വഴിപിഴച്ചവർ
എന്തിനും ഒരൂ വഴിയുണ്ട്.അതിലൂടെ യാത്ര ചെയ്താൽ വലിയ കുഴപ്പമില്ല എന്നാൽ ആ വഴി അറിയണമെന്ന് മാത്രം.ആവിഷ്കാ ര സ്വാതന്ത്ര്യം എന്നാൽ എന്ത്?ഏതൊക്കെ ആ സ്വാതന്ത്ര്യത്തിനകത്ത് പെടും? ഏതൊക്കെ പെടില്ല? ഇവയെ പ്പറ്റി ഒരു ബോധം ബുദ്ധിജീവികൾ എന്നഭിമാനിക്കുന്നവർക്ക് ഇല്ലാതെ പോയി.ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച വിഷയം വിമർശനമുണ്ടെങ്കിൽ അതിന് ഒരു വഴിയുമുണ്ട്. ആ വഴിയിലൂടെ തന്നെ പോകണം.
ഏതൊരു മനുഷ്യന്റേയും വികാരമാണ് ആരാധനാ ലയങ്ങളും മതഗ്രന്ഥങ്ങളും ആരാധനാമൂർത്തികളും 'അവയെ ഒക്കെ വിമർശിക്കുമ്പോൾ വിമർശകൻ അതിന് അർഹനാണോ എന്ന് സ്വയം വിലയിരുത്തേണ്ടതാണ്. ശ്രീകൃഷ്ണൻ മദ്യപാനിയാണ് എന്ന സൂചന തരുന്ന വാചകം ഇല്ലായിരുന്നു എങ്കിലും എം.ടിക്ക് രണ്ടാമൂഴം എഴുതാം. ചന്തുവിനെ നല്ലവൻ ആക്കിയപ്പോഴും ഉണ്ണിയാർച്ചയെ മോശക്കാരിയാക്കിയ പ്പോഴും ഒന്നും ജനം പ്രതികരിച്ചില്ല. അതിന് കാരണം അവരൊന്നും അവതാരങ്ങളോ പൂജ്യരോ ആയിരുന്നില്ല. എന്നാൽ ശ്രീകൃഷ്ണന്റെ സ്ഥിതി അതല്ല. ശ്രീമദ് മഹാഭാഗവതത്തിലെ പ്രതിപാദ്യ വിഷയം തന്നെ ശ്രീകൃഷ്ണ ഭക്തിയാണ്. നൂറ്റാണ്ടുകളോളമായി ക്ഷേത്രങ്ങളിൽ പൂജിക്കപ്പെടുന്ന ഒരു അവതാരത്തെ സാധാരണ മനുഷ്യനായി ചിത്രീകരിച്ചപ്പോൾ ഭഗവാന്റെ തന്നെ വാക്കുകൾ ഓർക്കാതിരിക്കാൻ വയ്യ. പ്രത്യേക ആവശ്യത്തിനായി അവതരിച്ച എന്നെ കേവലം നവേഷധാരി എന്ന് ആരോപിച്ച് ആക്ഷേപിക്കുന്നു മൂഢന്മാർ - അപ്പോൾ ആ മൂഢന്മാരുടെ ഇടയിലെ പ്രധാന മൂഢനാണ് എം.ടി.
ഇത് പറയുമ്പോൾ ചിലർക്ക് ഈ പറയുന്നവൻ സംഘിയാണ്. അവർ ഒന്നാലോചിക്കുന്നില്ല. പ്രവാചകന്മാരായ മുഹമ്മദ് നബിയേയോ, യേശു കൃസ്തുവിനേയോ കുറിച്ചാണ് ഇത് പറയുന്നതെങ്കിൽ എന്തായിരിക്കും ഇവിടുത്തെ സ്ഥിതി? അപ്പോൾ ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ നല്ല ചേല് എന്ന രീതിയിലാണ് മറ്റ് മതങ്ങളും രാഷ്ട്രീയക്കാരും ഇതിനെ കാണുന്നത്. ഇവിടെ യാണ് പ്രശ്നം! ഹൈന്ദവ ആരാധനാ മൂർത്തികളേയും മറ്റും അവഹേളിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ പെടുത്തുമ്പോൾ ഇവിടുത്തെ ഹൈന്ദവരും അവരെ പ്രതിനിധീകരിക്കുന്ന ഹൈന്ദവ സംഘടനകളും പ്രതികരിച്ചെന്നിരിക്കും അതിന് ആരെയാണ് കുറ്റപ്പെടുത്തുന്നത്? ഒരു മതം ഭൂരിപക്ഷമുള്ള സ്ഥലത്ത് ജനാധിപത്യ ഭരണം നിലവിലുള്ളത് ഭാരതത്തിൽ മാത്രമാണ് എന്ന് കുബുദ്ധി ജീവികൾ ചിന്തിക്കണം.ഇവിടെയുള്ള ഇസ്ലാം കൃസ്ത്യൻ സഹോദരന്മാർ അന്യരല്ലെന്നും മറ്റ് മതങ്ങളെ സ്വീകരിച്ചവരാണെന്നൂം ആർക്കും അറിയില്ലെങ്കിലും ഇവിടുത്തെ ഹിന്ദുവിന് നന്നായി അറിയാം.എന്നിട്ടും തങ്ങൾക്ക് നേരെ വരുന്ന അവഹേളനങ്ങളെ സഹിഷ്ണുതയോടെ തന്നെയാണ് ഹിന്ദുക്കൾ കാണുന്നത്. അതിന്റെ പേരിൽ കൊല്ലാനോ കൈ വെട്ടുവാനോ എം ടിയുടെ നേരെ ഒരു ഹിന്ദുവും പോയിട്ടില്ല. കാരണം സഹിഷ്ണുതയുടെ പാഠമാണ് ശ്രീകൃഷ്ണനും ഇവിടുത്തെ ഹിന്ദുവിനെ ഗീതയിലൂടെ പഠിപ്പിച്ചിട്ടുള്ളത്! ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ