കാലവും,കോലവും
ശ്രീ പത്മനാഭസ്വാമീ ക്ഷേത്രത്തിലെ സ്ത്രീകളുടെ ചുരിദാർ പ്രശ്നം ചാനലുകളിൽ ചർച്ച നടത്തുന്നത് ഇപ്പോൾ കണ്ടു' ഇവറ്റകൾക്കൊന്നും വേറെ പണിയില്ലേ? ഞാൻ ഇത് വരെ ധരിച്ചിരുന്നത് സാരിയും സെററും മാത്രമേ പറ്റു ചുരിദാർ പാടില്ല എന്നാണ്. അപ്പോൾ അതല്ല പ്രശ്നം ചുരിദാർ ആകാം. അതിന് മുകളിൽ ഒരു വസ്ത്രം ധരിക്കണം എന്നാണത്രേ! പുറമേ വസ്ത്രം ധരിച്ചാൽ ചുരിദാർ ധരിച്ചത് താനേ അടർന്ന് പോകുമോ? കഷ്ടം തന്നെ. ഇത്രയും വില കുറഞ്ഞ വാശി എന്തിനാണ്? നമ്മുടേത് സെമിറ്റിക് മതമല്ല. അരുത് എന്ന് പറഞ്ഞാൽ അതിന് വ്യക്തമായ ശാ സ്ത്രീയമോ, ആദ്ധ്യാത്മികമോ ആയ കാരണം ഉണ്ടായിരിക്കണം.വസ്ത്രം ഉപയോഗിക്കുന്ന രീതിയിൽ ഇത്രയും കാലമായി മാറ്റങ്ങൾ ഒന്നും വന്നിട്ടില്ലേ? 60 കളിൽ എന്റെ കു ട്ടിക്കാലത്ത് തറ്റുടുത്ത് അതിന് മുകളിൽ ഒരു തോർത്ത് ചുറ്റി മാറിൽ മറ്റൊരു തോർത്തോ വേഷ്ടിയോ ഉടുത്തായിരുന്നു എന്റെ മുത്തശ്ശി ക്ഷേത്രങ്ങളിൽ പോയിരുന്നത്.പലപ്പോളും കൂട്ടിനായി എൽ പി സ്കൂളിൽ പഠിക്കുന്ന ഞാനായിരുന്നു പോയിരുന്നത്.കുപ്പായം ഇട്ടിരുന്നില്ല.അന്ന് മുത്തശ്ശിക്ക് 65 വയസ്സ് പ്രായം കാണും. ഇന്ന് അങ്ങിനെ 65 വയസ്സായ സ്ത്രീകൾ ക്ഷേത്ര ദർശനത്തിന് പോകുമോ? അപ്പോൾ കാലത്തിനനുസരിച്ച് കോലവും മാറും ഇതൊരു പ്രകൃതി നിയമമാണ്.
ഇത്തരത്തിലുള്ള നിസ്സാരമായ കാര്യങ്ങളിൽ വാശി പിടിക്കുന്നത് നമ്മെ അന്ധകാരത്തിലെക്ക് നയിക്കുകയേ ഉള്ളു. ശബരിമല ദർശന വിലക്കിന് പ്രത്യേകം ശാസ്ത്രീയമായ കാരണമുണ്ട്. ഭൗതികമായ പ്രശ്നങ്ങൾ വേറേയും ഈ വിഷയത്തിൽ ശാസ്ത്രീയമായോ ആദ്ധ്യാത്മിക മായോ എ ന്താണ് തെറ്റ്? എനിക്ക് എത്ര പരിശോധിച്ചിട്ടും തെറ്റ് കാണാനാകുന്നില്ല. പിന്നെ ചുരിദാറി ന്റെ സൈഡ് പറ്റെ കയറി കാൽതുടഭാഗം മുഴച്ചു നിൽക്കുന്ന ആഭാസകരമായ വസ്ത്രം ധരിച്ച് വരരുത് കാരണം അതൊരു ആഭാസ കാഴ്ച്ചയാണ് എന്നത് തന്നെ.എന്നാൽ ഇത് നോക്കാനാണോ മറ്റുള്ളവർ വരുന്നത് എന്ന കുരുട്ട് ചോദ്യം ഉയരാം.പരിസരം ശ്രദ്ധയിൽ പെട്ടാൻ അത് തന്നെ നോക്കണം എന്ന് വിചാരിച്ച് നോക്കണമെന്നില്ല. അ്രിയാതെ ശ്രദ്ധയിൽ പെടും.എന്നാൽ പുരുഷന്മാർക്ക് എന്തെങ്കിലും ഫീലിംഗ് ഉണ്ടാകുമോ? ഇല്ല.പക്ഷെ ക്ഷേത്രത്തിൽ ആഭാസകരമായ വസ്ത്രം ധരിച്ച് ഈ കാലഘട്ടത്തിൽ വരുന്നത് ശരിയല്ല. പണ്ട് ദിഗംബരന്മാരായി ചിലർ സഞ്ചരിച്ചിരുന്നു. എന്നാൽ ഇന്നത് കുറ്റകരമാണ്. നിയമം അനുസരിക്കുക എന്നത് ഒരു പൗരന്റെ കടമയാണ്.
ക്ഷേത്രങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴക്കുക എന്നത് ഇന്നത്തെ ഒരു ശീലമായിരിക്കുന്നു.ഹൈന്ദവ സമൂഹത്തിനുള്ളിൽ തീരുമാനിക്കേണ്ട കാര്യം കോടതിയിലേക്ക് എത്തിക്കുന്നത് ആത്മഹത്യാപരമാണ് എന്ന് ചിന്തിക്കുന്നവന് ബോധ്യമാകും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ