ഇന്നത്തെ അനുഭവം
സാധാരണ ഗതിയിൽ എന്തെങ്കിലും ഒരാവശ്യം കൃഷ്ണനോട് പറഞ്ഞാൽ അത് ഇന്നേവരെ നടക്കാതിരുന്നിട്ടില്ല.കാരണം എനിക്ക് അർഹതയുള്ളതേ പറയാറുള്ളൂ! സാംപത്തിക പരിഷ്കരണം ഞങ്ങൾ കലാകാരന്മാരേയും ബാധിച്ചിട്ടുണ്ട്.അതിൽ വിഷമമില്ല.നല്ല നാളേക്ക് വേണ്ടി ഇതൊക്കെ ആവശ്യമാണ്. കഴിഞ്ഞ വർഷം ജനുവരി ആകുമ്പോഴേക്കും 20 കഥാപ്രസംഗം നടത്തിയിരുന്നു .കർക്കിടകമാസം മുതലാണ് ഞാൻ പരിപാടികളുടെ വർഷമായി കണക്കാക്കുന്നത്. രാമായണമാസ പ്രഭാഷണം മുതൽ തുടങ്ങും. ഇക്കുറി പ്രഭാഷണങ്ങൾ ധാരാളം ഉണ്ടായിരുന്നു. കഥാപ്രസംഗം കുറച്ച് ബുക്കിംഗ് ആയിട്ടുണ്ടെങ്കിലും ഇത് വരെ ഒന്നും കഴിഞ്ഞിട്ടില്ല. എല്ലാ കൊല്ലവും നവംബർ മാസത്തിൽ ശിവരാത്രിക്കുള്ള ബുക്കിംഗ് നടക്കും. എന്നാൽ ഇത് വരെ അത് ഉണ്ടായില്ല. ഇന്ന് രാവീലെ വിഷമത്തോടെ കൃഷ്ണനോട് പറഞ്ഞു ഭഗവാനേ ! ഇക്കുറി എന്റെ കഥ വേണ്ടേ? ശിവരാത്രിക്ക് ശിവന്റെ കഥ പറയാൻ കഴിഞ്ഞില്ലെങ്കിൽ എനിക്ക് ആലോചിക്കുവാൻ പോലും വയ്യ.ഈ കഥാപ്രസംഗം തുടങ്ങിയ മുതൽ ഇന്ന് വരെ ശിവരാത്രിക്ക് കഥ അവതരിപ്പിക്കാതിരുന്നിട്ടില്ല. ഇക്കുറി എന്നെ കൃഷ്ണാ തഴയരുതേ! പ്രാർത്ഥിച്ചു. ഏകദേശം12 മണി ആയിക്കാണും ഒരു ഫോൺ! കൃഷ്ണേട്ടാ! ശിവരാത്രിക്ക് ഒരു കഥ അവതരിപ്പിക്കുവാൻ ഒഴിവുണ്ടാകുമോ? കാരാക്കുറിശ്ശിയിൽ നിന്നും ഒരു സസുഹൃത്തിന്റെ വിളി . ആകാം ഞാൻ മറുപടി പറഞ്ഞു. എന്നാൽ എഴുതി വെച്ചോളൂ! പാലക്കാട് ജില്ലയിൽ മാങ്കുറുശ്ശി കുറുംബ ഭഗവതി ക്ഷേത്രത്തിൽ! മനസ്സിൽ ദുഃഖം ! ഭഗവാന്റെ കാരുണ്യം! അതെ! കൃഷ്ണനാണ് എന്റെ എല്ലാം ആ കൃഷ്ണനെ ഭജിക്കാൻ കഴിയാത്ത ഒരു സംസ്കാരത്തിൽ എനിക്ക് മനുഷ്യ ജന്മം ഇനി വേണ്ടാ! വല്ല മൃഗമോ പക്ഷിയോ ആയാൽ മതി .മനുഷ്യ ജന്മമാണെങ്കിൽ ഉത്തമ കുലത്തിൽ കൃഷ്ണ ഭക്തി ജന്മ വാസനയിയി ജനിക്കണം! വീണ്ടും കൃഷ്ണനോട് ഇങ്ങിനെ പ്രാർത്ഥിച്ചു. ഇനി ഞാൻ ഇറങ്ങട്ടെ ഒരു സ്ഥലത്ത് സംഗീത ക്ലിസിനുള്ള സമയമായി!!!!!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ