ക്ഷേത്രോ പാസ ന ഭാഗം-3
ആരാധനാ രീതികൾ കാലത്തിനും സമൂഹത്തിനും അനുസരിച്ച് വ്യത്യാസപ്പെടുന്നതായി പുണ്യ ഗ്രന്ഥങ്ങൾ തന്നെ പറയുന്നു. കൃതയുഗത്തിൽ ധ്യാനവും, ത്രേതായുഗത്തിൽ യാഗവും ദ്വാപരയുഗത്തിൽ പൂജയും കലിയുഗത്തിൽ നാമജപവും ഭക്തർക്കായി ഋഷികൾ നിർദ്ദേശിച്ചിരിക്കുന്നു. കലിയുഗം ത്തിൽ ക്ഷേത്രങ്ങളിൽ മാത്രമാണ് അധികവും ലക്ഷണമൊത്ത പൂജ നടക്കുന്നത്.
ക്ഷേത്രങ്ങൾ ഒരു വ്യക്തിയുടെ യോ കുടുംബത്തിന്റേയോ ശ്രേയസ്സിന് വേണ്ടി മാത്രം ഉള്ളതല്ല.മറിച്ച് വിശാലമായ ലക്ഷ്യങ്ങൾക്കായി സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്. ഭഗവാനെ സംബന്ധിച്ചിടത്തോളം അടിയുറച്ച വിശ്വാസവും ഭക്തിയും സമഗ്രമായ ആത്മസമർപ്പണവുമാണ് പ്രധാനം.ചിത്തശുദ്ധി യോടെയുള്ള പ്രാർത്ഥനയ്ക്ക് ക്ഷേത്രങ്ങളിൽ വ്യക്തമായ ഫലങ്ങൾ ലഭിക്കുന്നു.
നിഷ്കാമ ഭക്തിയിലൂടെ സംശുദ്ധമായ ജീവിത ചര്യകളിലൂടെ നശ്വരരായ മനുഷ്യരുടെ ദൈനംദിന ദു:ഖങ്ങൾക്ക് പരിഹാരം ലഭിക്കാൻ സഹായിക്കുന്ന ആത്മീയ കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങൾ
ഒരു കാലഘട്ടത്തിലെ ആദ്ധ്യാത്മിക ചിന്തകളുടേയും ജീവിത തത്ത്വശാസ്ത്രത്തിന്റേയും സന്തുഷ്ട ജീവിതത്തിന്റെ രഹസ്യങ്ങളെപ്പറ്റി തങ്ങൾ കൈ വരിച്ച തത്ത്വചിന്താപരമായ വിജ്ഞാനം വരും തലമുറകൾക്കായി ഒരുക്കി വെച്ച മാർഗ്ഗത്തിന്റേയും പ്രതീകങ്ങളായിട്ടായിരിക്കണം ക്ഷേത്രങ്ങളെ കാണേണ്ടത്. ചരാചര പ്രപഞ്ചത്തിന്റെ കാരണമായ ആധിഭൗതിക ശക്തിയെ കുറിച്ച് നമ്മുടെ പൂർവ്വികർക്ക് ദിവ്യദർശനത്തിലൂടെ തെളിഞ്ഞു കിട്ടിയ ജ്ഞാനവും ആ ശക്തിയെ പ്രതിഷ്ഠിച്ച് ആരാധിക്കാൻ അവർ ചിട്ടപ്പെടുത്തിയ സാങ്കേതിക രീതികളും വളരെ ഗാംഭീര്യത്തോടെ പരിലസിക്കുന്ന കേന്ദ്രങ്ങളാണ്. കേരളത്തിലെ ക്ഷേത്രങ്ങൾ (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ