2016, ഡിസംബർ 7, ബുധനാഴ്‌ച

ഭാഗം 2. രാമായണം -സംഭവിച്ചതും സംഭവിക്കാത്തതും

യജ്ഞ രക്ഷയ്ക്ക് ശേഷം സീതാസ്വയംവരത്തിന് രാമനെ എത്തിക്കുക എന്നതാണ് വിശ്വാമിത്രന്റെ പിന്നെയുള്ള ലക്ഷ്യം.ആരാണ് സീത എന്ന് രാമനെ അറിയിക്കുന്നതിനുള്ള മാധ്യമമായേ അഹല്യാമോക്ഷത്തിനെ കാണാനൊക്കൂ! കൃതയുഗ കാലഘട്ടത്തിൽ ഉഴുതപ്പെടാത്ത ഭൂമിയായ അഹല്യയെ സന്തോഷിപ്പിക്കുന്നവനായ രാമൻ ഹല്യയാക്കി മാറ്റിയപ്പോൾ തന്റെ ഉള്ളിൽ പ്രാപിച്ച ഇന്ദ്രൻ എന്ന എെശ്വര്യത്തെ കന്യകയായി ശിശുരൂപത്തിൽ ഹല്യയായി ഉഴുതപ്പെട്ട ഭൂമി നൽകി.ഇവിടെ അഹല്യയായ ഉഴുതാത്ത ഭൂമിയെ സന്തോഷിപ്പിച്ച രാമൻ ജനകമഹാരാജാവാകുന്നു.അഹല്യ എന്ന അവസ്ഥയിൽ നിന്നും തന്നെ ഹല്യയാക്കി മോക്ഷം തന്ന ജനകൻ എന്ന രാമന് തന്റെ എെശ്വര്യം മുഴുവനും ശിശുരൂപത്തിൽ ജനകന് കൊടുത്തു .ഉഴവു ചാലിൽ നിന്നും കിട്ടിയതിനാൽ ആ എെശ്വര്യത്തിന് ജനകൻ സീത എന്ന് പേരിട്ടു.

എെശ്വര്യത്തെ സ്വന്തമാക്കാൻ ഈശ്വരനെ അധികാരമുള്ളു.അതിന് ഗുണത്രയമുള്ള ത്രയംബകം എന്ന വില്ലാകുന്ന ശരീരത്തെ ഭേദിച്ച് താൻ ത്രിഗുണാത്മിയായ ശരീരത്തിന് അതീതനാണെന്ന് തെളിയിക്കണം.അങ്ങിനെ രാമൻ ത്രയംബകം വില്ല് കുലച്ച് മുറിച്ചു. അതോടെ ശ്രീരാമൻ സാക്ഷാൽ പരബ്രഹ്മം തന്നെ എന്ന് ഏവർക്കും ബോധ്യമായി.പിന്നെയുള്ളത് രാവണ വധത്തിന് വേണ്ടി ഉള്ള ഒരു ദൃശ്യ ശരീരം മാത്രം.

പരമശിവന്റെ തന്നെ വിശിഷ്ഠമായ മറ്റൊരു ആയുധമായ പരശു ഏന്തിയവൻ വന്ന് വഴിതടയുകയും കൊടുത്ത വൈഷ്ണവചാപം തന്റെ തന്നെ ആയതിനാൽ വിഷ്ണുവിന് അത് കുലയ്ക്കാൻ പ്രയാസം ഉണ്ടായില്ല.പരശുരാമന്റെ പരീക്ഷണവും കൂടി ജയിച്ച രാമനെന്ന വിഷ്ണുവിന് രാവണ വധത്തിനുള്ള അധികാരം ലഭിച്ചു.ഇനി അതിനുള്ള സാഹചര്യം ഒരുങ്ങുകയേ വേണ്ടൂ!

രാമൻ ഈശ്വരാവതാരമാണ് എന്ന് മുനിമാർ പറയുന്നുവെങ്കിലും അത് തെളിയിക്കണം.എന്നാലേ ഗുരുജനങ്ങളുടെ അനുഗ്രഹവും പ്രതീക്ഷയും ലഭിക്കൂ! പരമഎെശ്വര്യമായ ലക്ഷ്മീ ദേവിയുടെ സ്വീകരണവും വൈഷ്ണവചാപം കുലയ്ക്കലും കൂടി ആയപ്പോൾ ഗുരു ജനങ്ങൾക്ക് ബോധ്യമായി.തുടർന്നുള്ള അവരുടെ പ്രാർത്ഥനയും അനുഗ്രഹവും രാമ ശരീരത്തിന് ആവശ്യമായതിനാൽ രാമൻ അവരെ സന്തോഷിപ്പിച്ച് അവരുടെ ഹൃദയം കവർന്നെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ