2017, ജനുവരി 12, വ്യാഴാഴ്‌ച

ആത്മാവും ബ്രഹ്മവും രണ്ടോ?

ആത്മാവും ബ്രഹ്മവും രണ്ടാണെന്ന് ഒരു സുഹൃത്തിന്റെ പോസ്റ്റ് കണ്ടു. അതാണ് ഈ പോസ്റ്ററിന് കാരണം. അതിനെ നിഷേധിക്കാതിരിക്കാൻ വയ്യ.  ഉദാഹരണമായി പലതും നിരത്താം പക്ഷെ നിരത്തുന്നവർ ഉദ്ദേശിച്ചതായിരിക്കില്ല അതിന്റെ ഒക്കെ ആന്തരികാർത്ഥം. ആദ്യം കാണിപ്പുരിന്റെ സംസ്കൃതം - മലയാളം നിഘണ്ടു പരിശോധിക്കാം. അതിൽ ആത്മാ ശബ്ദത്തിന് പര ബ്രഹ്മം ക്ഷേത്രജ്ഞൻ  എന്നീ അർത്ഥങ്ങൾ കൊടുത്തിരിക്കുന്നു.

ബ്രഹ്മം എന്നതിന് വേദാന്ത സാരമായി  വിരാട് ,ഹിരണ്യഗർഭൻ ,ഈശ്വരൻ, തുരീയൻ  എന്നിങ്ങനെ നാല് പ്രകാരമായി കൊടുത്തിരിക്കുന്നു. അപ്പോൾ  ആത്മാവ് തന്നെയാണ് ബ്രഹ്മം എന്നു വന്നു. ജീവാത്മാവ്, പരമാത്മാവ് എന്നീ വേർതിരിവുകളും സത്യത്തിൽ ഇല്ല. കാരണം ജീവനോട് കൂടിയതാണ് ജീവാത്മാവ്' അഥവാ ആത്മാവിന്റെ ലക്ഷണത്തിൽ പെട്ടതാണ് ജീവൻ ഒരു ശരീരത്തിലെ ആത്മാവിനെ ജീവാത്മാവ് എന്ന് വ്യവഹാരത്തിന് വേണ്ടി പറയുമെങ്കിലും ശരീരത്തിന് പുറത്തുള്ള പരമാത്മാവും ജീവനോട് കൂടിയുള്ളതാണ്. അതാണ് ജീവാത്മാവും പരമാത്മാവും ഒന്നാണ് എന്ന് പറയുന്നത് '

ഒരു കാര്യം ആശയ വിനിമയം നടത്തണ മെങ്കിൽ ചില നാമങ്ങൾ പല അർത്ഥത്തിലും പ്രയോഗിച്ചെന്നിരിക്കും. എന്നാൽ ആ പ്രയോഗം ആധികാരിക ലക്ഷണമല്ല. ഇവിടെ ആത്മാവ് എന്നത് പുല്ലിംഗവും ബ്രഹ്മം എന്നത് നപുംസക ലിംഗവും ആണ് എന്ന ഭാഷാ പരമായ വ്യത്യാസ മേ ഉള്ളൂ ഒരു നാമം കേൾക്കുമ്പോൾ നമ്മളിൽ സൃഷ്ടിക്കപ്പെടുന്ന വാങ്മയ രൂപം കേൾക്കുന്നവന്റെ ജ്ഞാനത്തിനനുസരിച്ചായിരിക്കും സൃഷ്ടിക്കപ്പെടുക ' ചില ഗ്രന്ഥങ്ങളിൽ വിരാട് പുരുഷന്റെ  ആത്മാവിനെ യാണ് ഹിരണ്യഗർഭൻ എന്ന് പറയുന്നത് എന്ന് കാണാം. വാസ്തവത്തിൽ സർവ്വ ചരാചരങ്ങൾക്കും ആശ്രയ ഭൂതനും സർവ്വ ചരാചരങ്ങളിലും അധിവസിക്കുന്നവനും അജനും അവിനാശിയുമായ ശക്തി ചൈതന്യത്തെയാണ്  ബ്രഹ്മം എന്നും പരമാത്മാവ് എന്നും ഈശ്വരൻ എന്നും പറയുന്നത്. ബാക്കിയുള്ള വിശകലനങ്ങൾ ഒക്കെ ഒരുവനെ സംശയത്തിന്റെയും അസ്വസ്ഥതയുടെയും വഴിയിൽ ചെന്നു തള്ളാനേ ഉപകരിക്കൂ: ചിന്തിക്കുക  ബ്രഹ്മവും ആത്മാവും രണ്ടല്ല ഒന്നാണ്. അഥവാ ഒരേ ഒരു ശക്തിവിശേഷത്തെയാണ് ആ നാമങ്ങൾ സൂചിപ്പിക്കുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ