2016, ഡിസംബർ 28, ബുധനാഴ്‌ച

മനോബുദ്ധികളുടെ സൂക്ഷ്മ തലങ്ങൾ-ഭാഗം-5

കുന്തീദേവിയും അഞ്ച് പുരുഷന്മാരെ സ്വീകരിച്ചിരുന്നില്ലേ? സൂര്യദേവൻ,ധർമ്മദേവൻ,വായുദേവൻ,ഇന്ദ്രൻ,പിന്നെ പാണ്ഡുവും. ചിലരുടെ ചോദ്യങ്ങൾ ഇതാണ്. എന്നാൽ വാസ്തവം എന്താണ്? ഈ മന്ത്രം ചോല്ലി ഏത് ദേവനെ നീ മനസ്സിൽ വിചാരിക്കുന്നുവോ ആ ദേവന്റെ ഗുണഗണങ്ങളോട് കൂടിയ കുട്ടി നിനക്ക് ജനിക്കും എന്നാണ്. ചിലർ പറയും ഏത് ദേവനെ ആവിഹിച്ചാലും എന്നാണ് വരം എന്ന്. രണ്ടായാലും ദേവന്മാരുടെ ശരീര സാന്നിദ്ധ്യം ഇവിടെ ഇല്ല. മന്ത്രം പരമശിവന്റെ മനുഷ്യാവതാരമായ ദുർവ്വാസാവ് മഹർഷി കൊടുത്തതാണ്. മന്ത്രത്തിനാണ് ശക്തി.അപ്പോൾ ദേവനെ മനസ്സിൽ വിചാരിച്ച് മനത്രം ചൊല്ലിയിട്ടേ ഉള്ളു. കുന്തിക്ക് ഭർത്താവായി പാണ്ഡു മാത്രമേ ഉള്ളൂ! ആയതിനാൽ ആണ് അവരെ പാണ്ഡവർ എന്ന് പറയുന്നത്.

കഥപോലെ പറഞ്ഞ ഇതിഹാസങ്ങളിലെ ഉള്ളറയിലേക്ക് കടന്നു ചെല്ലണം.  ധർമ്മദേവനും,വായു ദേവനും ഇന്ദ്രനും ഒക്കെ  ദേവന്മാരാണ്. കുന്തീദേവി മനുഷ്യ സ്ത്രീയും. തികച്ചും വ്യത്യസ്ഥമായ രണ്ടു വർഗ്ഗങ്ങൾ വ്യത്യസ്ഥമായ രണ്ടു വർഗ്ഗങ്ങൾ തമ്മിൽ ഇണ ചേരാറില്ല. അപ്പോൾ മന്ത്ര ശക്തിയാൽ ദേവന്മാരെ സ്മരിച്ചപ്പോൾ അവരുടെ ശക്തിവിശേഷത്തോട് കൂടിയ പുത്രർ പിറന്നു.

ഭാരതീയ സനാതന ധർമ്മത്തിന് വിരുദ്ധമായ കാര്യങ്ങൾ എവിടെ കണ്ടാലും അത് ഒഴിവാക്കണം എന്ന് ധർമ്മശാസ്ത്രം പറയുന്നുണ്ട്. ആയതിനാൽ പാഞ്ചാലിക്ക് സഹോദരൻമാർ അഞ്ചു പേർ ഭർത്താക്കന്മാരായി ഉണ്ടായിരുന്നു എന്നത് ഋഷി വചനമല്ല. ആരൊക്കെയോ ചിന്താവിഹീനർ ചെയ്ത കടുംകൈ മാത്രമാണ്. സമൂഹത്തിൽ ചിലപ്പോൾ ചില ദുരാചാരങ്ങൾ കണ്ടേക്കാം. എന്നാൽ അഞ്ചാം വേദം എന്ന് പറയപ്പെടുന്ന ധർമ്മശാസ്തമായ മഹാഭാരതത്തിൽ ഭഗവാന്റെ കുടുംബത്തിൽ വലിയൊരു ദുരാചാരം നടന്നു എന്ന് വിശ്വസിക്കുന്നത് ഭഗവാനെ അപമാനിക്കുന്നതിന് തുല്യമാണ്. ശ്രീകൃഷ്ണ ന്റെ പിതാവായ വസുദേവരുടെ മുത്ത സഹോദരിയാണ് പൃഥ എന്ന കുന്തീ ദേവി' അതായത് പാണ്ഡവരുടെ അമ്മാവന്യൂനാണ് ശ്രീകൃഷ്ണ പിതാവായ വസുദേവർ '

തന്റെ പിതാവിന്റെ മരുമക്കളായ പാണ്ഡവർക്ക് അധർമ്മം ചെയ്യാൻ ഭഗവാൻ കുട്ട് നിൽക്കുമോ? രാമായണ കാലഘട്ടത്തിൽ ജ്യേഷ്ഠന്റെ പത്നിനി അമ്മയാണെങ്കിൽ മഹാഭാരത കാലഘട്ടത്തിൽ ആ ധർമ്മം എങ്ങിനെയാണ് ഇല്ലാതാകുന്നത്? ഈ കലിയുഗത്തിൽ പോലും സദ് കുടുംബങ്ങളിൽ അങ്ങിനെയല്ലേ കണ്ടു വരുന്നത്?

ജ്യേഷ്ഠൻ മരിച്ചാൽ ജ്യേഷ്ഠ ഭാര്യയെ അനിയൻ വിവാഹം കഴിക്കുന്ന സമ്പ്രദായം ഉണ്ടല്ലോ? എന്ന് ചോദിച്ചേക്കാം. പക്ഷെ അതിന് ചില കർമ്മങ്ങൾ ഉണ്ട്. മരിച്ച വ്യക്തിയുടെ മാതാപിതാക്കൾ പുത്രവധുവിനെ പടിയടച്ച് പിണ്ഡം വെയ്ക്കണം. അങ്ങനെ ബന്ധം ഇല്ലാതാക്കണം. പിന്നെ മരിച്ചു പോയവന്റെ സഹോദരനെ സംബന്ധിച്ച് അയാളുടെ പത്നി ജ്യേഷ്ഠത്തിയമ്മ അല്ല. പിന്നെ അനിയന് ചെന്ന് വിവാഹാലോചന നടത്തുകയും ആവാം. ആ പദ്ധർമ്മ സംഹിതയിൽ പെട്ടതാണിത്.  C തുടരും)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ