2016, ഡിസംബർ 22, വ്യാഴാഴ്‌ച

ചോദ്യവും ഉത്തരവും

സാർ ഞാൻ നിർമ്മല ,തിരുവനന്തപുരം--ഈശ്വരോപാസനയും ദേവതോപാസനയും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഉത്തരം---ഈശ്വരൻ നമ്മെ അനുഗ്രഹിക്കുന്ന അവസരത്തിൽ ഓരോ ഭാവത്തിലാണ് . വിഘ്നങ്ങൾ തീർക്കുമ്പോൾ വിഘ്നേശ്വര ഭാവത്തിലും,വിദ്യ തന്ന് അനുഗ്രഹിക്കുമ്പോൾ സരസ്വതീ ഭാവത്തിലും സകല എെശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കുമ്പോൾ മഹാലക്ഷ്മീ രൂപത്തിലും നമ്മുടെ ദുരിതങ്ങൾ നീക്കുന്നത് അഥവാ സംഹരിക്കുന്നത് ശിവരൂപത്തിലും ആകുന്നു. ഇതിൽ നമുക്ക് ഏറ്റവും ആവശ്യമുള്ളതിനായി നമ്മൾ പ്രാർത്ഥിക്കുന്നത് ആ രൂപങ്ങളെയാണ്. എനിക്ക് അടുത്ത ജന്മത്തിൽ വലിയ പണ്ഡിതനാകണം എന്ന് ഉദ്ദേശിച്ച് സരസ്വതി ദേവിയെ ഉപാസിച്ചാൽ പണ്ഡിത ജന്മം കിട്ടും എന്നാൽ ഒരു പ്രത്യേക രൂപം ധ്യാനിക്കാതെ ഉപാധിയായി ഏതെങ്കിലും രൂപം വെച്ചാൽ കുഴപ്പമില്ല.സർവ്വം ഭഗവാനിൽ സമർപ്പിച്ച് ഉപാസിച്ചാൽ മോക്ഷം കിട്ടും.പിന്നെ ജന്മമില്ലല്ലോ

ഇവിടെ കൃഷ്ണനെ ഒരു പ്രത്യേക ഭാവം അല്ലെങ്കിൽ ഉദ്ദേശം വെച്ച് ഉപാസിച്ചാൽ അത് ദേവതോപാസനയായി. എന്നാൽ അതേ കൃഷ്ണനെത്തന്നെ പ്രത്യേക ഉദ്ദേശങ്ങളില്ലാതെ സർവ്വം കൃഷ്ണനിൽ സമർപ്പിച്ച് ഉപാസിച്ചാൽ അത് ഈശ്വരോപാസനയായി. അത് മോക്ഷകാരകമാണ്.

നിർമ്മല---അപ്പോൾ ഈശ്വരനെ ത്തന്നെ ആഗ്രഹത്തോടെ രുപഭാവത്തിൽ ഉപാസിച്ചാൽ ദേവതോപാസനയും.ആഗ്രഹമില്ലാതെ എല്ലാം സമർപ്പിച്ച് ഏതെങ്കിലും രൂപത്തെ ഉപാസിച്ചാലും ഈശ്വരോപാസനയായി അല്ലേ?

ഉത്തരം --അതെ! കാമോപാസനയും,നിഷ്കാമോപാസനയും തമ്മിലുള്ള വ്യത്യാസം മാത്രമാണ്. അതായത് ഒരു ആഗ്രഹം ഉള്ളിൽ വെച്ച് ഉപാസിച്ചാൽ അത് ദേവതോപാസനയും,യാതൊരു ആഗ്രഹവും ഉള്ളിൽ വെക്കാതെ ഉപാസിച്ചാൽ അത് ഈശ്വരോപാസനയും ആയി.

നിർമ്മല---അപ്പോൾ കൃഷ്ണനെ അല്ലെങ്കിൽ ശിവനെ ദേവതോപാസനയായും ഈശ്വരോപാസനയായും ഉപാസിക്കാം എന്നർത്ഥം അല്ല!?

ഉത്തരം ---അതെ! നമുക്ക് മോക്ഷമാണോ അതോ ഗുണഗണങ്ങളോട് കൂടിയ പുനർജന്മാമാണോ വേണ്ടത് എന്ന് നമുക്ക് തീരുമാനിക്കാം എന്ന് സാരം.അതാണ് നിന്റെ വിധി നിന്റെ കയ്യിൽ എന്ന് പറയുന്നത്.

നിർമ്മല--അപ്പോൾ കൃഷ്ണനെ ഈശ്വരനായി കണ്ട് സർവ്വം സമർപ്പിച്ച് ഉപാസിച്ചാൽ മോക്ഷം കിട്ടും.ഏതെങ്കിലും ആഗ്രഹം ഉള്ളിൽ വെച്ച് ഉപാസിച്ചാൽ ആ ആഗ്രഹത്തെ പ്രാപിക്കും അല്ലേ?

ഉത്തരം--തീർച്ചയായും! ഗീതയിൽ ഭഗവാൻ പറയുന്ന കാര്യമുണ്ട്.അധർമ്മത്തെ ഇല്ലാതാക്കാൻ വേണ്ടി അവതരിച്ച എന്നെ വെറും നരവേഷധാരി എന്ന് കരുതി മൂഢന്മാർ  അപമാനിക്കുന്നു എന്ന്. കൃഷ്ണൻ ജീവിച്ചിരുന്നിരുന്നു.എന്നതിന് ഏറ്റവും വലിയ തെളിവ് കൂടിയാണ് ഭഗവാന്റെ ഈ വാക്കുകൾ  അതായത് കൃഷ്ണനെ നമ്മൾ എങ്ങിനെ കാണുന്നു എന്ന് അനുസരിച്ചാണ് ഫലം.  ഗീതയിൽ ത്തന്നെ ഭഗവാൻ പറയുന്നു ---നീ ഏത് രൂപത്തിൽ എന്നെ കാണുന്നുവോ ആ രൂപത്തിൽ ഞാൻ നിന്റെ കൂടെയുണ്ട് ---എന്ന് ആഗ്രഹത്തോടെ നീ എന്നെ ഉപാസിച്ചാൽ നീ എന്നെ ദേവതയായിട്ടാണ് കരുതുന്നത് എന്ന് സാരം.ആഗ്രഹങ്ങൾ ഒന്നും ഇല്ലാതെ സർവ്വം എന്നിൽ സമർപ്പിച്ച് എന്നെ ഉപാസിക്കുകയാണെങ്കിൽ നീ എന്നെ ഈശ്വരനായാണ് കാണുന്നത് എന്ന് സാരം.

നിർമ്മല---നന്ദി സാർ !ഈപ്പോൾ വ്യക്തമായി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ