2017, ജനുവരി 6, വെള്ളിയാഴ്‌ച

നാരായണീയം  ദശകം  26  ശ്ലോകം - 1 തിയ്യതി - 7/1/2017  ഗജേന്ദ്രമേ ക്ഷം

ഇന്ദദ്യുമ്ന: പാണ്ഡ്യഖണ്ഡാ ധി രാജ-
സ്ത്വദ് ഭക്താത്മാ ചന്ദനാ ദ്രൗ കദാചിത്
ത്വത്സേ വാ യാം മഗ്ന ധീരാ ലു ലോകേ
നൈ വാ ഗ സ്ത്യം പ്രാപ്ത മാതിഥ്യ കാമം
       :അർത്ഥം
അവിടുത്തെ  ഭക്തനായ ഇന്ദ്ര ദ്യുമ്ന നെന്ന പാണ്ഡ്യരാജാവ് ഒരിക്കൽ മലയ പർവ്വതത്തിൽ  നിന്തിരുവടിയുടെ പൂജയിൽ മുഴുകിയിരിക്കേ അതിഥി സൽക്കാരം മോഹിച്ച് അഗസ്ത്യമഹർഷി വന്നെത്തിയ കഥ തീരെ അറിഞ്ഞില്ല.
2
കുംഭോദ്ഭൂതി: സംഭൃത ക്രോധ ഭാരഃ
സ്തബ്ധാത്മാ ത്വം ഹസ്തി ഭൂയം ഭജേ തി
ശപ്ത്വാ ഥൈനം പ്രത്യഗാത് സോfപി ലേ ഭേ
ഹസ്തീന്ദ്രത്വം ത്വ ത്സ്മൃതി വ്യക്തി ധന്യം
       '  അർത്ഥം
കുംഭോദ് ഭവനായ  അഗസ്ത്യമഹർഷി ഈ അനാദരം കണ്ട് കലശലായി കോപിച്ച് കൂസലില്ലാത്ത നീ ഒരാനയായിപ്പോകട്ടെ എന്ന് ഇവനെ ശപിച്ച ശേഷം തിരികെ പോയി. ആ രാജാവും ഭവത്സ്മസ്മ രണ തെളിഞ്ഞു പ്രകാശിക്കുന്നതുമൂലം  ഗജരൂപം കിട്ടിയിട്ടും ധന്യനായി കഴിഞ്ഞു കൂടി.
         വിശദീകരണം
ഇവിടെ ഇന്ദ്രദ്യുമ്നൻ ആനയുടെ ശരീരം ലഭിച്ചത് അറിഞ്ഞിട്ടേ ഇല്ല മാനുഷാവസ്ഥയിൽ എന്തായിരുന്നുവോ മനോഗതിയും സുഖവും? അത് മാറ്റമില്ലാതെ ഭഗവദ് കടാക്ഷത്താൽ അനുഭവിച്ചുകൊണ്ടേ ഇരുന്നു. കാണുന്നവർക്ക് മാത്രമാണ് വിഷമവും സംശയവും 'ഇത്ര അഗാധമായി ഭഗവാനെ ഉപാസിച്ച രാജാവിന് എങ്ങിനെ ഇങ്ങിനെയൊരു ദുർവിധി വന്നു? എന്ന് മറ്റുള്ളവർ സംശയത്തോടെ ചോദിക്കും. എന്നാൽ രാജാവ് അത് അറിഞ്ഞിട്ടേ ഇല്ല അതിനാൽ അദ്ദേഹത്തിന് പരിതാപവും ഇല്ല. കഠിന ഭക്തി മൂലം ദുരന്തങ്ങൾ നമ്മെ ബാധിക്കുന്നില്ല എന്ന ആപ്തവാക്യം ഇവിടെ ശ്രദ്ധേയമാണ്.- തുടരും


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ