ഭഗവദ് ഗീത ഒരു പുനരവലോകനം ഭാഗം 29 തിയ്യതി--9/12/2016 ജ്ഞാനവിജ്ഞാനയോഗം തുടങ്ങുന്നു
പ്രപഞ്ചത്തെ പ്രകൃതി പുരുഷസംയോഗമായി കാണുന്ന ശാസ്ത്രശാഖയാണ് സാംഖ്യദർശനം.പുരുഷൻ ജഡമായ പ്രകൃതിയിൽ ആവേശിക്കുമ്പോളാണ് അചേതനങ്ങളായ പ്രകൃതി സചേതനമായിത്തീരുന്നത്.വിവിധ ഘടകങ്ങൾ ചേർന്നതാണല്ലോ മനുഷ്യൻ.അവയിൽ പ്രകൃതിയുടെ അംശങ്ങൾ ഏവ? പപുരുഷന്റെ അംശം ഏത്? എന്നിവ ഭഗവാൻ വിവരിക്കുന്നു.പ്രകൃതി,പുരുഷന്മാരെ വേർതിരിച്ച് കാണാൻ കഴിവുള്ളവനാണ് വിവേകി.
അല്ലയോ അർജ്ജുനാ! എന്നിൽത്തന്നെ ചിത്തമുറപ്പിച്ച് എന്നെത്തന്നെ ആശ്രയിച്ച് യോഗം ശീലിക്കുന്നതായാൽ എപ്രകാരമാണോ എന്നെ പൂർണ്ണമായും സംശയം കൂടാതെ അറിയുന്നത്? അത് ഞാൻ നിനക്ക് വിവരിച്ചു തരാം എന്ന് ഭഗവാൻ പറയുന്നു. ഏതോന്ന് അറിഞ്ഞാൽ പിന്നെ യാതോന്നും അറിയേണ്ടതില്ലയോ അതിനെ ഞാൻ നിനക്ക് പറഞ്ഞു തരാം
പഞ്ചഭൂതങ്ങൾ,മനസ്സ് ,ബുദ്ധി,അഹംകാരം ഇങ്ങനെ എന്റെ ഈ പ്രകൃതി 8 ആയി വിഭജിച്ചിരിക്കുന്നു.ഈ എട്ടും ജഡസ്വരൂപങ്ങളാണ് ആയതിനാൽ ഇവയെ നികൃഷ്ടപ്രകൃതി എന്ന് പറയുന്നു.എന്നാൽ അവയിൽ കുടികൊള്ളുന്ന ചൈതന്യവിശേഷമാണ്പരാപ്രകൃതി അഥവാ ഉത്കൃഷ്ട പ്രകൃതി.നികൃഷ്ട പ്രകൃതിയിൽ നിന്നന്യമായ ഉത്കൃഷ്ട പ്രകൃതിയാണ് എന്റെ യഥാർത്ഥപ്രകൃതം.അതാണ് ഈ ജഗത്തിന്ന് ആധാരം.
സർവ്വ ചരാചരങ്ങളും ഇങ്ങിനെയുള്ള നികൃഷ്ട പ്രകൃതിമൂലവും പരാപ്രകൃതി മൂലവും ഉണ്ടായതാണ്.പരാപ്രകൃതിയായ ഞാൻ സകലത്തിന്റെയും ഉത്പത്തി സ്ഥാനവും ലയനസ്ഥാനവും ആണെന്ന് നീ അറിയുക.എന്നിൽ നിന്ന് അതീതമായി വേറെ ഒന്നും തന്നെയില്ല .ചരടിൽ മണികൾ എന്ന പോലെ എന്നിൽ ഇതെല്ലാം കോർക്കപ്പെട്ടിരിക്കുന്നു. അർജ്ജുനാ! ജലത്തിൽ രസവും,ചന്ദ്രസൂര്യന്മാരിൽ പ്രഭയും,വേദങ്ങളിൽ ഓം കാരവും,ആകാശത്തിൽ ശബ്ദവും,മനുഷ്യരിൽ പൗരുഷവും,ഭൂമിയിൽ ഗന്ധവും,അഗ്നിയിൽ തേജസ്സും,ജീവികളിൽ ജീവചൈതന്യവും,തപസ്വികളിൽ തപസ്സും ഞാനാകുന്നു. ബലവാന്മാരുടെ കാമരാഗങ്ങൾ ഇല്ലാത്ത ബലം ഞാനാകുന്നു.ജീവികളിലെ ധർമ്മ വിരുദ്ധമല്ലാത്ത കാമവും ഞാനാകുന്നു. (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ