2016, ഡിസംബർ 21, ബുധനാഴ്‌ച

അന്വേഷണം
സാർ ഞാൻ മഹേഷ് ഇന്നലെ സാറിനോട് അദ്വൈതത്തെ പ്പറ്റി ചോദിച്ചിരുന്നു.  സാർ ഒരു കവിത ഉണ്ടല്ലോ!  മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം ---അപ്പോൾ എന്ത് മായും ആര് കൂട്ട് കൂടിയാലും അതിന്റെ സ്വഭാവം കിട്ടുമെന്നല്ലേ? അങ്ങിനെയാണെങ്കിൽ ഭീഷ്മർ ദുര്യോധനന്റെ സാമീപ്യത്താൽ ധർമ്മം മറഞ്ഞവനായി എന്നു പറയുമ്പോൾ എന്താണ് തെറ്റ്?
**********************************************************
മറുപടി
********
ഇവിടെ കല്ല് നിർഗ്ഗുണമാണ്.മുല്ലപ്പൂമ്പൊടി സഗുണവും.ഗന്ധം എന്നൊരു ഗുണം മുല്ലപ്പൂമ്പൊടിക്ക് ഉണ്ട് എന്നാൽ കല്ലിന് അതില്ല അതിനാൽ മുല്ലപ്പൂമ്പൊടിയുടെ ഗന്ധം കല്ലിന് കിട്ടി. എന്നാൽ മണ്ണെണ്ണ ടിന്നിന്റെ മുകളിൽ മുല്ലപ്പൂമ്പൊടി വീണാലോ? മുല്ല പ്പൂവിന്റെ ഗന്ധം മണ്ണെണ്ണട്ടിന്നിന് ഉണ്ടാകുമോ? മദ്യപിക്കാത്ത ഒരുത്തൻ മദ്യപാനിയുടെ കൂടെ കൂടിയാൽ ചിലപ്പോൾ മദ്യപാനി ആയിത്തീർന്നേക്കാം. കാരണം ദുശ്ശീലമൊന്നും ഇല്ലാത്തവനിലേക്ക് ദുശ്ശീലം വരാം. എന്നാൽ ഒരു മദ്യപാനി വേറൊരു മദ്യപാനിയുമായി കൂട്ട് കൂടിയാൽ പ്രത്യേകിച്ച് എന്താണ് സംഭവിക്കുക?

ഇവിടെ ഭീഷ്മരും ദുര്യോധനനും രണ്ട് തരത്തിലുള്ള വ്യക്തിത്വം ഉള്ളവരാണ്. ഭീഷ്മർ ധർമ്മവും,ദുര്യോധനൻ അധർമ്മവും പ്രവർത്തിക്കുന്നു. ദുര്യോധനന്റെ ഒരു പ്രവർത്തിയും ഭീഷ്മർ അംഗീകരിക്കുന്നില്ല.ഭീഷ്മർ പറഞ്ഞതൊന്നും ദുര്യോധനനും അനുസരിക്കുന്നില്ല.അനുഭവങ്ങൾ ഏറെയുള്ള ഭീഷ്മർ ദുര്യോധനന്റെ സാമീപ്യത്താൽ മാറി എന്ന് പറയുന്നതേ അറിവില്ലായ്മയാണ്. കുട്ടികളെ നോക്കി വളർത്തിയത് ഭീഷ്മരും കൂടി ചേർന്നാണ് അതിൽ യുധീഷ്ഠിരൻ ധർമ്മിഷ്ഠനും ദുര്യോധനൻ നേരെ മറിച്ചും. ഇതെങ്ങിനെ വന്നു? അപ്പോൾ ധർമ്മത്തിനും അധർമ്മത്തിനും അധീനരാകുക എന്നത് മുൻജന്മ കർമ്മ ഫലത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ജന്മ വാസനയാലാണ്. ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ