ഹൈന്ദവ ഏകീകരണം ഒരു വിദൂര സ്വപ്നമോ????
ഭാരതം ഭരിക്കുന്നത് പ്രധാനമന്ത്രി ആണെങ്കിലും ഓരോ സംസ്ഥാനത്തിനും പ്രത്യേകം തിരഞ്ഞെടുത്ത സർക്കാറുകളുണ്ട്.ഭാഷ,സംസ്കാരം മുതലായവ വിഭിന്നങ്ങളാണ് താനും ഭരതൻ എന്ന രാജാവ് ഭരിച്ചപ്പോളും ഇത് തന്നെയാണ് അവസ്ഥ.ഒരു വ്യത്യാസമേ ഉള്ളൂ ഇന്ന് സംസ്ഥാനങ്ങളിൽ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഭരണാധികളാണ്.അന്ന് ഭരതൻ നിശ്ചയിച്ചിരുന്നവർആണ് വിവിധ ദേശങ്ങൾ നോക്കിയിരുന്നത്.അപ്പോൾ അനാദികാലം മുതലേ വിഭിന്ന മായ സംസ്കാരങ്ങളുടെ ഒരു കൂട്ടായ്മ ആയിരുന്നു ഭാരതം.വേദം ഉപനിഷത്ത്,ഗീത,അവതാരങ്ങൾ,സംസ്കൃതം തുടങ്ങിയ മേഖലകളിലേ ഏകീകൃതം ഉണ്ടായിരുന്നുള്ളൂ! ആരാധനാ സമ്പ്രദായം പോലും വ്യത്യസ്ഥം ആയിരുന്നു.
വിവിധ വർണ്ണവും ,ഗന്ധവും ഉള്ള പൂക്കളൂടെ ഒരു സമാഹാരം ആയിരുന്നു. അതിലൂടെ ആയിരുന്നു അവർ ഏകീകൃതരായത്.അവനവന്റെ സംസ്കാരവും ആചാരവും നിലനിർത്തിക്കൊണ്ട് തന്നെ ഉള്ള സൗഹൃദം. അതേ വിജയിക്കൂ!എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഏകീകരിക്കണമെങ്കിൽ ഭാരതീയ സനാതന ധർമ്മ മതം ഒരു സെമിറ്റിക് ശൈലി സ്വീകരിക്കേണ്ടിവരും.മ്ലേച്ഛം എന്ന് സംസ്കൃതത്തിൽ പറയുന്ന സെമിറ്റിക് ചിന്താധാരയിൽ നിന്നും ഏറെ ഉയരത്തിൽ നിൽക്കുന്ന സനാതനധർമ്മ വ്യവസ്ഥിതി ഒരു സെമിറ്റിക് മത ത്തിന്റേയോ, സെമിറ്റിക് രാഷ്ട്രീയ പാർട്ടിയുടേയൊ ശൈലിയിലേക്ക് ഇറങ്ങിവരാൻ സാധ്യത വളരെ വിരളമാണ്.1930 കളിൽ രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഭാരതത്തിൽ ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ ഒതുങ്ങി നിൽക്കുന്നതും ഒരു സെമിറ്റിക് ശൈലി അവരിൽ രൂഢമൂലമായത് കൊണ്ടാണ്.
ഹൈന്ദവർക്ക് ഏകീകരണത്തിന് മറ്റൊരു മാർഗ്ഗം സ്വീകരിച്ചെ മതിയാകൂ!അതിന് സനാതന നിയമങ്ങളെ ആദരിക്കുകയും സ്വീകരിക്കുകയും വേണം.അദ്വൈത സിദ്ധാന്തികൾ ദ്വൈത സിദ്ധാന്ത നിയമം വഴി ഏകീകൃതമാകില്ല.സമൂഹത്തിലെ സർവ്വ സമ്മതനായ ഒരാൾ മുന്നിട്ടിറങ്ങിയാൽ ചിലപ്പോൾ ഒരു ആചാര ഏകീകരണം നടന്നേക്കാം.പക്ഷെ ഉറപ്പില്ല.കാരണം ഭഗവദ് ഗീതയിലെ ഒരു സന്ദേശം ജനങ്ങളിൽ രൂഢമായിട്ടുണ്ട്. അതിനാൽ ആരാധനാ സ്വാതന്ത്ര്യം കൂടുതൽ ഉള്ളത് ഹൈന്ദവരിലാണ് --നീ ഏതു രൂപത്തിൽ എന്നെ കാണുന്നുവോ ആ രൂപത്തിൽ ഞാൻ നിന്റെ കൂടെയുണ്ട്. ഈ തത്ത്വം അനുസരിച്ച് പിൽക്കാലത്ത് ഷൺമതങ്ങൾ രൂപാന്തരപ്പെട്ടു.
വൈഷ്ണവം,ശൈവം,ശാക്തേയം,ഗാണപത്യം,കാർത്തികേയം,സൗരം എന്നിവയാണ് ആ മതങ്ങൾ വ്യത്യസ്ഥമായ ആചാര അനുഷ്ഠാനങ്ങളോട് കൂടിയ ഈ മതങ്ങളുടെ കൂട്ടായ്മയാണ് ഇന്ന് ഹിന്ദുമതം എന്ന പേരിൽ അറിയപ്പെടുന്നത്.അതിന് കാരണം ബി സി 508 കാലത്ത് ജഗദ് ഗുരു ശങ്കരാചാര്യരും. കൃസ്തുവിന് ശേഷം ആറാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന കാലടി ശങ്കരാചാര്യരാണ് ജഗദ് ഗുരുവായ ശങ്കരാചാര്യർ എന്ന് പഠിച്ചും പഠിപ്പിച്ചും പോരുന്ന ഈ കാലഘട്ട ത്തിൽ ഇതൊക്കെ ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ കേരള ഹൈന്ദവ സമൂഹം തയ്യാറായിക്കൊള്ളണം എന്നില്ല.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ