വഴിപിഴച്ചവർ ഭാഗം 2
ഏതൊരു കാര്യം പറയുമ്പോഴും വളരെ ശ്രദ്ധിക്കണം.ഇപ്പോൾ കമലുമായി ഉള്ള പ്രശ്നം തുടങ്ങിയത് പ്രധാനമന്ത്രിയെ പൊതു സദസ്സിൽ വെച്ച് നരാധമൻ എന്ന് സംബോധന ചെയ്തത് മുതൽക്കാണ്.യാതൊരു കാരണവും അതിന് കാണുന്നില്ല. ഗുജറാത്ത് കലാപത്തിന്റെ അടിസ്ഥാനത്തിൽ ആണ് പറഞ്ഞതെങ്കിൽ മോദിജി കുറ്റ വിമുക്തനാക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല അന്ന് ആരാണ് ഭാരതം ഭരിച്ചിരുന്നത്? അവർക്ക് മോദിജിയെ കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കാൻ വകുപ്പ് ഉണ്ടായിരുന്നില്ലേ? ഗുജറാത്ത് സംഭവം ഊതി വീർപ്പിച്ച ഒരു ബലൂൺ ആണ് എന്ന് അവിടെ നേരിട്ട് അന്വേഷിച്ചാൽ അറിയാവുന്നതാണ്. മോദിജി പ്രതിയാണെങ്കിൽ പിന്നെങ്ങിനെയാണ് ബി.ജെ.പി വീണ്ടും അവിടെ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചത്? എങ്ങിനെയാണ് മോദിജി പ്രധാനമന്ത്രി ആയത്?
അപ്പോൾ യാതൊരു അടിസ്ഥാനവുമില്ലാതെ കേരളത്തിലെ വാർത്താ മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ച കാര്യങ്ങൾ അക്ഷരം പ്രതി വിഴുങ്ങിയിട്ട് പ്രധാനമന്ത്രിയെ നരാധമൻ എന്ന് വിളിച്ചതിനെ സാധാരണക്കാരൻ പഞ്ച പുച്ഛമടക്കി അംഗീകരിക്കണോ? മോദിജിയെ അപമാനിക്കാനുള്ള സ്വാതന്ത്ര്യമാണോ ഇയാളുടെ അഭിപ്രായ സ്വാതന്ത്ര്യം? വിമർശിക്കാം പക്ഷെ അതിന് ഒരു ഭാഷയുണ്ട്. വിമർശനവും അവഹേളനവും രണ്ടും രണ്ടാണ്.
എന്നിട്ടും അയാൾ വളഞ്ഞ വഴിയാണ് സ്വീകരിച്ചത്. ഞാൻ ഒരു മുസൽമാൻ ആയത് കൊണ്ടാണ് എന്നെ വേട്ടയാടുന്നത് എന്നാണ് പിന്നീട് അയാളുടെ പ്രതികരണം. അത് ശരിയാണോ? സിനിമാ ലോകത്ത് നിന്ന് തന്നെ യുള്ള മുസൽമാൻ മാരെ ഇവിടുത്തെ ഹിന്ദുക്കളും ,ഹൈന്ദവ സംഘടനകളും നെഞ്ചോട് ചേർത്ത് പിടിച്ചിട്ടില്ലേ? പ്രേംനസീർ,കെ.പി.ഉമ്മർ, ബഹദൂർ സുധീർ ബാബുരാജ്,കോഴിക്കോട് അബ്ദുൾഖാദർ, മുഹമ്മദ് റാഫി.ഇങ്ങിനെ എത്രയോ പേരെ ഇന്നും ആരാധനയോടെ ഇവിടുത്തെ ഹിന്ദുക്കളും ഹൈന്ദവ സംഘടനകളും കാണുന്നില്ലേ?
നമ്മുടെ മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിനെ മുസ്ലിം സമൂഹത്തേക്കാൾ കൂടുതൽ ഹൃദയത്തിൽ ചേർത്തത് ഇവിടുത്തെ ഹിന്ദുക്കളും ഹൈന്ദവ സംഘടനകളും അല്ലേ? എന്നിട്ടും മുസൽമാനായത് കൊണ്ടാണ് തന്നെ വേട്ടയാടുന്നത് എന്ന് പറയുമ്പോൾ അയാൾ പ്രധാനമന്ത്രിയെ അവഹേളിച്ചത് ശരിയിണ് എന്നല്ലേ അയാൾ കരുതുന്നത്? വർഗ്ഗീയ മനോഭാവം സത്യത്തിൽ അയാൾക്കല്ലേ? കാര്യസാധ്യതയ്ക്കായി അയാളെ പിൻ തുണയ്ക്കാൻ ചില ബുദ്ധിജീവികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില കുബുദ്ധികളും! അതല്ലേ സത്യം?
ഇങ്ങിനെ ഇവിടുത്തെ ഹൈന്ദവരെ മനഃപൂർവ്വം വർഗ്ഗീയ വാദികളായി ചിത്രീകരിക്കാൻ തുടങ്ങിയിട്ട് കാലം ഏറെ ആയി കമലിന് പ്രധാനമന്ത്രിയെ അവഹേളിക്കാമെങ്കിൽ അയാളെ അവഹേളിക്കാൻ മറ്റുള്ളവർക്കും സ്വാതന്ത്ര്യമുണ്ട്. അതിൽ പരിഭവിച്ചിട്ട് കാര്യമില്ല അപ്പോൾ ആരായാലും നല്ല ഭാഷ പ്രയോഗിക്കുക അല്ലെങ്കിൽ എത്ര വലിയ തമ്പുരാനാണെങ്കിലും പൊതുജനം പ്രതികരിക്കും. വലിയവനെന്ന് സ്വയം നടിച്ചാൽ പോരാ പ്രവർത്തിക്കുമ്പോൾആ വലുപ്പത്തരം കാണിക്കണം അപ്പോളേ ജനം ബഹുമാനിക്കൂ! ചിന്തിക്കുക !

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ