2016, ഡിസംബർ 31, ശനിയാഴ്‌ച

                   എല്ലാ സുഹൃത്ത്ക്കൾക്കും  പുതു വത്സര ആശംസകൾ!!!

പുതുവത്സരത്തിൽ തെറ്റുകൾ തിരുത്തണ്ടേ?

അന്ധ വിശ്വാസങ്ങൾ തിരുത്തണ്ടേ?

തെറ്റായി പ്രയോഗിച്ച് മൂല്യം നഷ്ടപ്പെട്ട സംസ്കൃത പദങ്ങൾക്ക് മൂല്യം തിരിച്ചു കൊടുക്കണ്ടേ?
                   
                      തീർച്ചയായും വേണം
ആദരാഞ്ജലികൾ!!! ഇത് മരിച്ചവരോട് മാത്രം പ്രകടിപ്പിക്കാനുള്ളതാണോ?

ആദരിക്കപ്പെടേണ്ട ആരെക്കണ്ടാലും കൈ കൂപ്പി നമസ്കാരം നമ്മൾ പറയാറില്ലേ? അത് ആദരാഞ്ജലി അല്ലേ? അഞ്ജലി=കൈകൂപ്പുക--അപ്പോൾ ആദരവോടെ കൈകൂപ്പുക

ആയതിനാൽ  എല്ലാവരോടും ആദരവ് ഉള്ളതിനാൽ

                  എല്ലാ സുഹൃത്തുക്കൾക്കും എന്റെ ആദരാഞ്ജലി
                   ********************************************
ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം 44.തിയ്യതി--31/12/2016

അർജ്ജുനൻ ചോദിച്ചു--ഇപ്രകാരം അങ്ങയിൽ ത്തന്നെ ഉറപ്പിച്ച ചിത്തത്തോടെ ചില ഭക്തന്മാർ അങ്ങയെ നിരന്തരം ഉപാസിക്കുന്നുണ്ടല്ലോ! ചിലരാകട്ടെ അവ്യക്തമായ അക്ഷരബ്രഹ്മത്തേയും ഉപാസിക്കുന്നു. നിർഗ്ഗുണോ പാസ ന ചെയ്യുന്നു. അവരിൽ ആരാണ് ഏറ്റവും ശ്രേഷ്ഠരായ യോഗജ്ഞന്മാർ?
       അതിന് ഭഗവാൻ പറയുന്ന മറുപടി ഏറ്റവും ശ്രദ്ധേയമാണ്.- മനസ്സിനെ എന്നിൽ പ്രവേശിപ്പിച്ച് പരമ ശ്രദ്ധയോടെ ആരാണോ എന്നെ ഉപാസിക്കുന്നത്? അവരാണ് ഉത്തമയോഗികൾ എന്തെന്നാൽ സർവ്വവ്യാപിയും, അചിന്ത്യവും, കുട സ്ഥവും, അചലവും ശാശ്വതവും അവ്യക്തവുമായ അക്ഷരബ്രഹ്മത്തെ ഉപാസിക്കുന്നവർ എന്നെത്തന്നെ പ്രാപിക്കുന്നു.
      നിർഗ്ഗുണ ബ്രഹ്മോ പാസകന്മാർക്ക് ക്ലേശം കൂടുതൽ ആയിരിക്കും. അവരുടെ നിഷ്ഠ ദേഹാഭിമാനികളായ സാധകന്മാർക്ക് വളരെ കഷ്ടപ്പെട്ടാൽ മാത്രമേ ലഭിക്കുകയുള്ളൂ  എന്നാൽ ആരാണോ സർവ്വ കർമ്മങ്ങളെയും എന്നിൽ സമർപ്പിച്ച് എന്നെത്തന്നെ പരമ ലക്ഷ്യമായിക്കരുതി പരംപൊരുളായ എന്നെ ധ്യാനിച്ചുകൊണ്ട് ഉപാസിക്കുന്നത്? അവർ താമസംവിനാ സംസാര ദുരിതങ്ങളിൽ നിന്ന് എന്നാൽ മോചിക്കപ്പെടുന്നു. എന്നിൽത്തന്നെ നീ മനസ്സുറപ്പിക്കുക! എന്നിൽത്തന്നെ ബുദ്ധിയും ചേർക്കു എന്നാൽ പിന്നെ നീ എന്നിൽത്തന്നെയാകും വസിക്കുക അതിന് സംശയമൊന്നും ഇല്ല.(തുടരും) 

2016, ഡിസംബർ 30, വെള്ളിയാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം-- ഭാഗം --43. തിയ്യതി-30/12/2016

അർജ്ജുനൻ പറഞ്ഞു --അങ്ങ് ആത്മാവിനെ ക്കുറിച്ച് പറഞ്ഞതെല്ലാം ശരി തന്നെ! അങ്ങയുടെ ആ എെശ്വര്യരൂപം കാണാൻ ആഗ്രഹിക്കുന്നു. ഭഗവാൻ തന്റെ വിശ്വരൂപം അർജ്ജുനന് മുന്നിൽ കാണിക്കാൻ തയ്യാറായി. അർജ്ജുനാ! നാനാ വിധത്തിലും നാനാ വർണ്ണങ്ങളിലും ആകൃതികളിലുമായി എന്റെ നൂറ് കണക്കിലും ആയിരക്കണക്കിലുമ ഉള്ള ദിവ്യരൂപങ്ങൾ കണ്ട് കൊൾക

ഇടയ്ക്കൊന്ന് പറഞ്ഞോട്ടെ!വി ശ്വരൂപം കിണിച്ചത് ശ്രീകൃഷ്ണനാണ്. ശ്രീകൃഷ്ണൻ ജീവിച്ചിരുന്നിട്ടില്ല എന്ന് വാദിക്കുന്നവർ ഇതിന് മറുപടി പ്രയേണ്ടതാണ്. ജീവീച്ചിരുന്നിട്ടില്ലാത്ത ശ്രീകൃഷ്ണൻ എങ്ങിനെയാണ് വിശവിശ്വരൂപം കാണിക്കുക?

ആദിത്യന്മാരേയും,വസുക്കളേയും,രുദ്രന്മാരേയും,അശ്വിനീദേവന്മാരേയും,മരുത്തുക്കളേയും,കണ്ടാലും.അപ്രകാരം മുമ്പ് കണ്ടിട്ടില്ലാത്ത പല ആശ്ചര്യങ്ങളേയും ഹേ അർജ്ജുനാ നീ കണ്ടു കൊൾക!ചരാചരാത്മകമായ മുഴുവൻ ജഗത്തും മറ്റു വല്ലതും കാണാൻ നീ കൊതിക്കുന്നുവെങ്കിൽ അത് എല്ലാം എന്റെ ദേഹത്തിൽ ഇവിടെ ഇപ്പോൾ സ്ഥിതി ചെയ്യുന്നതായി കണ്ടു കൊൾക! എന്നാൽ നിന്റെ ബാഹ്യ നേത്രങ്ങൾ കൊണ്ട് ഇവ കാണാനാകില്ല.അതിനാൽ ദിവ്യദൃഷ്ടി ഞാൻ തരാം.എന്റെ എെശ്വര്യമായ യോഗം കണ്ടാലും!

ഇവിടെ ചിന്തിക്കേണ്ട ഒന്നുണ്ട്. പലതും നമ്മൾ കാണുന്നില്ല. ചിരംജീവികളായവർ എവിടെ എന്ന് ചോദിക്കുന്നവരുണ്ട്. ത്രേതായുഗം കഴിഞ്ഞ് ദ്വാപരയുഗം വരെ പരശുരാമൻ എവിടെ യായിരുന്നു എന്ന് ചോദിക്കുന്നവരുണ്ട്. നമ്മുടെ ബാഹ്യമായ നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല അതിന് ദിവ്യദൃഷ്ടി വേണം. അത് ഉള്ള യോഗികൾ കാണും ഇല്ലാത്തവർ അവിശ്വാസം പ്രകടിപ്പിച്ച് തർക്കിക്കും!

ഭഗവാന്റെ വിശ്വരൂപം അർജ്ജുനൻ അത്ഭുതത്തോടെ നോക്കി നിന്നു.ഈ പ്രപഞ്ചത്തിൽ എന്തെല്ലാമുണ്ടോ അതൊക്കെയും ശ്രീകൃഷ്ണ ശരീരത്തിൽ അർജ്ജുനൻ കണ്ടു. ഭയചകിതനായി ത്തീർന്ന അർജ്ജുനൻ ഭഗവാന്റെ പൂർവ്വ രൂപം കിണണമെന്നും വിശ്വരൂപം മറയ്ക്കണമെന്നും ദീനതയോടെ ആവശ്യപ്പെട്ടു! ഭഗവാൻ പൂർവ്വ സ്ഥിതി പ്രാപിച്ചു!  ഭഗവാൻ പ്രഞ്ഞതിന്റെ മൊത്തം പൊരുൾ ഇതാണ്
1. ഈശ്വരാർപ്പണമായി സർവ്വ കർമ്മങ്ങളും ചെയ്യുക
2. പരമാത്മാവിനെത്തന്നെ പരമ ലക്ഷ്യമായി കാണുക
3, ഭഗവദ് ഭക്തി വളർത്തുക
4. മറ്റൊന്നിലും ആ സക്തനാവാതിരിക്കുക
5. ഒരു ജീവിയേയും വെറുക്കാതിരിക്കുക

(തുടരും) 
പുനർജ്ജന്മവും,യുക്തിവാദവും

പുനർജ്ജന്മം എന്നത് അന്ധവിശ്വാസമാണ് എന്നാണ് ശ്രീ രവിചന്ദ്രന്റെ കണ്ടുപിടുത്തം. പുനർജ്ജന്മ മെന്നതും ,അന്ധവിശ്വാസം എന്നതും അങ്ങർക്ക് അറിയില്ലെന്നു തോന്നുന്നു. നാളെ ഞാൻ വരാം എന്ന് പറഞ്ഞ് ഒരാൾ പോകുന്നത് തന്നെ അന്ധമായ വിശ്വാസമാണ്. യാതോരു തെളിവും നാളെ വരും എന്നതിനില്ല. നമ്മുടെ മക്കളെ വിവാഹം കഴിച്ചു കൊടുക്കുന്നതും ബാഹ്യമായ ചില കാര്യങ്ങളെ വിലയിരുത്തി ചെറുക്കനെ തിരഞ്ഞെടുത്തിട്ടാണ്. കുട്ടിക്ക് സുഖമായ ജീവിതം ഉണ്ടാകും എന്നൊരു വിശ്വാസം .തെളിവൊന്നും ഇല്ല. എത്രയോ വിവാഹങ്ങൾ അങ്ങിനെ അന്ധമായി വിശ്വസിച്ചതിന്റെ പേരിൽ പരാജയപ്പെട്ടിരിക്കുന്നു?  അപ്പോൾ നാം ജീവിതത്തിൽ കൂടുതലും അന്ധമായാണ് വിശ്വസിക്കുന്നത്. അപ്പോൾ പുനർജ്ജന്മത്തെ കുറിച്ച് മാത്രം അന്ധവിശ്വാസം എന്ന് പറയുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്?

ഇനി പുനർജ്ജന്മം---- വീണ്ടും ഒരു ജന്മം എന്നർത്ഥം. അപ്പോൾ മൂല കാരണം മാറിയിട്ടില്ല .മൂലമായത് എന്തോ അത് തന്നെ വീണ്ടും ജനിക്കുന്നു. ഞാൻ എന്നാൽ ആത്മാവാണ് താനും .അപ്പോൾ പുനർജ്ജന്മം എന്ന് പറയുന്നത് ശരീരത്തിലും സ്വഭാവത്തിലും ഉള്ള പരിണാമം. ശൈശവ ദശയിൽ ഇരുന്ന അതേ വ്യക്തി തന്നെയാണ് യൗവ്വനാവസ്ഥയിൽ! രൂപം,സ്വഭാവം എല്ലാം വ്യത്യസ്ഥം. അതൊരു പുനർജന്മമല്ലേ? ഒരു കിലോ വിറക് നമ്മൾ കത്തിക്കുമ്പോൾ ആ വിറക് അപ്രത്യക്ഷ മാകുന്നു 'പിന്നെ കാണുന്നത് ചാരമാണ് ചാരം ഒരു കിലോ ഉണ്ടാകില്ല ബാക്കി ഊർജ്ജമായി മാറി. അപ്പോൾ ആ വിറകിന്റെ പുനർ ജന്മമല്ലേ ചാരവും അപ്രത്യക്ഷമായ ഉർജ്ജവും? അങ്ങിനെ പുനർജന്മം ദൃഷ്ടാന്തത്തിൽ ത്തന്നെ ഉണ്ടാകുമ്പോൾ അത് അങ്ങേരുടെ കണക്കിൽ അന്ധവിശ്വാസമാണത്രേ!

ഏതായാലും മരണം കഴിഞ്ഞാൽ ശരീരം ഒഴിവാക്കിയ ആത്മാവിന് ഒരു അവസ്ഥ അല്ലെങ്കിൽ സ്ഥാനം ഉണ്ട്. അതിനെയാണ് പുനർ ജന്മം എന്ന് പറയുന്നത്. അല്ലെങ്കിൽ ശരീരത്തിൽ നിന്നും വേർപെട്ട ആത്മാവ് നശിക്കണം. പന്ത് പൊട്ടി എന്ന് കരുതി അതിനുള്ളിലുള്ള വായു നശിച്ചു എന്ന് വിലയിരുത്തിയാൽ എങ്ങിനെയിരിക്കും? ഇതാണോ യുക്തി?
ലോകത്തിൽ ഉള്ള സകല ശാസ്ത്രജ്ഞരും ഭഗവദ് ഗീതയെ ആത്മാർത്ഥമായി സ്നേഹിക്കുകയും  ബഹുമാനിക്കുകയും ചെയ്യുന്നു. ഗീത ഒരു ശാസ്ത്ര ഗ്രന്ഥമാണെന്ന് കൂടി അവർ വിലയിരുത്തുന്നു. പുനർ ജന്മ സിദ്ധാന്തം യുക്തിയില്ലാത്ത അന്ധമായ ഒരു വിശ്വാസമാണെങ്കിൽ  ഗീതയെ അംഗീകരിച്ച ശാസ്ത്രജ്ഞന്മാർ എല്ലാം വിവരദോഷികളും അന്ധവിശ്വാസികളും ആണെന്ന് പറയേണ്ടി വരും. രവിചന്ദന്റെ അല്പ  ജ്ഞാനത്തെ അംഗീകരിക്കാൻ വേണ്ടി അത്തരം ഒരു കടുംകൈ നമ്മൾ ചെയ്യണോ?  -- ചിന്തിക്കുക. 

2016, ഡിസംബർ 28, ബുധനാഴ്‌ച

യുഗസന്ധ്യയിലെ ദുരന്തങ്ങൾ!!!!

ഓരോ യുഗം കഴിയുമ്പോളും ആ യുഗത്തിലുള്ള ശാസത്ര സാങ്കേതിക വിദ്യകളെ,സാമൂഹ്യ പശ്ചാത്തലങ്ങളെ എല്ലാം വിസ്മൃതിയിലാഴ്ത്തി വെറും ഓർമ്മകൾ മാത്രമായി അവശേഷിപ്പിക്കുന്നു കാലം..അടുത്ത യുഗ മധ്യത്തിലെത്തുമ്പോഴേക്കും കഴിഞ്ഞ യുഗത്തിലെ പുരോഗതി വിശ്വസിക്കാനാവാതെ കെട്ടുകഥയായി ചിത്രീകരിക്കുവാൻ ചരിത്രകാരന്മാർ ഉദയം ചെയ്യുന്നു.

ഇത് കലിയുഗം! അധർമ്മത്തിന്റെ കൂത്തരങ്ങ്! ഈ കാലഘട്ടം ആണ് ശാസ്ത്ര സാങ്കേതിക വിദ്യകളിൽ മികച്ചത് എന്നാണ് ആധുനിക നിഗമനം! കാലഘട്ടത്തിൽ ചതുർയുഗങ്ങളെ ആരും അംഗീകരിക്കുന്നില്ല. പ്രത്യേകിച്ച് ചരിത്രകാന്മാർ.കിട്ടിയ ഏതാനും വസ്തുക്കളേയോ സംഭവങ്ങളേയോ ആധാരമാക്കിയുള്ള ഗവേഷണം മുഴുവനും ശരിയാവാൻ ഇടയില്ല. ലിപി ഉണ്ടായത്, എഴുത്ത് തുടങ്ങിയത് മുതലായവയെ കുറിച്ച് ഇന്ന് ലഭിക്കുന്ന അറിവുകൾ ഒരു കടംകഥ മാത്രമാണ് എന്ന് ചിന്തിച്ചാൽ അറിയാം'

മനുഷ്യന്റെ ഉൽപ്പത്തി എന്നോ? അന്ന് ആശയ വിനിമയവും ഉണ്ട്. അതിനൊരു ഭാഷയും അതിനൊരു വ്യാകരണവും ഉണ്ടായിരിക്കും.  ഇന്നത്തെ സംസ്കൃതത്തിന് ഒരു മാതൃ ഭാവം ഉള്ള ഭാഷയുണ്ട് പാലി ഭാഷയും ബ്രാഹ്മി ലിപിയും ആണ്   ആദിമകാലഘട്ടത്തിൽ സംസ്കൃതം ഇന്നത്തെ രീതിയിൽ വികസിച്ചിരുന്നില്ല. ബുദ്ധൻ കൈകാര്യം ചെയ്തിരുന്ന ഭാഷ പാലി ആയിരുന്നു. അപ്പോൾ അതിന് മുമ്പുള്ള ശ്രീകൃഷ്ണനും അതിനും മുമ്പുള്ള ശ്രീരാമനും കൈകാര്യം ചെയ്തിരുന്ന ഭാഷയേത്? വേദങ്ങൾ ഇന്ന് കാണുന്ന സംസ്കൃതത്തിൽ ത്തന്നെയാണോ അന്ന് രേഖപ്പെടുത്തിയിരുന്നത്? വാത്മീകി സംസ്കൃതത്തിൽ ആയിരുന്നോ രാമായണം രചിച്ചത്? പാണിനി മഹർഷി ക്ക് മുമ്പുണ്ടായിരുന്ന വ്യാഡിയുടേയും മറ്റും വ്യാകരണ സിദ്ധാന്തം ഇന്നത്തേതിൽ നിന്നും ഏതൊക്കെ തരത്തിലാണ് വ്യത്യാസം? ആ പ്രാകൃത സംസ്കൃതം പാലിയിൽ നിന്ന് ഉദയം കൊണ്ടതാണെങ്കിൽ ഏകദേശം ഏത് കാലഘട്ടത്തിൽ ബ്രാഹ്മി ലിപിയും ദേവനാഗരി ലിപിയും തമ്മിലുള്ള വ്യത്യാസം എന്ത്? ഭാരതത്തിലെ ഭാഷയായി അംഗീകരിക്കപ്പെട്ട ഉറുദുവിന് ഭാരതത്തിന് അന്യമായ അറബിഭാഷയുടെ ലിപി ( ഹിബ്രു ) ( ആണെന്ന് തോന്നുന്നു - എങ്ങിനെ വന്നു?- സംശയരഹിതമായ ഒരു മറുപടി ഇന്നും കിട്ടുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. കാരണം മനുഷ്യോൽപ്പത്തിയും മാനവ സംസ്കാരവും ഏകദേശം പതിനായിരം വർഷങ്ങളിൽ ഒതുക്കിയ ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത് 'ഈ ചരിത്രങ്ങൾ വിശ്വസിക്കാൻ ഒരു സനാതന ധർമ്മ വിശ്വാസിക്ക് കഴിയില്ല.- ചിന്തിക്കക ((തുടരും) 
വേദങ്ങളിൽ ഒളിച്ചിരിക്കുന്ന ഭൗതിക ശാസ്ത്രം!!!!!

രാജ്യധര,പ്രാണധര എന്നിങ്ങനെ രണ്ട് തരം മരപ്പണിക്കാരുണ്ട്.ആദ്യത്തെ പണിക്കാരൻ സമുദ്രസഞ്ചാരത്തിനുള്ള വാഹനങ്ങളും,രണ്ടാമത് പറഞ്ഞ ആൾ ആയിരത്തോളം വരുന്ന ജനസമൂഹത്തെ വഹിച്ചു കൊണ്ടു പോകുന്ന വായുവിൽ സഞ്ചരിക്കുന്ന വാഹനം നിർമ്മിക്കന്നവനുമാണ്. കഥാസരിത് സാഗരം എന്ന ഗ്രന്ഥത്തിൽ ഇവരെ പറ്റി പരാമർശമുണ്ട്. ഇവരുടെ വാഹനങ്ങൾക്ക് ചിന്തയേക്കാൾ വേഗത്തിൽ സഞ്ചരിക്കാനുള്ള കഴിവ് ഉണ്ടായിരുന്നുവത്രേ! ആചാര്യ എം.ആർ രാജേഷ് തന്റെ വിമാന ശാസ്ത്രം എന്ന പുസ്തകത്തിൽ ഇതിനെ പ്പറ്റി പറയുന്നുണ്ട്. (India through the ages: History, Art Culture, religion by G.Kuppuram)

കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ വിവിധ തരത്തിലുള്ള വ്യാപാരികളേയും ഭരണപങ്കാളികളേയും,കുറിച്ച് പറയുന്നുണ്ട്. സൗഭിക--ആകാശത്തിൽ വാഹനം ഓടിക്കുന്ന ആൾ
ആകാശയോധിന--ആകാശത്ത് വെച്ച് യുദ്ധം ചെയ്യാൻ പരിശീലനം നേടിയവർ.
അതായത് ഏതു രൂപത്തിൽ ഉണ്ടായിരുന്നവ ആയാലും വ്യോമയാനങ്ങൾ പണ്ട് വളരെയേറെ അറിയപ്പെട്ടിരുന്നു എന്നത് സത്യമാണ്.  ബി. സി 256നും 237നും ഇടയ്ക്കുള്ള അശോകന്റെ വിവരണങ്ങളിൽ ഇത്തരം വിമാനങ്ങളുടെ പരാമർശം ഉണ്ട്.
ഋഗ്വേദത്തിൽ ചില വിവരങ്ങൾ ഉണ്ട്
1. ജലയാനം--വെള്ളത്തിലും വായുവിലും സഞ്ചരിക്കുന്ന വാഹനം (ഋ. 6.58.3)

2. കാര---വെള്ളത്തിലും,കരയിലും സഞ്ചരിക്കുന്ന വാഹനം(ഋ. 9.14.1)

3. ത്രിതല--മൂന്ന് നിലകളുള്ള വാഹനം(ഋ. 3.14.1)

4. വിയുരഥ--കാറ്റിന്റെയും,വിവിധ വാതകങ്ങളുടേയും സഹായത്താൽ ചലിക്കുന്ന വിഹനം (ഋ. 5.41.6)

5. ത്രിചക്രരഥ--മൂന്ന് ചക്രങ്ങളുള്ള വായുവിൽ സഞ്ചരിക്കുന്ന വാഹനം (ഋ. 4.36.1)

6. വിദ്യുത്രരഥം---വൈദ്യുതിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന വാഹനം (ഋ. 3.14.1)

വേദേതിഹാസങ്ങൾ ശരിക്കും പഠിക്കുകയാണെങ്കിൽ പറക്കുവാൻ കഴിവുള്ള യന്ത്രങ്ങളെക്കുറിച്ചും ആധുനിക സയൻസ് ഫിക്ഷനുകളിൽ പറയുന്നതിനേക്കാൾ വൈദഗ്ധ്യം ഉള്ള ആയുധങ്ങളുടേയും പരാമർശം നമുക്ക് കാണാൻ കഴിയുമെന്ന് ശ്രീ രിജേഷ് പുസ്തകത്തിൽ പറയുന്നു.   ചിന്തിക്കുക 
മനോബുദ്ധികളുടെ സൂക്ഷ്മ തലങ്ങൾ-ഭാഗം-5

കുന്തീദേവിയും അഞ്ച് പുരുഷന്മാരെ സ്വീകരിച്ചിരുന്നില്ലേ? സൂര്യദേവൻ,ധർമ്മദേവൻ,വായുദേവൻ,ഇന്ദ്രൻ,പിന്നെ പാണ്ഡുവും. ചിലരുടെ ചോദ്യങ്ങൾ ഇതാണ്. എന്നാൽ വാസ്തവം എന്താണ്? ഈ മന്ത്രം ചോല്ലി ഏത് ദേവനെ നീ മനസ്സിൽ വിചാരിക്കുന്നുവോ ആ ദേവന്റെ ഗുണഗണങ്ങളോട് കൂടിയ കുട്ടി നിനക്ക് ജനിക്കും എന്നാണ്. ചിലർ പറയും ഏത് ദേവനെ ആവിഹിച്ചാലും എന്നാണ് വരം എന്ന്. രണ്ടായാലും ദേവന്മാരുടെ ശരീര സാന്നിദ്ധ്യം ഇവിടെ ഇല്ല. മന്ത്രം പരമശിവന്റെ മനുഷ്യാവതാരമായ ദുർവ്വാസാവ് മഹർഷി കൊടുത്തതാണ്. മന്ത്രത്തിനാണ് ശക്തി.അപ്പോൾ ദേവനെ മനസ്സിൽ വിചാരിച്ച് മനത്രം ചൊല്ലിയിട്ടേ ഉള്ളു. കുന്തിക്ക് ഭർത്താവായി പാണ്ഡു മാത്രമേ ഉള്ളൂ! ആയതിനാൽ ആണ് അവരെ പാണ്ഡവർ എന്ന് പറയുന്നത്.

കഥപോലെ പറഞ്ഞ ഇതിഹാസങ്ങളിലെ ഉള്ളറയിലേക്ക് കടന്നു ചെല്ലണം.  ധർമ്മദേവനും,വായു ദേവനും ഇന്ദ്രനും ഒക്കെ  ദേവന്മാരാണ്. കുന്തീദേവി മനുഷ്യ സ്ത്രീയും. തികച്ചും വ്യത്യസ്ഥമായ രണ്ടു വർഗ്ഗങ്ങൾ വ്യത്യസ്ഥമായ രണ്ടു വർഗ്ഗങ്ങൾ തമ്മിൽ ഇണ ചേരാറില്ല. അപ്പോൾ മന്ത്ര ശക്തിയാൽ ദേവന്മാരെ സ്മരിച്ചപ്പോൾ അവരുടെ ശക്തിവിശേഷത്തോട് കൂടിയ പുത്രർ പിറന്നു.

ഭാരതീയ സനാതന ധർമ്മത്തിന് വിരുദ്ധമായ കാര്യങ്ങൾ എവിടെ കണ്ടാലും അത് ഒഴിവാക്കണം എന്ന് ധർമ്മശാസ്ത്രം പറയുന്നുണ്ട്. ആയതിനാൽ പാഞ്ചാലിക്ക് സഹോദരൻമാർ അഞ്ചു പേർ ഭർത്താക്കന്മാരായി ഉണ്ടായിരുന്നു എന്നത് ഋഷി വചനമല്ല. ആരൊക്കെയോ ചിന്താവിഹീനർ ചെയ്ത കടുംകൈ മാത്രമാണ്. സമൂഹത്തിൽ ചിലപ്പോൾ ചില ദുരാചാരങ്ങൾ കണ്ടേക്കാം. എന്നാൽ അഞ്ചാം വേദം എന്ന് പറയപ്പെടുന്ന ധർമ്മശാസ്തമായ മഹാഭാരതത്തിൽ ഭഗവാന്റെ കുടുംബത്തിൽ വലിയൊരു ദുരാചാരം നടന്നു എന്ന് വിശ്വസിക്കുന്നത് ഭഗവാനെ അപമാനിക്കുന്നതിന് തുല്യമാണ്. ശ്രീകൃഷ്ണ ന്റെ പിതാവായ വസുദേവരുടെ മുത്ത സഹോദരിയാണ് പൃഥ എന്ന കുന്തീ ദേവി' അതായത് പാണ്ഡവരുടെ അമ്മാവന്യൂനാണ് ശ്രീകൃഷ്ണ പിതാവായ വസുദേവർ '

തന്റെ പിതാവിന്റെ മരുമക്കളായ പാണ്ഡവർക്ക് അധർമ്മം ചെയ്യാൻ ഭഗവാൻ കുട്ട് നിൽക്കുമോ? രാമായണ കാലഘട്ടത്തിൽ ജ്യേഷ്ഠന്റെ പത്നിനി അമ്മയാണെങ്കിൽ മഹാഭാരത കാലഘട്ടത്തിൽ ആ ധർമ്മം എങ്ങിനെയാണ് ഇല്ലാതാകുന്നത്? ഈ കലിയുഗത്തിൽ പോലും സദ് കുടുംബങ്ങളിൽ അങ്ങിനെയല്ലേ കണ്ടു വരുന്നത്?

ജ്യേഷ്ഠൻ മരിച്ചാൽ ജ്യേഷ്ഠ ഭാര്യയെ അനിയൻ വിവാഹം കഴിക്കുന്ന സമ്പ്രദായം ഉണ്ടല്ലോ? എന്ന് ചോദിച്ചേക്കാം. പക്ഷെ അതിന് ചില കർമ്മങ്ങൾ ഉണ്ട്. മരിച്ച വ്യക്തിയുടെ മാതാപിതാക്കൾ പുത്രവധുവിനെ പടിയടച്ച് പിണ്ഡം വെയ്ക്കണം. അങ്ങനെ ബന്ധം ഇല്ലാതാക്കണം. പിന്നെ മരിച്ചു പോയവന്റെ സഹോദരനെ സംബന്ധിച്ച് അയാളുടെ പത്നി ജ്യേഷ്ഠത്തിയമ്മ അല്ല. പിന്നെ അനിയന് ചെന്ന് വിവാഹാലോചന നടത്തുകയും ആവാം. ആ പദ്ധർമ്മ സംഹിതയിൽ പെട്ടതാണിത്.  C തുടരും)


2016, ഡിസംബർ 27, ചൊവ്വാഴ്ച

ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം--41 തിയ്യതി--27/12/2016

വൃക്ഷങ്ങളിൽ--അരയാൽ
ദേവർഷിമാരിൽ --നാരദർ
ഗന്ധർവ്വന്മാരിൽ --ചിത്രരഥൻ
സിദ്ധന്മാരിൽ --കപിലമുനി
കുതിരകളിൽ --ഉച്ചൈശ്രവസ്സ്
ആനകളിൽ --എെരാവതം
മനുഷ്യരിൽ --രാജാവ്
 ഇവയൊക്കേ ഞാനാണെന്ന് അറിഞ്ഞു കൊള്ളുക
ഞാൻ ആയുധങ്ങളിൽ --വജ്രം
പശുക്കളിൽ--കാമധേനു
പ്രജോൽപ്പത്തികാരണമായ കാമദേവനും ഞാൻ തന്നെ!
വിഷപ്പാമ്പുകളിൽ--വാസുകി
വിഷമില്ലാത്ത നാഗങ്ങളിൽ --അനന്തൻ
ജലദേവതകളിൽ--വരുണൻ
പിതൃക്കളിൽ --ആര്യമാവ്
ദണ്ഡനീതി നടത്തൂന്നവരിൽ --യമൻ
ദൈത്യരിൽ --പ്രഹ്ലാദൻ
അളവുകളിൽ --കാലം
മൃഗങ്ങളിൽ --സിംഹം
പക്ഷികളിൽ --ഗരുഡൻ
.ശുദ്ധീകരണത്തിൽ--കാറ്റ്
ആയുധധാരികളിൽ--ശ്രീരാമൻ
മത്സ്യങ്ങളിൽ --മകരമത്സ്യം
നദികളിൽ --ഗംഗ എന്നിവ ഞാനാകുന്നു.

സൃഷ്ടികളിൽ --ആദി,മദ്ധ്യം,അന്തം
വിദ്യകളിൽ--അദ്ധ്യാത്മ വിദ്യ
വാദിക്കൂന്നവരിൽ ---വാദം

അക്ഷരങ്ങളിൽ--അ കാരം
സമാസങ്ങളിൽ --ദ്വന്ദ സമാസം
അക്ഷയമായ കാലവും ഞാൻ തന്നെ!
സർവ്വത്രമുഖമുള്ള കർമ്മഫലവിധാതാവ് ഞാൻ തന്നെ!,സർവ്വത്തിന്റെയും മൃത്യു ഞാനാകുന്നു!
എല്ലാറ്റിന്റെയും ഉൽപ്പത്തിസ്ഥാനം ഞാനാകുന്നു!
സ്ത്രീകളിൽ --കീർത്തി,ശ്രീ,വാക്ക്,സ്മൃതി,മേധ,ധൈര്യം,ക്ഷമ എന്നിവ ഞാനാകുന്നു! (തുടരും)
മനോബുദ്ധികളുടെ സൂക്ഷ്മ തലങ്ങൾ --ഭാഗം -4

പാഞ്ചാലി എന്നത് വ്യക്തി നാമമല്ല.ഗുണനാമമാണ് .അതായത് 5 ഗുണങ്ങൾ ഉളളവൾ ആരോ അവൾ പാഞ്ചാലി. ധർമ്മം,ശക്തി, വീര്യം,ദീർഘവീക്ഷണം ,നിഷ്കളങ്കസൗന്ദര്യം ഇവയാണ് ആ ഗുണങ്ങൾ.ആ ഗുണങ്ങൾക്കൊക്കെ പ്രതിനിധികളായി 5 പേര് അവിടെ ഉണ്ട് താനും.ഈ അർത്ഥത്തിലാണ് 5 ഭർത്താക്കന്മാർ എന്ന് പറയുന്നത്.

യുധീഷ്ഠിരന് പാഞ്ചാലിയിൽ കുട്ടി ജനിച്ചു എന്നാ പറയുന്നത്.അല്ലാതെ കൃഷ്ണയിൽ ജനിച്ചു എന്നല്ല.അതായത് യുധീഷ്ഠിരന്റെ ഭാര്യ പാഞ്ചാലിയായിരുന്നു എന്ന് സാരം.

ഇനി വാക്യാർത്ഥത്തിൽ എടുത്ത് പാഞ്ചാലിക്ക് 5 പേർ ഭർത്താക്കന്മാരായി ഉണ്ട് എന്ന് കരുതി മുന്നോട്ട് പോയാൽ ചില ചോദ്യങ്ങൾ ബാക്കിവരുന്നു. കരാറുപ്രകാരം ഒരു വർഷം ഒരാളുടെ കൂടെ എന്നാണല്ലോ! യുധീഷ്ഠിരന്റെ കൂടെ ഒരു വർഷം പിന്നെ ഭീമസേനന്റെ കൂടെ അങ്ങിനെ 5 പേർ .വീണ്ടും രണ്ടാമൂഴത്തിൽ ഇത് ആവർത്തിക്കുന്നു. അപ്പോൾ യുധീഷ്ഠിരന്റെ അടുത്ത് നിന്ന്  ഭീമന്റെ അടുത്തെത്തുമ്പോഴേക്കും യുധീഷ്ഠിരനിൽ നിന്നും പിറന്ന കുട്ടിക്ക് ഏകദേശം രണ്ട് മാസം പ്രായമാകുകയേ ഉള്ളൂ! അപ്പോൾ മാതൃ ധർമ്മം അനുഷ്ഠിക്കേണ്ട ആ സമയത്ത് മറ്റൊരു ഭർത്താവിനെ സ്വീകരിക്കാൻ ഒരു സ്ത്രീക്ക് കഴിയുമോ? ഏത് സമയത്തും തന്റെ കുഞ്ഞിനെ പ്പറ്റി ചിന്തിക്കുന്ന അവൾക്ക് രണ്ടാമത്തെ ഭർത്താവിനോട് നീതി പുലർത്താനാകുമോ? ഇങ്ങിനെ നിർബ്ബന്ധപ്രകാരം അധർമ്മം ചെയ്യാൻ അവളെ എന്തിന് പ്രേരിപ്പിക്കുന്നു? അതിന് മാത്രം പാഞ്ചാലി എന്ത് പാപമാണ് ചെയ്തത്?

വനവാസക്കാലത്ത് മക്കൾ എവീടെ ആയിരുന്നു? വേണമെങ്കിൽ ദ്രുപദന്റെ കൂടെ എന്ന് വാദത്തിന് പറയാം.അമ്മ വനത്തിൽ കിടന്ന് കഷ്ടപ്പെടുമ്പോൾ ഏത് മകനാണ് കൊട്ടാരത്തിൽ സുഖമായി കഴിയുക? ഇനി കഴിഞ്ഞാൽ ത്തന്നെ. ജയദ്രഥൻ പാഞ്ചാലിയെ  തട്ടിക്കൊണ്ട് പോയത് അറിഞ്ഞ് തന്റെയും കാവൽ അമ്മയ്ക്ക് ആവശ്യമാണ് എന്ന് കരുതി പ്രായപൂർത്തിയായ മക്കളെങ്കിലും അവരൂടെ കൂടെ ഇല്ലാതിരിക്കുമോ? വസ്ത്രാക്ഷേപ സമയത്ത് മക്കൾ എവിടെ ആയിരുന്നു? ഇതൊന്നും മഹാഭാരതത്തിൽ പറയുന്നില്ലല്ലോ!

അപ്പോൾ അവരുടെ കൂടെ വന്ന് താമസിക്കുന്ന മറ്റ് ഭാര്യമാരിൽ പിറന്ന മക്കളെ സ്വന്തം മക്കളെ പ്പോലെ കുറച്ച് ദിവസം പാഞ്ചാലി നോക്കി. ആ കുട്ടികളെയാണ്. അശ്വത്ഥാമാവ് വധിച്ചത്. എന്നാൽ മ  റ്റുള്ള ഭാര്യമാരിൽ പിറന്ന മക്കളുടെ പേര് വേറെ പറയുന്നുണ്ടല്ലോ എന്ന് വാദിച്ചേക്കാം. പക്ഷേ മറ്റു ഭാര്യമാരിൽ ഒരാൾ വീതമല്ല മക്കളെങ്കിലോ? --ചിന്തിക്കുക.ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം പറയാൻ കഴിയുമോ ആർക്കെങ്കിലും? *****
മനോബുദ്ധികളുടെ സൂഷ്മ  തലങ്ങൾ --ഭാഗം--3

ജയ എന്ന ഇതിഹാസം മഹാഭാരതമായി മാറിയപ്പോൾ പരിണാമങ്ങൾ പലതും സംഭവിച്ചു.8800 കാരികകൾ ഉള്ള ജയ വ്യാഖ്യാനിക്കപ്പെട്ടപ്പോൾ 60 ലക്ഷം ശ്ലോകങ്ങളുള്ള മഹാഭാരതമാണ് ഉണ്ടായത് അതിൽ 1 ലക്ഷം മാത്രമാണ് ഭൂമിയിലെ മനുഷ്യർക്ക് വൈശമ്പായനൻ നൽകിയത്.ദേവന്മാരും,ഗന്ധർവ്വന്മാരും,പിതൃക്കളും ബാക്കിയുള്ളവ കൊണ്ടു പോയി.

മനശ്ശാസ്ത്രപരമായും ധാർമ്മികമായും ഒന്നിൽ കൂടുതൽ പുരുഷന്മാർ ഒരു സ്ത്രീയെ ഭാര്യയാക്കി വെക്കുക എന്നത് തെറ്റും പാപവുമാണ്. ജ്യേഷ്ഠത്തിയമ്മയെ അമ്മയായും,അനിയന്റെ പത്നിയെ പുത്രിയായും കാണണം എന്നാണ് സനാതനധർമ്മം അനുശാസിക്കുന്നത്. സനാതനധർമ്മത്തിന് വിരുദ്ധമായത് എവിടെ കണ്ടാലും സ്വീകരിക്കേണ്ടതില്ല എന്നാണ് ധർമ്മ ശാസ്ത്രം നിഷ്കർഷിക്കുന്നത്!

ഇതിഹാസപുരാണങ്ങൾ കഥകളല്ല! കഥകളെ പോലെ തോന്നൂന്ന ഒരു സാഹിത്യസൃഷ്ടിയാണ്. അത് കൊണ്ട് തന്നെ ഒരു കഥയോ നോവലോ വിലയിരുത്തുന്നത് പോലെ ഇതിഹാസപുരാണങ്ങളെ വിലയിരുത്തിനും പറ്റില്ല. സംഭവിച്ചത്, സംഭവിക്കാത്തത് ,സംഭവിക്കാവുന്നത് ,കൽപ്പിതം, ആരോപിതം എന്നിങ്ങനെ 5 തരത്തിലുള്ള സംഭവങ്ങൾ ഇതിലുണ്ട്. അവയെ വേർതിരിച്ചെടുത്ത് വ്യാഖ്യാനിക്കുമ്പോളേ അതിന്റെ യാഥാർത്ഥ്യം പിടികിട്ടൂ!

ജ്യേഷ്ഠന്റെ ഭാര്യയേയും അനിയന്റെ ഭാര്യയേയും ഒക്കെ പ്രാപിക്കുക എന്നത് ഭാരതീയ സംസ്കാരമല്ല! അതിനാൽ ത്തന്നെ ഇന്ന് കാണുന്ന സനാതനധർമ്മ ഗ്രന്ഥങ്ങളിൽ തിരുത്തലുകൾ വന്നിട്ടുണ്ട്. അപ്പോൾ ധാർമ്മികമായി അവയെ വിലയിരുത്തിയാലേ നമ്മുടെ ഗ്രന്ഥങ്ങളുടെ പവിത്രത കാത്ത് സൂക്ഷിക്കാനാകൂ! വ്യാസന്റെ പേരിൽ ഇറങ്ങുന്ന നിരവധി ചവറുകളുണ്ട്. അത്തരത്തിൽ പെട്ടതാണ് പാഞ്ചാലിയുടെ കഥയിലെ ചില ഭാഗങ്ങൾ! സനാതന ധർമ്മം എന്ന ഹൈന്ദവ ദർശനങ്ങൾ അത്ര മികച്ചതല്ല എന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ആരോ കളിച്ച കളിയിൽ നാം വീണുപോകുന്നു. ഏതായാലും ഞാൻ അതിനെ അംഗീകരിക്കുന്നില്ല.ആ വിവരം നിങ്ങളെ ബോധ്യപ്പെടുത്തുന്നു.ഉൾക്കൊള്ളാൻ കഴിയുന്നവർ ഉൾക്കൊള്ളുക.അല്ലാത്തവർ നിരാകരിക്കുക --ചിന്തിക്കുക

2016, ഡിസംബർ 26, തിങ്കളാഴ്‌ച

മനോബുദ്ധികളുടെ സൂക്ഷ്മ തലങ്ങൾ --ഭാഗം -2

പാണ്ഡുവിന്റെയും,മാദ്രിയുടേയും മരണത്തിന് ശേഷം 5 കുട്ടികളേയും വളർത്തിക്കൊണ്ട് വരുവാൻ കുന്തി സഹിച്ച യാതനകൾ അവളെ വിവേകശാലിയായ ഒരു സ്ത്രീ ആക്കിത്തീർത്തു. അനുഭവം അവളെ അങ്ങിനെയാക്കി.

അരക്കില്ലത്ത് നിന്നും മക്കളോടൊപ്പം കുന്തീ ദേവിയും രക്ഷപ്പെട്ടു.അമ്മയെ സുരക്ഷമായ ഒരിടത്താക്കി പാണ്ഡവർ പാഞ്ചാല രാജ്യത്ത് എത്തി. ബ്രാഹ്മണ വേഷധാരിയായ. അവരിൽ അർജ്ജുനൻ മത്സരം ജയിച്ച് ദ്രൗപദിയെ നേടി. അമ്മേ അർജ്ജുനന് ഒരു സമ്മാനം കിട്ടി എന്ന് നകുലൻ വിളിച്ചു പറഞ്ഞപ്പോൾ നിങ്ങൾ തുല്യമായി ഭാഗിച്ചെടുത്തോളിൻ. എന്ന് കുന്തി പറഞ്ഞു

മനശ്ശാസ്ത്രപരമായ ഒരു നിഗമനം ഇല്ലാതെ വാക്യാർത്ഥത്തിൽ എടുത്ത് വ്യാഖ്യാനിച്ചതിന്റെ ഫലമായി ഹൈന്ദവരുടെ ഇടയിൽ പാഞ്ചാലി അഞ്ചു പേരുടെ ഭാര്യ ആയിരുന്നെന്ന വാർത്ത പണ്ടു മുതലേ പ്രചരിച്ചിരുന്നു. അമ്മ പറഞ്ഞു എന്ന് കരുതി ഭാഗിക്കാൻ പറ്റാത്തതിനെ ഭാഗിക്കണം എന്ന് ഒരു ശാസ്ത്രവും പറയുന്നില്ല. സത്യം കണ്ടെത്താൻ ശ്രമിക്കാതെ അഞ്ചു പേരുടെ ഭാര്യയാണ് പാഞ്ചാലി എന്നുറപ്പിച്ച് ന്യിയീകരണങ്ങൾ കണ്ടെത്തുകയാണ് ചിലർ ചെയ്തത്. എന്നാൽ സത്യം എന്താണ്?

എന്ത് കിട്ടിയാലും എല്ലാവരും തന്നെ ഏൽപ്പിക്കുകയാണ് പതിവ്.താൻ എല്ലാവർക്കും വീതിച്ചു കൊടുക്കും എന്താ കിട്ടിയതെന്ന് ആരും വിളിച്ചു പറയാറും ഇല്ല. ഇവിടെ നകുലൻ വിളിച്ചു പറഞ്ഞ പ്പോഴേ തനിക്ക് ഭാഗിച്ചു കൊടുക്കാൻ പറ്റിയതല്ല സമ്മാനം എന്ന് കുന്തിക്ക് ബോധ്യമായി. അത് കൊണ്ടാണ് തുല്യമായി ഭാഗിച്ചെടുത്തോളാൻ പറഞ്ഞത്.നിങ്ങളുടെ പെൺകുട്ടിക്ക് തുല്യ അവകാശികളായി വീട്ടിൽ വേറെ ആരും ഇല്ലേ? ഭർത്താവ് എന്ന നിലക്ക് ഒരാൾക്ക് നിങ്ങളുടെ കുട്ടിയിൽ പൂർണ്ണ മായ അവകാശം ഉണ്ടാകുമ്പോൾ ത്തന്നെ പിതാവ് എന്ന നിലക്ക് അവളിൽ നിങ്ങൾക്ക് അവകാശമില്ലേ? നിങ്ങളുടെ ആൺ കുട്ടിക്ക് സഹോദരി എന്ന നിലയിൽ അവളിൽ പൂർണ്ണ അവകാശമില്ലേ? അവളുടെ പുത്രന് അമ്മ എന്ന നിലയിൽ അവളുടെ പേരിൽ പൂർണ്ണ അവകാശമില്ലേ? എന്നാൽ സ്ഥാനത്തിന് വേറെ അവകാശികൾ പിതാവിനും ഭർത്താവിനൂം ഉണ്ടികുമോ? സഹോദരന്മാർ മക്കൾ എന്നിവർ ഒന്നിൽ കൂടുതലുണ്ടാകാം .  പക്ഷെ ഭർത്താവ്,  പിതാവ് എന്നിവർ ഒന്നല്ലേ ഉള്ളൂ? അപ്പോൾ സ്ഥാനമല്ല മറിച്ച് അവകാശമാണ് തുല്യമായി ഭാഗിക്കാൻ കുന്തി പറഞ്ഞത്.

അപ്പോൾ നകുല സഹദേവന്മാർ അമ്മ എന്ന നിലയ്ക്കും,അർജ്ജുനൻ പതി എന്ന നിലയ്ക്കും, യുധീഷ്ഠിരൻ പിതാവ് എന്ന നിലയ്ക്കും, ബാക്കിവന്ന സഹോദരൻ എന്ന പദവി ഭീമസേനനും പങ്കു വെച്ചു. ആരോടും പറയാൻ പറ്റാത്ത കാര്യങ്ങൾ സഹോദരനോട് പറയാറുണ്ട് സ്ത്രീകൾ.കാരണം സഹോദരി ദുഃഖിക്കുന്നു എന്നറിഞ്ഞാൽ ഏതു സഹോദരനും ഒന്ന് വേദനിക്കും. ഇവിടെ എന്തും പാഞ്ചാലി പറഞ്ഞിരുന്നത് ഭീമസേനനോടാണ്. സൗഗന്ധിക പുഷ്പം ആവശ്യപ്പെട്ടത് ഭീമസേനനോടാണ്! ദുശ്ശാസനന്റെ മാറു പിളർന്ന് ചോരപുരണ്ട കൈകൊണ്ട് തന്റെ തലമുടി കെട്ടിത്തരണം എന്ന് സഹോദരൻ എന്ന നിലയ്ക്കാണ് ദ്രൗപദി പ്രഞ്ഞത്. കൊച്ചനിയത്തിയുടെ മുടി കെട്ടിക്കൊടുക്കുന്ന ജ്യേഷ്ഠന്മാർ ഇപ്പോഴും കാണും----അപ്പോൾ കുന്തി പറഞ്ഞതിന്റെ യാഥാർത്ഥ്യം സ്ഥാനമല്ല അവകാശമാണ് തുല്യമായി പങ്കിടാൻ പറഞ്ഞത്. ചിന്തിക്കുക 
ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം -40 തിയ്യതി --26/12/2016

ഭഗവാൻ പറയുന്നു. എന്റെ ഉത്ഭവം ദേവഗണങ്ങളോ, മഹർഷിമാരോ അറിയുന്നില്ല എന്തെന്നാൽ ഞാൻ ഇവർക്കൊക്കെ എല്ലാ വിധത്തിലും ആദി കാരണമാകുന്നു.  എന്നെ ജന്മരഹിതനും  അനാദിയും ലോക മഹേശ്വരനും ആയിട്ട് ആരാണോ അറിയുന്നത്? അവൻ പാപങ്ങളിൽ നിന്നും പൂർണ്ണമായി മോചിക്കപ്പെടുന്നു.

സപ്തർഷികളും അവർക്ക് മുമ്പ് സനകാ ദികളും മനുക്കളുമെല്ലാം എന്റെ മനസ്സിൽ നിന്ന് ജനിച്ചവരാകുന്നു. ലോകത്തിലുള്ള പ്രജകളെല്ലാം അവരിൽ നിന്നുണ്ടായതാകുന്നു. എല്ലാറ്റിന്റേയും ഉൽപ്പത്തി സ്ഥാനം ഞാനാകുന്നു. സദാ സമയത്തും എന്നെ ഭജിക്കുന്നവർക്ക് എന്നെ പ്രാപിക്കുന്നതിനാവശ്യമായ ബുദ്ധിയോഗത്തെ ഞാൻ കൊടുക്കുന്നു.  ഹേ ! പരമപുരുഷാ സത്യത്തിൽ അങ്ങു മാത്രമേ അങ്ങയെ അറിയുന്നുള്ളൂ!അതിനാൽ എന്തെല്ലാം വിഭൂതികളെ കൊണ്ട് ഈ ലോകമാകെ നിറഞ്ഞ് അങ്ങ് സ്ഥിതി ചെയ്യുന്നുവോ അത് മുഴുവൻ പറഞ്ഞു തന്നാലും അർജ്ജുനൻ ആവശ്യപ്പെട്ടു.

എന്റെ വിഭൂതിയെപ്പറ്റി പറഞ്ഞാൽ അതിനൊരവസാനമില്ല. എങ്കിലും 'ചുരുക്കിപ്പറയാം. സർവ്വഭൂതങ്ങളുടേയും ഉള്ളിൽ വിളങ്ങുന്ന ആത്മാവ് ഞാനാകുന്നു. എല്ലാറ്റിന്റേയും  ആദി മദ്ധ്യാന്തങ്ങളും ഞാൻ തന്നെ.
ആദിത്യന്മാരിൽ -വിഷ്ണു
ജ്യോതിർ ഗോളങ്ങളിൽ - സൂര്യൻ
മരുത്തുക്കളിൽ - മരീചി
നക്ഷത്രങ്ങളിൽ - ചന്ദ്രൻ
വേദങ്ങളിൽ --സാമം
ദേവന്മാരിൽ--ഇന്ദ്രൻ
ഇന്ദ്രിയങ്ങളിൽ --മനസ്സ്
 ജീവികളിലെ ചേതന. ഇവയെല്ലാം ഞാനാകുന്നു. ഇവിടെ മനസിനെ ഇന്ദ്രിയമായി പറഞ്ഞിരികാകുന്നു. ഇന്ദ്രിയങ്ങൾമുഖേന യുള്ള വിഷയവിഷയങ്ങളെ മനനം ചെയ്യുന്നത് കൊണ്ടായിരിക്കാം.
രുദ്രന്മാരിൽ--ശങ്കരൻ
യക്ഷന്മാരിൽ--കുബേരൻ
വസ്തുക്കളിൽ.     അഗ്നി
പർവാവതങ്ങളിൽ --മഹാമേരൂ
പൂരോഹിതന്മാരിൽ--മുഖ്യനായ ബൃഹസ്പതി
സേനാനികളിൽ--സുബ്രഹ്മണ്യൻ
ജലാശയങ്ങളിൽ --സമുദ്രം
മഹർഷിമാരിൽ--ഭൃഗൂ
വാക്കുകളിൽ --ഓം കാരം
യജ്ഞങ്ങളിൽ.   ജപയജ്ഞം
സ്ഥാവരങ്ങളിൽ.  ഹിമാലയവും ഞാനാകുന്നു.    (തുടരും).  


മനോബുദ്ധികളുടെ  സൂക്ഷ്മ തലങ്ങൾ!!!

നമ്മളുടെ ഓരോ വ്യവഹാരത്തേയും വിലയിരുത്തുമ്പോൾ മനശ്ശാസ്ത്രത്തെ ഒഴിവാക്കാനാകില്ല. പെനാൽട്ടി ബോക്സിൽ നിന്നും വളരെ അകലെ നിന്ന് കിക്കെടുത്ത് പ്രഗത്ഭരായ കളിക്കാരെ മറി കടന്ന് പന്ത് വലയിൽ എത്തുന്ന കാഴ്ച്ച എത്രയോ തവണ നമ്മൾ കണ്ടിരിക്കും.എന്നാൽ അതേ കളിക്കാരൻ തന്നെ ഫ്രീ ആയി കിടക്കുന്ന പോസ്റ്റിലേക്ക് അടിച്ച പന്ത് അതും വളരെ അടുത്ത്നിന്നടിച്ചത് ലക്ഷ്യം കാണാതെ പുറത്ത് പോകുന്നതും നമ്മൾ കണ്ടിരിക്കും.

ഇവിടെയൊക്കെ കളിക്കാരുടെ മനോനിലയ്ക്ക് വളരെ അധികം പ്രാധാന്യമുണ്ട്.ഇനി നമുക്ക്  പുരാണ കഥകളിലേക്ക് ഒന്ന് നോക്കാം.എത്രവലിയ ജ്ഞാനി ആണെങ്കിലും മനുഷ്യജന്മ മെടുത്താൽ ചാപല്യം ചില സന്ദർഭങ്ങളിൽ നമ്മെ പിടികൂടിയിരിക്കും. അതിൽ നിന്ന് മുക്തി നേടാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഒരാൾ യോഗി എന്ന സ്ഥിതപ്രജ്ഞന്റെ അവസ്ഥപ്രാപിക്കുകയുള്ളു. അങ്ങിനെ വരുമ്പോളേ സമൂഹം അതിന്റെ നന്മ  അനുഭവിക്കുകയുള്ളു!

കുന്തീദേവിക്ക് ദുർവ്വാസാവ് മഹർഷിയെ ക്കുറിച്ചോ അദ്ദേഹത്തിന്റെ ദിവ്യത്വത്തെ കുറിച്ചോ അറിയാഞ്ഞിട്ടല്ല. പക്ഷെ ഒരു നിമിഷം ചാപല്യത്തിന് അടിമപ്പെട്ടു. സൂര്യദേവനെ നോക്കി ആദ്യമന്ത്രം ചോല്ലുകയും ഗർഭിണിയാവുകയും അങ്ങിനെ അനവസരത്തിൽ കർണ്ണന്റെ ജനനത്തിന് കാരണമാകുകയും ചെയ്തു. ചൂണ്ടിക്കാണിക്കാൻ ഒരു പിതാവ് ഇല്ലാത്തതിന്റെ പതിത്വഭാവം കർണ്ണനെ മരണം വരെ പിൻതുടർന്നു. കർണ്ണന്റെ മോക്ഷം അർജ്ജുനന്റെ കയ് കൊണ്ടാണ് വിധി എങ്കിലും ആ വിധി നടപ്പാകാൻ വേറെ എത്രയോ വഴികളുണ്ട്. നാം അനുഭവിക്കേണ്ടതായ കാര്യങ്ങൾ ഏത് വഴിയിലൂടെ വന്നാലും കുഴപ്പമില്ല. ഇവിടെ പരിസമാപ്തി മാത്രമേ വിധിയായിട്ടുള്ളു. വഴി വിധിയല്ല. അത് കൊണ്ടാണ് ലക്ഷ്യമാണ് പ്രാധാന്യം മാർഗ്ഗമല്ല എന്ന ചൊല്ല് ഉടലെടുത്തത്.  ആദ്യമായി കുന്തിക്ക് ഭർത്താവിനോട് കള്ളം പറയേണ്ടിവന്നു. തനിക്ക് ദുർവ്വാസാവ് മഹർഷി 4 വരങ്ങൾ തന്നിട്ടുണ്ട് എന്നാണ് പറഞ്ഞത്. 5 എണ്ണം കൊടുത്തിരുന്നുവല്ലോ! ഒരു തെറ്റ് ചെയ്താൽ അത് ന്യായീകരിക്കാൻ നിരവധി കള്ളങ്ങൾ പറയേണ്ടിവരും എന്ന ചൊല്ല് ഇവിടെ പ്രസക്തമാണ്.

സൂര്യപുത്രനിയി ജനിച്ചിട്ടും സൂതപുത്രൻ എന്ന് വിളി കേൾക്കാനാണ് കർണ്ണന് വിധിയുണ്ടായത്. എന്നാൽ ശരിക്കും ഇത് വിധിയല്ല.കർമ്മ ദോഷമാണ്.  കുന്തീ ദേവിയുടെ കർമ്മ ദോഷം.! അർജ്ജുനന് തുല്യമോ ഒരൂ പക്ഷെ അർജ്ജുനനേക്കാൾ ഉയർന്നതോ ആയ കർണ്ണന്റെ വ്യക്തി പ്രഭാവത്തിന് കടിഞ്ഞാണിട്ടത് കുന്തീ ദേവിയുടെ ഒരു നിമിഷത്തെ ചാപല്യമായിരുന്നു എന്ന് ചിന്തിച്ചാൽ നമുക്ക് അറിയാൻ കഴിയും (തുടരും)

2016, ഡിസംബർ 25, ഞായറാഴ്‌ച

           അറിയിപ്പ്.

ജനുവരി മുതൽ വ്യത്യസ്ഥ ഗ്രൂപ്പുകളിൽ വ്യത്യസ്ഥ പോസ്റ്റുകൾ ഇടുവാനാണ് എല്ലാ മെമ്പർമാരും എല്ലാ ഗ്രൂപ്പിലും ചേരണമെന്ന് പറഞ്ഞത്. അതിനാലാണ് എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള സനാതന ധർമ്മ വിശ്വാസികളായ വരെ ചേർക്കുന്നു എന്നും പറഞ്ഞത്. ചേരാൻ താല്പര്യമില്ലാത്ത എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ളവർ എനിക്ക് ചേർക്കാൻ പറ്റാത്ത വിധം ചെയ്യാൻ ഒരു ഓപ്ഷൻ ഉണ്ട്. അത് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. അല്ലെങ്കിൽ ഞാൻ ചേർക്കും നിങ്ങൾ ഒഴിഞ്ഞു പോകും. ആരാണ് പോയത് എന്ന് അറിയാൻ പ്രയാസമായതിനാൽ ഞാൻ അക്ഷരമാലാ ക്രമത്തിൽ എല്ലാ ഗ്രൂപ്പിലും ചേർത്തെന്നിരിക്കും. ചേർക്കുക ഒഴിഞ്ഞു പോകുക ഇങ്ങിനെ എന്തിനാണ് തുടരുന്നത്? ആയതിനാൽ ആ സംവിധാനം എനിക്കറിയില്ല. പക്ഷെ പലരും അത് ചെയ്തിട്ടുണ്ട്. അപ്പോൾ എനിക്ക് ചേർക്കാൻ പറ്റില്ല

നിരവധി പേർ എല്ലാ എന്റെ എല്ലാ ഗ്രൂപ്പിലും ചേർക്കണം എന്ന് പറഞ്ഞവരുണ്ട്. ഒരേ പേരോട് കൂടിയവരാകുമ്പോൾ തിരിച്ചറിയാൻ പ്രയാസവും ആണ്.   ആയതിനാൽ വിട്ടുപോയവർ വീണ്ടും ചേർക്കാതിരിക്കാനായി ആ ഓപ്ഷൻ സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

ഇന്നത്തെ അവസ്ഥയിൽ ചുരുങ്ങിയ ഗ്രൂപ്പുകളിൽ ഇട്ടാൽ അധികമാരും കാണില്ല. അപ്പോൾ ജനുവരി മുതലും എന്റെ എല്ലാ ഗ്രുപ്പുകളിലും ഒരേ സമയം ഒരേ പോസ്റ്റ് തന്നെ ഇടേണ്ടി വരും സനാതന ധർമ്മത്തെ ക്കുറിച്ച് തെററിദ്ധരിപ്പിക്കപ്പെട്ടവ സമൂഹം തിരുത്തണം. അതിനായിട്ടാണ് ഞാൻ സമയം പോസ്റ്റ് ഇടാനായി ചിലവഴിക്കുന്നത്. ഇതിൽ പ്രത്യേകിച്ച് ഭൗതികമായ ലാഭമൊന്നും ഇല്ലെന്ന് അറിയാമല്ലോ! അഞ്ച് മണിക്കൂർ വീതം 1 ദിവസം ഇതിനായി ചിലവഴിക്കുന്നുണ്ട് എന്നോർക്കണം. ആയതിനാൽ ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു
                         സസ്നേഹം--തുവുർ കൃഷ്ണകമാർ 
സ്ത്രീധർമ്മം. - ഭാഗം -2

ഇന്ത്യൻ രാഷ്ട്രപതി ഒന്നാം പൗരനാണ്. ഭരണാധികാരിയാണ് ആയതിനാൽ ത്തന്നെ സുരക്ഷ വലിയ താണ്. നമുക്ക് പാതയോരത്തുള്ള ഉന്ത് വണ്ടിയിൽ വെച്ചിട്ടുള്ള കടല വാങ്ങിത്തിന്നാം. എന്നാൽ രാഷ്ട്രപതിക്ക് അതിനുള്ള സ്വാതന്ത്ര്യം ഇല്ല. ഒന്ന് ഭക്ഷണം കഴിക്കാൻ, ഉറങ്ങാൻ ഒക്കെ സെക്യുരിറ്റി സ്റ്റാഫിന്റെ പരിശോധന കഴിഞ്ഞേ പറ്റു; നമ്മുടെ സ്ത്രീകളുടെ കാര്യവും ഇത് പോലെയാണ്.

സ്ത്രീകൾ അച്ചടക്കത്തോടെ കഴിയണം. ഇത് പറയുമ്പോൾ പുരുഷന് എന്തുമാകാം അല്ലെ? എന്ന മറുചോദ്യം ഇന്ന് ഉയർന്ന് കേൾക്കാം. എന്നാൽ സ്ത്രീയുടെ കാര്യത്തിൽ എന്തിനാണ് ഈ നിയന്ത്രണം? എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഗർഭാവസ്ഥയിൽ സ്ത്രീയുടെ മനോനില കുട്ടിയുടെ സംസ്കാര രൂപീകരണത്തിൽ മുഖ്യപങ്ക് വഹിക്കുന്നതാണ്. അമിതമായി ദേഷ്യപ്പെടുക, അമിതമായി ദു:ഖിക്കുക അമിതമായി മറ്റു വികാരങ്ങൾക്ക് അടിമപ്പെടുക മുതലായവ ഗർഭിണി ആയ അവസ്ഥയിൽ ഉണ്ടായാൽ ജനിക്കുന്ന കുഞ്ഞിനും അതിനനുസരിച്ച് സ്വഭാവം ഉണ്ടായിരിക്കും. അതിനാൽ അച്ചടക്കത്തോടെ സംസ്കാരികമായി ഉന്നത മായ നിലവാരം സ്ത്രീ ചെറുപ്പത്തിലേ വളർത്തിക്കൊണ്ട് വരണം. അതിനാണ് മനു പിതാ രക്ഷതി കൗമാരേ -- എന്ന് പറഞ്ഞത്. ഇവിടെ രക്ഷതി തിന് സന്തോഷിപ്പിക്കുക എന്ന അർത്ഥം കുടി എടുക്കണം

സംസ്കാര സമ്പന്നമായ ഒരു സമൂഹം വളരണമെങ്കിൽ സ്ത്രീയുടെ സ്വഭാവശുദ്ധിയും വിവേകപൂർണ്ണമായ ചര്യയും അത്യാവശ്യമാണ്. അത് എന്നു മുതൽ നാം മുഖവിലക്കെടുക്കാതെ അയോ? അന്നു മുതൽ നിഷേധികളായ തലമുറയുടെ ആവിർഭാവം തുടങ്ങി.ഗർഭാവസ്ഥയിൽ സമാധാനത്തോടും സന്തോഷത്തോടും ആണ് സ്ത്രീ കഴിഞ്ഞതെങ്കിൽ ജനിക്കുന്ന കുഞ്ഞ് സത്വഗുണമുള്ളതായിരിക്കും. ഗർഭിണിയായ സമയത്ത് ആരൊടെങ്കിലും വഴക്കിടുകയോ അനാവശ്യ വാക്കുകൾ ഉച്ചരിക്കുകയോ ചെയ്താൽ ജനിക്കുന്ന കുഞ്ഞ് കലഹപ്രിയരും നിഷേധികളും ആയിത്തീരും അതില്ലാതിരിക്കാനാണ് മനു പറഞ്ഞത് - പതി രക്ഷതി യൗവ്വനേ---എന്ന്. ഇവിടേയും സന്തോഷിപ്പിക്കുക എന്ന അർത്ഥം എടുക്കണം. സദാ സമയത്തും ഭാര്യയെ ഭർത്താവ് സന്തോഷിപ്പിച്ച് നിർത്തണം.   ചിന്തിക്കുക(തുടരും) 
ഭഗവദ് ഗീത ഒരു പുനരവലോകനം  --ഭഗം--39 തിയ്യതി --25/12/2016

അദ്ധ്യായം 9 ലെ 32-ആം ശ്ലോകം വളരെ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ്!

മാം ഹി പാർത്ഥ വ്യപാശ്രിത്യ യേ/പി സ്യുഃ  പാപയോനയഃ
സ്ത്രീയോ വൈശ്യാസ്തഥാ ശൂദ്രാഃ  തേ/പി യാന്തി പരാം ഗതിം
                       അർത്ഥം
എന്തെന്നാൽ അർജ്ജുനാ!സ്ത്രീകൾ,വൈശ്യർ,ശൂദ്രർ,ഇങ്ങിനെ പാപയോനികളായിപ്പോലും,ആരൊക്കെയുണ്ടോ അവരും എന്നെ ശരണം പ്രാപിച്ചിട്ട് പരമഗതി പ്രാപിക്കുന്നു.
             വിശദീകരണം
ഗീതയിലെ മറ്റു തത്ത്വങ്ങൾക്ക് വിപരീതമായിട്ടാണ് ഇത് തോന്നുക.ഗീതയിൽ ഒരിക്കലും സ്ത്രീകളേയും ,വൈശ്യരേയും ശൂദ്രരേയും നിന്ദ്യമായ യോനിയിൽ ജനിച്ചവരായി കാണില്ല .അപ്പോൾ പിന്നെ ഇതിന്റെ അർത്ഥമെന്ത്? പാപം എന്നതിന് പൊതുവെ നിന്ദ്യമായ കർമ്മം ചെയ്യുന്നത് എന്ന അർത്ഥമാണ്. എന്നാൽ ഭഗവദ് ഗീതയിൽ ഇങ്ങിനെ ഒരർത്ഥം വരികയും ഇല്ല. അപ്പോൾ. പാപം എന്നതിന് ഏകാക്ഷര നിഘണ്ടുവിലെ അർത്ഥമാണ് എടുക്കേണ്ടത് .ഏകാക്ഷര നിഘണ്ടുവിൽ
പാ==ലക്ഷ്മി,പാർവ്വതി
പം==സ്ഥലം,ക്ഷേത്രം    
എന്നിങ്ങനെയാണ്  അർത്ഥം  ഇവിടെ പാ എന്നതിന് ലക്ഷ്മി(എെശ്വര്യം) എന്നും,പം എന്നതിന് സ്ഥലം എന്നുമാണ് അർത്ഥം എടുക്കേണ്ടത്.

അപ്പോൾ അർജ്ജുനാ സ്ത്രീകൾ,വൈശ്യർ ,ശൂദ്രർ ഇങ്ങനെ ലക്ഷ്മിയുടെ സ്ഥാനമായ യോനികളായിപ്പോലും ആരൊക്കെയുണ്ടോ അവരും എന്നെ പ്രാപിച്ചിട്ട് പരമഗതി പ്രാപിക്കുന്നു എന്നാണർത്ഥം

അതായത് ലക്ഷ്മിയുടെ സ്ഥാനമായ യോനിയിൽ പിറന്നവർ എത്രയും ശ്രേഷ്ഠരാണ് എന്നിട്ട് പോലും അവർ എന്നെ ശരണം പ്രാപിച്ചാണ് പരമഗതി നേടുന്നത്

ഇവിടെ പൊതുവെ വൈശ്യർ ,ശൂദ്രർ എന്നിവർ താണവരായും ബ്രാഹ്മണർ മുന്തിയവരായും  സമൂഹം തെറ്റായ രീതിയിൽ വിലയിരുത്തുന്നു. ആർക്ക് വേണമെങ്കിലുംത ബ്രാഹ്മണരാകാം.പൂജയ്ക്ക് അർഹത വേണമെങ്കിൽ ആ വിദ്യ പഠിക്കണം എന്ന് മാത്രം ഉപാസനകളിൽ      ഒന്ന് മാത്രമാണ് പൂജ അത് ദ്വാപരയുഗത്തിലാണ്. അന്ന് എല്ലാവരും പൂജ ചെയ്തിരുന്നു അവനവന്റെ ഗൃഹങ്ങളിൽ. കലിയുഗത്തിൽ ക്ഷേത്രങ്ങളിൽ മാത്രം പൂജ ഒതുങ്ങിയപ്പോൾ അതാണ് കേമം എന്ന് തെറ്റായി വിലയിരുത്തി. എന്നാൽ സർവ്വ ജീവികൾക്കും അന്നം കൊടുക്കുന്ന ഭൂമിക്ക് അത് നിറവേറ്റണ മെങ്കിൽ കർഷകന്റെ ധർമ്മം കൂടിയേ കഴിയൂ. മഹാവിഷ്ണുവിന്റെ പത്നീ പദം അലങ്കരിക്കുന്ന ഭൂമീ ദേവിക്ക് അഥവാ ധാന്യ ലക്ഷ്മിയ്ക്ക് തന്റെ ധർമ്മം പ്രാവർത്തികമാക്കാൻ സഹായിച്ചതീലൂടെ വൈശ്യൻ പുത്രഭാവത്തില്ണ്. അവനെ സഹായിക്കുന്ന ശൂദ്രനും ഭൂമീ ദേവിക്ക് പ്രിയപ്പെട്ടവൻ തന്നെ. അതിനാലാണ് അവർ ലക്ഷ്മീ ദേവിയുടെ സ്ഥാനമായ യോനിയിൽ ജനിച്ചവരെന്ന് പറയുന്നത്

അറിവുള്ളവർ ഈ ഒരു അർത്ഥം എന്തു കൊണ്ടോ എടുത്തില്ലആയതിനാൽ ഈ വരികൾ തെറ്റായ അർത്ഥത്തിൽ സമൂഹം എടുത്തു. ശ്രേഷ്ഠമായ യോനിയിൽ പിറന്ന സ്ത്രീ,വവൈശ്യൻ ശൂദ്രൻ എന്നിവരെ നിന്ദ്യയോനിയിൽ പിറന്നവരായി സമൂഹം കണ്ടു.  ചിന്തിക്കുക (തുടരും) 
സനാതന ധർമ്മത്തിലെ മുത്തുകൾ  4

സത്യംജ്ഞാനമനന്തം ബ്രഹ്മ യോ വേദ നിഹിതം ഗുഹായാമ്.
സോ/ശ്നുതേ സർവാൻ കാമാൻ  സഹ ബ്രഹ്മണാ വിപഞ്ചിതാ.
     മുണ്ഡകോപനിഷത്ത്

തന്റെ ഹൃദയമാകുന്ന ഗുഹയിൽ ഒളിഞ്ഞിരിക്കുന്ന സത്യവും അനന്ത ജ്ഞാനവുമായ പരബ്രഹ്മത്തെ അറിയുന്നവൻ  ആ സർവ്വജ്ഞ ബ്രഹ്മത്തോടൊന്നിച്ച് എല്ലാ അഭീഷ്ടങ്ങളും അനുഭവിക്കുന്നു.
     വിശദീകരണം
തന്റെ ഉള്ളിൽ പരമാത്മാവ് അഥവാ പരബ്രഹ്മം തന്നെയാണ് എന്ന് ഒരു വിധം എല്ലാവർക്കും അറിയാം.പക്ഷെ അതറിഞ്ഞ് എങ്ങിനെ പരമാത്മാവിനോടൊപ്പം എല്ലാ അഭീഷ്ടങ്ങളും അനുഭവിക്കും? അതിനുള്ള വഴി എന്ത്? ഇതാണ് എല്ലാവരുടേയും മനസ്സിലുള്ള സംശയം. ഗീത വ്യക്തമായി എങ്ങിനെ എന്ന് പറയുന്നുണ്ട്. എങ്കിലും ഒരു അവിശ്വാസമോ ,സംശയമോ വിട്ടുമാറാതെ നിൽക്കുന്നു

സാധാരണക്കാരനായ ഒരുവന് തന്റെ ഉള്ളിലുള്ള ചൈതന്യത്തെ തിരിച്ച്റിയാൻ ചില വഴികളുണ്ട്.അതിന് ആദ്യം വേണ്ടത് സദ് ദർശനം ആണ്. അതായത് എന്ത് കണ്ടാലും,ആരെ കണ്ടാലും അവനിലെ സത്തായ ഗുണം എന്ത് എന്ന് കണ്ട് പിടിച്ച് അതിനെ മാത്രം ശ്രദ്ധിക്കുക. ആരെങ്കിലും ആരെപ്പറ്റിയെങ്കിലും ദോഷം പറയുന്നത് കേൾക്കാൻ നിൽക്കരുത്. എന്താണ് എന്തിലും നന്മ യുള്ളത്? അത് മാത്രം കാണുക.

പതുക്കെ പതുക്കെ ഈ ലോകം നന്മ മാത്രമുള്ളതാണ് എന്നൊരു അനുഭവം നമുക്കുണ്ടാകും.ഒരാളുടെ തിന്മ നമുക്ക് കാണേണ്ട.അതിനെ പറ്റി ചിന്തിക്കയും വേണ്ട. നല്ലത് മാത്രം കാണുന്ന ശീലം വളർന്നാൽ നമ്മളിലെ തിന്മകൾ നാം അറിയാതെ ഇല്ലാതായിപ്പോകും.

നല്ലത് മാത്രം കണ്ട് ശീലിച്ചാൽ നല്ലത് മാത്രം ചെയ്ത് ശീലിക്കും നല്ലത് ചെയ്ത് ശീലിച്ചാൽ ഫലവും നല്ലതായിരിക്കും.നല്ലതിലൂടെ സഞ്ചരിക്കുന്നത് ബ്രഹ്മത്തിൽ എത്തി നിൽക്കും.ഞാൻ തന്നെയാണ് സർവ്വവും എന്ന ബോധം ഉണരുകയും,ശരീര ബോധം മറയുകയും ചെയ്യും.   ചിലവില്ലാതെ പരീക്ഷിക്കാവുന്നതാണ്. ക്ഷമ വേണം എന്ന് മാത്രം.കാരണം നമ്മളെ ശത്രുവായി കാണുന്നവരുടെ നന്മ മാത്രം കാണണം എന്ന് പറയുന്നത് കുറച്ച് ബുദ്ധിമ്മുട്ടുള്ള കാര്യമാണ്. അതിന് മനസ്സിനെ പാകപ്പെടുത്തേണ്ടത് ഉണ്ട്.    ചിന്തിക്കുക 

2016, ഡിസംബർ 24, ശനിയാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം--ഭാഗം-38 തിയ്യതി--24/12/2016

എല്ലാ ഭൂതങ്ങൾക്കും മഹേശ്വരനായ എന്നെ കേവലം നരവേഷധാരി എന്ന് പറയുന്നവർപാഴ്മോഹങ്ങളുള്ള  പാഴ്വേലകൾ ചെയ്യുന്ന വ്യർത്ഥമായ അറിവോട്  കൂടിയവരാകുന്നു.

വൈദികമായ യാഗം ഞാനാകുന്നു.സ്മൃതിയിൽ പറയുന്ന കർമ്മവും ഞാൻ തന്നെ പിതൃക്കൾക്കുള്ള അന്നം ഞാനാകുന്നു.ഔഷധം

ഞാനാകുന്നു.മന്ത്രവും,ആജ്യവും,അഗ്നിയും ആഹൂതിയുമെല്ലാം ഞാൻ തന്നെ
ഈ ജഗത്തിന്റെ പിതാവും,മാതാവും,പിതാമഹനും,കർമ്മ ഫല വിധാതാവും ഞാനാകുന്നു. അറിയപ്പെടേണ്ട തത്ത്വവും, ശുദ്ധസ്വരൂപിയും, ഓം കാരവും  വേദങ്ങളും ഞാൻ തന്നെ!

അതിനാൽ ശങ്കയില്ലാതെ എന്നെ ഉപാസിക്കുക. അന്യദേവതമാരെ ആരാധിക്കുന്നവർ പരമാത്മാവിനേ നേരിട്ട് ഉപാസിക്കുന്നവരേക്കാൾ താഴെ ആണെന്നേ അർത്ഥമുള്ളൂ! പരോക്ഷമായി അവർ എന്നെത്തന്നെയാണ് ഭജിക്കുന്നത്! ജന്മാന്തരങ്ങളിലൂടെ അവരും എന്നെത്തന്നെ പ്രാപിക്കും.അതിനാൽ കൂടുതൽ ജന്മം എടുക്കാതെ നേരിട്ട് എന്നെത്തന്നെ ഉപാസിക്കുക.

 ഇലയോ ,പൂവ്വോ,പഴമോ ജലമോ എന്തായാലും ആർ എനിക്ക് ഭക്തിയോടെ അർപ്പിക്കുന്നുവോ ശുദ്ധാത്മാവായ അവന്റെ സമർപ്പണം ഞാൻ സ്വീകരിക്കുന്നു.

ക്ഷേത്രങ്ങളിൽ വഴിപാട് കഴിച്ചിട്ടെന്ത് ഫലം? എന്ന് ചോദിക്കുന്നവർക്ക് ഉള്ള മറുപടി കൂടിയാണ് ഭഗവാന്റെ ഈ വചനം ഞാൻ സർവ്വ ജീവികളിലും തുല്യനാകുന്നു.എനിക്ക് പ്രിയനും,അപ്രിയനും ഇല്ല.എന്നാൽ ആർ എന്നെ ഭക്തിയോടെ ഭജിക്കുന്നുവോ അവൻ എന്നിലും,ഞാൻ അവരിലും സ്ഥിതി ചെയ്യുന്നു.( തുടരും)

2016, ഡിസംബർ 23, വെള്ളിയാഴ്‌ച

വിദ്യാധരനും, ആര്യയും പിന്നെ ജ്യോത്സ്യവും

വിദ്യാധരനും ആര്യയുംബ്രാഹ്മണ ദമ്പതികളാണ്.ശംസ്കൃത പണ്ഡിതനായ വിദ്യാധരൻ കുട്ടികളെ പഠിപ്പിച്ചു കിട്ടുന്നത് കൊണ്ടൊന്നും രണ്ടു മക്കളും കൂടീ അടങ്ങിയ കുടുംബം കഴിയില്ല.ക്ഷേത്രത്തിലെ പൂജ കൊണ്ട് കാര്യമായ സാമ്പത്തിക നേട്ടവും ഇല്ല. ശിവ ഭക്തനായ വിദ്യാധരൻ പരമശിവനോട് തന്റെ ദുരിതങ്ങൾ മുഴുവനും പറയും! എന്തേ തന്റെ കഷ്ടപ്പാട് ഭഗവാൻ കാണാത്തത്?

ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി. തന്റെ ദുരിതം ഇനി എത്രനാൾ ഉണ്ടാകും? ഏതായാലും പ്രസിദ്ധനായ കണ്ണൻ കുട്ടിപ്പണിക്കരെ കാണാൻ തീർച്ചയാക്കി. വിദ്യാധരനും ആര്യാദേവിയും ചേർന്ന് ജ്യോത്സ്യനെ കാണാൻ പോയി. ജാതകം നോക്കിയതും ജ്യോത്സ്യൻ പറഞ്ഞു. ഭഗവാൻ കനിയാതിരിക്കില്ല.അടുത്ത ഈ വർഷമാകുമ്പോളേക്കും  അങ്ങയുടെ ദുരിതം മുഴുവനും ഇല്ലാതാകും .കുടുംബത്ത് എെശ്വര്യം കയറി വരും. തീർച്ച.

സന്തോഷത്തോടെ ദമ്പതിമാർ അവിടെ നിന്നും പോന്നു. ഏതായാലും ഒരു വർഷം മതിയല്ലോ! ഉള്ളത് കൊണ്ട് വലിയ പ്രതീക്ഷയിൽ അവർ കഴിഞ്ഞു. അങ്ങിനെ ഇരിക്കേ ആര്യാ ദേവി ഗർഭിണിയായി. ആര്യയ്ക്ക്  അത് പ്രയാസമായിത്തോന്നി. ഐശ്വര്യം വരാൻ പോകുന്നു 'ഈ സമയം ഗർഭിണിയായി പ്രസവിച്ച് കുട്ടി ഒന്ന് വളരുന്നത് വരെ കഷ്ടപ്പെടണം. രണ്ട് കുട്ടികൾ ഉണ്ടല്ലോ, അവർ ഭർത്താവിനോട് പറഞ്ഞു - നോക്കൂ! ഇത് വേണ്ടാന്ന് വെച്ചാലോ? ഇപ്പോൾ ബാധ്യത ഒക്കെ തീർന്നു എന്ന് വിചാരിച്ചതാ ഇനിയും കുറേ നാൾ വിഷമിക്കണ്ടേ? ഭാര്യ പറയുന്നതിലും കാര്യമുണ്ട് എന്ന് കരുതിയ വിദ്യാധരൻ ഗർഭസ്ഥ ശിശുവിനെ കളയാൻ തന്നെ തീരുമാനിച്ചു

പ്രഗത്ഭനായ വൈദ്യരെ സമീപിച്ചു. മടിച്ചാണെങ്കിലും ബ്രാഹ്മണൻ ആവശ്യപ്പെട്ടതല്ലേ? വൈദ്യൻ സമ്മതിച്ചു 'ഗർഭസ്ഥ ശിശു ഭൂജാതനാകും മുമ്പേ പറന്നകന്നു '  ആര്യാദേവിക്ക് പൂർണ്ണ ആരോഗ്യം വീണ്ടുകിട്ടാൻ കുറേ താമസമെടുത്തു. ജ്യോത്സ്യൻ പറഞ്ഞ സമയം കഴിഞ്ഞിട്ടും അവരുടെ ദുരിതങ്ങൾ കുറഞ്ഞില്ല. വിദ്യാധരൻ ക്ഷുഭിതനായി - അയാൾ കപട ജ്യോത്സ്യനാണ് മനുഷ്യനെ പറഞ്ഞു പ റ റിക്കുന്നവൻ. ഒന്ന് ചോദിച്ചിട്ട് തന്നെ കാര്യം!  ആര്യയും വിദ്യാധരനും ജ്യോത്സ്യനെ കണ്ടു - പ്രസിദ്ധനാണത്രേ! കള്ളൻ കാപട്യം പറഞ്ഞു .നടക്കുന്നു ' കോപം തീരുന്നത് വരെ ജ്യോത്സ്യനെ ശകാരിച്ചു.

തിരിച്ച് പോരും വഴി അമ്പലത്തിലെ ആൽത്തറയിൽ അവർ ഇരുന്നു. കുറച്ചപ്പുറത്ത് പ്രാകൃത വേഷത്തിൽ ഒരു വൃദ്ധൻ ഇരിക്കുന്നു. വൃദ്ധൻ ഇവരെ നോക്കി പറഞ്ഞു - അങ്ങിനെ രണ്ടാമത്തെ തെറ്റും ചെയ്തിട്ടാ വരവ് ഇല്ലേ?
വിദ്യാ- എന്ത് തെറ്റ്?
വൃദ്ധ- മഹാനായ ജ്യോത്സ്യനെ അപമാനിച്ചില്ലേ?
വിദ്യാ- അയാൾ പറയുന്നതൊന്നും ശരിയല്ല. തട്ടിപ്പാണ്.
വൃദ്ധ- അയാൾ എന്താ പറഞ്ഞത്?
വിദ്യാ- അടുത്ത വർഷം ഈ കാലമാകുമ്പോഴേക്കും ഐശ്വര്യം വരുമെന്ന് .
വൃദ്ധ-അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റും ഇല്ല തെറ്റ് നിങ്ങളാചെയ്തത്
വിദ്യാ- ഞങ്ങളോ?
വൃദ്ധ- അതെ 1 ഐശ്വര്യം പുത്ര രൂപത്തിൽ എത്താനായിരുന്നു വിധി' അവിവേകം മൂലം നിങ്ങൾ അത് തട്ടിത്തെറിപ്പിച്ചു

ഉത്തരം പറയാന റിയാതെ വിദ്യാധരൻ തല കുനിച്ചിരുന്നു.

ഈ കഥ സംഭവിച്ചതോ സംഭവിക്കാത്ത തോ ആകട്ടെ! ജോലിയുള്ള ഭാര്യാ ഭർത്താക്കന്മാരാകുമ്പോൾ ഇത്തരം കാര്യം ചെയ്തെന്നിരിക്കും. ചെയ്യുന്നത് മഹാപാപം കിട്ടാനുള്ള ഐശ്വര്യം നഷ്ടപ്പെട്ടത്തലും ആകാം.  വേണ്ട പ്രതിവിധി ചിലർ എടുത്തിട്ടുണ്ടാകും. അതിനേയും അതിജീവിച്ച് ഒരു ഭ്രൂണം വളർന്നാൽ അവൻ ഈ ലോകത്ത് ജീവിക്കേണ്ടവനാണ് വിഘ്നേശ്വരന്റെ കടാക്ഷം മൂലമാണ് ഗർഭ പ്രവേശം നടത്തിയത്. അതിനെ നശിപ്പിക്കണോ? ആ പാപം കഴുകിക്കളയാൻ എത്ര ജന്മം വേണ്ടിവരും? ചിന്തിക്കുക 
അദ്ധ്യാപകർ ഗുരുക്കന്മാരല്ലേ?ഗുരു ഈശ്വരനാണെന്നും പറയുന്നു.!!!

ഈ ഒരു സംശയം എല്ലാവർക്കും ഉണ്ട്.അദ്വൈതത്തിലൂടെ മാത്രമേ ഭാരതീയ സംസ്കൃതിയെ വിലയിരുത്താൻ പറ്റൂ!ഞാൻ നീ,അവൻ എന്നിങ്ങനെയുള്ള സംജ്ഞകൾ ദ്വൈതത്തിലുള്ളതാണ്.ഭൗതിക മായ പ്രാപഞ്ചിക വ്യവഹാരത്തിൽ മാത്രമെ ഈ സംജ്ഞകൾക്ക് പ്രസക്തിയുള്ളു! ഞാൻ ഒരു കാര്യം നിന്നെ പഠിപ്പിക്കുന്നു എന്ന് കരുതുക. ഞാൻ ബ്രഹ്മഹ്മമാകുന്നു. അഹം ബ്രഹ്മാസ്മി. നീയും അത് തന്നെ  തത്ത്വമസി. അപ്പോൾ ഞാൻ എന്ന പ്രാപഞ്ചിക വ്യവഹാരത്തിലെ ഗുരുവും നീ എന്ന ശിഷ്യനും ഒന്നല്ലേ? ശരീരം കൊണ്ട് നമ്മൾ വ്യത്യസ്ഥരാണ് എന്ന് തോന്നുകയല്ലേ? അപ്പോൾ അദ്ധ്യാപകനും, ശിഷ്യനും എവിടെ?

ഈശ്വര നിയോഗത്താൽ അമ്മയാണ് ഈ ലോകത്തിലെ ആരുടേയും ആദ്യ ഗുരു. അഥവാ ഈശ്വരൻ തന്നെ സ്ത്രീയിൽ അമ്മയായി അവതരിക്കുന്നു. പഞ്ചെന്ദ്രിയ അനുഭവംആദ്യം നമ്മെ പഠിപ്പിക്കുന്നത് അമ്മയാണ്. മുലപ്പാലിലൂടെ രസനേന്ദ്രിയത്തെ അമ്മ ഉണർത്തുന്നു. ചുംബനത്തിലൂടെ ത്വക് എന്ന ഇന്ദ്രിയത്തിന്റെ സ്പർശനത്തെ ഉണർത്തുന്നു.കൊഞ്ചുന്ന വാക്കുകളിലൂടെ സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളാൽ ശ്രോത്രേന്ദ്രിയത്തെ അമ്മ ഉണർത്തുന്നു,പുഞ്ചിരി നിറഞ്ഞ അമ്മയുടെ മുഖം കണ്ട് ദർശനേന്ദ്രിയ മായ കണ്ണ് പ്രവർത്തന ക്ഷമമാകുന്നു. അമ്മയുടെ  ഗന്ധം കുഞ്ഞിന്റെ ഘ്രാണേന്ദ്രിയത്തെ ഉണർത്തുന്നു.

പ്രപഞ്ചത്തെ ഇന്ദ്രിയം വഴി എങ്ങിനെ അനുഭവിക്കാം എന്ന് അമ്മയിൽ നിന്നും പഠിക്കുന്നു. സ്വല്പ നേരത്തെ അമ്മയുടെ അസാന്നിദ്ധ്യം അവനെ ചിന്തിപ്പിക്കാൻ പഠിപ്പിക്കുന്നു. അവന്റെ അന്വേഷണത്തിൽ അമ്മയെ കാണാഞ്ഞ് അവൻ കരയുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള ആശയ വിനിമയം അങ്ങിനെ തുടങ്ങുന്നു.ഇന്ദ്രിയം വഴി വിഷയം പിടിച്ചെടുക്കാൻ ഈശ്വരൻ അമ്മയുടെ ഭാവത്തിൽ വന്ന് ഗുരുവാകുന്നു.പിന്നെ ഞാൻ ആരെന്ന് അറിയണം.ശാസ്ത്രങ്ങൾ പഠിക്കണം.അവ ഉള്ളിലുണ്ട്.അവയെ പുറത്തെടുക്കാൻ സഹായിയെ ആവശ്യമുണ്ട്.ആ സഹായി ആണ് അദ്ധ്യാപകൻ. ഇവിടെ അദ്ധ്യാപകൻ ഒന്നും പഠിപ്പിക്കുന്നില്ല.നമ്മുടെ ഉള്ളിലുള്ള ജ്ഞാനത്തെ പുറത്തേക്ക് എത്തിക്കാൻ വഴി കാട്ടി നമ്മെ സഹായിക്കുന്നു.യഥാർത്ഥത്തിൽ ഈശ്വരനിൽ നിന്ന് ഉണർന്ന വിജ്ഞാനത്തെ ശരീരമെടുത്ത കാരണം അജ്ഞാന ദിശയിലെത്തിയപ്പോൾ ആ അജ്ഞാനാന്ധകാരത്തെ അകറ്റാൻ സഹായിച്ച ഒരു മീഡിയേറ്റർ ആണ് അദ്ധ്യാപകൻ ! ആ അദ്ധ്യാപകനും ബ്രഹ്മമായതിനാൽ ബ്രഹ്മം അഥവാ ഈശ്വരൻ ആണ് ഗുരു എന്ന് പറയുന്നു.---ചിന്തിക്കുക

2016, ഡിസംബർ 22, വ്യാഴാഴ്‌ച

  :   '   'അറിയിപ്പ്

എന്റെ ഫ്രണ്ട് ലിസ്റ്റിൽ പെട്ട സനാതന ധർമ്മ വിശ്വാസികളെ മുഴുവൻ  എന്റെ ഗ്രൂപ്പുകളിൽ ചേർക്കാൻ ഉദ്ദേശിക്കുന്നു. അതിന് താൽപ്പര്യം ഇല്ലാത്തവർ മുൻ കൂട്ടി അറിയിക്കേണ്ടതാണ്. ജനുവരി മുതൽ വ്യത്യസ്ഥ പോസ്റ്റുകൾ വ്യത്യസ്ഥ ഗ്രൂപ്പുകളിൽ ഇടാൻ വേണ്ടിയാണ് ആദ്യം 5 ഗ്രൂപ്പുകളിൽ ഒരു വിഷയം എന്ന തോതിലും എല്ലാ ഗ്രൂപ്പിലും മെമ്പർമാർ കൂടിയാൽ  3 ഗ്രൂപ്പുകളിൽ ഒരു വിഷയം എന്ന തോതിലും മെമ്പർമാർ കൂടുന്നതിനനുസരിച്ച് പോസ്റ്റ്കൾ ഇടുന്ന ഗ്രൂപ്പിന്റെ എണ്ണം കുറയ്ക്കുവാനുമാണ് ഉദ്ദേശം അതിനാൽ ആദ്യമേ എല്ലാറ്റിലും മെമ്പറാകുന്നതിന് താൽപ്പര്യമില്ല എന്നറിയിച്ചാൽ നന്നായിരുന്നു. ചേർത്തതിന് ശേഷം നിങ്ങൾ ഗ്രൂപ്പ് വിട്ടു പോവുകയാണെങ്കിൽ അറിയിക്കണം. അല്ലെങ്കിൽ വീണ്ടും ചേർത്തു എന്നു വരും' ഇത് ഒരു സത്തായ ഉദ്ദേശമാണ് എന്ന് കരുതി സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

                     സസ്നേഹം
 .... തുവ്വൂർ കൃഷ്ണകുമാർ 
ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം--37 തിയ്യതി--22/12/2016 രാജവിദ്യാരാജഗുഹ്യയോഗം

ഇന്ദ്രിയങ്ങളാൽ അനുഭവിക്കാൻ കഴിയാത്ത സ്വരൂപത്തോട് കൂടിയ ഞാനായിട്ട് എല്ലാ ജഗത്തും വ്യാപിക്കപ്പെട്ടിരിക്കുന്നു.ഭൂതങ്ങളെല്ലാം എന്നിലിരിക്കുന്നു. ഞാനാകട്ടെ അവയിൽ ഇരിക്കുന്നുമില്ല.എന്നാൽ സത്യത്തിൽ ഭൂതങ്ങൾ എന്നിലിക്കുന്നില്ല. എന്റെ സ്വരൂപം ഭൂതങ്ങളെ ഉണ്ടാക്കുന്നതാകുന്നു. ഭൂതങ്ങളെ ഭരിക്കുന്നതാകുന്നു.ഭൂതങ്ങളിൽ ഇരിക്കുന്നതല്ല.അതായത് എല്ലായിടത്തും സഞ്ചരിക്കുന്ന വായു എപ്രകാരം സദാ ആകാശത്തിൽ സ്ഥിതി ചെയ്യുന്നുവോ അപ്രകാരമാണ് എല്ലാ ഭൂതങ്ങളും എന്നിലിരിക്കുന്നത്.

കല്പാന്ത കാലത്ത് എല്ലാ ചരാചരങ്ങളും എന്റെ പ്രകൃതിയിൽ അഥവാ സ്വഭാവത്തിൽ ലയിക്കുന്നു.അടുത്ത കൽപ്പത്തിൽ അവയെ പുറത്തേക്ക്  വിടുകയും ചെയ്യുന്നു. സ്വാതന്ത്ര്യമില്ലാത്ത ഈ മുഴുവൻ ഭൂത സമൂഹത്തേയും എന്റെ പ്രകൃതി കൊണ്ട് ഞാൻ വീണ്ടും വീണ്ടും സൃഷ്ടിക്കുന്നു. എന്നാൽ ഈ സൃഷ്ടി കർമ്മത്തിൽ ഉദാസീന നെപ്പോലെ ഇരിക്കുന്ന എന്നെ അല്ലയോ അർജ്ജു നാ ഈ കർമ്മങ്ങൾ ബന്ധിക്കുന്നില്ല.

എന്റെ സാന്നിദ്ധ്യം ഒന്ന് കൊണ്ട് സചേതനമായിത്തീർന്ന പ്രകൃതി സർവ്വ ചരാചരങ്ങളും സൃഷ്ടിക്കുന്നു. അതിനാൽ പ്രപഞ്ചവ്യവഹാരം നടക്കുന്നു.

സർവ്വഭൂതങ്ങൾക്കും മഹേശ്വരനായ എന്റെ യഥാർത്ഥ സ്വരൂപം അറിയാത്ത അവിവേകികൾ മനുഷ്യ ദേഹത്തെ ആശ്രയിച്ചവനെന്ന് എന്നെ അപമാനിക്കുന്നു. 
       എല്ലാ മനുഷ്യരൂപങ്ങളിലും എന്നെ കാണാൻ കഴിയാത്തവർ മൂഢന്മാർ ആണെന്നും ഇതിന് ആന്തരിക അർത്ഥമുണ്ട്. എല്ലാവരിലും ഞാൻ തന്നെ പ്രകാശിക്കുന്നു എന്ന് കരുതി എന്റെ ഭക്തന്മാർ പരസ്പരം ആദരിക്കേണ്ടതാണ്.(തുടരും) 
ചോദ്യവും ഉത്തരവും

സാർ ഞാൻ നിർമ്മല ,തിരുവനന്തപുരം--ഈശ്വരോപാസനയും ദേവതോപാസനയും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഉത്തരം---ഈശ്വരൻ നമ്മെ അനുഗ്രഹിക്കുന്ന അവസരത്തിൽ ഓരോ ഭാവത്തിലാണ് . വിഘ്നങ്ങൾ തീർക്കുമ്പോൾ വിഘ്നേശ്വര ഭാവത്തിലും,വിദ്യ തന്ന് അനുഗ്രഹിക്കുമ്പോൾ സരസ്വതീ ഭാവത്തിലും സകല എെശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കുമ്പോൾ മഹാലക്ഷ്മീ രൂപത്തിലും നമ്മുടെ ദുരിതങ്ങൾ നീക്കുന്നത് അഥവാ സംഹരിക്കുന്നത് ശിവരൂപത്തിലും ആകുന്നു. ഇതിൽ നമുക്ക് ഏറ്റവും ആവശ്യമുള്ളതിനായി നമ്മൾ പ്രാർത്ഥിക്കുന്നത് ആ രൂപങ്ങളെയാണ്. എനിക്ക് അടുത്ത ജന്മത്തിൽ വലിയ പണ്ഡിതനാകണം എന്ന് ഉദ്ദേശിച്ച് സരസ്വതി ദേവിയെ ഉപാസിച്ചാൽ പണ്ഡിത ജന്മം കിട്ടും എന്നാൽ ഒരു പ്രത്യേക രൂപം ധ്യാനിക്കാതെ ഉപാധിയായി ഏതെങ്കിലും രൂപം വെച്ചാൽ കുഴപ്പമില്ല.സർവ്വം ഭഗവാനിൽ സമർപ്പിച്ച് ഉപാസിച്ചാൽ മോക്ഷം കിട്ടും.പിന്നെ ജന്മമില്ലല്ലോ

ഇവിടെ കൃഷ്ണനെ ഒരു പ്രത്യേക ഭാവം അല്ലെങ്കിൽ ഉദ്ദേശം വെച്ച് ഉപാസിച്ചാൽ അത് ദേവതോപാസനയായി. എന്നാൽ അതേ കൃഷ്ണനെത്തന്നെ പ്രത്യേക ഉദ്ദേശങ്ങളില്ലാതെ സർവ്വം കൃഷ്ണനിൽ സമർപ്പിച്ച് ഉപാസിച്ചാൽ അത് ഈശ്വരോപാസനയായി. അത് മോക്ഷകാരകമാണ്.

നിർമ്മല---അപ്പോൾ ഈശ്വരനെ ത്തന്നെ ആഗ്രഹത്തോടെ രുപഭാവത്തിൽ ഉപാസിച്ചാൽ ദേവതോപാസനയും.ആഗ്രഹമില്ലാതെ എല്ലാം സമർപ്പിച്ച് ഏതെങ്കിലും രൂപത്തെ ഉപാസിച്ചാലും ഈശ്വരോപാസനയായി അല്ലേ?

ഉത്തരം --അതെ! കാമോപാസനയും,നിഷ്കാമോപാസനയും തമ്മിലുള്ള വ്യത്യാസം മാത്രമാണ്. അതായത് ഒരു ആഗ്രഹം ഉള്ളിൽ വെച്ച് ഉപാസിച്ചാൽ അത് ദേവതോപാസനയും,യാതൊരു ആഗ്രഹവും ഉള്ളിൽ വെക്കാതെ ഉപാസിച്ചാൽ അത് ഈശ്വരോപാസനയും ആയി.

നിർമ്മല---അപ്പോൾ കൃഷ്ണനെ അല്ലെങ്കിൽ ശിവനെ ദേവതോപാസനയായും ഈശ്വരോപാസനയായും ഉപാസിക്കാം എന്നർത്ഥം അല്ല!?

ഉത്തരം ---അതെ! നമുക്ക് മോക്ഷമാണോ അതോ ഗുണഗണങ്ങളോട് കൂടിയ പുനർജന്മാമാണോ വേണ്ടത് എന്ന് നമുക്ക് തീരുമാനിക്കാം എന്ന് സാരം.അതാണ് നിന്റെ വിധി നിന്റെ കയ്യിൽ എന്ന് പറയുന്നത്.

നിർമ്മല--അപ്പോൾ കൃഷ്ണനെ ഈശ്വരനായി കണ്ട് സർവ്വം സമർപ്പിച്ച് ഉപാസിച്ചാൽ മോക്ഷം കിട്ടും.ഏതെങ്കിലും ആഗ്രഹം ഉള്ളിൽ വെച്ച് ഉപാസിച്ചാൽ ആ ആഗ്രഹത്തെ പ്രാപിക്കും അല്ലേ?

ഉത്തരം--തീർച്ചയായും! ഗീതയിൽ ഭഗവാൻ പറയുന്ന കാര്യമുണ്ട്.അധർമ്മത്തെ ഇല്ലാതാക്കാൻ വേണ്ടി അവതരിച്ച എന്നെ വെറും നരവേഷധാരി എന്ന് കരുതി മൂഢന്മാർ  അപമാനിക്കുന്നു എന്ന്. കൃഷ്ണൻ ജീവിച്ചിരുന്നിരുന്നു.എന്നതിന് ഏറ്റവും വലിയ തെളിവ് കൂടിയാണ് ഭഗവാന്റെ ഈ വാക്കുകൾ  അതായത് കൃഷ്ണനെ നമ്മൾ എങ്ങിനെ കാണുന്നു എന്ന് അനുസരിച്ചാണ് ഫലം.  ഗീതയിൽ ത്തന്നെ ഭഗവാൻ പറയുന്നു ---നീ ഏത് രൂപത്തിൽ എന്നെ കാണുന്നുവോ ആ രൂപത്തിൽ ഞാൻ നിന്റെ കൂടെയുണ്ട് ---എന്ന് ആഗ്രഹത്തോടെ നീ എന്നെ ഉപാസിച്ചാൽ നീ എന്നെ ദേവതയായിട്ടാണ് കരുതുന്നത് എന്ന് സാരം.ആഗ്രഹങ്ങൾ ഒന്നും ഇല്ലാതെ സർവ്വം എന്നിൽ സമർപ്പിച്ച് എന്നെ ഉപാസിക്കുകയാണെങ്കിൽ നീ എന്നെ ഈശ്വരനായാണ് കാണുന്നത് എന്ന് സാരം.

നിർമ്മല---നന്ദി സാർ !ഈപ്പോൾ വ്യക്തമായി 

2016, ഡിസംബർ 21, ബുധനാഴ്‌ച

പപ്പുമോന്റെ കുസൃതികൾ!!!!

പപ്പുമോൻ ഉറക്കെ ചോദിക്കുന്നു! പ്രധാനമന്ത്രീ ഇത് സത്യമാണോ?അപ്പോൾ ഒരു കാര്യം ഉറപ്പ്,പപ്പുമോന് തന്നെ സംശയമാണ് .എങ്കിലും പപ്പുമോൻ തന്റെ മണ്ടത്തരം തുടരുന്നു.

ആദായ നികുതി വകുപ്പ് 2014 നവംബർ 22 ന് സഹാര കമ്പനിയിൽ തിരച്ചിൽ നടത്തിയിരുന്നു.അവർക്ക് കിട്ടിയ ഡയറിയിൽ ഗുജറാത്ത് മുഖ്യമന്ത്രിക്ക് 2013 ഒക്റ്റോബർ മുതൽ പണം നൽകിയതിന്റെ വിവരങ്ങളുണ്ട്. 2013 ഒക്റ്റോബർ 30 ന് 2½ കോടി.നവംബർ 12ന് 5 കോടി .നവംബർ 27ന് 2½ കോടി   ഇങ്ങിനെ പോകുന്നു പപ്പുമോന്റെ ആരോപണങ്ങൾ.മാതൃഭൂമി അത് വലിയ ആഘോഷമായി ഏറ്റെടുത്തിരിക്കുന്നു.

രാവിലെ പേപ്പറും കയ്യിൽ പിടിച്ച് ഒരു തൊഴിലാളി സഹ തൊഴിലാളികളോട് പറയുന്നു  ഇവൻ എന്തൊരു മണ്ടനാണ്. കള്ളത്തരം കാണിക്കുന്ന ആരെങ്കിലും ഇത്ര കൃത്യമായി കണക്കുകൾ എഴുതി രേഖപ്പെടുത്തി വെക്കുമോ? ഇനി കമ്പനി എഴുതി വെച്ചാൽത്തന്നെ തനിക്ക് അത് ദോഷമായിത്തീരും എന്ന് മനസ്സിലാക്കാൻ കഴിയാത്ത മണ്ടനാണോ മോദി? പറയുന്നതിനും വേണ്ടേ ഒരു യുക്തിയൊക്കെ?

അതിന് വാങ്ങി എന്നല്ലേ പറഞ്ഞിട്ടുള്ളു? എന്തിന്? എന്ന് പറഞ്ഞിട്ടില്ലല്ലോ! ആരോപണം വന്നപ്പോൾ താൻ ധരിച്ചിരുന്ന കോട്ട് മോദിജി ലേലം ചെയ്തില്ലേ? കിട്ടിയ പണം മോദി വീട്ടിൽ കൊണ്ട് പോവുകയല്ലല്ലോ ചെയ്തത്? മോദി പണം വാങ്ങിയിട്ടുണ്ടെങ്കിൽ അത് ജനങ്ങൾക്ക് വേണ്ടി ചിലവാക്കിയിട്ടും ഉണ്ടാകും--അപരനായ തൊഴിലാളി തുടർന്നു. ജയലളിത യ്ക്കെതിരെ ആരോപണമുണ്ടായില്ലേ? അമ്മ ഹോട്ടലിൽ 5 രൂപയ്ക്ക് 4 ഇഡ്ഡലിയും ചായയും കിട്ടും! ഈ ദുനിയാവിൽ വേറെ എവിടുന്നാ അങ്ങിനെ കിട്ടക? അപ്പോൾ ആ പണം ജനത്തിന് വേണ്ടിയല്ലേ ഉപയോഗിച്ചത്? വെറുതെയല്ല അവർ മരിച്ചപ്പോൾ ജനം കരഞ്ഞതും ഒക്കേ! ജനങ്ങളെ സ്നേഹിക്കാൻ കഴിയുന്ന നേതാക്കൾ എന്ത് ചെയ്താലും അത് ജനനന്മയ്ക്ക് വേണ്ടിയായിരിക്കും.

ആ തൊഴിലാളികളുടെ കോമൺ സെൻസ് പോലും പപ്പുമോനും ഏറ്റു പാടുന്നവർക്കും ഇല്ലാതെ പോയി.തന്റെയും അമ്മയൂടേയും പേരിലുള്ള അഴിമതിക്ക് മറുപടി എന്ത് എന്ന് ചിന്തിക്കുമ്പോഴാണ് പപ്പുമോന് ഈ ആശയം മണ്ടയിൽ ഉദിച്ചത്.പകഷെ ആരും അത് കാര്യമാക്കിയ ലക്ഷണമില്ല. കാരണം പപ്പുമോനാ പറഞ്ഞിരിക്കുന്നത്. അല്ലാതെ എ കെ ആൻറണിയോ അത് പോലുള്ള മറ്റുള്ളവരോ അല്ല. പപ്പുമോന്റെ ഈ മണ്ടത്തരം ഏറ്റു പിടിച്ചാൽ നാണം കെടേണ്ടിവരും.തീർച്ച. അപ്പോൾ പപ്പുമോൻ അവന്റെ മണ്ടത്തരം തുടരട്ടെ! എന്നെങ്കിലും പ്രധാനമന്ത്രി പദം കോൺഗ്രസ്സിന് കിട്ടുകയാണെങ്കിൽ പപ്പുമോനേ പ്പോലെയുള്ള മണ്ടന്മാരെ അതിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുകയും ആവാമല്ലോ! സ്വപ്നം വിദൂരമാണെങ്കിലും കാ ണാമല്ലോ!
എന്താണ് ബ്രഹ്മചര്യം? ആരാണ് ബ്രഹ്മചാരി?

വളരെ വ്യത്യസ്ഥമായ രീതിയിലാണ് ഇത് അറിയപ്പെടുന്നത്. വിവാഹം കഴിക്കാത്തവനാണ് ബ്രഹ്മചാരി എന്നൊരു വിശ്വാസമുണ്ട്' എന്നാൽ എന്താണ് ബ്രഹ്മം? എന്നറിയണം. ആ ബ്രഹ്മത്തിന്റെ ചര്യകൾ അഥവാ സ്വഭാവം അതേപടി ജീവിതത്തിൽ പകർത്തുന്ന ജീവാത്മാവാണ് യഥാർത്ഥ ബ്രഹ്മചാരി

സാക്ഷാൽ പരമാത്മാവ് അഥവാ ബ്രഹ്മം തന്റെ ഉള്ളിൽ ഉറങ്ങുന്ന മായയെ ഉണർത്തിയാണ് സൃഷ്ടി നടത്തിയത്.അതായത് സൃഷ്ടിക്ക് പുരുഷനും സ്ത്രൈണ ഭാവമായ പ്രകൃതിയും വേണ മെന്നർത്ഥം ഉദാഹരണത്തിന് ഞാൻ നിങ്ങൾക്ക് ഒരു കത്തയക്കണം എന്നു വിചാരിക്കുന്നു ' എനിക്ക് വിചാരിക്കാനേ കഴിയൂ. എന്റെ ശരീര ത്തിലുള്ള കയ്യിന്റെ സഹായം വേണം. കയ്യ് എന്റെ തു തന്നെയാണ്. അത് പോലെ പരമാത്മാവിന്റെ തന്നെ അധീനതയിലുള്ള മായയെ സ്വീകരിച്ചു എന്ന് മാത്രം.

സത്യത്തിൽ ഒരു പുരുഷന്റെ ധർമ്മം ഫലവത്താ കണമെങ്കിൽ ഒരു സ്ത്രീയുടെ സഹധർമ്മിണീ ഭാവം അത്യാവശ്യമാണ് ഒരു പുരുഷൻ തളരുമ്പോൾ ഭാര്യയുടെ ആശ്വാസവചനങ്ങൾ അമൃതാണ്. ഭാര്യ പറയുന്ന കാര്യങ്ങൾ പുരുഷന് അറിയാഞ്ഞിട്ടല്ല. പക്ഷെ അത് ഭാര്യയുടെ വായിലൂടെ വരുമ്പോൾ ഭർത്താവിനെ ഉണർത്താൻ മാത്രം ശക്തി അതിനുണ്ട്. അതാണ് സ്ത്രീ ശക്തി സ്വരൂപിണി ആണ് എന്ന് പറയുന്നത്. ഏത് പ്രതിബന്ധങ്ങളേയും തരണം ചെയ്യുന്ന മനുഷ്യരുണ്ട്. പക്ഷെ ഭാര്യയുടെ വിയോഗം അവരെ പാടെ തളർത്തുന്നു. സത് കുടുംബങ്ങളിലെ കാര്യമാണ് പറയുന്നത്.

സത്യത്തിൽ വിവാഹം കഴിച്ച് സന്താനങ്ങളെ ഉൽപ്പാദിപ്പിച്ച് അവരെ സംരക്ഷിക്കുന്നതാണ് ബ്രഹ്മചര്യം സത്യസന്ധമായി ധർമ്മിഷ്ഠനായി ആര് അത് ചെയ്യുന്നുവോ അവനാണ് ബ്രഹ്മചാരി . നമുക്ക് വിധിക്കപ്പെട്ട സൃഷ്ടിസ്ഥിതി, സംഹാരാദികൾ ചെയ്യുന്നവൻ ബ്രഹ്മത്തെ അനുസരിക്കുകയാണ് ചെയ്യുന്നത്. ജീവിതത്തിലെ ആദ്യഘട്ടം കഴിഞ്ഞാൽ അതായത് ഗൃഹസ്ഥാശ്രമം കഴിഞ്ഞാൽ വിരക്തി അനുഭവപ്പെടാം. പതുക്കെ വാന പ്രസ്ഥം എന്ന അവസ്ഥയും കടന്ന് സംന്യാസിയാകാം. അതിന് ഭാര്യയെ ഉപേക്ഷിക്കണം എന്ന് ഒരു ഗ്രന്ഥവും പായുന്നില്ല മാത്രമല്ല ഒരു യോഗി ഭാര്യയെ ഉപേക്ഷിക്കരുത് എന്നതിന് തെളിവും ഉണ്ട്.- വസിഷ്ഠൻ-അരുന്ധതി ദമ്പതിമാർ, ഗതമൻ - അഹല്യാ ദമ്പതിമാർ, അത്രി - അനസൂയ ദമ്പതിമാർ, എന്തിനധികം? ശിവ-പാർവ്വതിമാർ, വിഷ്ണു - ലക്ഷ്മിമി മാ ർ  എന്നിങ്ങനെ എത്രയോ ഉദാഹരണങ്ങൾ.

ഭാര്യ ഉണ്ടെന്ന് വെച്ച് സന്യാസ കാലഘട്ടത്തിൽ കാമം പ്രയോഗിച്ചേ മതിയാകൂ എന്നാണ് ചിലരുടെ ധാരണ ഭാര്യയും ഭർത്താവും വിരക്തിതിയിലെത്തിയാ ൽ 'പിന്നെന്താണ് പ്രശ്നം? പിന്നെ താൻ ഒരു സന്യാസി ആണ് എന്ന് ലോകത്തെ അറിയിക്കാനുമാണ് സന്യാസ നാമങ്ങൾ സ്വീകരിക്കുകയും കാഷായ വസ്ത്രം ധരിക്കുകയും ഒക്കെ ചെയ്യുന്നത്. അവരിൽത്തന്നെ ഇന്നത്തെ കാലത്ത് യഥാർത്ഥ നിഷ്കാമികളെ കാണാൻ പ്രയാസമാണ്. 

ഞാൻ പറഞ്ഞു വരുന്നത് എല്ലാം അനുഭവിച്ചറിഞ്ഞ് എല്ലാറ്റിനേയും ത്യജിക്കുന്നവൻ ആണ് സ്ഥിതപ്രജ്ഞനായ സംന്യാസി' അവനാണ് യഥാർത്ഥ ബ്രഹ്മചാരി ._ ചിന്തിക്കുക 
ആരാണ് സദ്ഗുരു?

വളരെ ചെറുപ്പത്തിലേ എന്റെ അന്വേഷണമായിരുന്നു ഇത്.സംഗീതമായാലും ആദ്ധ്യാത്മികമായാലും എന്റെ സംശയങ്ങൾക്ക് ഉത്തരം കിട്ടാൻ വേണ്ടി ഞാനലഞ്ഞു. പലരേയും കണ്ടുമുട്ടി. എന്നാൽ എന്റെ മനസ്സിന്ന് സംതൃപ്തി തോന്നിയില്ല അങ്ങിനെ ഇരിക്കെ 1979-80 കാലഘട്ടത്തിൽ ഒരിക്കൽ ഞാൻ കോളേജിൽ നിന്നും ഒരു വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലെത്തി. അപ്പോൾ അച്ഛൻ പറഞ്ഞു ' നീ നാളെ ഉച്ചകഴിഞ്ഞ് മഞ്ചേരിയിൽ പോകണം എനിക്ക് സുഖമില്ല അവിടെ ഒരു സംഗീത ക്ലാസ് ഉണ്ട് നീ പുതിയ തായി ഒരു കീർത്തനം പഠിപ്പിച്ചാൽ മതി. ഞാൻ സുരട്ടി വർണ്ണം തുടങ്ങി വെച്ചിട്ടുണ്ട്. അത് ഞാൻ പൂർത്തിയാക്കാം. വിദ്യാർത്ഥികൾ എല്ലാം നിന്നേക്കാൾ പ്രായം കൂടിയവരാണ്. ഞാൻ സമ്മതിച്ചു. പിറ്റെ ദിവസം അവിടെ ചെന്ന് ത്യാഗരാജ സ്വാമികളുടെ വസന്ത രാഗത്തിലുള്ള സീതമ്മ മായമ്മ എന്നു തുടങ്ങുന്ന കീർത്തനം പഠിപ്പിച്ചു. പോരാൻ നേരത്ത് ഒരാൾ ചോദിച്ച സാർ സ ആദ്യമായി ചൊല്ലാൻ കാരണമെന്ത്? ആസ്ഥാനത്ത് വേറെ സ്വരം പാടായാൽ എന്താണ്?  ഞാൻ പറഞ്ഞു നാളെ വ്യക്തമാക്കിത്തരാം.

സത്യത്തിൽ എനിക്കും അറിയില്ലായിരുന്നു. എന്നാൽ സംഗീത ശാസ്ത്ര പ്രവേശിക, സംഗീതകൽപ്പ ദ്രുമം, ദക്ഷിണേന്ത്യൻ സംഗീതം എന്നീ 3 ഗ്രന്ഥങ്ങൾ വീട്ടിലുണ്ട് അതിൽ ഏതിലെങ്കിലും ഉത്തരം കാണാതിരിക്കില്ല. ഞാൻ വീട്ടിൽ വന്ന് 3 ഗ്രന്ഥങ്ങളും പരിശോധിച്ചു എന്റെ കണ്ണിൽ ഉത്തരം പെട്ടില്ല. അതല്ലെങ്കിലും അങ്ങിനെയാണ് തിരയുന്നത് കണ്ണിൽ പെടില്ല. അല്ലാത്ത സമയം വെറുതെ മറിച്ചു നോക്കിയാലും പലതും ശ്രദ്ധയിൽ പെടും.

രാത്രി ഭക്ഷണം കഴിച്ച് ഞാൻ അതും ചിന്തിച്ച് മുറ്റത്ത് ഉലാത്തുകയായിരുന്നു. മഴ ചാറാൻ തുടങ്ങിയപ്പോൾ ജനലിന്റെ അഴിയിലും പിടിച്ച് അരുകോലായിൽ ചേർന്നു നിന്നു. അതിശക്തതമായി കാറിടിച്ചു കാറ്റിന്റെ  സ്   എന്ന ശബ്ദം ശ്രദ്ധയിൽ പെട്ടു . എന്നാലും സ എങ്ങിനെ വന്നു? കുറച്ചു കഴിഞ്ഞപ്പോൾ അതിശക്തമായി കാറ്റടിക്കുകയും ജനൽ പാളി വന്ന് ശക്തമായി അടയുകയും ചെയ്തു എന്റെ കൈ അതിനിടയിൽ പെട്ടു .  അ" എന്ന ശബ്ദത്തോടെ ഞാൻ കൈ പിൻവലിച്ചു. വെള്ളം ചൂടാക്കി ഉപ്പ് ഇട്ട് കൈ അതിൽ മുക്കി വെച്ചപ്പോൾ വേദനയ്ക്ക് കുറച്ച് ആശ്വാസം ലഭിച്ചു. ഞാൻ ചിന്തിച്ചു. ഞാൻ അറിയാതെ ഉണ്ടാക്കിയ ശബ്ദം  അ  എന്നല്ലേ? അത് ജീവന്റെ ശബ്ദമല്ലേ? അങ്ങിനെയാണെങ്കിൽ പ്രകൃതിയുടെ ശബ്ദമായ  സ്   എന്നതിനോട് കൂടി ജീവന്റെ ശബ്ദമായ   അ  ചേർന്നാൽ  സ  ആയില്ലേ?  സ്+അ= സ   അപ്പോൾ ആദ്യം സ  പാടാൻ കാരണം അതല്ലേ?

എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു' ഞാൻ ഉറക്കെ ചൊല്ലി.  ഗുരുർ ബ്രഹ്മാ, ഗുരുർ വിഷ്ണോ ഗുരുർ ദേവോ മഹേശ്വരാ -- രണ്ട് ഉത്തരം ഇവിടെ കിട്ടി. 1- സ   ആദ്യം പാടാനുള്ള കാരണം 2 ഈശ്വരനാണ് സദ്ഗുരു'  ജീവിതമാണ് വിദ്യാലയം  അനുഭവമാണ് പാഠങ്ങൾ.   പിന്നെ എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൃഷ്ണനെ മനസ്സിൽ ധ്യാനിച്ചു ഞാൻ പഠിച്ചു ഓരോന്നും  എന്റെ ഗുരു കൃഷ്ണനാണ്  ആ കൃഷ്ണൻ എന്റെ ഉള്ളിലുണ്ട്.   അതെ ! എന്റെ ഗുരു ഞാൻ തന്നെ ഈശ്വര സ്മരണയാൽ ആ ഗുരുവിനെ ഉണർത്തണം എന്നു മാത്രം - ചിന്തിക്കുക .
അന്വേഷണം
സാർ ഞാൻ മഹേഷ് ഇന്നലെ സാറിനോട് അദ്വൈതത്തെ പ്പറ്റി ചോദിച്ചിരുന്നു.  സാർ ഒരു കവിത ഉണ്ടല്ലോ!  മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം ---അപ്പോൾ എന്ത് മായും ആര് കൂട്ട് കൂടിയാലും അതിന്റെ സ്വഭാവം കിട്ടുമെന്നല്ലേ? അങ്ങിനെയാണെങ്കിൽ ഭീഷ്മർ ദുര്യോധനന്റെ സാമീപ്യത്താൽ ധർമ്മം മറഞ്ഞവനായി എന്നു പറയുമ്പോൾ എന്താണ് തെറ്റ്?
**********************************************************
മറുപടി
********
ഇവിടെ കല്ല് നിർഗ്ഗുണമാണ്.മുല്ലപ്പൂമ്പൊടി സഗുണവും.ഗന്ധം എന്നൊരു ഗുണം മുല്ലപ്പൂമ്പൊടിക്ക് ഉണ്ട് എന്നാൽ കല്ലിന് അതില്ല അതിനാൽ മുല്ലപ്പൂമ്പൊടിയുടെ ഗന്ധം കല്ലിന് കിട്ടി. എന്നാൽ മണ്ണെണ്ണ ടിന്നിന്റെ മുകളിൽ മുല്ലപ്പൂമ്പൊടി വീണാലോ? മുല്ല പ്പൂവിന്റെ ഗന്ധം മണ്ണെണ്ണട്ടിന്നിന് ഉണ്ടാകുമോ? മദ്യപിക്കാത്ത ഒരുത്തൻ മദ്യപാനിയുടെ കൂടെ കൂടിയാൽ ചിലപ്പോൾ മദ്യപാനി ആയിത്തീർന്നേക്കാം. കാരണം ദുശ്ശീലമൊന്നും ഇല്ലാത്തവനിലേക്ക് ദുശ്ശീലം വരാം. എന്നാൽ ഒരു മദ്യപാനി വേറൊരു മദ്യപാനിയുമായി കൂട്ട് കൂടിയാൽ പ്രത്യേകിച്ച് എന്താണ് സംഭവിക്കുക?

ഇവിടെ ഭീഷ്മരും ദുര്യോധനനും രണ്ട് തരത്തിലുള്ള വ്യക്തിത്വം ഉള്ളവരാണ്. ഭീഷ്മർ ധർമ്മവും,ദുര്യോധനൻ അധർമ്മവും പ്രവർത്തിക്കുന്നു. ദുര്യോധനന്റെ ഒരു പ്രവർത്തിയും ഭീഷ്മർ അംഗീകരിക്കുന്നില്ല.ഭീഷ്മർ പറഞ്ഞതൊന്നും ദുര്യോധനനും അനുസരിക്കുന്നില്ല.അനുഭവങ്ങൾ ഏറെയുള്ള ഭീഷ്മർ ദുര്യോധനന്റെ സാമീപ്യത്താൽ മാറി എന്ന് പറയുന്നതേ അറിവില്ലായ്മയാണ്. കുട്ടികളെ നോക്കി വളർത്തിയത് ഭീഷ്മരും കൂടി ചേർന്നാണ് അതിൽ യുധീഷ്ഠിരൻ ധർമ്മിഷ്ഠനും ദുര്യോധനൻ നേരെ മറിച്ചും. ഇതെങ്ങിനെ വന്നു? അപ്പോൾ ധർമ്മത്തിനും അധർമ്മത്തിനും അധീനരാകുക എന്നത് മുൻജന്മ കർമ്മ ഫലത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ജന്മ വാസനയാലാണ്. ചിന്തിക്കുക 

2016, ഡിസംബർ 20, ചൊവ്വാഴ്ച

ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം 36 തിയ്യതി--20/12/2016
അക്ഷരബ്രഹ്മ യോഗം

അവ്യക്തം എന്നും അക്ഷരമെന്നും പറയുന്ന അതിനെയാണ് പരമലക്ഷ്യമെന്നും പറയുന്നത്.ഒരിക്കലും തിരിച്ചു വരാത്ത വിധം യാതൊന്നിനെ പ്രാപിച്ചാലാണോ ആ അവസ്ഥ ഉണ്ടാകുന്നത്! അതാണ് എന്റെ ഉത്തമമായ സ്ഥാനം. ആ സ്ഥാനം ഭക്തി കൊണ്ട് നമുക്ക് നേടാവുന്നതാണ്.
          അർജു നാ! ഏത് കാലത്ത് 7 ഏത് വഴിയിലൂടെ ഒരു യോഗി മരിച്ചു പോയാ ലാണ്? പുനർജന്മമില്ലാതിരിക്കുന്നത്? ഏത് സമയത്ത് എത് വഴിയിലൂടെ പോയാ ലാ ണ് പുനർജന്മമുണ്ടാകുന്നത്? എന്നൊക്കെ വിശദീകരിക്കാം. കേട്ടോളൂ"   അഗ്നി, ജ്യോതിസ്സ്, പകൽ, ശുക്ള പക്ഷം ആറു മാസം ദൈർഘ്യമുള്ള ഉത്തരായണ കാലം - ഈ മാർഗ്ഗത്തിലുടെ ജീവത്യാഗം ചെയ്ത് പോകുന്ന അഥവാ മരിച്ചു പോകുന്ന ബ്രഹ്മജ്ഞാനികൾ ബ്രഹ്മത്തെ അഥവാ മോക്ഷത്തെ പ്രാപിക്കുന്നു '              ഇവിടെ അഗ്നി,ജ്യോതിസ്സ്,പകൽ,ശുക്ലപക്ഷം ,ഉത്തരായണം --ഇവ സൂര്യമണ്ഡലത്തെ അഥവാ സൂര്യ ചൈതന്യത്തെ പ്രതിനിധാനം ചെയ്യുന്നു.പ്രകാശാഭിമുഖമായ ഈ യാത്രയത്രേ ദേവയാനം. ഈ മാർഗ്ഗത്തിലൂടെ പോകുന്നവർ സൂര്യമണ്ഡലം കടന്ന് ബ്രഹ്മലോകത്തെത്തി കല്പാന്തം വരെ ദിവ്യമായ ആനന്ദം അനുഭവിച്ച് ബ്രഹ്മ ദേവനോടൊത്ത് ബ്രഹ്മ സായൂജ്യമടയുന്നു എന്നാണ് വൈദിക സിദ്ധാന്തം.

പ്രശ്നോപനിഷത്ത് പറയുന്നു സൂര്യൻ ചൈതന്യത്തേയും,ചന്ദ്രൻ ജഡത്തേയും പ്രതിനിധാനം ചെയ്യുന്നു എന്ന്.

പുക,രാത്രി,കൃഷ്ണപക്ഷം,ദക്ഷിണായനം ആ മാർഗ്ഗത്തിലൂടെ മരിച്ചു പോകുന്ന യോഗി ചന്ദ്രലോകം --അതായത് വൃദ്ധി ക്ഷയം ഉള്ള പദവി പ്രാപിച്ച് തിരിച്ചു വരുന്നു. ഈ രണ്ട് മാർഗ്ഗങ്ങളേയും അറിയുന്ന യോഗികൾ വ്യാമോഹത്തിൽ പെടില്ല.

വേദാദ്ധ്യയനം,യജ്ഞാചരണം,തപാനുഷ്ഠാനം,സത്പാത്രദാനം എന്നിവ കൊണ്ട് ഉണ്ടാകുന്ന പുണ്യഫലങ്ങളെല്ലാം ഈ തത്വമ റിയുന്ന യോഗി അതിക്രമിക്കുകയും,പരമപദം പ്രാപിക്കുകയും ചെയ്യുന്നു.(തുടരും)
      അക്ഷരബ്രഹ്മ യോഗം സമാപ്തം 

2016, ഡിസംബർ 19, തിങ്കളാഴ്‌ച

സഹവാസം കൊണ്ട് ഒരാളില്‍ മറ്റൊരാളുടെ സ്വഭാവം കടന്നു കൂടുമോ?

മഹാനായ ഭീഷ്മപിതാമഹന്‍ ശരശയ്യയില്‍ കിടക്കുന്നു. പാണ്ഡവരും പാഞ്ചാലിയും ശ്രീകൃഷ്ണനും സമീപത്തുണ്ട്. വേദനാപൂര്‍ണമായ കിടപ്പില്‍ കിടന്നു കൊണ്ട് ഭീഷ്മര്‍ ധര്‍മ്മോപദേശം നടത്തി. പെട്ടന്ന് പാഞ്ചാലി അടക്കി ചിരിച്ചു . എല്ലാവരും സ്തബ്ധരായി. ഭീഷ്മര്‍ ചിരിയുടെ കാരണം തിരക്കി. പാഞ്ചാലിപറഞ്ഞു. "പിതാമഹാ!ക്ഷമിക്കണം. അന്ന് കൗരവ സഭയില്‍ വച്ച് ഞാന്‍ അപമാനിതയായപ്പോള്‍ അങ്ങയുടെ ഈ ധര്‍മ്മബോധം എവിടെയായിരുന്നു?" അതോ അതിനുശേഷമാണോ ഈ ജ്ഞാനം ഉണ്ടായത്?"

ഭീഷ്മര്‍ പറഞ്ഞു;"മക്കളെ, നിന്റെ ചോദ്യം യുക്തം തന്നെ. ദുര്യോധനന്റെ കൂടെ കഴിഞ്ഞ്, അയാളുടെ ഭക്ഷണവും കഴിച്ച് ഞാന്‍ കാലം പോക്കിയപ്പോള്‍ എന്നിലെ ധര്‍മ്മബോധം മങ്ങിയിരുന്നു. ഇന്ന് അര്‍ജുനന്റെ ശരങ്ങളെറ്റ് ആ ഭക്ഷണം നല്കിയ ദുഷിച്ച രക്തമെല്ലാം വാര്‍ന്നു പോയി. അതോടെ സത്ബുദ്ധി ഉണര്‍ന്നു. അതാണ് കാരണം."
ദുര്‍ജനങ്ങളുമായിട്ടുള്ള സഹവാസം ഏതു ജ്ഞാനിയുടെയും ബുദ്ധി മലിനമാക്കും എന്ന സത്യമാണ് ഈ സംഭവത്തിലൂടെ മനസ്സിലാക്കേണ്ടത്.
ഹരി ഓം
********************************************************************************* മറുപടി

ഇന്ന് കണ്ട ഒരു പോസ്റ്റ് ആണിത്. ഒന്നിനോട് ചേർന്നാൽ ആ ഒന്നിന്റെ ഗുണം ചേരുന്നത് ചേരുന്നതിന്റെ ഗുണം അനുസരിച്ചാണ്. ഇവിടെ നേരെ മറിച്ചും സംഭവിക്കാമല്ലോ! ചെറുപ്പം മുതലേ കുട്ടിക ളെ നോക്കി വിദ്യാഭ്യാസം ചെയ്യിച്ച ഭീഷ്മരുടെ സഹവാസംമൂലം ദുര്യോധന ൻ ധർമ്മിഷ്ഠനാകുകയും ആവാമല്ലോ! അപ്പോൾ ഒരാളുടെ സ്വഭാവം അയാളുടെ ജന്മവാ സനയ്ക്ക് അനുസരിച്ചാണ്.
1  ഭീഷ്മർ മൗനം പാലിച്ചതിന് കാരണമുണ്ട്. അരുതെന്ന് ഭീഷ്മർ പറഞ്ഞു ദുര്യോധനൻ കേട്ടില്ല. രാജാവായ ധൃതരാഷ്ട്രർ മൗനാനുവാദം നൽകിയിരിക്കുന്നുi ദുര്യോധനൻ ഭീഷ്മർ പറഞ്ഞത് കേൾക്കാത്ത സ്ഥിതിക്ക് ധൃതരാഷ്ട്രരെ തടവിലാക്കി കൗരവരെ യുദ്ധത്തിൽ തോൽപ്പിക്കണം.അതിനായി അധികാരം പിടിച്ചെടുക്കണം.എന്നാൽ ഒരിക്കലും അധികാരി ആവില്ലെന്ന് ശപഥം ചെയ്ത ഭീഷ്മർക്ക് അതിനും നിവൃത്തിയില്ല.
2. മുമ്പ് ദ്രൗപദീ സ്വയം വര സമയത്ത് യാതൊരു കാരണവും കൂടാതെ കർണ്ണനെ നിറഞ്ഞ സദസ്സിൽ വെച്ച് പാഞ്ചാലി അപമാനിച്ചു. അതിനുള്ള ശിക്ഷയാണ് ഈ നി്റഞ്ഞ സദസ്സിലുള്ള പാഞ്ചാലിക്കേറ്റ അപമാനം എന്ന് ഭീഷ്മർക്ക് അറിയാമായിരുന്നു.
3. ഭഗവാൻ യഥാസമയം അവിടെ എത്തുമെന്നും ഭീഷ്മർക്ക് അറിയാം       ഇത്തരം കാരണങ്ങളാലാണ് ഭീഷ്മർ മൗനം പാലിച്ചത്

താൻ പോറ്റി വളർത്തിയ 5 മക്കളേയും വധിച്ച അശ്വത്ഥാമാവിനെ അർജ്ജുനൻ വധിക്കാനായി പുറപ്പെട്ടപ്പോൾ ഗുരു പുത്രനെ വധിക്കരുത് എന്ന് പറഞ്ഞ പാഞ്ചാലി ഒരിക്കലും അവശനിലയിൽ മരണത്തോട് മല്ലിട്ട് കിടക്കുന്ന ഭീഷ്മ പിതാവിനെ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യില്ല. പണ്ട് കാരണവന്മാരായ പുരുഷന്മാർ ഉള്ള ഇടത്ത് ചെന്ന് അവസരോചിതമല്ലാത്ത കാര്യങ്ങൾ ഒരു സ്ത്രീയും പറയുക പതിവില്ല.ശ്രീകൃഷ്ണൻ യുധീഷ്ഠിരൻ മറ്റ് പ്രധാന വ്യക്തികൾ ഒക്കെ ചുറ്റും കൂടി നിൽക്കുന്ന സമയത്ത് പ്രത്യേകിച്ച് ധാരാളം അനുഭവ സമ്പത്തുള്ള പാഞ്ചാലി ഒരിക്കലും ഇങ്ങിനെ പറയില്ല ഇത് ഭാരതീയ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്   ചിന്തിക്കുക 
ദ്വൈതത്തിലൂടെ അദ്വൈതം

പലരും പല രൂപത്തിൽ ധരിച്ചു വെച്ചിട്ടുള്ള അദ്വൈത സിദ്ധാന്തത്തെ ഞാൻ മനസ്സിലാക്കിയ ഭാവം വ്യക്തമായി പറയാം ഞാൻ പലതായിത്തീരട്ടെ! എന്ന് പരമാത്മാവ് വിചാരിച്ചതിന്റെ ഫലമാണ് സൃഷ്ടി' സൃഷ്ടിക്കഴിഞ്ഞപ്പോൾ സൃഷ്ടിച്ചവനും സൃഷ്ടിച്ചതും അങ്ങിനെ 2 എണ്ണം ആയി. അപ്പോൾ ദ്വൈതം എന്ന അവസ്ഥയായി. അപ്പോൾ സൃഷ്ടിക്കുന്നതിന് മുമ്പുള്ള ഞാൻ എന്ന രണ്ടല്ലാത്ത ഒന്ന് മാത്രമല്ലേ ഉണ്ടായിരുന്നുള്ളു? അതാണ് അദ്വൈതം അതായത് ഏകം എന്നർത്ഥം

ആസൃഷ്ടിയിൽ പെട്ടതാണ് ഞാനും നിങ്ങളും ഞാൻ എന്നും നിങ്ങൾ എന്നും ശരീരഭേദം കൊണ്ട് അനുഭവപ്പെടുന്നതിനാൽ വ്യവഹാരത്തിൽ അതായത് പ്രപഞ്ചത്തിലെ കർമ്മങ്ങൾക്ക് ദ്വൈത ഭാവമാണ്. ഞാൻ നിന്നോട് പറയുന്നു എന്നതിൽ ഞാനും നീ എന്ന മറ്റൊരാളും പറയുക എന്ന കർമ്മവും ഉള്ളതിനാൽ ദ്വൈതം' അദ്വൈതമാണെങ്കിൽ ഞാൻ എന്ന അവസ്ഥ മാത്രമേ ഉള്ളു നീ എന്ന അവസ്ഥ ഇല്ല അപ്പോൾ പറയുക എന്ന കർമ്മവും ഇല്ല. അതിനാൽ ഞാൻ നിർഗ്ഗുണം ആകുന്നു.

അപ്പോൾ ദ്വൈതാവസ്ഥയിൽ ഉള്ള നമ്മൾ അദ്വൈത അവസ്ഥയിൽ എത്തണം എങ്കിൽ ദ്വൈതാവസ്ഥ കടന്നു വേണ്ടേ പോകാൻ? അതായത് കാമം, ക്രോധം എന്നിവ ത്യജിക്കണമെങ്കിൽ ആദ്യം അവ എന്തെന്ന് അനുഭവിച്ചറിയണം. എന്നിട്ട് അതിനെ ത്യജിക്കണം. ഒരു സാധനം നമുക്ക് വേണ്ടാ എന്നു പറയണമെങ്കിൽ ആ സാധനം നമ്മൾ ഒന്ന് അനുഭവിച്ചു നോക്കണ്ടേ? അല്ലാതെ എങ്ങിനെ ഒഴിവാക്കും?അപ്പോൾ ദ്വൈത ഭാവം അനുഭവിച്ച് ഇതല്ല പരമാർത്ഥം എന്ന് തിരിച്ചറിഞ്ഞ് അദ്വൈതത്തിൽ എത്താനല്ലേ പറ്റൂ? ഒരു ഗൃഹസ്ഥാശ്രമിക്ക് ഞാൻ എന്റെ എന്നിങ്ങനെ കരുതാതിരിക്കാൻ സാധ്യമല്ല. എന്റെ ഭാര്യ ,എന്റെ മക്കൾ എന്ന് പറഞ്ഞേ പറ്റൂ! ആയതിനാൽ അദ്വൈതം എന്നത് എന്താണ് എന്ന് മനസ്സിലാക്കാനല്ലാതെ ഗൃഹസ്ഥാശ്രമ ജീവിതം നയിച്ച് അദ്വൈതിയാകാൻ പറ്റില്ല. വിവാഹം കഴിച്ചിട്ടില്ല എന്ന കാരണത്താലും ഉള്ളിൽ മോഹമുണ്ടെങ്കിൽ അദ്വൈതി ആകാൻ പറ്റില്ല.

ഇത്രയും കാര്യങ്ങൾ പരിഗണിച്ചാണ് ചതുരാ ശ്രമ വ്യവസ്ഥ ഋഷിമാർ നിഷ്കർഷിച്ചിട്ടുള്ളത്. ബ്രഹ്മചര്യം (വിദ്യാഭ്യാസ കാലഘട്ടത്തിലെ ആചാരങ്ങൾ അനുഷ്ഠിച്ച് ചെയ്യേണ്ട വ> ഗൃഹസ്ഥാശ്രമം, പിന്നെ വാന പ്രസ്ഥം എല്ലാം ത്യജിക്കേണ്ട കാലഘട്ടം. പിന്നെയാണ് സന്യാസം. ആ കാലഘട്ടത്തിലേ അദ്വൈത ചിന്ത പ്രാവർത്തിക മാക്കാൻ കഴിയു അതിന് മുമ്പുള്ള ആശ്രമങ്ങൾ സന്യാസത്തിലേക്കുള്ള ചുവടുവെപ്പുകളാണ്.- ചിന്തിക്കുക 
ഭാഗം 2 മഹേഷിന്റെ ചോദ്യത്തിനുള്ള മറുപടി--അദ്വൈതം എന്നാൽ എന്ത്?

പലരും 'പല രൂപത്തിൽ വിലയിരുത്തുന്നു. ഏറ്റവും ലളിതമായ ശൈലി ഞാൻ സ്വീകരിക്കുന്നു. ഈ പ്രപഞ്ചത്തിലുള്ള സകല വസ്തുക്കളും സചേതനമായി കാണപ്പെടുന്നത് ആ ഏകത്തിന്റെ അഥവാ അദ്വൈതത്തിന്റെ, അഥവാ ബ്രഹ്മത്തിന്റെ സാന്നിദ്ധ്യം ഒന്നുകൊണ്ട് മാത്രമാണ് ' സത്യമായ ഒന്നുണ്ടെങ്കിൽ അദ്വൈതവും ആയതിന്റെ സിദ്ധാന്തവുമാണ്

ദാഹം ശമിക്കാൻ ശരീരത്തിന് ആവശ്യം ജലം മാത്രമാണ്. ജ്യൂസ് ആയിട്ടോ ,ചായ കാപ്പി എന്നിവ ആയിട്ടോ നമ്മൾ കുടിക്കുന്നു. എന്ത് കുടിച്ചാലും വേണ്ടില്ല ദാഹശമനത്തിന് അതിലെ ജലം കിട്ടിയാൽ മതി. കാരണം അത് മാത്രമാണ് സത്യം വിവിധ പാനീയങ്ങളിലെ രുചികൾ രസ നേന്ദ്രിയ സുഖത്തിന് വേണ്ടി മാത്രം.

വിവിധ യന്ത്രങ്ങൾ, വാഹനങ്ങൾ എന്നിവ പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജവും ഒന്ന് തന്നെ യന്ത്രങ്ങളുടെ നാമവും രൂപവും പ്രവർത്തനവും വിഭിന്നമായിരിക്കാം. എന്നാൽ അതിന് ആധാരമായ ഊർജ്ജം ഒന്ന് തന്നെ

അങ്ങിനെ ഈ പ്രപഞ്ചത്തിലെ സകലമാന വ്യാപാരത്തിനും ചേതനയ്ക്കും ആധാര മായ ആ ഒന്ന് മാത്രമാണ് സത്യം .ഇന്ന് കാണുന്ന എല്ലാം ആ സത്യത്തിന്റെ സ്വഭാവം മാത്രമാണ് സൃഷ്ടിയും സ്രഷ്ടാവും രണ്ടില്ല. പുറത്ത് നിന്ന് വായു വിനെ ഒരു പത്തിലേക്ക് അടിച്ചു കേറ്റി എന്നാലും പുറത്തുള്ള വായു തന്നെ ആണല്ലോ പ ന്തി നകത്തും? അതേ പോലെ ഈ പ്രപഞ്ചത്തിനുള്ളിലും പുറത്തും ഉള്ള 'ത് ആ ഒന്നു തന്നെ - ഇതാണ് അദ്വൈതം ഇപ്പോൾ സംശയം തീർന്നു എന്നു കരുതട്ടെ! ലളിതമായതിനെ ഗഹനമാക്കി അവതരിപ്പിക്കാനുള്ള  സ്വഭാവമാണ് പലരും കാണിക്കുന്നത്. എന്നാൽ ഗഹനമായതിനെ ലളിതമാക്കി അവതരിപ്പിക്കുമ്പോഴാണ് ഒരാൾ ഗുരുവായി മാറുന്നത്.

പലതും സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ പറ്റില്ല എന്ന മിഥ്യാധാരണ പരത്തുക വഴിയാണ് വേദോപനിഷത്തുകൾ സാധാരണക്കാരിൽ നിന്നും അന്യമായി നിൽക്കാൻ കാരണം. പുറമെയുള്ള ബാഹ്യ വിഷയ പാണ്ഡിത്യവും  ആത്മജ്ഞാനവും തമ്മിൽ വലിയ ബന്ധമൊന്നും ഇല്ല. അതിന് ഉദാഹരണമാണ് ശ്രീരാമകൃഷ്ണ പരമഹംസർ '  'ചിന്തിക്കുക 
ചോദ്യവും ഉത്തരവും

സാർ ഞാൻ മഹേഷ് കോഴിക്കോട് ജില്ല --ഇന്നലെ ഞങ്ങളുടെ നാട്ടിൽ ഒരു പ്രഭാഷണം ഉണ്ടായിരുന്നു. അതിന്നിടയിൽ അദ്വൈതം എന്താണ് എന്ന് ഒന്നു വിശദീകരിക്കാൻ ഞാൻ ആവശ്യമുന്നയിച്ചു.എന്നാൽ അത് മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയില്ലെന്നും അതീവ ഗഹനമാണ് എന്നും പറഞ്ഞ് പ്രഭാഷകൻ അത് വിശദീകരിച്ചില്ല. എന്താണ് സാർ? പറഞ്ഞുതരേണ്ടവർ പറയാതിരുന്നാൽ ഞങ്ങളെ പോലുള്ളവർ എങ്ങിനെ പഠിക്കും? പിന്നെയാണ് ഞാൻ ചിന്തിച്ചത് സാറിനോട് ചോദിച്ചാൽ മതിയായിരുന്നു എന്ന് ഒന്നു വ്യക്തമായി പറഞ്ഞു തരുമോ സാർ? (ചാറ്റ്)

                :മറുപടി
വ്യാസൻ ഗീതയെ നമുക്ക് തന്നതും ശങ്കരാചാര്യർ അദ്വൈതത്തെ വിശദീകരിച്ചതും വലിയ മഹർഷിമാർക്ക് വേണ്ടിയല്ല നമ്മെ പോലുള്ള സാധാരണക്കാരന് വേണ്ടിയാണ്. അത് വളരെ ഗഹനമാണ് എന്നൊക്കെ പറഞ്ഞ് സാധാരണ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സ്വഭാവം പലരും വെച്ചു പുലർത്തുന്നുണ്ട്. അതൊക്കെ എന്നെപ്പോലുള്ള ജ്ഞാനികൾക്കേ മനസ്സിലാക്കാൻ പറ്റു നിങ്ങളെപ്പോലുള്ള അജ്ഞാനികൾക്ക് കഴിയില്ല - എന്ന അഹങ്കാരവും സ്വാർത്ഥതയുമാണ് അതിന്റെ പിന്നിൽ ! ഇവരൊന്നും ജ്ഞാനികളാണെന്ന് പറയാൻ വയ്യാ അദ്വൈതം മനസ്സിലാക്കാൻ പ്രയാസമില്ല. പക്ഷെ ഒരു അദ്വൈതി ആകണമെങ്കിൽ നമ്മുടെ ഉള്ളിലുള്ള കാമ കോ ധാ ദികൾ താനേ കൊഴിഞ്ഞു പോകണം, ഈശ്വര ധ്യാനത്താൽ പടിപടിയായി ആ നിലയിൽ എത്താം. അതിന് ആദ്യം അദ്വൈതം എന്താണ് എന്നറിയണം.

ഈ പ്രപഞ്ചത്തിലുള്ള സകല ചരാചരങ്ങളുടെയും ചൈതന്യത്തിന് അഥവാ ഗുണത്തിന് ആധാരമായി ഒരൊറ്റ ശക്തി വിശേഷമേ ഉള്ളൂ അത് മാത്രമേ സത്യവും നാശ രഹിതവും ആയുള്ളൂ ആ ശക്തിവിശേഷം തന്നെയാണ് വ്യത്യസ്ഥ രൂപ ഭാവങ്ങളോട് കൂടിയ എന്റെയും നിന്റെയും ശരീരത്തിനുള്ളിൽ ഭാസിക്കുന്നത് ' ദൃശ്യമായ സകലതും നശിക്കുന്നതാണ് അതിനാൽ അത് പ്രത്യക്ഷത്തിൽ കാണുന്നുണ്ടെങ്കിലും സത്യമല്ല. പരാർത്ഥ മല്ല പരമാർത്ഥമായതും സത്യമായതും ആധാരമായ ആ ശക്തി വിശേഷം മാത്രമാണ് അതാണ്   ബ്രഹ്മസത്യം  ജഗദ് മിഥ്യ എന്ന് പറയുന്നത്.

മേൽ പറഞ്ഞതാണ് അദ്വൈതം പ്രപഞ്ചത്തിൽ ഓരോ ഘടകത്തിലും നിറഞ്ഞു നിൽക്കുന്നത് അദ്വൈതമാണ് ആദ്യം ഒരു ഉദാഹരണം നോക്കാം  കണക്ക്  ---സമയം അളവ് ദൂരം എന്നിവ എണ്ണം കൊണ്ട് നാം തീരുമാനിക്കാരുണ്ട്. പത്ത് കിലോമീറ്റർ പത്ത് കിലോഗ്രാം  പത്ത് മണി പത്ത് അടി എന്നിങ്ങനെ. എന്നാൽ സംഖ്യയിൽ ഉണ്മയുള്ളത് ഏററവും ചെറിയ ഒറ്റ സംഖ്യയായ 1 മാത്രമാണ് സംഖ്യയിൽ 1 മാത്രമേ സത്യമായുള്ളൂ. പത്ത് എന്ന് പറയുന്നത് ഒന്നിന്റെ പത്താവർത്തിയുള്ള സംഘാതത്തെയാണ് സംഘാതങ്ങളുടെ നാമം മാത്രമാണ് 10  100  1000 10000 എന്നിങ്ങന്നെയുള്ളത് ഇതിലൊക്കെ സത്യമായുള്ളത് 1 മാത്രമാണ് ഒന്നിന്റെ ചെറിയ സംഘാതത്തെ 10 എണ് പറയുന്നു കുറച്ചു കൂടി വലിയ സംഘാതത്തെ 100 എന്നു പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ വിശാലമായ സംഖ്യാശാസ്ത്രത്തിൽ 1 മാത്രമേ സത്യമായുള്ള എന്ന് സാരം.   ഇങ്ങിനെ സകല ശാസ്ത്രവും എട്ത്ത് പരിശോധിച്ചാൽ അവയിലെല്ലാം ആധാരമായി സാക്ഷിയായി, സാന്നിദ്ധ്യമായി  ഒന്ന് മാത്രമേ കാണു-വ്യത്യസ്ഥ ഉദാഹരണങ്ങളുമായി അടുത്ത പോസ്റ്റ്ഇടാം(തുടരും) 
ഭഗവദ് ഗീത ഒരു പുനരവലോകനം ഭാഗം - 35 Date 1 9/12/2016

ബ്രഹ്മാവിന്റെ പകൽ തുടങ്ങുമ്പോൾ അവ്യക്തത്തിൽ നിന്ന് സർവചരാചരങ്ങളും ഉണ്ടാകുന്നു. ബ്രഹ്മാവിന്റെ രാത്രി തുടങ്ങുമ്പോൾ അവ്യക്തമെന്ന് പേരുള്ള അതിൽ ത്തന്നെ സർവ്വവും ലയിക്കുകയും ചെയ്യുന്നു. അർജ്ജു നാ അതേ പ്രാണി സമൂഹം തന്നെയാണ് അസ്വതന്ത്രമായിട്ട് വീണ്ടും വീണ്ടും ജനിച്ച് രാത്രി ആരംഭിക്കുമ്പോൾ ലയിക്കുന്നതും പകലാരംഭിക്കുമ്പോൾ പിന്നേയും ജനിക്കുന്നതും.

ഇവിടെ വേദാന്ത ഭാഷയിൽ അസംസ്കൃത വസ്തുക്കളിൽ അവ്യക്തഭാവത്തിലിരിക്കുന്ന നാമരൂപങ്ങൾ വ്യക്തമായിത്തീരുന്ന പ്രക്രിയ ആണ് സൃഷ്ടി എന്ന് പറയുന്നത് അതായത് മോതിരം എന്ന അവ്യക്ത നാമം സ്വർണ്ണം എന്ന അസംസ്കൃത വസ്തുവിലൂടെ ദൃഷ്ടാന്തമാകുന്ന പ്രക്രിയ അതേ പ്രാണികൾ തന്നെയാണ് വീണ്ടും ജനിക്കുന്നത് എന്ന് പറയുമ്പോൾ പരിണാമ സിദ്ധാന്തത്തേ കൂടി പരിഗണിക്കണം. പരിണാമം രണ്ട് തരത്തിലുണ്ട്. 1 ഒന്നിൽ നിന്ന് ജനിക്കുന്നത് അങ്ങിനെ പുതിയ ഒരെണ്ണം ആവിർഭവിക്കുന്നത്- അങ്ങിനെയാകുമ്പോൾ ഏതിൽ നിന്നാണോ ഉണ്ടായത് ആ വസ്തു അപ്പോഴും ഉണ്ടാകും. ഉദാഹരണത്തിന് മാതാവിന്റേയും പിതാവിന്റേയും ബീജം ചേർന്ന് പരിണമിച്ച് പുതിയ സൃഷ്ടി ഉണ്ടാകുന്നു. അപ്പോഴും മാതാവും പിതാവും ഉണ്ട്
2  ഒന്ന് മറ്റൊന്നായി രൂപാന്തരം പ്രാപിക്കുന്നത് അപ്പോൾ ആ ഒന്ന് അപ്രത്യക്ഷമാകുന്നു. ഉദാഹരണം ഒരു ശൈശവാവസ്ഥയിൽ നിന്ന് ബാല്യത്തിലെത്തുമ്പോൾ ശിശുവായി ഇരുന്നവൻ തന്നെ ബാല നായി രൂപാന്തരപ്പെട്ടതാണ് കാരണം ശൈശവം കാണാനില്ല അത് അപ്രത്യക്ഷ മാ യി രിക്കുന്നു.

ഇവിടെ പ്രകൃതിക്ക് ഒരു പരിണാമമുണ്ട്. ഒരു സിദ്ധാന്തവും ഉണ്ട്. പുരുഷന് അഥവാ പരമാത്മാവിന് പരിണാമമില്ല. സകലതിനും സാക്ഷിയാകുന്നു എന്നു മാത്രം ' സകലതിനും സാന്നിദ്ധ്യമായി നിൽക്കുന്നത് കൊണ്ടാണ് പ്രകൃതിയുടെ പരിണാമ പ്രക്രിയ നടക്കുന്നത് പക്ഷെ അത് കൊണ്ട് പരമാത്മാവിനാണ് പരിണാമം എന്ന് ധരിക്കരുത്. (തുടരും) 

2016, ഡിസംബർ 18, ഞായറാഴ്‌ച

വിദ്യയും അവിദ്യയും  (ഈ ശാവാസ്യോപനിഷത്ത് )

സാധാരണ സംസ്കൃത പദത്തിന്റെ അർത്ഥം നിഘണ്ടു നോക്കി എട്ക്കാം.പക്ഷെ വേദോപനിഷത്തുക്കൾ വ്യാഖ്യാനിക്കുമ്പോൾ ഓരോ പദത്തിനും ഏതർത്ഥം എന്ന് അതിൽ ത്തന്നെ പറഞ്ഞിട്ടുണ്ടാകും. ഉപനിഷത്ത് പഠിക്കുന്നതിന് മുമ്പ് അവയുടെ സത്തായ ഭഗവദ് ഗീത പഠിച്ചാൽ ഉപനിഷദ് വ്യാഖ്യാനം വളരെ എളുപ്പമായിരിക്കും.
  ശ്ലോകം 11
വിദ്യാം ചാ വിദ്യാം ച യസ്ത ദ് വേദോ ഭയം സഹ
അവിദ്യയാ മൃത്യും തീ ർ ത്വാ വിദ്യയാമൃതമശ് നു തേ

അർത്ഥം - വിദ്യയാകുന്ന ജ്ഞാന തത്വവും അവിദ്യയാകുന്ന കർമ്മ തത്വവും ഒന്നിച്ച് ഗ്രഹിക്കുന്ന മനുഷ്യൻ കർമ്മാനുഷ്ഠാനങ്ങളിൽ കൂടി മൃത്യുവിനെ ത ര ണം ചെയ്ത് ജ്ഞാന മാർഗ്ഗനിഷ്ഠനായി അമൃതത്തെ അനുഭവിക്കുന്നു.
ഇനി ഒമ്പതാം ഗ്ലോകം ഒന്നു നോക്കാം.

അന്ധം തമഃപ്രവിശന്തിയേf വിദ്യാ മുപാസതേ
തതോ ഭൂയ ഇവ തേ തമോ യ ഉ വിദ്യായാം താഃ

അർത്ഥം - കർമ്മത്തിൽ മാത്രം മുഴുകി ജീവിക്കുന്നവർക്ക് അധോഗതിയാണ് അനുഭവം. അത് പോലെ കർമ്മങ്ങൾ പരിത്യജിച്ച് ദേവാദികളെ ഉപാസിക്കുക മാത്രം ആശ്രയമായി കഴിയുന്നവർക്ക് അതിൽ കൂടുതൽ അധോഗതിയാണ് ഉണ്ടാകുക
              വിശദീകരണം
ഇവിടെ ആദ്യം പറഞ്ഞ ശ്ലോകത്തിൽ അവിദ്യ എന്നതിന് - കർമ്മ തത്വം എന്നാണ് അർത്ഥം പറഞ്ഞിരിക്കുന്നത്. മായ എന്ന പ്രത്യക്ഷ അർത്ഥത്തിലല്ല മായ എന്ന പ്രത്യക്ഷ അർത്ഥമെടുത്താൽ നാം വഴി പിഴച്ചു പോകും.  ഈശ്വര ചിന്തയില്ലാതെ വെറും കർമ്മത്തിൽ മാത്രം മുഴുകുന്നവർക്ക് അധോഗതിയാണ് ഉണ്ടാകുക. എന്നാൽ കർമ്മം ചെയ്യാതെ ഇരുന്ന് വെറും ദേവതോ പാസ ന മാത്രമായി കഴിയുന്നവർ കൂടുതൽ അധോഗതി പ്രാപിക്കുന്നു.

ഇവിടെ കർമ്മ സന്യാസ യോഗവും കർമ്മയോഗവും ഈശ്വര ചിന്തയോടെ അനുഷ്ഠിക്കണം എന്നാണ് ഉപദേശം ഭഗവദ് ഗീത ഇത് വ്യക്തമാക്കുന്നുണ്ട്. ഞാൻ ചെയ്യുന്നു എന്ന ദേഹാഭിമാനം ത്യജിച്ച് കർമ്മം ചെയ്യുന്നതിനെയാണ് കർമ്മ സന്യാസ യോഗം എന്ന് പറയുന്നത്. ഫലം ഇച്ഛിക്കാതെ ചെയ്യുന്ന കർമ്മമാണ് കർമ്മയോഗം.  ഞാൻ ചെയ്യുന്നു എന്ന ഭാവത്തോടെയും ഫലം ഇച്ഛിച്ചു കൊണ്ടും കർമ്മം അനുഷ്ഠിക്കുന്നവൻ അധോഗതി പ്രാപിക്കും - ഒന്നും ചെയ്യേണ്ട കർമ്മങ്ങൾ ഒന്നും ചെയ്യാതെ മടി പി ടി ച്ചിരുന്ന് ഏതെങ്കിലും ദേവതാ രൂപം ധ്യാനിച്ചിരുന്നാൽ അതും അധോഗതിയാണ്. എന്നാണ് ഇവിടെ പരാമർശം

അപ്പോൾ സർവ്വം ഞാനാണ് അഥവാ ഈശ്വരനാണ് എന്ന് കരുതി ഫലം ഇച്ഛിക്കാതെ ഞാൻ ചെയ്യുന്നു എന്ന ശരീര ബോധമില്ലാതെ ഈശ്വരാർപ്പണമായി കർമ്മം അനുഷ്ഠിക്കുന്നവൻ അമൃതത്വം പ്രാപിക്കുന്നു എന്നാണ് ഈ രണ്ട്   മന്ത്രങ്ങളുടേയും താൽപ്പര്യം.
ആരാണ് വാനരൻ?

വാ  നരൻ - നരനാണോ എന്ന് തോന്നിപ്പിക്കുന്നത്. എങ്ങിനെയാണ് തോന്നുന്നത്? ഉത്തരം രാമായണം തരുന്നുണ്ട്. ഹനുമാൻ ആദ്യം ശ്രീരാമനെ കാണുന്ന രംഗം: ഹനുമാന്റെ സംസാരശൈലി കേട്ട് ശ്രീരാമൻ ലക്ഷ്മണനോട് പറയുന്നു.- നല്ല വൈയ്യാ കാ ര ണികൻ അപശബ്ദം തീരെ ഇല്ല സംസാരത്തിൽ -

അപ്പോൾ സംസാരിക്കാനുള്ള കഴിവും മാനവ സംസ്കാരം ഉള്ളവനും എന്നാൽ രൂപത്തിൽ ചെറിയ വ്യത്യാസവും ഉള്ളവർ. അങ്ങിനെ ഒരു വർഗ്ഗം ഇന്നില്ല. കാരണം അതിൽ നിന്നും ശാരീരികമായി പരിണമിച്ചാണ് മനുഷ്യൻ ഉണ്ടായത്. രാമന്റെ കാലത്തും യഥാർത്ഥത്തിൽ ഇല്ല. അപ്പോഴേക്കും മനുഷ്യനായി കഴിഞ്ഞിരിക്കുന്നു. എന്നാൽ രാമനെ സഹായിക്കാനും ചില പ്രത്യേക ആവശ്യങ്ങൾക്കുമായി ദേവന്മാർ വാനര രൂപം സ്വീകരിച്ചതാണ്. പരിണാമം സിദ്ധിച്ചാൽ പൂർവ്വരൂപം ഭൂമിയിൽ വംശനാശം സംഭവിക്കും. പിന്നെ മുമ്പ് ഇങ്ങിനെ ഒക്കെ ഉണ്ടായിരുന്നു എന്ന തെളിവിനായി ഏകദേശ രൂപമുള്ള ജീവികൾ ഉണ്ടായിരിക്കും എന്നു മാത്രം.

ഇന്ന് കാണുന്ന കുരങ്ങന്മാർ വാനരൻ കപി എന്നിങ്ങനെ നമ്മൾ വിളിക്കുന്നു എന്നേ ഉള്ളൂ - അവർ വാനര രോ കപികളോ അല്ല. ക  എന്ന ശബ്ദം ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരെ കുറിക്കുന്നു - അപി എന്നാൽ കൂടിയത് എന്നർത്ഥം അപ്പോൾ കപി എന്നാൽ ഈശ്വരത്വത്തോട് കൂടിയത് എന്നാണർത്ഥം. രാമായണ കാലഘട്ടത്തിൽ ഉള്ള വാനരന്മാരെ മാത്രമേ കപി എന്ന് പറയാനാകു'

അപ്പോൾ കുരങ്ങനെ ആണ് ഹിന്ദുക്കൾ പൂജിക്കുന്നത് എന്ന പരാതി അജ്ഞാനമാണ്. ഇതി ഹാസ പുരാണ ങ്ങളിലെ ഓരോ പദവും വിശാലമായ ജ്ഞാനം നിറഞ്ഞതാണ് - തെറ്റായ ഒരു പാട് കാര്യങ്ങൾ ജനം മനസ്സിലാക്കി വെച്ചിരിക്കുന്നു. ഇതൊന്നും തിരുത്താൻ കഴിയും എന്ന് കരുതുന്നും ഇല്ല. ആത്മാർത്ഥമായി എനിക്കറിയാവുന്ന ശരിയായ കർമ്മങ്ങൾ ഈശ്വര ചിന്തയാൽ ചെയ്യുന്നു എന്ന് മാത്രം - ചിന്തിക്കുക 
ഭഗവദ് ഗീത ഒരു പുനരവലോകനം  ഭാഗം  34 അക്ഷരബ്രഹ്മ യോഗം Date - 18/12/2016
ഏത് കർമ്മം ചെയ്യുമ്പോഴും എന്നിൽ മനസ്സും ബുദ്ധിയും ഉറപ്പിച്ചാൽ എന്നെത്തന്നെ പ്രാപിക്കും എന്ന് ഭഗവാൻ തുടർന്ന് പറയുന്നു. നിരന്തരമായി അന്യ വിഷയങ്ങളിലേക്ക് പോകാതെ എന്നെത്തന്നെ ധ്യാനിക്കണം. ആരാണോ സർവ്വജ്ഞനായ എന്നെ നിരന്തരം ഭജിക്കുന്നത്? അവൻ പരമമായ പദത്തെ പ്രാപിക്കുന്നു. മരണസമയത്തും ഭക്തിയോട് കൂടിയ വനായി പരമപുരുഷനെ ധ്യാനിക്കുന്നത് അവൻ ആ പരമപുരുഷനെത്തന്നെ പ്രാപിക്കുന്നു..

എന്നെ പ്രാപിച്ചിട്ട് പരമ സിദ്ധി നേടിയ മഹാത്മാക്കൾ വീണ്ടും ദുഃഖമയവും ശാശ്വതമല്ലാത്തതും ആയ ജന്മം സ്വീകരിക്കേണ്ടി വരില്ല. ബ്രഹ്മലോകം വരെയുള്ള ലോകങ്ങൾ പുനരാവൃത്തിയോട് കൂടിയതാണ് എന്നാൽ എന്നെ പ്രാപിച്ചാൽ പുനർജന്മമില്ല. ആയിരം യുഗങ്ങൾ കൂടിയ പകലിനേയും, ആയിരം യുഗങ്ങൾ കൂടിയ രാത്രിയേയും അറിയുന്നവരത്രേ അഹോരാത്രത്തിന്റെ കണ്ടക്കറിയുന്നവർ ' -

മനുഷ്യരുടെ 365 വർഷം ( 360 ) എന്നും പറയാറുണ്ട്. അതത്രേ ഒരു ദേവ വർഷം.
17 28000 - മനുഷ്യവർഷം -കൃതയുഗം
1296000-  ''മനുഷ്യവർഷം - ത്രേതായുഗം
864000   ...  മനുഷ്യവർഷം - ദ്വാപരയുഗം
432000       മനുഷ്യവർഷം  '' -കലിയുഗം
മേൽ പറഞ്ഞ തി നെ ഒരു ചതുർയുഗം എന്നു പറയുന്നു.
1000 - ചതുർയുഗം - ബ്രഹ്മാവിന് 1 പകൽ
2000 ചതുർയുഗം -1 ബ്രഹ്മ ദിവസം '
അങ്ങിനെയുള്ള 365 ബ്രഹ്മ ദിവസം - 1 ബ്രഹ്മ വർഷം
അങ്ങിനെയുള്ള 100 ബ്രഹ്മ വർഷം -പരാന്ത കാലം ഒരു ബ്രഹ്മാവിന്റെ കാലാവധി തീരും' അതായത്
2302 12800000000000- മനുഷ്യവർഷം ചെല്ലുമ്പോൾ ആണത്'. ഇങ്ങിനെ ബ്രഹ്മാക്കൾ 9 പേരാണ് ഇതിൽ ആദ്യത്തെ ബ്രഹ്മാവിന്റെ വയസ്സിൽ 50 വയസ്സ് കഴിഞ്ഞു 51 - ആം വർഷം ആദ്യ ദിവസം പകൽ ആണ് ഇപ്പോൾ നടക്കുന്നത്, (തുടരും)



ഭാഗം 2 ഹൈന്ദവ ഏകീകരണം സാദ്ധ്യമാകണമെങ്കിൽ!!!!

സനാതന ധർമ്മ വ്യവസ്ഥിതിയിലൂടെ അല്ലാതെ പുരോഗമന ചിന്താഗതിക്കാരുടെ അന്തമില്ലാത്ത തത്ത്വം കൊണ്ട് ഏകീകരണം സാധ്യമല്ല.ഭഗവദ് ഗീതയിലെ തത്ത്വം ഉൾക്കൊണ്ടേ മതിയാകൂ!ഗീതയിലെ ഒരു വാക്യം നമുക്ക് നോക്കാം

ഞാൻ ആർക്കും കർതൃത്വവും കർമ്മത്വവും കൊടുത്തിട്ടില്ല സ്വഭാവം മാത്രമേ കൊടുത്തിട്ടുള്ളൂ---വലിയ അർത്ഥതലമുള്ള ഈ വാക്യത്തിന്റെ പൊരുൾ നോക്കാം

ഞാൻ ഉണർന്നു.എന്റെ സുഷുപ്തിയെ ജ്ഞാനികൾ പ്രളയം എന്നു പറയുന്നു. ഞാൻ ഉണർന്നപ്പോൾ എന്റെ സ്വഭാവം പ്രകടമായി ഇന്ന് പ്രപഞ്ചത്തിൽ ദൃശ്യവും അദൃശ്യവും ആയതെല്ലാം എന്റെ സ്വഭാവം മാത്രമാണ്.ഞാൻ നിർഗ്ഗുണ ബ്രഹ്മമാകുന്നു.ഞാൻ ആരേയും സൃഷ്ടിച്ചിട്ടും സംഹരിച്ചിട്ടും ഇല്ല സൃഷ്ടി സ്ഥിതി സംഹാരങ്ങൾ എന്റെ സ്വഭാവം മാത്രമാണ്.എന്റെ സ്വഭാവമാണ് സൂര്യനും ഭൂമിയും മറ്റ് പ്രപഞ്ച ശക്തികളെല്ലാം സൂര്യന്റെ സ്വഭാവം വെളിച്ചവും ചൂടും നൽകുക എന്നതാണ് ഭൂമിയുടെ സ്വഭാവം സൂര്യനെ വലം വെക്കുക എന്നതാണ് അതിന്റെ ഫലമായി മനുഷ്യർക്ക് ദിനരാത്രങ്ങൾ അനുഭവപ്പെടുന്നു.ഞാൻ രാത്രിയേയോ പകലിനേയോ സൃഷ്ടിച്ചിട്ടില്ല ഞാൻ കൊടുത്ത സ്വഭാവമനുസരിച്ച് അവകർമ്മം ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു ബോധം മാത്രമാണ് ദിനരാത്രങ്ങൾ

ഭൂമിയിൽ സത്തായ മനുഷ്യർ സൃഷ്ടിക്കപ്പെട്ടു. അതും എന്റെ സ്വഭാവ ഫലമാണ്.സത്യത്തിൽ ഞാൻ ആരേയും സൃഷ്ടിച്ചിട്ടില്ല.മനുഷ്യന്റെ സ്വഭാവത്തിൽ പെട്ടതാണ് വിശേഷബുദ്ധി.അതിനാൽ ധർമ്മം ചെയ്യാനും ചെയ്യാതിരിക്കാനും കഴിയും അങ്ങിനെ ധർമ്മവും അധർമ്മവും വ്യാപിക്കുന്നു.എന്നാൽ സത്യത്തിൽ ഞാൻ ധർമ്മത്തേയും അധർമ്മത്തേയും സൃഷ്ടിച്ചിട്ടില്ല.

സത്തായ മനുഷ്യനെ ആര്യൻ എന്നും ബ്രാഹ്മണൻ എന്നും പറയാം പക്ഷെ അവൻ ബ്രാഹ്മണാവസ്ഥയിൽ ഇരിക്കുമ്പോൾ അധർമ്മം ചെയ്യുക വഴി ആ ജന്മത്തിൽത്തന്നെ ബ്രാഹ്മണനേക്കാൾ താഴ്ന്ന അവസ്ഥയിൽ എത്തി അതായത് അധർമ്മം വഴി താഴ്ന്ന ജാതി എന്ന പുതിയ ഒരവസ്ഥ തനിക്കായി അവൻ തന്നെ തീർത്തു.എന്നാൽ ഞാൻ ഒരു ജാതിയും ഉണ്ടാക്കിയിട്ടില്ല. ഈ ജന്മത്തിൽ എന്ത് നേടിയാലും അത് സഞ്ചിത കർമ്മമായി അടുത്ത ജന്മത്തിൽ ജന്മമെടുക്കുന്നു.ആ ജന്മം ഒരിക്കലും ബ്രാഹ്മണ ജന്മമാകില്ല. അങ്ങിനെ ഞാൻ ഒന്നും ചെയ്യാതെ ത്തന്നെ ജാതികളും ഉപജാതികളും കർമ്മ ഫലമായി അനുഭവപ്പെടുന്നു.

ഇന്ന് പീഡിപ്പിക്കുന്നവൻ നാളെ പീഡിതനാകുന്നു ഇന്നത്തെ പീഡിതൻ നാളത്തെ പീഡിപ്പിക്കുന്നവനാകുന്നു.(തുടരും)

2016, ഡിസംബർ 17, ശനിയാഴ്‌ച

ഹൈന്ദവ ഏകീകരണം സാദ്ധ്യമാകണമെങ്കിൽ !!!!!!

ഷൺമതങ്ങളുടെ പിൻതലമുറക്കാരായ ഹൈന്ദവർ വ്യത്യസ്ഥ ആചാരം എലർത്തുന്നത് ഏകീകരിക്കണമെങ്കിൽ ഒരു മേശക്ക് ചുറ്റും ഇരുന്ന് സംഘടനാ നേതാക്കൾ തീരുമാനിച്ചത് കൊണ്ടായില്ല. രണ്ടായി പിളർന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ ലയനം ഇത് വരെ നടന്നില്ലല്ലോ അതിന് കാരണം അണികൾ അതിന് തയ്യാറല്ല എന്നതാണ്,

ഇവിടെ ഓരോ സമുദായത്തിലേയും അംഗങ്ങൾ മാനസികമായി അതിന് തയ്യാറാകണം. അങ്ങിനെ തയ്യാറാകണമെങ്കിൽ ഭഗവദ് ഗീത ശരിക്കും ഉൾക്കൊള്ളണം. അല്ലാതെ ഏകീകരണം പ്രവർത്തനത്തിൽ വരില്ല

1 വിവാഹം, ശബരിമല ഗുരുവായൂർ എന്നിവിടങ്ങളിലെ പൂജ - ഇതിന് എല്ലാവർക്കും അവസരം വേണം എന്നാണ് ഒരു വാദം. എന്തിനാണ് വിവാഹം? സത് സന്താനലബ്ധിക്ക് വേണ്ടി 'എന്നാൽ ജാതികൾ തമ്മിലുള്ള മിശ്രവിവാഹം കുടുംബത്തിൽ സ്വസ്ഥത ലഭിക്കും എന്നുറപ്പുണ്ടോ? ഇത് വരെ കേൾക്കാത്തത് കേൾക്കുകയും കാണാത്തത് കാന്നു ക യും ചെയ്യുമ്പോൾ അസ്വസ്ഥത തോന്നില്ലേ? നൂറ് മിശ്രവിവാഹം പ്രണയം മൂലം നടക്കുമ്പോൾ അതിൽ ഒന്നോ രണ്ടോ മാത്രമാണ് വിജയിക്കുന്നത് എന്ന് സൂഷ്മമായി പരിശോധിച്ചാൽ അറിയാം. സ്വജാതിയിൽ നിന്നുള്ള വിവാഹം വളരെ കുറവാണ് പരാജയപ്പെടുന്നത്.

എത്ര മേന്മയുള്ളതാണെങ്കിലും മറ്റുള്ള കർമ്മങ്ങളേക്കാൽ ശ്രേഷ്ഠം മേന്മ കുറഞ്ഞ താന്നെങ്കിലും അവനവന്റ വാസനയ്ക്കനുസരിച്ച സ്വ ധർമ്മമാണ് _ ഗീത പറയുന്നു.

ശബരിമലയിലും ഗുരുവായൂരിലും പൂജിക്കാൻ അവസരം വേണം എന്ന് പറയുന്നതിൽ എത്ര പേർക്ക് പൂജാദികളിൽ ജന്മ വാ സന ഉണ്ട്? അങ്ങിനെ വാസനയുള്ളവൻ ചെറുപ്പം മുതലേ അത് പ്രകടമാക്കിക്കൊണ്ടിരിക്കും. അവന് പരാതി ഉണ്ടാകില്ല. അധികം താമസിയാതെ അവൻ ബ്രാഹ്മണ അവസ്ഥയിൽ എത്തുകയും ചെയ്യും.  പൂജ ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം എന്ന മിഥ്യാധാരണയാണ് ഇത്തരം വാദങ്ങൾക്ക് പിന്നിൽ - ഒരാൾ വലിയ ഒരവസ്ഥ പ്രാപിക്കാൻ വിധിക്കപ്പെട്ടവനാണെങ്കിൽ അവൻ ആ അവസ്ഥയെ പ്രാപിച്ചിരിക്കും. കാരണം അവന്റെ ജന്മവാസന അവനെക്കൊണ്ട് അതിനായുള്ള വഴി തെളിയിക്കും. ഒരാൾക്ക് വിലപ്പെട്ടതും അഭികാമ്യവും അവനവന്റെ ജന്മവാസന മൂലം ഉണ്ടാക കർമ്മങ്ങൾ തന്നെയാണ്.

ബഹുമാന്യതയിലും അധികാരത്തിലും ഒരു മന്ത്രിയും പൂജാരിയും തുല്യമാണോ? മന്ത്രി ആർക്കും ആകാമല്ലോ! ജാതി മത വ്യത്യാസമില്ലാതെ? എന്നാൽ ഒരു പൂജാരിയെ ഭക്തർ മാത്രമല്ലേ ബഹുമാനിക്കുന്നത്? പുരോഗമന ' വാദികളായ ചിലർ യുക്തിഹീനമായി അടിച്ചേൽപ്പിച്ച പൊള്ളയായ പ്രത്യയശാസ്ത്രം അണ്ണാക്ക് തൊടാതെ വിഴുങ്ങിയതിന്റെ ഫലമാണത്.  കഴിഞ്ഞത് കഴിഞ്ഞു വരാൻ പോകുന്ന ഭാവികാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നതിന് പകരം കഴിഞ്ഞു പോയതിനെ വീണ്ടും വീണ്ടും പോസ്റ്റ്മോർട്ടം ചെയ്ത് കൊണ്ടിരുന്നാൽ ഏകീകരണം സാദ്ധ്യമാകുമോ?- ചിന്തിക്കുക 

2016, ഡിസംബർ 16, വെള്ളിയാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം  ഭാഗം 33 Date 16/12/2016 അക്ഷരബ്രഹ്മ യോഗം

അർജ്ജുനന്റെ ചോദ്യത്തിന് ഭഗവാൻ മറുപടി പറയുന്നത് തുടരുന്നു - ആരാണോ മരണസമയത്തും എന്നെത്തന്നെ സ്മരിച്ചു കൊണ്ട് ദേഹം വിട്ടു പോകുന്നത്? അവൻ എന്റെ അവസ്ഥയെ പ്രാപിക്കുന്നു.എന്നിൽ ലയിക്കുന്നു. ഇതിൽ സംശയമില്ല.
      മരണ വേളയിൽ ഏത്  ഭാവത്തെ സ്മരിച്ച് കൊണ്ടാണോ ദേഹം വിടുന്നത്? എപ്പോഴും അതിനെ കുറിച്ചുള്ള ഭാവന ഹേതുവായി അതിനെത്തന്നെ പ്രാപിക്കുന്നു

ഇവിടെ സാധാരണ ജനങ്ങൾക്ക് ബാഹ്യമായ ഇന്ദ്രിയസുഖം നൽകുന്ന അവസ്ഥയേ അറിയു അതിനാൽ പലരും അടുത്ത ജന്മത്തിലെങ്കിലും വലിയ പണക്കാരനാകണം എന്നൊ വലിയ കലാകാരൻ മന്ത്രി എന്നിങ്ങനെ ആയാൽ നന്നായിരുന്നു എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.ഞാൻ തന്നെ ലോകം അറിയുന്ന ഒരു കലാകാരനാകണം എന്ന് ആഗ്രഹിച്ചിരുന്നു. എങ്കിൽ അത് തന്നെ മനസ്സിൽ കണ്ട് മരണസമയത്തും ആ ചിന്ത ഉണ്ടാകാനുള്ള വഴിയൊരുക്കുക തീർച്ചയായും ആഗ്രഹിച്ചത് നടക്കും. പക്ഷെ മരണം അപ്രതീക്ഷിതമാണ്. ആ സമയത്ത് മക്കളേയോ മാറ്റു കാര്യങ്ങളേയോ ചിന്തിക്കാതെ നാരായണ മന്ത്രം സദാ സമയത്തും ജപിച്ച് ഇരിക്കണം അപ്പോൾ മരണ സമയത്തും മോഹങ്ങൾ ഓർമ്മയിൽ വരും അതിനനുസരിച്ച ജന്മം കിട്ടുകയും ചെയ്യും

നാരായണ മന്ത്രം മാത്രം ജപിച്ച് ഭഗവാനെ ഓർക്കാനേ കഴിയുന്നുള്ളു വെങ്കിൽ ഭഗവദ് ലോകം പ്രാപിച്ച് വിഷ്ണുലോകം വിഷ്ണു സാമീപ്യം  വിഷ്ണു സാരൂപ്യം  വിഷ്ണു സായൂജ്യം എന്നിങ്ങനേടുകയും ആകാം. ഒരിക്കലും വറ്റാത്ത പ്രതീക്ഷ  ഭഗവാൻ ഈ വാക്യങ്ങളിലൂടെ നമുക്ക് തരുന്നുണ്ട്.(തുടരും) 

2016, ഡിസംബർ 15, വ്യാഴാഴ്‌ച

ചരിത്രം ഒരു ചൂണ്ടു പലക മാത്രം!!!

കഴിഞ്ഞു പോയ കാര്യങ്ങളിലെ സത്യം അറിയണമെങ്കിൽ ചരിത്രത്തെ ആശ്രയിച്ചാൽ ശരിയാകുമെന്ന് തോന്നുന്നില്ല.കാരണം ഇന്ന് കൃസ്തുവിനെ ആസ്പദമാക്കിയാണ് കാലഗണന തീരുമാനിക്കുന്നത്.കൃസ്തുവിന് മുമ്പ് കൃസ്തുവിന് ശേഷം.എന്നിങ്ങനെ! എന്നാൽ കൃസ്തുവിന് മുമ്പ് ഭാരതത്തിൽ ഏതടിസ്ഥാന മാക്കിയാണ് കാലഗണന തീരുമാനിച്ചിരുന്നത് എന്നറിയാതെ പ്രസ്തുത സംഭവം കൃസ്തുവിന് മുമ്പ് എപ്പോൾ എന്ന് എങ്ങിനെ പറയാൻപറ്റും? സപ്തർഷി സമൂഹത്തിന്റെ ഓരോ നക്ഷത്രത്തിലും ഉള്ള അധിവാസവും,സഞ്ചാര കാലവും ചേർത്ത കണക്കനുസരിച്ചാണ്. അതി ഗഹനമായ ആ പദ്ധതിയെ പ്പറ്റി നല്ല ബോധമുള്ളവനേ അത് കണ്ടെത്താനാകൂ!

ഒരു കഥ---പാടലീ പുത്രം എന്ന ദേശത്ത് നിന്നും നിഗൂഢശാസ്ത്രം പഠിക്കുവാനായി ഇറങ്ങിപ്പുറപ്പെട്ട വിദ്യാസാഗരൻ എന്ന ബ്രാഹ്മണ യുവാവ്.ഒരു വനത്തിൽ എത്തുകയും അവിടെ വെച്ചു കണ്ട ഒരു ബ്രാഹ്മണനിൽ നിന്ന് വിവിധ ശാസ്ത്രങ്ങൾ പഠിക്കുകയും ചെയ്തു.തിരിച്ചുള്ള യാത്രാമദ്ധ്യേ കലിംഗ രാജ്യത്ത് ഒരു മണിമാളികയുടെ മുന്നിൽ തളർന്നു വീണു.മന്ദാകിനി എന്ന ദേവദാസീ നർത്തകിയുടെ മാളികയായിരുന്നു അത്.അവർ യുവാവിനെ മാളികയിലേക്ക് എടുപ്പിച്ച് ശുശ്രൂഷകൾ നൽകി.ആരോഗ്യം തിരിച്ചുകിട്ടിയ വിദ്യാസാഗർ നന്ദി പറഞ്ഞ് ഇറങ്ങാൻ തുടങ്ങിയ നേരത്ത് മന്ദാകിനി തന്നെ വിവാഹം കഴിക്കണം എന്ന് അഭ്യർത്ഥിച്ചു.വിദ്യാസാഗർ അത് നിഷേധിച്ചു.കാരണം അന്നത്തെ സാമൂഹ്യ വ്യവസ്ഥിതി അനുസരിച്ച് ബ്രാഹ്മണ,ക്ഷത്രിയ വൈശ്യ സ്ത്രീകളെ വിവാഹം കഴിച്ചാലേ ശൂദ്രസ്ത്രീയായ മന്ദാകിനിയെ വിവാഹം കഴിക്കാൻ പറ്റൂ.ദരിദ്രനായ വിദ്യാസാഗറിന് അത് സാദ്ധ്യമായിരുന്നില്ല.

വിഷയം കലിംഗരാജാവായ ശുദ്ധവർമ്മന്റെ കോടതിയിലെത്തി.പണ്ഡിതനായ വിദ്യാസാഗറിനെ തന്റെ കൊട്ടാരത്തിലെ പണ്ഡിതനാക്കി മറ്റ് മൂന്ന് വർണ്ണങ്ങളിൽ നിന്നും വിവാഹം കഴിച്ചു കൊടുത്തു.തന്റെ പുത്രിയെ ക്ഷത്രിയ സ്ത്രീ ആയും,രാജപുരോഹിതന്റെ പുത്രി ബ്രാഹ്മണ സ്ത്രീ ആയും,മന്ത്രിയുടെ മകളെ വൈശ്യസ്ത്രീ ആയും മന്ദാകിനീയെ ശൂദ്രസ്ത്രീ ആയും !

നാല് യുവതികളിലും പുത്രന്മാർ ജനിച്ചു.ബ്രാഹ്മണ സ്ത്രീയിൽ വരരുചിയും,ക്ഷത്രിയ സ്ത്രീയിൽ ആദിത്യനും,വൈശ്യസ്ത്രീയിൽ ഭട്ടിയും,ശൂദ്രസ്ത്രീയിൽ ഭർതൃഹരിയും ജനിച്ചു.കലിംഗ രാജാവ് മരിച്ചപ്പോൾ വിദ്യാസാഗർ രാജാവായി കാലം ഏറെ കടന്നു പോയി മക്കൾ എല്ലാവരും കേമന്മാരായി.വിദ്യാസാഗർ സന്യാസം സ്വീകരിക്കാൻ തയ്യാറായി മൂത്ത പുത്രനായ ഭർതൃഹരിയെ രാജ്യം ഏൽപ്പിച്ച് വിദ്യാസാഗർ ഗൗഡപാദമുനിയിൽ നിന്നും സന്യാസം സ്വീകരിച്ചു അപ്പോൾ വിദ്യാസാഗർ സ്വീകരിച്ച നാമമാണ് ഗോവിന്ദമുനി.ഈ ഗോവിന്ദമുനിയാണ് ജഗദ്ഗുരു ശങ്കരാചാര്യരുടെ ഗുരു

വരരുചി നേരെ മഗധയിൽ പോയി മഹാപത്മനന്ദൻ എന്ന രാജാവിന്റെ ആസ്ഥാന പണ്ഡിതനായി. ഇതിന് മുമ്പ് പാണിനിയുമായി ഒരു സംവാദത്തിൽ ഏർപ്പെടുകയും ചെയ്തു.പിന്നീട് പാണിനിയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു ,ഇവിടെ പാണിനിയുടെ കാലഘട്ടം ബി സി ആറാം നൂറ്റാണ്ടിന്റെ അവസാനമാണ്. ഈ തെളിവിന്റെ അടിസ്ഥാനത്തിലാണ് ശങ്കരാചാര്യർ കൃസ്തുവിന് മുമ്പ് ആണ് എന്ന് ഞാൻ പറഞ്ഞത്. ഇനി പുരാണിക് എൻസൈക്ലോപീഡിയ എന്ത് പറയുന്നു എന്ന് നോക്കാം

കേരളത്തിൽ ചൂർണ്ണ,പൂർണ്ണ,പെരിയാർ എന്നീ പേര് വിളിക്കുന്ന നദിയുടെ തീരത്ത് കാലടി എന്ന ഗ്രാമത്തിലാണ് ശ്രീ ശങ്കരന്റെ ജനനം.ഇദ്ദേഹത്തിന്റെ ജനനകാലം  ബി സി 509 ആണെന്ന് ചിലർ വിശ്വസിക്കുന്നു.ആധുനികന്മാരുടെ അഭിപ്രായത്തിൽ എ ഡി 841 ആണ് മറ്റ് പല പണ്ഡിതന്മാരും  ഇതിനിടയിലുള്ള പല കാലഘട്ടങ്ങളും ശങ്കരന്റെ കാലഘട്ടമായി പരിഗണിക്കുന്നുണ്ട്.

മേൽ പറഞ്ഞ കഥയും,ചിത്സുഖയതിയുടെ ബൃഹദ് ശങ്കരവിജയം കൃതിയും ,സഖ്യാനന്ദ സരസ്വതികളുടെ കലികാലാവലോകനം എന്ന ഗ്രന്ഥവും ആചാര്യന്റെ കാലഘട്ടം കൃസ്തുവിന് മുമ്പ് ആണ് എന്ന് തെളിവുകൾ സഹിതം പറഞ്ഞിട്ടുണ്ട്

1. കാലടി ആചാര്യരുടെ കാലഘട്ടം കൃസ്തുവിന് ശേഷമാക്കി മാറ്റിയതാകാം അല്ലെങ്കിൽ കൃസ്തുവിന് മുമ്പുള്ള ജഗദ് ഗുരുവും കാലടി ശങ്കരാചാര്യരും വേറെ വേറെ ആയിരിക്കാം.

നിങ്ങൾ ഇനി അഭിപ്രായം പ്രയുക!!!!
വരികൾക്കിടയിൽ കാണുന്നത്!!!!!

ഓരോ വിഷയത്തെ കുറിച്ച് മനസ്സിലാക്കി മനനം ചെയ്യുമ്പോൾ പുതിയ ഉത്തരം കിട്ടുന്നത് സ്വാഭാവികമാണ്. ആ ഉത്തരം തെറ്റാണ് എന്ന് പറയുന്നവർ ശരിയായത് സ്ഥാപിക്കണം യുക്തി പരമായി.അല്ലെങ്കിൽ തെറ്റ് എന്ന് പറയുന്നതിന് ബലമുണ്ടാകാതെ വരും.ജഗദ് ഗുരു ശങ്കരാചാര്യർ കൃസ്തുവിന് മുമ്പ് ആണ് എന്നും കാലടി ശങ്കരാചാര്യർ അല്ല ജഗദ്ഗുരു ആയിരുന്നത് എന്നും ഞാൻ പോസ്റ്റ് ഇട്ടപ്പോൾ വിമർശനം ഉണ്ടായി.എന്നാൽ വിമർശിച്ചവർ ഞാൻ ചോദിച്ച ഉത്തരം കണ്ടതായേ നടിച്ചില്ല. ചോദ്യം ആവർത്തിക്കുന്നു.

ശങ്കരാചാര്യർ കൃസ്തുവിന് മുമ്പാണ് എന്ന് പറയുന്നവരും,അല്ല എന്ന് പറയുന്നവരും ഒരേ പോലെ അംഗീകരിക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ഗുരു നാഥന്മാർ ഗൗഡപാദരും,ഗോവിന്ദ മുനിയും ആണെന്ന്. എന്നാൽ ഇവർ രണ്ടു പേരും സമകാലികരും കൃസ്തുവിന് മുമ്പ് ജീവിച്ചിരുന്നവരും ആണ്. അപ്പോൾ ഗുരുക്കന്മാർ കൃസ്തുവിന് മുമ്പും ശിഷ്യൻ കൃസ്തുവിന് ശേഷം ആറാം നൂറ്റാണ്ടിലും. ഇതെങ്ങിനെ വന്നു?
മൂകാംബിക ക്ഷേത്ര പ്രതിഷ്ഠ ചെയ്തത് ശങ്കരാചാര്യരാണ്.ആദ്യമായി ദേവിയെ മൂകാംബികയായി പ്രതിഷ്ഠിച്ചത്. കൃസ്തുവിന് മുമ്പാണ്. ഈ രണ്ടു കാര്യങ്ങളും സമന്വയിപ്പിച്ച് കൃസ്തുവിന് ശേഷമാണ് അദ്ദേഹത്തിന്റെ ജന്മ കാലം എന്നൊന്ന് തെളിയിക്കാമോ?

1. കാലടി ശങ്കരാചാര്യർ എന്നൊരാൾ ഇല്ലെന്ന് പറഞ്ഞിട്ടില്ല.ജഗദ്ഗുരുവായി വാഴ്ത്തപ്പെട്ട ആചാര്യർ കാലടിയിലെ ആചാര്യരല്ല എന്നേ പറഞ്ഞിട്ടുള്ളു. ചിത്സുഖയതിയുടെ ഗുരുവായ ജഗദ് ഗുരു കാലടി ആചാര്യനല്ല

കൃത്യമായി ഇതിനൊക്കെ മറുപടി പറയാമോ?.  ഇല്ലെങ്കിൽ  പിന്നെ അപഹസിക്കാനായി വരരുത്!
ഭാഗം 3സമൂഹത്തോട് പറയാനുള്ളത്!!!!

ഭഗവദ് ഗീതാ തത്ത്വപ്രകാരം ഒരു മനുഷ്യന്റെ കർമ്മ ഗുണം അഥവാ കർമ്മത്തിന്റെ ഘടന അനുസരിച്ചാണ് അയാളുടെ ജാതി വർണ്ണം മുതലായവ കണക്കാക്കുക. ഇവിടെ കർമ്മം എന്ന് പറയുന്നത് കുലത്തൊഴിൽ ആണെന്നാണ് ധരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഭഗവദ്ഗീത മൂന്നാം അദ്ധ്യായം 35 -ആം ശ്ലോകം എങ്ങിനെയാണ് ഒരാളുടെ കർമ്മം നിശ്ചയിക്കുന്നത് എന്നും,അതുവഴി അയാളുടെ ജാതി തീരുമാനിക്കുന്നത് എന്നും വ്യക്തമായി ശാസ്ത്രീയമായി പറഞ്ഞിട്ടുണ്ട്.---നന്നായി അനുഷ്ടിക്കപ്പെട്ട പരധർമ്മത്തേക്കാൾ ഗുണമില്ലാത്തതായാലും സ്വ ധർമ്മം അധികം ശ്രേയസ്കരമാകുന്നു--ഇതാണ് ആ ശ്ലോകത്തിന്റെ അർത്ഥം

പരധർമ്മം എന്നതും സ്വധർമ്മം എന്നതും വളരെ തെറ്റായ രീതിയിലാണ് സമൂഹത്തിൽ പ്രചരിച്ചിട്ടുള്ളത്.ചിന്മയാനന്ദജി പറയുന്നു----ജനനമെന്ന യാദൃശ്ചികത്വം മൂലം ഒരാളിൽ വന്നു ചേരുന്ന ജാതിത്തൊഴിലല്ല സ്വധർമ്മം.മുൻ ജന്മ കർമ്മം മൂലം ഒരാളിൽ നിക്ഷിപ്തമായ ജന്മ വാസനയാണ് അയാളൂടെ ധർമ്മം.---അതായത് ഒരു നെയ്ത്തുകാരന്റെ കുടുംബത്തിൽ വന്നു പിറന്നവന്റെ ധർമ്മം നെയ്ത്ത് ആയിക്കൊള്ളണം എന്നില്ല.ചെറുപ്പത്തിലേ അയാൾക്ക് സംഗീതത്തിലാണ് അഭിരുചി എങ്കിൽ അയാൾ ഒരു ഭാഗവതർ ആകേണ്ടതാണ് അതാണ് അയാളുടെ സ്വ ധർമ്മം .അതിനനുസരിച്ച് അയാൾ ഗാന്ധർവ്വ വേദം കൈകാര്യം ചെയ്യുന്ന ഗന്ധർവ്വ കുലജാതനാണ് എന്നാണ് അർത്ഥം.ഗന്ധർവ്വന്മാരിൽ ബ്രാഹ്മണത്വമാണ് അയാളിൽ പ്രതിഫലിക്കുന്ന വർണ്ണ വ്യവസ്ഥ.

സംഗീതം ഗാന്ധർവ്വ വേദമായതിനാൽ അയാൾ സാമ വേദത്തിന് ജന്മവാസനയാൽ അധികാരിയും ആണ്. വേദാധികാരി ആയതിനാൽ ബ്രാഹ്മണ കുലവുമാണ്. എന്നാൽ വളരെ തെറ്റായ രീതിയിൽ അയാൾ ജനിച്ച കുലത്തിന്റെ ധർമ്മമായ നെയ്ത്ത് കാരൻ എന്ന വൈശ്യ വർണ്ണം അയാളിൽ അടിച്ചേൽപ്പിക്കപ്പെടുന്നു.ബ്രാഹ്മണ കുലത്തിൽ ജനിച്ച ഒരുവൻ കൃഷിയിലാണ് അയാളുടെ ജന്മ വാസനയെങ്കിൽ ഈ ഗീതാ ശാസ്ത്രപ്രകാരം അയാൾ എങ്ങിനെ ബ്രാഹ്മണനാകും?

ഈ ഭഗവദ് ഗീതാ തത്ത്വമാണ് നാം ജീവിതത്തിൽ പകർത്തേണ്ടത്.സമൂഹത്തിൽ ഇന്ന് നടക്കുന്ന കാര്യങ്ങളിൽ കുടുങ്ങാതെ ഈ വിവരം ഓരോ വ്യക്തികളിലും എത്തിക്കുക എന്നതായിരിക്കണം സമുദായ സംഘടനകളുടെ ധർമ്മം. ജന്മ വാസന മറ്റൊന്നായിരീക്കേ അതിന് വിപരീതമായി ഒരു നമ്പൂതിരിയോ അയ്യരോ പൂജാരി ആയെങ്കിൽ അത് അധർമ്മവും നികൃഷ്ടവും ആണ്.അത് കൊണ്ട് കൂടിയാണ്  പല ക്ഷേത്രങ്ങളിലും പൂജയിൽ സമൂഹം തൃപ്തരാകാത്തത്.സ്വന്തം വാസന അനുസരിച്ചല്ലാത്ത ഏതു കർമ്മവും പരധർമ്മമാണ്.    ചിന്തിക്കുക 

2016, ഡിസംബർ 14, ബുധനാഴ്‌ച

ഹൈന്ദവ ഏകീകരണം ഒരു വിദൂര സ്വപ്നമോ????

ഭാരതം ഭരിക്കുന്നത് പ്രധാനമന്ത്രി ആണെങ്കിലും ഓരോ സംസ്ഥാനത്തിനും പ്രത്യേകം തിരഞ്ഞെടുത്ത സർക്കാറുകളുണ്ട്.ഭാഷ,സംസ്കാരം മുതലായവ വിഭിന്നങ്ങളാണ് താനും ഭരതൻ എന്ന രാജാവ് ഭരിച്ചപ്പോളും ഇത് തന്നെയാണ് അവസ്ഥ.ഒരു വ്യത്യാസമേ ഉള്ളൂ ഇന്ന് സംസ്ഥാനങ്ങളിൽ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഭരണാധികളാണ്.അന്ന് ഭരതൻ നിശ്ചയിച്ചിരുന്നവർആണ് വിവിധ ദേശങ്ങൾ നോക്കിയിരുന്നത്.അപ്പോൾ അനാദികാലം മുതലേ വിഭിന്ന മായ സംസ്കാരങ്ങളുടെ ഒരു കൂട്ടായ്മ ആയിരുന്നു ഭാരതം.വേദം ഉപനിഷത്ത്,ഗീത,അവതാരങ്ങൾ,സംസ്കൃതം തുടങ്ങിയ മേഖലകളിലേ ഏകീകൃതം ഉണ്ടായിരുന്നുള്ളൂ! ആരാധനാ സമ്പ്രദായം പോലും വ്യത്യസ്ഥം ആയിരുന്നു.

വിവിധ വർണ്ണവും ,ഗന്ധവും ഉള്ള പൂക്കളൂടെ ഒരു സമാഹാരം ആയിരുന്നു. അതിലൂടെ ആയിരുന്നു അവർ ഏകീകൃതരായത്.അവനവന്റെ സംസ്കാരവും ആചാരവും നിലനിർത്തിക്കൊണ്ട് തന്നെ ഉള്ള സൗഹൃദം. അതേ വിജയിക്കൂ!എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഏകീകരിക്കണമെങ്കിൽ ഭാരതീയ സനാതന ധർമ്മ മതം ഒരു സെമിറ്റിക് ശൈലി സ്വീകരിക്കേണ്ടിവരും.മ്ലേച്ഛം എന്ന് സംസ്കൃതത്തിൽ പറയുന്ന സെമിറ്റിക് ചിന്താധാരയിൽ നിന്നും ഏറെ ഉയരത്തിൽ നിൽക്കുന്ന സനാതനധർമ്മ വ്യവസ്ഥിതി ഒരു സെമിറ്റിക് മത ത്തിന്റേയോ, സെമിറ്റിക് രാഷ്ട്രീയ പാർട്ടിയുടേയൊ ശൈലിയിലേക്ക് ഇറങ്ങിവരാൻ സാധ്യത വളരെ വിരളമാണ്.1930 കളിൽ രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഭാരതത്തിൽ ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ ഒതുങ്ങി നിൽക്കുന്നതും ഒരു സെമിറ്റിക് ശൈലി അവരിൽ രൂഢമൂലമായത് കൊണ്ടാണ്.

ഹൈന്ദവർക്ക് ഏകീകരണത്തിന് മറ്റൊരു മാർഗ്ഗം സ്വീകരിച്ചെ മതിയാകൂ!അതിന് സനാതന നിയമങ്ങളെ ആദരിക്കുകയും സ്വീകരിക്കുകയും വേണം.അദ്വൈത സിദ്ധാന്തികൾ ദ്വൈത സിദ്ധാന്ത നിയമം വഴി ഏകീകൃതമാകില്ല.സമൂഹത്തിലെ സർവ്വ സമ്മതനായ ഒരാൾ മുന്നിട്ടിറങ്ങിയാൽ ചിലപ്പോൾ ഒരു  ആചാര ഏകീകരണം നടന്നേക്കാം.പക്ഷെ ഉറപ്പില്ല.കാരണം ഭഗവദ് ഗീതയിലെ ഒരു സന്ദേശം ജനങ്ങളിൽ രൂഢമായിട്ടുണ്ട്. അതിനാൽ ആരാധനാ സ്വാതന്ത്ര്യം കൂടുതൽ ഉള്ളത് ഹൈന്ദവരിലാണ് --നീ ഏതു രൂപത്തിൽ എന്നെ കാണുന്നുവോ ആ രൂപത്തിൽ ഞാൻ നിന്റെ കൂടെയുണ്ട്. ഈ തത്ത്വം അനുസരിച്ച് പിൽക്കാലത്ത് ഷൺമതങ്ങൾ രൂപാന്തരപ്പെട്ടു.

വൈഷ്ണവം,ശൈവം,ശാക്തേയം,ഗാണപത്യം,കാർത്തികേയം,സൗരം എന്നിവയാണ് ആ മതങ്ങൾ വ്യത്യസ്ഥമായ ആചാര അനുഷ്ഠാനങ്ങളോട് കൂടിയ ഈ മതങ്ങളുടെ കൂട്ടായ്മയാണ് ഇന്ന് ഹിന്ദുമതം എന്ന പേരിൽ അറിയപ്പെടുന്നത്.അതിന് കാരണം ബി സി 508 കാലത്ത് ജഗദ് ഗുരു ശങ്കരാചാര്യരും. കൃസ്തുവിന് ശേഷം ആറാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന കാലടി ശങ്കരാചാര്യരാണ് ജഗദ് ഗുരുവായ ശങ്കരാചാര്യർ എന്ന് പഠിച്ചും പഠിപ്പിച്ചും പോരുന്ന ഈ കാലഘട്ട ത്തിൽ ഇതൊക്കെ ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ കേരള ഹൈന്ദവ സമൂഹം തയ്യാറായിക്കൊള്ളണം എന്നില്ല.(തുടരും)


ആര്യഭടീയത്തിലെ കൗശലം

സംഖ്യാ സങ്കേതത്തെ സംബന്ധിച്ച് രസാവഹവും നവീനവുമായ ഒരു പദ്ധതി ഉണ്ട് എളുപ്പവും.
  ഖുത   ഇതൊരു സംഖ്യയാണ്
ഖ -- 2 (അതായത് കവർഗ്ഗത്തിൽ - 2)
ഉ - എന്നതിന് 1000 - അതായത് അ - 10, ഇ- 100 ഉ - 1000
അപ്പോൾ
ഖു - 2 X 1000 - 2000
ത' എന്നത് വേറെ അക്ഷരമായതിനാൽ കൂട്ടണം
ത_ 16 -)0 അക്ഷരം
അപ്പോൾ
ഖുത  ' - 2016

ഇതേപോലെ പല രീതിയിലും സംസ്കൃതതത്തിലെ പദങ്ങൾ സംഖ്യകളായി എട്ടക്കാറുണ്ട്
1-ഇന്ദു (ചന്ദ്രൻ ഒന്നായതിനാൽ ഒന്ന് എന്ന സംഖ്യയെ കുറിക്കാൻ ഇന്ദു എന്ന പദം ഉപയോഗിക്കുന്നു
2- നേത്രം, നരസ് തനം  എന്നിവ 2 എന്നതിന്
3- രുദ്രാക്ഷം അഗ്നി എന്നിവ 3 എന്ന സംഖ്യക്ക്
4. വേദം ബ്രഹ്മാവ് (4 മുഖമാണല്ലോ),യുഗം എന്നീ പദങ്ങൾ ഉപയോഗിക്കുന്നു
5. ബാണം(കാമദേവന് 5 അമ്പ് ആയതിനാൽ 5 നെ കൂറിക്കാൻ ബാണം എന്ന് ഉപയോഗിക്കാറുണ്ട്, ഇന്ദ്രിയം,ഭൂതം നമഃശിവായ എന്നീ പദങ്ങൾ 5 നായി ഉപയോഗിക്കുന്നു
6 ഋതു, ഷട്ജം,ആധാരം(ഷഡാധാരം 6 ആണല്ലോ അപ്പോൾ 6 എന്നതിന് ആധാരം എന്ന് പറയുന്നു.
7. ഋഷി, വാരം സ്വരം,മാതാ  എന്നീ പദങ്ങൾ 7 നെ കുറിക്കാൻ ഉപയോഗിക്കുന്നു.
8. വസു,(അഷ്ടവസുക്കൾ ആയതിനാൽ 8 നെ കുറിക്കാൻ വസു ഉപയോഗിക്കുന്നു),ലക്ഷ്മി,മംഗല്യം (അഷ്ട മംഗല്യം)
9. ബ്രഹ്മ,(9ബ്രഹ്മാക്കൾ ആണ് ) ഗ്രഹം അലക്ഷ്മി ,ഝം കടപയാദി സംഖ്യ അനുസരിച്ച്
10. ദിശി(ആകാശവും ഭൂമിയും ചേർത്ത് ദിക്കുകൾ പത്ത്),രാവണൻ,ഗമകം(സംഗീതത്തിൽ ദശവിധ അതായത് 10 വിധത്തിലുള്ള ഗമകം ഉള്ളതിനാൽ പത്തിനെ കുറിക്കാൻ ഗമകം എന്ന് പറ യുന്നു

അപ്പോൾ സംഖ്യകളെ കുറിക്കാൻ വേണ്ടിയുള്ള പദങ്ങളാൽ ശ്ലോകം ഉണ്ടെങ്കിൽ അതിനെ അർത്ഥം അനുസരിച്ച് വ്യാഖ്യാനിച്ചാൽ എങ്ങിനെ ഇരിക്കും? പിന്നെ കേൾക്കുന്ന അജ്ഞാനികൾ പുരാണ ഇതിഹാസങ്ങൾ മുഴുവനും ഇല്ലാത്തതാണ് എന്ന് പറയുന്നതിൽ അത്ഭുതമുണ്ടോ?

ചിലരുടെ സ്വാർത്ഥത ഏല്പിച്ച ആഘാതങ്ങൾ!!!

വ്യക്തമായ നീതിബോധത്തോടെ അവനവന്റെ ആശയം പ്രചരിപ്പിക്കാൻ കഴിയാത്തവർ സാമ്പത്തികമായും സ്ഥാനപരമായും ഉള്ള ഉച്ച നീചത്വത്തേയും അക്രമങ്ങളേയും ജാതിയുടെ പേരിൽ പറഞ്ഞ് പ്രചരിപ്പിച്ചപ്പോൾ അതിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വന്നത് ഹൈന്ദവ സമൂഹമാണ്.

ഇന്നും ചാതുർവർണ്യം ജാതിപരമായി കാണുന്നവർ ആണ് ഭൂരിഭാഗവും ബ്രാഹ്മണ്യത്തെ സാറ് വല്ലാതെ അനുകൂലിക്കുന്നു എന്ന് ഇന്ന് കൂടി ഒരു മെമ്പർ പറഞ്ഞു. ബ്രാഹ്മണ്യം ശ്രമിച്ചാൽ ആർക്കും നേടാം. അത് ഒരവസ്ഥയാണ് ഏറ്റവും ശ്രേഷ്ഠമായ അവസ്ഥ. പക്ഷെ ഇന്നും അത് ജാതിയായി ധരിച്ചവെച്ചവർ ഏറെയാണ്. ബ്രാഹ്മണ മേധാവിത്വം ഉണ്ടായിരുന്നു പക്ഷെ ആ മേധാവിത്വത്തിന്  കാരണം സാമ്പത്തികമാണ്. സമ്പത്തും സ്വാധീനവും ഉള്ളവർ പല കളികളും കളിച്ചു. എന്നാൽ സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന ബ്രാഹ്മണർ ആർക്കും ഒരു ശല്യവും ചെയ്തിട്ടില്ല എന്ന് ചരിത്രം പരിശോധിച്ചാൽ അറിയാം. പണവും സ്വാധീനവും ഉള്ളവൻ ചെയ്ത വൃത്തികേടുകൾ ഇന്നും ഇല്ലേ? സ്ത്രീ പീഡനം ,സ്വത്ത് തട്ടിയെടുക്കൽ  ആദിവാസികൾ പോലുള്ളവർക്ക് സർക്കാർ അനുവദിച്ച തുക വകമാറ്റി തട്ടിയെടുക്കുക എന്നിവ ബ്രാഹ്മണരാണോ ചെയ്യുന്നത്? അവരിൽ ചിലപ്പോൾ ബ്രാഹ്മണ കുലത്തിൽ ജനിച്ചവർ കണ്ടേക്കാം. എന്നാൽ ഭൂരിഭാഗം കേസുകളിലും പ്രതിസ്ഥാനത്ത് നിൽക്കുന്നവർ മറ്റുള്ളവരാണ് ' യഥാർത്ഥ ബ്രാഹ്മണർ ഈ കലിയുഗത്തിലില്ല. കലിയുഗം ശൂദ്ര യുഗമാണ് ശൂദുത്വം ഒരവസ്ഥയാണ് കർമ്മത്തിലും ധർമ്മത്തിലും ആചരണത്തിലും താഴ്ന്ന അവസ്ഥ പ്രകടിപ്പിക്കുന്നവർ. രാജ്യസ്നേഹം ഇല്ലാത്തവരും ശൂദ്രരാണ്. അതാണ് ഇന്ന് നാം കാണുന്നത്. ബ്രാഹ്മണ്യം എന്ന അവസ്ഥയിലുള്ളവർ ആരൊക്കെയാണ് എന്ന് ലക്ഷണമനുസരിച്ച് പറയാം.

ശ്രീ നാരായണ ഗുരു, രമണമഹർഷി ,തപോവനസ്വാമികൾ, വിവേകാനന്ദൻ ശ്രീരാമകൃഷ്ണ പരമഹംസർ ചിന്മയാനന്ദ ജി തുടങ്ങിയവർ ആണ് ബ്രാഹ്മണ്യത്തെ പ്രാപിച്ചവർ അക്രമവും അനീതിയും ആര് കാണിച്ചാലും അവൻ ശൂദ്രൻ തന്നെയാണ്.നമ്പൂതിരി കുലത്തിൽ ജനിച്ചത് കൊണ്ട് ഒരാൾ ബ്രാഹ്മണനാകില്ല. ഈഴവ സമുദായത്തിൽ ജനിച്ചതിനാൽ ശൂദ്രനും ആകില്ല.

പക്ഷെ തെറ്റായ അർത്ഥം ജനങ്ങളിൽ അടിച്ചേല്പിച്ചത് പുരോഗമനത്തിന്റെ പേരും പറഞ്ഞ് നടക്കുന്ന ചില സ്വാർത്ഥമതികളാണ്. രാഷ്ടീയക്കാർക്ക് ഇതിൽ വലിയ ഒരു പങ്ക് ഉണ്ട്. മതം മാറ്റാൻ വേണ്ടി കച്ചകെട്ടി ഇറങ്ങിയവരും ഇതിൽ പങ്കാളികളാണ്.  സാമ്പത്തികമായും അധികാരപരമായും ഉണ്ടായ അനീതികൾ മുഴുവനും ജാതീയതയിൽ കെട്ടിവെച്ചു എന്നതാണ് ഇവർ ചെയ്ത കേരളത്തിലെ 'പ്രശ്നം. സൂഷ്മമായി ചിന്തിച്ചാൽ ഇത് അറിയാൻ കഴിയും. അതിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വന്നത് സനാതന ധർമ്മ മതമാണ്. ഈ പോസ്റ്റിന് എതിർപ്പുകൾ കണ്ടേക്കാം. അത് കാര്യമാക്കുന്നും, ഇല്ല. കാരണം കാര്യമാക്കിയാൽ ഇനിയും പലതും പറയാനുണ്ട് അത് പറയാൻ കഴിയാതെ വരും    ചിന്തിക്കുക 
ദേശീയ ഗാനവും ചില ചിന്തകളും.

ദേശീയഗാനം സിനിമാ തിയേറ്ററുകളിൽ വേണമെന്നും അത് ആലപിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് ആദരിക്കണം എന്നുമുള്ള സുപ്രീം കോടതിയുടെ വിധിയെ ചിലർ എതിർക്കുന്നത് കാണുമ്പോൾ ഇവരൊക്കെ ഭാരതത്തിലായത് കൊണ്ടല്ലേ ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നത് എന്ന് ചിന്തിച്ചു പോകുന്നു. ഏതൊരു വ്യക്തിക്കും ഉണ്ടാവേണ്ട ഒന്നാണ് രാഷ്ട്രത്തോടുള്ള ആദരവ് അത് ഇല്ലാതാകുമ്പോഴാണ് കോടതിക്ക് ഇടപെടേണ്ടി വരുന്നത്.

ഈ രാജ്യത്ത് ജീവിച്ച് സുഖം അനുഭവിക്കുന്ന രാജ്യദ്രോഹികൾ ഉണ്ട് എന്ന് മനസ്സിലായി ഒളിംപിക്സിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും ദേശീയഗാനം ആലപിക്കുമ്പോൾ എല്ലാ രാജ്യക്കാരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കാറുണ്ട്. ഇവിടെ നമ്മുടെ ദേശീയ ഗാനം ആലപിക്കുമ്പോൾ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവർ തീർച്ചയായും രാജ്യസ്നേഹികളല്ല. അവരെ നമ്മൾ ശ്രദ്ധിച്ചേ മതിയാകൂ. ഇന്നൊരു പ്രശ്നം അഥവാ യുദ്ധം പാക്കിസ്ഥാനുമായി ഉണ്ടാവുകയാണെങ്കിൽ ഈ ദേശീയഗാനം ആലപിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കുന്നവരുടെ നിലപാട് എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.

ഇവിടെ സ്വാതന്ത്ര്യം എന്നാൽ തോന്നിവാസം കാട്ടവാനുള്ള ലൈസൻസ് എന്നാണ് ചില വിവരദോഷികൾ കരുതിയിരിക്കുന്നത്. മോഷ്ടിച്ച് ഉണ്ടാക്കിയ കള്ളപ്പണം നഷ്ടമാകുന്നതിന്റെ ദേഷ്യം തീർക്കാൻ കിട്ടുന്ന വഴികളൊക്കെ ഉപയോഗിക്കുക എന്ന ചിന്ത കൂടി ഇവരിലുണ്ട്. ഇത് വരെ അനുഭവിച്ച ദുസ്വാതന്ത്ര്യം ഇനി അനുഭവിക്കാൻ പറ്റില്ലല്ലോ എന്ന ചിന്തയും ഇക്കൂട്ടരെ പിടികൂടിയിരിക്കുന്നു. ഫാസിസ്റ്റ് ഭരണമാണ് ഇന്ത്യയിൽ എന്ന് അവർ രോദനം ചെയ്യുന്നു. പക്ഷെ എല്ലാ അധർമ്മങ്ങൾക്കും ഒരു തിരിച്ചടി ഉണ്ടാകും എന്ന തത്വം ഇവർ വിസ്മരിക്കുന്നു. കേന്ദ്രത്തിന് നേരേ തൊടുത്തുവിടുന്ന ആരോപണശരങ്ങൾ ഒന്നും ഫലവത്താകുന്നില്ല എന്നത് അവരെ  മാനസിക വിഭ്രാന്തിയിലാഴ്ത്തിയിരിക്കുന്നു'.

2016, ഡിസംബർ 13, ചൊവ്വാഴ്ച

ഭാഗം 2 സമൂഹത്തിനോട് പറയാനുള്ളത്

ഒരേ സമൂഹത്തിൽ നിന്ന് തന്നെ വിവാഹം വേണം എന്ന ചിന്തയ്ക്ക് അടിസ്ഥാന പരമായ ചില കാരണങ്ങൾ അന്നുണ്ടായിരുന്നു.കുലത്തൊഴിൽ ആയിരുന്നു അന്ന് ഏറിയ പങ്കും.സ്ത്രീകൾ സഹധർമ്മിണീ ഭാവത്തിൽ വർത്തിക്കും എന്നല്ലാതെ വേറെ ജോലിക്ക് പോയിരുന്നില്ല. ഒരു അമ്പലവാസിയാണെങ്കിൽ ക്ഷേത്രത്തിലെ കഴകം ആയിരിക്കും കുലത്തൊഴിൽ എന്ന് പറയുന്നത്.അത് ഒരു പുരുഷനെക്കൊണ്ട് മാത്രം ചെയ്യാൻ കഴിയില്ല.വളരെ ചെറിയ ക്ഷേത്രമാണെങ്കിലും പുരുഷന് എങ്ങോട്ടെങ്കിലും പോകേണ്ടതുണ്ടെങ്കിൽ അത് ഭാ്ര്യ സഹായിച്ചേ പറ്റൂ!അപ്പോൾ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ മുതലായവ മാതാപിതാക്കൾ ചെയ്യുന്നത് കണ്ട് മനസ്സിലാക്കി അതിനനുസരിച്ച സംസ്കാരം രൂപാന്തരപ്പെട്ട കുട്ടി ആയിരിക്കണം എന്ന ചിന്തയിൽ നിന്നാണ് സ്വസമുദായത്തിൽ നിന്ന് തന്നെ വിവാഹം കഴിക്കണം എന്ന ആശയം രൂഢമൂലമായി വന്നത്. പിന്നെ അത് തുടർന്നു പോന്നു.

വിവാഹത്തിന് ജാതി മാത്രമാണോ പരിഗണിക്കുന്നത്? എങ്കിൽ ഇപ്പോൾ തൃശ്ശൂർ ജില്ലയിൽ പോസ്റ്റ്മാൻ  ആയി ജോലി ചെയ്യുന്ന ഒരു സുന്ദരനായ എമ്പ്രാന്തിരി യുവാവ് ഒരു ഡോക്റ്റർ ദമ്പതികളായ പാണർ സമുദായത്തിൽ പെട്ട വർ.അവരുടെ രണ്ടാമത്തെ മകളെ ഇഷ്ടപ്പെടുകയും ധൈര്യമായിച്ചെന്ന് വിവാഹം ആലോചിക്കുകയും ചെയ്തു. ഞങ്ങൾക്ക് ഇതിൽ താൽപ്പര്യം ഇല്ല എന്നാണ് ഡോക്റ്റർ പറഞ്ഞത്.അപ്പോൾ ഉയർന്ന ജാതിക്കാരൻ എന്നത് വലിയ ഒരു ഗ്രേഡ് ആണെങ്കിൽ ആ ഡോക്റ്റർ ഇത് സമ്മതിക്കേണ്ടതായിരുന്നില്ലെ?വണ്ടൂർ സബ്ജില്ലയിലെ ഒരു ഗവ.എൽ പി സ്കൂൾ അദ്ധ്യാപകനായ ഒരു നമ്പൂതിരി യുവാവ് അതേ സ്കൂളിൽ ജോലി ചെയ്യുന്ന ആലപ്പുഴജില്ലക്കാരിയായ ഈഴവ സമുദായത്തിലെ ടീച്ചറെ ഇഷ്ടപ്പെട്ടു.ആലപ്പുഴയിൽ ചെന്ന് വിവാഹാലോചന നടത്തിയ നമ്പൂതിരിയുവാവിനും ആ കുട്ടിയുടെ പിതാവിൽ നിന്നും കേൾക്കേണ്ടി വന്നത് ഇതിൽ താൽപ്പര്യമില്ല എന്നതാണ്.വൻകോൺട്രാക്റ്റർ ആയ അയാളുടെ മകളെ നമ്പൂതിരിയാണെന്ന് കരുതി കൊടുക്കാൻ കാര്യമായ സ്വത്ത് ഒന്നും ഇല്ലാത്തതിനാൽ ആയാൾ തയ്യാറായില്ല. അപ്പോൾ വിവാഹത്തിന് ജാതി മാത്രമല്ല സാംപത്തികം കൂടി പ്രശ്നമാണ്.എന്നാൽ തുല്യഗ്രേഡിൽ ഉള്ളവരാണെങ്കിലും സ്വന്തം സമുദിയത്തിൽ നിന്നേ നോക്കൂ!കാരണം ജാതീയത അല്ല അതിന്റെ പിന്നിൽ സമാനമായ സംസ്കാരം വിവാഹ ജീവിതത്തിന് അത്യാവശ്യമാണ് അത് തന്നെ! ഇത് ഒരു മനശ്ശാസ്ത്രപരവും ആയതിനാലാണ് വർഷമേറെ ആയിട്ടും ഇത് മാറാതെ നിൽക്കുന്നത്.   നിഷ്പക്ഷമായി ചിന്തിക്കുക.
സനാതനധർമ്മത്തിലെ മുത്തുകൾ ---3

യാവത് ഭൂയതേ ജഠരം  താവത് സത്വം ഹി ദേഹിനാം
അധികം യോ/ഭിമന്യേത സ സ്തേനോ ദണ്ഡമർഹതി
             (ശ്രീമദ് ഭാഗവതം)
അർത്ഥം
വിശപ്പ് മാറുന്നതിനും അതുപോലെ തന്റെ ജീവിതാവശ്യത്തിനും വേണ്ടത് സമ്പാദിക്കുന്നതിനും മാത്രമേ മനുഷ്യന് അധികാരമുള്ളൂ. അധികം കുന്നുകൂട്ടി വെയ്ക്കുന്നവൻ കള്ളനാണ് 'അവൻ ശിക്ഷാർഹനാകുന്നു.
        'വിശദീകരണം.
ഇന്നത്തെ കാലത്ത് സംഭവിക്കുന്നതും ഇത് തന്നെയാണല്ലോ! അധികം സമ്പാദിക്കണമെങ്കിൽ കള്ളത്തരം കാണിക്കേണ്ടി വരും. അതാണ് അധികം സമ്പാദിച്ചുകൂട്ടുന്നവൻ കള്ളനാണ് എന്ന് പറഞ്ഞത്  കള്ളത്തരം കാണിക്കുന്നവർ ശിക്ഷാർഹരും ആണ് അപ്പോൾ ധന കാര്യവിഷയത്തിൽ ഭാഗവതത്തിൽ പറഞ്ഞ നീതി വ്യവസ്ഥ തന്നെയാണ് ഇന്ത്യൻ ഭരണഘടനയിലും ചേർത്തിട്ടുള്ളത് എന്ന് വ്യക്തമായില്ലേ? 
സമൂഹത്തോട് പറയാനുള്ളത്

നമ്മുടെ ഇടയിൽ ജാതീയത എന്നും പറഞ്ഞ് ചൂടാകുന്ന പലരും ഉണ്ട്.എന്നാൽ ഈ ജാതീയത എന്നത് എങ്ങിനെ വന്നു? ആര് ഉണ്ടാക്കി എന്നൊക്കെ പഠിച്ചിട്ടുണ്ടോ? രാഷ്ട്രീയക്കാർ പഠിപ്പിച്ചു തന്ന അജ്ഞാന പാഠമല്ലാതെ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എനിക്കറിയാവുന്നത്ത് പറയാം കേൾക്കാൻ സൗമനസ്യംഉള്ളവർ കേൾക്കുക.

അദ്ധ്യാപകനെ മാഷേ എന്ന് വിളിക്കാറുണ്ട്.മാഷ് എന്നത് ജാതിയാണെന്ന് നിങ്ങൾ സമ്മതിക്കില്ല.അങ്ങിനെയാണെങ്കിൽ പുലയൻ എന്നത് എങ്ങിനെ ജാതിയാകും? പുലം എന്നാൽ പാടം.പുലയൻ എന്നാൽ പാടത്ത് പണിഎടുക്കുന്നവൻ എന്നാണർത്ഥം ശബ്ദ താരാവലി നോക്കുക. പാടത്ത് ആർക്ക് വേണമെങ്കിലും പണി എടുക്കാം അപ്പോൾ അവരൊക്കെ പുലയരാണ്. സ്വന്തമായി പാടം ഉള്ളവർ പാടത്ത് പണി എടുക്കുമ്പോൾ കാർഷിക വൃത്തി എന്നതിനാൽ ചാതുർ വർണ്യത്തിൽ വൈശ്യരാണ്.അത് നായരോ നമ്പൂതിരിയോ ആരായാലും. മറ്റുള്ളവരുടെ പാടത്ത് പണി എടുക്കുമ്പോൾ കൂലിപ്പണി ആയതിനാൽ ശൂദ്രൻ എന്ന് പ്രയുന്നു.

ഇനി ഈഴവൻ എന്നാൽ ആരാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഈഴം എന്ന് പറയുന്നത് സിലോൺ അഥവാ ശ്രീലങ്കയ്ക്കാണ് .ഈഴവൻ എന്നാൽ ശ്രീലങ്കയിൽ നിന്നുള്ളവർ എന്നാണ്. തീയ്യൻ എന്ന് പറയുന്നത് ശ്രീലങ്ക എന്ന ദ്വീപിലുള്ളവർ അഥവാ അവിടെ നിന്നും വന്നവർ. ഇന്നത്തെ ഈഴവരുടെ മുൻഗാമികൾ ശ്രീലങ്കൻ വംശജരാണ് എന്ന് ചുരുക്കം. ഈ വിവരവും ശബ്ദ താരാവലിയിൽ നിന്ന് ലഭിക്കും.സിംഹള വംശമാണ് അവരുടേത്.എന്ന് വെച്ച് അവർ ഭാരതീയർ അല്ല എന്നല്ല.ഇന്നത്തെ ലങ്കയും,പാക്കിസ്ഥാനും,ബംഗ്ലാദേശും,നീപ്പാളും അഫ്ഗാനിസ്ഥാനും ഉൾപ്പെട്ടതായിരുന്നു. ഭാരതം എന്ന ദേശം.കേരളത്തിലെ മിക്ക ഹൈന്ദവരൂം വിവിധ വംശങ്ങളുടെ പിൻ തലമുറക്കാരാണ്. കൂടുതലും സൂര്യവംശ തലമുറക്കാർ. നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സൂര്യവംശക്കാർ തുടർന്നു പോന്നവയാണ്.സൂര്യനെ ആസ്പദമാക്കിയുള്ള ആരാധനാ സമ്പ്രദായങ്ങളാണ് കൂടുതലും.പിന്നെ വിവാഹം മുതലായവയിലൂടെ മറ്റു വംശക്കാരുടെ ശൈലിയും നമ്മൾ പിൻ തുടരുന്നുണ്ട്. ജനനമരണ വിവാഹ ചടങ്ങുകളുടെ വ്യത്യസ്തത ഇത് കാണിക്കുന്നു (തുടരും) 

2016, ഡിസംബർ 12, തിങ്കളാഴ്‌ച

സനാതനധർമ്മത്തിലെ മുത്തുകൾ--2

കന്ദുകേ വ്യോമ്നി സംരുദ്ധേ ദിശദിക്കം പിപീലികാഃ
ഇത്ഥം ഭ്രമന്തി ഭൂതാനി തദാധാരാണി സർവദാ
       ( യോഗവാസിഷ്ഠം)
അർത്ഥം
ആകാശത്തിൽ തൂക്കിയിട്ട ഒരു പന്തിന്റെ എല്ലാവശത്തും ഉറുമ്പുകൾ താഴെ വീഴാതെ സഞ്ചരിക്കുന്നു.ഇതു പോലെ ഭൂഗോളത്തിന്റെ എല്ലാ വശത്തും മുകളിലും താഴേയും ജീവരാശികൾ സഞ്ചരിക്കുന്നു.
          വ്യാഖ്യാനം
ആകർഷണബലം ഭൂകേന്ദ്രത്തിലേക്കായതിനാൽ ഭൂമിയിലേക്ക് വീഴുകയല്ലാതെ ഭൂമിയിൽ നിന്നും അകന്നു പോകുമാറ് ആരും വീഴൂന്നില്ല.  അതായത് ഭൂമിക്ക് ആകർഷണ ശക്തി ഉണ്ട് എന്ന് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് തന്നെ ഭാരതീയർക്ക് അറിയാമായിരുന്നു. സാർ എെസക് ന്യൂട്ടൻ ആണ് ആകർഷണ ശക്തി കണ്ടു പിടിച്ചതെന്ന വാദം തെറ്റാണ് എന്നർത്ഥം.
ചോദ്യവും, ഉത്തരവും

സാർ ഞാൻ അശ്വതിമേനോൻ പ്ലസ്ടു വിദ്യാർത്ഥി.ഞാൻ സംഗീതം പഠിക്കുന്നുണ്ട്. എനിക്ക് ഈ ശ്രുതിഭേദം എത്ര പറഞ്ഞിട്ടും മനസ്സിലാകുന്നീല്ല.ഗ്രഹഭേദം എന്ന് പറയുന്നതും ശ്രുതിഭേദം എന്ന് പറയുന്നതും ഒന്ന് തന്നൊണോ?

മറുപടി
ശ്രുതിഭേദം എന്ന് പറയുന്നതും ഗ്രഹഭേദം എന്ന് പ്രയൂന്നതും ഒന്ന് തന്നെയാണ്. പക്ഷെ രണ്ട് അർത്ഥത്തിലാണ്.ഓരോ രാഗത്തിനും ഒന്നിലധികം ഗ്രഹസ്വരം ഉണ്ടായിരിക്കും .അതായത് രാഗം പാടുമ്പോൾ തുടങ്ങുന്ന സ്വരം.ആ ഗ്രഹസ്വരത്തെ ഭേദം ചെയ്യുക മാറ്റുക എന്ന് അർത്ഥം വരും.22 ശ്രുതീകളിൽ ഉള്ള ഭേദം അതായത് ഉദാഹരണത്തിന് ഖരഹരപ്രിയ രാഗം
ഷഡ്ജം,ചതുശ്രുതി രിഷഭം,സാധാരണഗാന്ധാരം,ശുദ്ധമദ്ധ്യമം,പഞ്ചമം,ചതുശ്രുതി ധൈവതം,കൈശികി നിഷാദം    എന്നിവയാണ് അതിലെ സ്വരങ്ങൾ ദ്വാദശ സ്വരങ്ങളെ എഴുതുക ഖരഹര പ്രിയയുടെ സ്വരസ്ഥാനം ഒഴിച്ച് ബാക്കിയുള്ളവ X എന്ന ചിഹ്നം മൂലം അടയാളപ്പെടുത്തുക.

സXരിഗx മxപXധ നിX സ - ഇപ്പോൾ ദ്വാദശ സ്വരങ്ങൾ എഴുതി ഖരഹരപ്രിയയുടെ ത് അല്ലാത്ത സ്വരങ്ങളെ X എന്ന് അടയാളപ്പെടുത്തി. ഇനി ഇതിന്റെ ചതുത്രുത്രി രി ഷഭത്തെ ആധാരമാക്കി നാം പാടുന്ന അതേ ശ്രുതിയിൽ ഭേദം ചെയ്യുക അതായത് ചതു ശ്രു തി രി ഷഭത്തിന്റെ സ്ഥാനത്ത് സ പാടി ബാക്കിയുള്ള സ്വരങ്ങളിലൂടെ സഞ്ചരിച്ചാൽ വേറൊരു രാഗം കിട്ടും. നോക്കുക

     സxരിഗx മXപXwനിxസ
    '    '   സരിxഗx മxപ ധX നിxസ

ഇവിടെ ഖരഹരപ്രിയയുടെ ചതു ശ്രുതി രി ഷഭത്തെ ആധാരമാക്കി നോക്കിയപ്പോൾ ഷഡ്ജം, ശുദ്ധരിഷഭം സാധാരണ ഗാന്ധാരം ശുദ്ധ മദ്ധ്യമം പഞ്ചമം ശുദ്ധ ധൈവതം കൈശികി നിഷാദം എന്നിവ കിട്ടി. അപ്പോൾ ഹനുമ തോടി രാഗമായി 'അതായത് ഖരഹരപ്രിയയുടെ രിഷഭത്തെ ശ്രുതി ഭേദം ചെയ്താൽ ഹനുമ തോടി രാഗം കിട്ടും ഇതാണ് ശ്രുതി ഭേദം എന്ന് പറയുന്നത് നമ്മൾ ചെയ്യുന്ന കർമ്മം അനുസരിച്ച് നോക്കുമ്പോൾ ശ്രുതിയെ ആണ് ഭേദം ചെയ്യുന്നത് അതിനാൽ ശ്രുതി ഭേദം എന്നാണ് ഏറ്റവും ഉചിതം മാത്രമല്ല ഒരു രാഗത്തിന്റെ എല്ലാ ഗ്രഹ സ്വരങ്ങളേയും ശ്രുതി ഭേദം ചെയ്യാൻ പറ്റി എന്നു വരില്ല ആയതിനാൽ ശ്രുതി ഭേദം എന്നതാണ് കൂടുതൽ ശരി    ഇനിയും മനസ്സിലായില്ലെങ്കിൽ Skype Downlord ചെയ്ത് tuvvurkrishnakumar@gmail.com.com എന്ന് സേർച്ച് ചെയ്യുക ഓൺ ലൈൻ വഴി വിശദമാക്കിത്തരാം എഴുത്തിന് ഒരു പരിധിയുണ്ടല്ലോ! എന്റെ നമ്പർ --9447753750
പേരും ജാതിയും

പണ്ട് ഈശ്വരനാമങ്ങളാണ് പേരായി ഇട്ടുവന്നിരുന്നത്.നാരായണൻ,കൃഷ്ണൻ,രാമൻ,ദാമോദരൻ ,ശിവശങ്കരൻ,സുബ്രഹ്മണ്യൻ എന്നിങ്ങനെ .ഒരു നാട്ടിൽ ഇങ്ങനെയുള്ള പേരുകൾ ധാരാളമായി ഉണ്ടാകും അപ്പോൾ ആളെ വേറിട്ട് അറിയാനായി ജനിച്ച കുലത്തിന്റെ പേര് വെച്ചു വന്നിരുന്നു.ജാതി എന്ന സമ്പ്രദായം സനാതനധർമ്മത്തിൽ ഇല്ല.എന്നാൽ ഓരോ തൊഴിൽ എടുക്കുന്നവർക്കും സാംസ്കാരികമായി ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.സംസാരഭാഷ,ഭക്ഷണസമ്പ്രദായം,പെരുമാറ്റരീതി എന്നിവയിലൊക്കെ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.ഇന്നും അത് കാണുന്നുണ്ട്. ജനിച്ച തൊഴിലിന് അടിസ്ഥാനപ്പെടുത്തിയുള്ള കുല നാമം സ്വന്തം പേരിനോട് ചേർത്ത് പറഞ്ഞാൽ എന്താണ് തെറ്റ്? അതിൽ ആർക്കാണ് അസ്വസ്ഥത?വേണ്ടാത്ത അർത്ഥം മനസ്സിൽ വെച്ച് പേരിനോട് കൂടെ കുലനാമം വെച്ചാൽ അയാൾ വർഗ്ഗീയവാദിയും ജാതീയതയും ഉള്ളവനായി തീരുമോ?

പപ്പുക്കുട്ടിത്തണ്ടാൻ,വേലുആശാരി ഉണ്ണിക്കണ്ണൻപാണനാർ. തുടങ്ങിയ പേരുകളുള്ള വ്യക്തികളെ കുട്ടിക്കാലത്ത് എനിക്ക് പരിചയമുണ്ടായിരുന്നു. അവർക്കാർക്കും തങ്ങളുടെ പേരിനോട് കൂടി കുലനാമം വെക്കുന്നതിൽ നാണക്കേട് അനുഭവപ്പെട്ടിരുന്നില്ല.ജാതിപ്പേര് പറയാൻ പാടില്ല കുറ്റമാണത്രേ!പക്ഷെ കൃഷ്ണൻ നമ്പൂതിരി ,കൃഷ്ണൻ നായർ കൃഷ്ണവാര്യർ കൃഷ്ണപിഷാരോടി,കൃഷ്ണനെഴുത്തശ്ശൻ എന്നീ പദങ്ങൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്.ആരും കേസ് കൊടുത്തതായി കേട്ടിട്ടില്ല.എന്തിന്റെ അടിസ്ഥാനത്തിലാണ് പേരിനോട് കൂടി കുലനാമം ചേർക്കാൻ പാടില്ല എന്ന് പറയുന്നത്? എന്താണ് അതിന്റെ ദോഷം?കുല നാമം വെയ്ക്കാത്തവർ ശ്രേഷ്ഠരും വെക്കുന്നവർ ജാതിചിന്ത ഉള്ളവരും ആണെന്ന് തെളിയിക്കാൻ സാധിച്ചിട്ടുണ്ടോ? സുധാകരൻ പറഞ്ഞിരിക്കുന്നു സിനിമാ താരങ്ങൾ കുലനാമം ഉപയോഗിക്കുന്നത് ശരിയല്ലെന്ന്!എന്തൊരു വിഡ്ഢിത്തം. ഷൂട്ടിങ്ങിനിടയിൽ നടി മഞ്ജുവിന് പരിക്ക് എന്നൊരു വാർത്ത കണ്ടാൽ ഫോട്ടോ ഇല്ലെങ്കിൽ നിങ്ങൾക്ക് തിരിച്ചറിയാനാകുമോ? മഞ്ജു പിള്ളയും ഉണ്ട് മഞ്ജു വാര്യരും ഉണ്ട്.അപ്പോൾ ത്തന്നെ കുലനാമം വ്യക്തിയെ തിരിച്ചറിയാനാണ് എന്ന് വന്നില്ലേ? അപ്പോൾ വിവരദോഷികളുടെ ജല്പനം എന്നതിൽ കവിഞ്ഞ് ഈ കാര്യത്തിൽ എന്ത് പ്രസക്തിയാണ് ഉള്ളത്?  ചിന്തിക്കുക.