2016, ഡിസംബർ 25, ഞായറാഴ്‌ച

സ്ത്രീധർമ്മം. - ഭാഗം -2

ഇന്ത്യൻ രാഷ്ട്രപതി ഒന്നാം പൗരനാണ്. ഭരണാധികാരിയാണ് ആയതിനാൽ ത്തന്നെ സുരക്ഷ വലിയ താണ്. നമുക്ക് പാതയോരത്തുള്ള ഉന്ത് വണ്ടിയിൽ വെച്ചിട്ടുള്ള കടല വാങ്ങിത്തിന്നാം. എന്നാൽ രാഷ്ട്രപതിക്ക് അതിനുള്ള സ്വാതന്ത്ര്യം ഇല്ല. ഒന്ന് ഭക്ഷണം കഴിക്കാൻ, ഉറങ്ങാൻ ഒക്കെ സെക്യുരിറ്റി സ്റ്റാഫിന്റെ പരിശോധന കഴിഞ്ഞേ പറ്റു; നമ്മുടെ സ്ത്രീകളുടെ കാര്യവും ഇത് പോലെയാണ്.

സ്ത്രീകൾ അച്ചടക്കത്തോടെ കഴിയണം. ഇത് പറയുമ്പോൾ പുരുഷന് എന്തുമാകാം അല്ലെ? എന്ന മറുചോദ്യം ഇന്ന് ഉയർന്ന് കേൾക്കാം. എന്നാൽ സ്ത്രീയുടെ കാര്യത്തിൽ എന്തിനാണ് ഈ നിയന്ത്രണം? എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഗർഭാവസ്ഥയിൽ സ്ത്രീയുടെ മനോനില കുട്ടിയുടെ സംസ്കാര രൂപീകരണത്തിൽ മുഖ്യപങ്ക് വഹിക്കുന്നതാണ്. അമിതമായി ദേഷ്യപ്പെടുക, അമിതമായി ദു:ഖിക്കുക അമിതമായി മറ്റു വികാരങ്ങൾക്ക് അടിമപ്പെടുക മുതലായവ ഗർഭിണി ആയ അവസ്ഥയിൽ ഉണ്ടായാൽ ജനിക്കുന്ന കുഞ്ഞിനും അതിനനുസരിച്ച് സ്വഭാവം ഉണ്ടായിരിക്കും. അതിനാൽ അച്ചടക്കത്തോടെ സംസ്കാരികമായി ഉന്നത മായ നിലവാരം സ്ത്രീ ചെറുപ്പത്തിലേ വളർത്തിക്കൊണ്ട് വരണം. അതിനാണ് മനു പിതാ രക്ഷതി കൗമാരേ -- എന്ന് പറഞ്ഞത്. ഇവിടെ രക്ഷതി തിന് സന്തോഷിപ്പിക്കുക എന്ന അർത്ഥം കുടി എടുക്കണം

സംസ്കാര സമ്പന്നമായ ഒരു സമൂഹം വളരണമെങ്കിൽ സ്ത്രീയുടെ സ്വഭാവശുദ്ധിയും വിവേകപൂർണ്ണമായ ചര്യയും അത്യാവശ്യമാണ്. അത് എന്നു മുതൽ നാം മുഖവിലക്കെടുക്കാതെ അയോ? അന്നു മുതൽ നിഷേധികളായ തലമുറയുടെ ആവിർഭാവം തുടങ്ങി.ഗർഭാവസ്ഥയിൽ സമാധാനത്തോടും സന്തോഷത്തോടും ആണ് സ്ത്രീ കഴിഞ്ഞതെങ്കിൽ ജനിക്കുന്ന കുഞ്ഞ് സത്വഗുണമുള്ളതായിരിക്കും. ഗർഭിണിയായ സമയത്ത് ആരൊടെങ്കിലും വഴക്കിടുകയോ അനാവശ്യ വാക്കുകൾ ഉച്ചരിക്കുകയോ ചെയ്താൽ ജനിക്കുന്ന കുഞ്ഞ് കലഹപ്രിയരും നിഷേധികളും ആയിത്തീരും അതില്ലാതിരിക്കാനാണ് മനു പറഞ്ഞത് - പതി രക്ഷതി യൗവ്വനേ---എന്ന്. ഇവിടേയും സന്തോഷിപ്പിക്കുക എന്ന അർത്ഥം എടുക്കണം. സദാ സമയത്തും ഭാര്യയെ ഭർത്താവ് സന്തോഷിപ്പിച്ച് നിർത്തണം.   ചിന്തിക്കുക(തുടരും) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ