ആത്മാവും ,ഷാജു കടയ്ക്കലും
ഒരു സുഹൃത്ത് അയച്ചു തന്ന ഒരു ലിങ്ക് നോക്കിയപ്പോൾ ഷാജു കടയ്ക്കൽ എന്നൊരാൾ ആത്മാവിനെ പറ്റി പറയുന്നു. ആൾ ഒരു മജീഷ്യനാണ് എന്ന് തോന്നുന്നു. ആത്മാവ് എന്നൊന്ന് ഇല്ലത്രേ! തെളിവിനായി ഒരു മെഴുകു തിരി കത്തിച്ച് അത് ഒരു ഗ്ലാസ് കൊണ്ട് മൂടുന്നു കുറച്ച് കഴിഞ്ഞ് മെഴുകുതിരി കെട്ടു പോകുന്നു. ഓക്സിജൻ സ്വീകരിക്കാൻ കഴിയാത്തതിനാൽ കെട്ടു പോകുന്നു ഇവിടെ ഒന്നും പുറത്തേക്ക് പോയിട്ടില്ലെന്ന് അയാൾ പറയുന്നു.
ഇവിടെ അനങ്ങാതെ നിൽക്കുന്ന മെഴുകുതിരിയുടെ നാളത്തേയും വിശേഷബുദ്ധിയുള്ള കർമ്മബന്ധങ്ങളുള്ള ഒരു മനുഷ്യനേയും താരതമ്യം ചെയ്തപ്പോഴേ അയാളുടെ വിവരക്കേട് പ്രകടമായി. ആ മെഴുകുതിരിയിൽ നിന്നും അഗ്നി പോയി എന്ന വിവരവും അയാൾക്കില്ല. എവിടെയും പോയിട്ടില്ലെങ്കിൽ അഗ്നിയുടെ സാന്നിദ്ധ്യം അവിടെ ഉണ്ടാകേണ്ടേ? ഇല്ലാത്ത സ്ഥിതിക്ക് അഗ്നി പോയി ആ മെഴുകുതിരി എന്ന ശരീരത്തിൽ നിന്ന് എന്നല്ലേ അർത്ഥം?
ബോധം പോവുക എന്നൊരവസ്ഥ ഉണ്ടല്ലോ! ആ ബോധം ബുദ്ധിയുടെ പ്രകടനമാണ് ബുദ്ധിയാണെങ്കിൽ ജ്ഞാനത്തിന്റെ ലക്ഷണവും ജ്ഞാനം ആത്മാവിന്റെ സ്വഭാവവും ആണ്. പ്രകൃതിയിൽ നിറഞ്ഞു നിൽക്കുന്ന ആത്മചൈതന്യം അയാൾ വിസ്മരിക്കുന്നു. അയാളുടെ കണക്കിൽ മരണം എന്നത് ശരീരത്തിന് ഓക്സിജൻ സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതാണ് ഗീതയും ഉപനിഷത്തും എന്താണ് എന്ന് അറിയാത്തതിന്റെ കുഴപ്പം 'ഞാൻ എന്ന ആത്മാവിന് നിലനിൽക്കാൻ ഈ ശരീരം പര്യാപ്തമല്ല എന്നു വരുമ്പോൾ ഞാൻ എന്ന ആത്മാവ് ഈ ശരീരം ഉപേക്ഷിക്കുന്നു. ഇതിനെയാണ് മരണം എന്നു പറയുന്നത്. സയൻസിൽ ഊർജ്ജം എന്നൊന്ന് ഉണ്ടല്ലോ അത് തന്നെയാണ് പുരുഷൻ അത് തന്നെയാണ് ആത്മാവ് അത് തന്നെയാണ് ക്ഷേത്രജ്ഞൻ
ഭാരതീയ ഋഷികൾ പറഞ്ഞത്, ഗീത പറഞ്ഞത് ഇതൊക്കെ നിഷേധിച്ച് കുറച്ച് വാചകമടിച്ചാൽ ജനം അത് വിശ്വസിക്കും എന്നായിരിക്കും അയാൾ ധരിച്ചിട്ടുണ്ടാവുക - ഓരോരോ കോലങ്ങൾ !!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ