്നൊരു കമന്റ് സാറിന്റെ ഒരു പോസ്റ്റിന് ഒരാൾ ഇട്ടതായി കണ്ടു. അത് ശരിയാണോ?

ഉത്തരം--ഓരേ അവസ്ഥയെ പലരും പല രൂപത്തിൽ പറയുന്നത് കൊണ്ടാണ് ഈ പ്രശ്നങ്ങൾ വരുന്നത്. ലളിതമായതിനെ ഗഹനമാക്കിസ്വയം വലുതാവുന്ന ചിലരുണ്ട്. അത്തരക്കാർ സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ആദ്യം രണ്ട് പദത്തിന്റേയും അർത്ഥം നോക്കാം. ഗുരു എന്നാൽ ഇരുട്ടിനെ നീക്കുന്നവൻ എന്നാണർത്ഥം. ഒന്ന് ബാഹ്യമായ ഇരുട്ട്. അത് നീക്കുന്നത് സൂര്യനാണല്ലോ! മറ്റൊന്ന് അജ്ഞാനമാകുന്ന ഇരുട്ട് .അത് നീക്കുന്നവൻ ആണ് ഗുരു. ആചാര്യൻ എന്നാൽ ധാർമ്മികമായി ധർമ്മത്തെ ആചരിക്കുന്നവൻ എന്നർത്ഥം. അപ്പോൾ ധാർമ്മികമായി ആചാരങ്ങൾ അനുഷ്ഠിക്കുന്നവനേ ഒരു സത്തായ ഗുരു ആകുവാൻ കഴിയൂ! അപ്പോൾ ആചാര്യനാണ് ഗുരു എന്ന് വന്നുവല്ലോ! അതാണ് സത്യം.  ചിലർ അഗ്നിയും ചൂടും വെളിച്ചവും വ്യത്യസ്ഥമാണ് എന്ന് പറയും. എന്നാൽ വെളിച്ചത്തേയും ചൂടിനേയും വേറെ വേറെ ആയി കണ്ടാൽ അഗ്നി ഉണ്ടാകില്ലല്ലോ! അഗ്നിയുടെ സ്വഭാവമാണ് ചൂടും വെളിച്ചവും. അപ്പോൾ അവയെ വ്യത്യസ്ഥമായി കാണുന്നത് വിവരക്കേട് എന്നെ പറയാൻ പറ്റൂ! ഒരു വസ്തുവിനെ നാം മനസ്സിലാക്കുന്നത് അതിന്റെ സ്വഭാവത്തെ കൂടി കണക്കിൽ എടുത്താണ്. വസ്തുവും സ്വഭാവവും വേറെ യായി കണ്ടാൽ പിന്നെ വസ്തു ഇല്ല എന്ന് മനസ്സിലാക്കുന്നില്ല.  ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങളൊക്കെ ജനങ്ങളെ മനഃപൂർവ്വം വലയ്ക്കുക എന്ന ഉദ്ദേശമേ ഉള്ളു! സ്വയം കേമനാണ് എന്ന് വരുത്തി ത്തീർക്കുവാനുള്ള ചില കാപട്യങ്ങൾ മാത്രം. ഗഹനമായ കാര്യങ്ങളെ ലളിതമായി വിശദീകരിക്കുന്നവനാണ് സദ്ഗുരു. അല്ലാതെ ലളിതമിയതിനെ ഗഹനമാക്കി ഞെളിയുന്നവനല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ