ഭഗവദ് ഗീത ഒരു പുനരവലോകനം ഭാഗം - 53 തിയ്യതി 9/1/2017 ലെ രണ്ടാം പോസ്റ്റ്.
അർജ്ജുനൻ ചോദിക്കുന്നു - ചിലർ ശാസ്ത്ര വിധിയൊന്നും നോക്കാതെ ആസ്തിക്യ ബുദ്ധിയോടെ സാധനകൾ അനുഷ്ഠിക്കുന്നുണ്ടല്ലോ അവരുടെ അവസ്ഥ എന്തായിരിക്കും?
ഭഗവാൻ മറുപടി പറയുന്നു.സാത്വികം, രാജസം താമസം എന്നിങ്ങനെ മനുഷ്യരുടെ ശ്രദ്ധ മൂന്ന് തരത്തിലാണ്.ഇവ അവനവന്റെ സംസ്കാരത്തിനനുസരിച്ച് രൂപപ്പെടുന്നതാണ്. സംസ്കാരമാണെങ്കിലോ അവനവന്റെ ജന്മവാസന അനുസരിച്ചും രൂപാന്തരപ്പെടുന്നു. ജന്മവാസനയാണെങ്കിലോ പൂർവ്വജന്മ കർമ്മഫലം നിമിത്തം രൂപാന്തരപ്പെടുന്നവയുമാണ്.
സാത്വികമാർ ദേവന്മാരെ ആരാധിക്കുന്നു. രാജസന്മാർ യക്ഷ രക്ഷഷ സ്സുകളെ പൂജിക്കുന്നു. താമസന്മാർ പ്രേതഭൂത ഗണങ്ങളേയും സേവിക്കുന്നു. ദംഭം, അഹംകാരം എന്നിവയോട് കൂടിയവരും കാമം രാഗം ബലം എന്നിവ ഉള്ളവരും ശരീരത്തിലെ ഇന്ദ്രിയങ്ങളേയും അന്തര്യാമിയായ എന്നേയും ക്ലേശിപ്പിക്കുന്നവരും അവിവേകികളും ആയവർ ആ സുര പ്രകൃതികൾ എന്നറിയുക. 1 ആയുസ്സ്, ആന്തരബലം ആരോഗ്യം സുഖം പ്രീതി ഇവയെ വർദ്ധിപ്പിക്കുന്നതും സ്വാദുള്ള മെഴുക്ക് ചേർന്നവയും സ്ഥായിയായ ദേഹപുഷ്ടി പ്രദാനം ചെയ്യുന്നവയും ഹൃദ്യങ്ങളും ആയ ആഹാരം കഴിക്കുന്നവർ സത്വഗുണമുള്ളവരാകുന്നു.
കടുത്ത ചവർപ്പ്, പുളി, ഉപ്പ് ചുട് എരിവ് കാഠിന്യമുള്ളതും മെഴുക്ക് ചേർക്കാത്തവയും ദഹനക്കേട് ഉണ്ടാക്കുന്നവയുമായ ഭക്ഷണം കഴിക്കുന്നവർ രാജസന്മാരാകുന്നു. അത്തരം ആഹാരസാധനങ്ങൾ ദേഹത്തിനും മനസ്സിനും അസുഖം ഉണ്ടാക്കുന്നവയാണ്.
തണുത്താറിയതും വെന്ത ശേഷം ഒരു യാമം കഴിഞ്ഞതും അതായത് 3 മണിക്കൂർ കഴിഞ്ഞതും സ്വാദ് പോയതും ദുർഗന്ധമുള്ളതും കെട്ടതും എച്ചിലായതും അശുദ്ധവും ആയ ആഹാരം കഴിക്കുന്നവർ താമസ ഗുണമുള്ളവരാകുന്നു.
ദേവന്മാരേയും ബ്രാഹ്മണരേയും ഗുരുവിനേയും ആത്മജ്ഞാനികളേയും ശുചിത്വം ബ്രഹ്മചര്യം അഹിംസ എന്നിവ ശരീരം കൊണ്ട് നിർവഹിക്കേണ്ട തപസ്സാകുന്നു.
ആരേയും ക്ഷോഭിപ്പിക്കാതെയും സത്യവും പ്രിയവും ഹിതവുമായ വാക്കും ആദ്ധ്യാത്മിക ശാസ്ത്ര പഠനവും / വാങ്മയമായ തപസ്സാകുന്നു.
മനഃശുദ്ധി സൗമ്യഭാവം ആത്മ ചിന്തയുടെ ഫലമായി ഉണ്ടാകുന്ന ഏകാഗ്രത ഇന്ദ്രിയ മനോബുദ്ധികളെ അടക്കി നിർത്തൽ വിചാര ശുദ്ധി ഇവ മാനസ മായ തപസ്സാകുന്നു.
യാതൊരു തപസ്സ് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനും മാനവും പൂജയും കിട്ടുവാനായി അനുഷ്ഠിക്കപ്പെടുന്നുവോ അത് രാജസ തപസ്സാകുന്നു.
ഫല കാംക്ഷയില്ലാതെ അതീവശ്രദ്ധയോടെ ആര് തപസ്സ് അനുഷ്ഠിക്കുന്നുവോ അവൻ സാത്വിക തപസനാകുന്നു.
മൂഢ ധാരണ വെച്ചു കൊണ്ട് സ്വയം ക്ലേശിപ്പിച്ചു കൊണ്ടോ അന്യരെ ദ്രോഹിക്കാൻ വേണ്ടിയോ ചെയ്യുന്ന തപസ്സ് താമസമാകുന്നു.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ