സഹവാസം കൊണ്ട് ഒരാളില്‍ മറ്റൊരാളുടെ സ്വഭാവം കടന്നു കൂടുമോ?
മഹാനായ ഭീഷ്മപിതാമഹന്‍ ശരശയ്യയില്‍ കിടക്കുന്നു. പാണ്ഡവരും പാഞ്ചാലിയും ശ്രീകൃഷ്ണനും സമീപത്തുണ്ട്. വേദനാപൂര്‍ണമായ കിടപ്പില്‍ കിടന്നു കൊണ്ട് ഭീഷ്മര്‍ ധര്‍മ്മോപദേശം നടത്തി. പെട്ടന്ന് പാഞ്ചാലി അടക്കി ചിരിച്ചു . എല്ലാവരും സ്തബ്ധരായി. ഭീഷ്മര്‍ ചിരിയുടെ കാരണം തിരക്കി. പാഞ്ചാലിപറഞ്ഞു. "പിതാമഹാ!ക്ഷമിക്കണം. അന്ന് കൗരവ സഭയില്‍ വച്ച് ഞാന്‍ അപമാനിതയായപ്പോള്‍ അങ്ങയുടെ ഈ ധര്‍മ്മബോധം എവിടെയായിരുന്നു?" അതോ അതിനുശേഷമാണോ ഈ ജ്ഞാനം ഉണ്ടായത്?"
ഭീഷ്മര്‍ പറഞ്ഞു;"മക്കളെ, നിന്റെ ചോദ്യം യുക്തം തന്നെ. ദുര്യോധനന്റെ കൂടെ കഴിഞ്ഞ്, അയാളുടെ ഭക്ഷണവും കഴിച്ച് ഞാന്‍ കാലം പോക്കിയപ്പോള്‍ എന്നിലെ ധര്‍മ്മബോധം മങ്ങിയിരുന്നു. ഇന്ന് അര്‍ജുനന്റെ ശരങ്ങളെറ്റ് ആ ഭക്ഷണം നല്കിയ ദുഷിച്ച രക്തമെല്ലാം വാര്‍ന്നു പോയി. അതോടെ സത്ബുദ്ധി ഉണര്‍ന്നു. അതാണ് കാരണം."
ദുര്‍ജനങ്ങളുമായിട്ടുള്ള സഹവാസം ഏതു ജ്ഞാനിയുടെയും ബുദ്ധി മലിനമാക്കും എന്ന സത്യമാണ് ഈ സംഭവത്തിലൂടെ മനസ്സിലാക്കേണ്ടത്.
ഹരി ഓം
********************************************************************************* മറുപടി
ഇന്ന് കണ്ട ഒരു പോസ്റ്റ് ആണിത്. ഒന്നിനോട് ചേർന്നാൽ ആ ഒന്നിന്റെ ഗുണം ചേരുന്നത് ചേരുന്നതിന്റെ ഗുണം അനുസരിച്ചാണ്. ഇവിടെ നേരെ മറിച്ചും സംഭവിക്കാമല്ലോ! ചെറുപ്പം മുതലേ കുട്ടിക ളെ നോക്കി വിദ്യാഭ്യാസം ചെയ്യിച്ച ഭീഷ്മരുടെ സഹവാസംമൂലം ദുര്യോധന ൻ ധർമ്മിഷ്ഠനാകുകയും ആവാമല്ലോ! അപ്പോൾ ഒരാളുടെ സ്വഭാവം അയാളുടെ ജന്മവാ സനയ്ക്ക് അനുസരിച്ചാണ്.
1 ഭീഷ്മർ മൗനം പാലിച്ചതിന് കാരണമുണ്ട്. അരുതെന്ന് ഭീഷ്മർ പറഞ്ഞു ദുര്യോധനൻ കേട്ടില്ല. രാജാവായ ധൃതരാഷ്ട്രർ മൗനാനുവാദം നൽകിയിരിക്കുന്നുi ദുര്യോധനൻ ഭീഷ്മർ പറഞ്ഞത് കേൾക്കാത്ത സ്ഥിതിക്ക് ധൃതരാഷ്ട്രരെ തടവിലാക്കി കൗരവരെ യുദ്ധത്തിൽ തോൽപ്പിക്കണം.അതിനായി അധികാരം പിടിച്ചെടുക്കണം.എന്നാൽ ഒരിക്കലും അധികാരി ആവില്ലെന്ന് ശപഥം ചെയ്ത ഭീഷ്മർക്ക് അതിനും നിവൃത്തിയില്ല.
2. മുമ്പ് ദ്രൗപദീ സ്വയം വര സമയത്ത് യാതൊരു കാരണവും കൂടാതെ കർണ്ണനെ നിറഞ്ഞ സദസ്സിൽ വെച്ച് പാഞ്ചാലി അപമാനിച്ചു. അതിനുള്ള ശിക്ഷയാണ് ഈ നി്റഞ്ഞ സദസ്സിലുള്ള പാഞ്ചാലിക്കേറ്റ അപമാനം എന്ന് ഭീഷ്മർക്ക് അറിയാമായിരുന്നു.
3. ഭഗവാൻ യഥാസമയം അവിടെ എത്തുമെന്നും ഭീഷ്മർക്ക് അറിയാം ഇത്തരം കാരണങ്ങളാലാണ് ഭീഷ്മർ മൗനം പാലിച്ചത്
താൻ പോറ്റി വളർത്തിയ 5 മക്കളേയും വധിച്ച അശ്വത്ഥാമാവിനെ അർജ്ജുനൻ വധിക്കാനായി പുറപ്പെട്ടപ്പോൾ ഗുരു പുത്രനെ വധിക്കരുത് എന്ന് പറഞ്ഞ പാഞ്ചാലി ഒരിക്കലും അവശനിലയിൽ മരണത്തോട് മല്ലിട്ട് കിടക്കുന്ന ഭീഷ്മ പിതാവിനെ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യില്ല. പണ്ട് കാരണവന്മാരായ പുരുഷന്മാർ ഉള്ള ഇടത്ത് ചെന്ന് അവസരോചിതമല്ലാത്ത കാര്യങ്ങൾ ഒരു സ്ത്രീയും പറയുക പതിവില്ല.ശ്രീകൃഷ്ണൻ യുധീഷ്ഠിരൻ മറ്റ് പ്രധാന വ്യക്തികൾ ഒക്കെ ചുറ്റും കൂടി നിൽക്കുന്ന സമയത്ത് പ്രത്യേകിച്ച് ധാരാളം അനുഭവ സമ്പത്തുള്ള പാഞ്ചാലി ഒരിക്കലും ഇങ്ങിനെ പറയില്ല ഇത് ഭാരതീയ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ് ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ