2017, ജനുവരി 8, ഞായറാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം--51 തിയ്യതി--8/1/2017

സത്വഗുണ സമ്പന്നർ ഊർദ്ധ്വലോകങ്ങളെ പ്രാപിക്കുന്നു. രജോഗുണ പ്രധാനികൾ മനുഷ്യലോകത്ത് നിൽക്കുന്നു.തമോഗുണക്കാർ അധോലോകങ്ങളെ പ്രാപിക്കുന്നു.

ഇവിടെ ഇപ്പോൾ ഭൂമിയിൽ ഉള്ളവരെല്ലാം കഴിഞ്ഞ ജന്മത്തിൽ രജോഗുണക്കാരായിരുന്നു എന്ന് വ്യക്തമാണല്ലോ! മനുഷ്യലോകത്തെ കുറിച്ചേ നമുക്കറിയൂ! ഊർദ്ധ്വ ലോകങ്ങളെ ക്കുറിച്ചും,അധോലോകങ്ങളെ ക്കുറിച്ചും നമുക്കറിയില്ല. എന്ന് വെച്ച് ആ ലോകങ്ങൾ ഇല്ല എന്ന് അർത്ഥമില്ല. കാരണം അത് കണ്ടെത്താൻ സത്വഗുണം ഉണ്ടായാലേ മതിയാകൂ! അങ്ങിനെയുള്ളവർ അവിടെ ഊർദ്ധ്വലോകത്ത് ഉണ്ട് എന്നാണ് പറയുന്നത്. മനുഷ്യന് സത്വഗുണം വർ ദ്ധിക്കാനും ആ സമയത്ത് മരിക്കാനും യോഗമുണ്ടായാൽ ഊർദ്ധ്വലോകങ്ങളിലെ ജീവിയാകാം അവിടുത്തെ സുഖഭോഗങ്ങൾ അനുഭവിക്കുകയും ചെയ്യാം.

ത്രിഗുണങ്ങളെ അതിക്രമിച്ചവർ എന്തൊക്കെ ലക്ഷണങ്ങൾ ഉള്ളവരാണ്? ഇതായി അർജ്ജുനന്റെ അടുത്ത ചോദ്യം.

ഭഗവാൻ മറുപടി പറയുന്നു.  സത്വഗുണ ധർമ്മമായ പ്രകാശത്തെയും,രജോഗുണ ധർമ്മമായ പ്രവൃത്തിയേയും തമോഗുണ ധർമ്മമായ മോഹത്തേയും ഉള്ളപ്പോൾ ദ്വേഷിക്കുകയോ,ഇല്ലാത്തപ്പോൾ കാംക്ഷിക്കുകയോ  ചെയ്യുന്നില്ലയോ അവൻ ഗുണാതീതൻ ആകുന്നു. അതായത് എന്റെ ഉള്ളിൽ തൃഗുണങ്ങൾ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഭാവങ്ങളെ ദ്വേഷിക്കാതിരിക്കുകയും,  അവയുടെ അഭാവത്തിൽ ആഗ്രഹിക്കാതെ ഇരിക്കുകയും ചെയ്യുക. മാനത്തേയും അപമാനത്തേയും,മിത്രത്തേയും ശത്രുവിനേയും  ഒരേ പോലെ കാണുന്നവൻ ഗുണാതീതനാണ്.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ