2017, ജനുവരി 23, തിങ്കളാഴ്‌ച

ഒളിച്ചോട്ടങ്ങൾ

പലപ്പോഴും മറ്റു മതങ്ങളെ പറ്റി പരാമർശം നടത്തുമ്പോൾ അവർ പറയുന്ന ചില വാക്കുകളുണ്ട്  നിങ്ങൾക്ക് ഇസ്ലാമിന്റെ ബാല പാഠങ്ങൾ പോലും അറിയില്ല .അല്ലെങ്കിൽ കൃസ്തു മതത്തെ പറ്റി പ്രാഥമികമായ ഒരുകാര്യവും അറിയില്ല എന്നൊക്കെ! പക്ഷെ അവർ ഒന്ന് മനസ്സിലാക്കുന്നില്ല. പഠിക്കുമ്പോളേ സംശയം ഉണ്ടാകൂ! അപ്പോളേ നിരൂപണം ഉണ്ടാകൂ! ഒന്നും അറിയാത്തവന് സംശയം ഉണ്ടാകുമോ? ആദ്ധ്യാത്മിക പ്രവർത്തനത്തിൽ ഏർപ്പെടുന്ന എന്നെപ്പോലുള്ളവർ മറ്റു മതങ്ങളുടെ ആദ്ധ്യാത്മിക കാര്യങ്ങളും മനസ്സിലാക്കിയിരിക്കും. എത്രയോ പണ്ഡിതന്മാരായ സുഹൃത്തുക്കൾ എനിക്കുണ്ട്. അവർ പറയുന്നത് കേൾക്കും.യുക്തിക്ക് നിരക്കാത്തതാണ് ചോദ്യം ചെയ്യപ്പെടുന്നത്. അതിന് വ്യക്തമായ മറുപടി തരാൻ കഴിയാത്തവർ രണ്ട് മാർഗ്ഗം സ്വീകരിക്കും - ഒന്ന് - നിങ്ങൾക്ക് ഒന്നും അറിയില്ല എന്ന് - രണ്ട് - നിങ്ങളുടെ മതത്തിലെ അനീതികൾ കാണാതെ മറ്റുള്ളവരിൽ കുറ്റം കാണുന്നു എന്ന്. ഇത് രണ്ടും ഒളിച്ചോട്ടമാണ്

കാരണം. ഒരു ചോദ്യം ചോദിച്ചാൽ മറു ചോദ്യമല്ല ഉത്തരം.. ആദ്യം ചോദിച്ചതിന് മറുപടി പറയുക. പിന്നെ നിങ്ങൾക്കും എന്നോട് ചോദിക്കാമല്ലോ! അതിന് പകരം ഒരു ചോദ്യം ചോദിച്ചാൽ മറു ചോദ്യം ഉത്തരമാകുന്നതെങ്ങിനെ?

മര്യാദക്ക് മാന്യമായി ഉത്തരം പറയാൻ കഴിയുമെങ്കിൽ ചില ചോദ്യങ്ങൾ ചോദിക്കുന്നു. കഴിയുമെങ്കിൽ ഉത്തരം പറയുക. ആർക്ക് വേണമെങ്കിലും മറുപടി പറയാം. എന്നതിന് ശേഷം നിങ്ങൾക്ക് ചോദിക്കാനുള്ളത് ചോദിക്കാം. വ്യക്തമായ മറുപടി മാന്യമായ ഭാഷയിൽ തരുകയും ചെയ്യും.

ചോദ്യം
ഇസ്ലാം, കൃസ്ത്യൻ ഹിന്ദു, ബുദ്ധ ജൈന, സിക്ക് തുടങ്ങി നിരവധി മതങ്ങൾ ഉണ്ടല്ലോ! ഇവയിൽ മതപഠനം കൃത്യമായി നടക്കുന്നത് ഇസ്‌ലാം കൃസ്ത്യൻ മതങ്ങളിലാണ് ' എന്നിട്ടും ലോകത്ത് ഭീകര സംഘടനകളായി പ്രവർത്തിക്കുന്നത് മുസ്ലിം നാമധാരികളാണ് എന്ത് കൊണ്ട്? ഏത് ധർമ്മം സ്ഥാപിക്കാനാണ് അവർ ശ്രമിക്കുന്നത്? പരിശുദ്ധ ഖുറാൻ ഈ ഭീകര പ്രവർത്തനത്തെ ന്യായീകരിക്കുന്നുണ്ടോ? ജിഹാദ് എന്നാൽ പരിശുദ്ധ അല്ലെങ്കിൽ ധർമ്മയുദ്ധം എന്നല്ലേ? ഭീകരപ്രവർത്തനം നടത്തുന്നവർ ചെയ്യുന്നത് ജിഹാദ് ആണോ?

മാന്യമായ ഭാഷയിലുള്ള മറുപടി പ്രതീക്ഷിക്കുന്നു. ആരിൽ നിന്നായാലും '''....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ