2017, ജനുവരി 5, വ്യാഴാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം   ഭാഗം  49  Date  5 /1/2017

ബ്രഹ്മം ഭൂതങ്ങളുടെ അകത്തും പുറത്തുമുണ്ട്.ചരവും അച രവും അത് തന്നെ. സൂക്ഷ്മമാകയാൽ  അതിനെ  അറിയാൻ കഴിയുന്നില്ല. അങ്ങ് ദൂരേയും, ഇങ്ങ് ഇവിടെയും ഉണ്ട്.. അറിയപ്പെടേണ്ടതായ ബ്രഹ്മം. അവിഭക്തമാണെങ്കിലും വിഭക്തതമെന്ന പോലെ ഇരിക്കുന്നതുമാണ്. അതായത് വിഭജിക്കാൻ സാദ്ധ്യമല്ല എന്നാൽ വിവിധ ശരീരത്തിന്നുള്ളിൽ തിളങ്ങുന്നതിനാൽ വിഭജിച്ച പോലെ തോന്നും.

പ്രകൃതിയും പുരുഷനും അനാദികളാണ്. വികാരങ്ങളും ഗുണങ്ങളും പ്രകൃതിയിൽ നിന്ന് ഉണ്ടായതാണ് എന്നറിയുക. കാര്യകാരണങ്ങൾ ഉണ്ടാക്കുന്നതിൽ പ്രകൃതി കാരണമെന്ന് പറയപ്പെടുന്നു. സുഖദു:ഖങ്ങളുടെ അനുഭവത്തിന് പുരുഷൻ കാരണമെന്ന് പറയപ്പെടുന്നു. അതായത് അനുഭവിക്കുന്നത് ആത്മാവാണ് ശരീരമല്ല എന്ന് സാരം. ഇതൊക്കെ അറിയുന്നവൻ പുനർജനിക്കേണ്ടി വരില്ല. സ്ഥാവര മോ ജo ഗമ മോ ആയി എന്തെങ്കിലും ഒന്ന് ഉണ്ടാകുന്നുണ്ടെങ്കിൽ  അത് ക്ഷേത്ര - ക്ഷേത്രജ്ഞന്മാരുടെ സംയോഗം കൊണ്ടാണ് എന്നറിയുക അതായത് പുരുഷ-പ്രകൃതീ ബന്ധം മൂലം.

എല്ലാ കർമ്മങ്ങളും പ്രകൃതി തന്നെയാണ് ചെയ്യുന്നതെന്നും ആത്മാവ് ഒന്നും ചെയ്യുന്നില്ല എന്നും ആര് അറിയുന്നുവോ അവൻ പരമാർത്ഥം കാണുന്നു.
         ഇവിടെ തെറ്റായ ധാരണയ്ക്ക് വഴിയുണ്ട്. പ്രകൃതി യാ ണ് ചെയ്യുന്നത് പക്ഷെ ജീവാത്മാവിന്റെ സഹായം വേണം കാരണം ആത്മാവിന്റെ സാന്നിദ്ധ്യമില്ലാതെ പ്രകൃതിക്ക് നില നിൽപ്പില്ല. സൂര്യൻ പ്രകാരം പ്രപഞ്ചത്തിൽ പ്രകാശം ചൊരിയുന്നുവോ അപ്രകാരം പരമാത്മാവ് സകലതിലും പ്രകാശിക്കുന്നു.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ