ഭഗവദ് ഗീത ഒരു പുനരവലോകനം ഭാഗം 46 Date_2/1/2017
ക്ഷേത്ര ക്ഷേത്രജ്ഞ വിഭാഗ യോഗം
അർജ്ജുനൻ പറഞ്ഞു പ്രകൃതി, പുരുഷൻ, ക്ഷേത്രം ക്ഷേത്രജ്ഞർ ജ്ഞാനം, ജ്ഞേയം ഇവയെപ്പറ്റിയെല്ലാം അറിയാൻ ആഗ്രഹിക്കുന്നു.
'ഭഗവാൻ മറുപടി പറയുന്നു.- അർജ്ജു നാ ഈ ശരീരത്തെ ക്ഷേത്രം എന്നു പറയുന്നു.ഇതിനെ ആരറിയുന്നുവോ അവൻ ക്ഷേത്രജ്ഞനാ കുന്നു. സർവ്വ ക്ഷേത്രങ്ങളിലും അതായത് ശരീരത്തിലും ഞാനാണ് ക്ഷേത്രജ്ഞൻ എന്നറിയുക. ക്ഷേത്ര - ക്ഷേത്രജ്ഞന്മാരെക്കുറിച്ചുള്ള അറിവാണ് ജ്ഞാനം.
പഞ്ചഭുതങ്ങൾ, കർതൃത്വ ഭോക്തൃത്വ അഭിമാനം ,ബുദ്ധി, വാസന ,പത്ത് ഇന്ദ്രിയങ്ങൾ, മനസ്സ് 5 വിഷയങ്ങൾ ഇങ്ങിനെ 24 തത്വങ്ങൾ അടങ്ങിയ ഈ ക്ഷേത്രത്തെ ഇച്ഛാ ദ്വേഷം സുഖം ദുഃഖം സംഘാതം ചേതന ധൃതി ഇങ്ങനെ വികാരങ്ങളോട് കൂടി ച്ചുരുക്കിപ്പറഞ്ഞു.'
സാംഖ്യ ശാസ്ത്രത്തിലെ പ്രസിദ്ധ ങ്ങളായ 24 തത്വങ്ങളെ ആണ് ഇവിടെ എണ്ണിപ്പറഞ്ഞത്
പഞ്ചഭൂതങ്ങൾ ---5
അഹംകാരം--1
ബുദ്ധി--1
അവ്യക്തം--1
ജ്ഞാനേന്ദ്രിയങ്ങൾ--5
കർമ്മേന്ദ്രിയങ്ങൾ---5
മനസ്സ്---1
ഇന്ദ്രിയ വിഷയങ്ങൾ അഥവാ പഞ്ച തന്മാത്രകൾ --5
മൊത്തം--24
ഈ ഘടകങ്ങൾ ചെർന്ന് ഉണ്ടായതാണ് ക്ഷേത്രം അഥവാ ശരീരം!
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ