2016, ഡിസംബർ 25, ഞായറാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം  --ഭഗം--39 തിയ്യതി --25/12/2016

അദ്ധ്യായം 9 ലെ 32-ആം ശ്ലോകം വളരെ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ്!

മാം ഹി പാർത്ഥ വ്യപാശ്രിത്യ യേ/പി സ്യുഃ  പാപയോനയഃ
സ്ത്രീയോ വൈശ്യാസ്തഥാ ശൂദ്രാഃ  തേ/പി യാന്തി പരാം ഗതിം
                       അർത്ഥം
എന്തെന്നാൽ അർജ്ജുനാ!സ്ത്രീകൾ,വൈശ്യർ,ശൂദ്രർ,ഇങ്ങിനെ പാപയോനികളായിപ്പോലും,ആരൊക്കെയുണ്ടോ അവരും എന്നെ ശരണം പ്രാപിച്ചിട്ട് പരമഗതി പ്രാപിക്കുന്നു.
             വിശദീകരണം
ഗീതയിലെ മറ്റു തത്ത്വങ്ങൾക്ക് വിപരീതമായിട്ടാണ് ഇത് തോന്നുക.ഗീതയിൽ ഒരിക്കലും സ്ത്രീകളേയും ,വൈശ്യരേയും ശൂദ്രരേയും നിന്ദ്യമായ യോനിയിൽ ജനിച്ചവരായി കാണില്ല .അപ്പോൾ പിന്നെ ഇതിന്റെ അർത്ഥമെന്ത്? പാപം എന്നതിന് പൊതുവെ നിന്ദ്യമായ കർമ്മം ചെയ്യുന്നത് എന്ന അർത്ഥമാണ്. എന്നാൽ ഭഗവദ് ഗീതയിൽ ഇങ്ങിനെ ഒരർത്ഥം വരികയും ഇല്ല. അപ്പോൾ. പാപം എന്നതിന് ഏകാക്ഷര നിഘണ്ടുവിലെ അർത്ഥമാണ് എടുക്കേണ്ടത് .ഏകാക്ഷര നിഘണ്ടുവിൽ
പാ==ലക്ഷ്മി,പാർവ്വതി
പം==സ്ഥലം,ക്ഷേത്രം    
എന്നിങ്ങനെയാണ്  അർത്ഥം  ഇവിടെ പാ എന്നതിന് ലക്ഷ്മി(എെശ്വര്യം) എന്നും,പം എന്നതിന് സ്ഥലം എന്നുമാണ് അർത്ഥം എടുക്കേണ്ടത്.

അപ്പോൾ അർജ്ജുനാ സ്ത്രീകൾ,വൈശ്യർ ,ശൂദ്രർ ഇങ്ങനെ ലക്ഷ്മിയുടെ സ്ഥാനമായ യോനികളായിപ്പോലും ആരൊക്കെയുണ്ടോ അവരും എന്നെ പ്രാപിച്ചിട്ട് പരമഗതി പ്രാപിക്കുന്നു എന്നാണർത്ഥം

അതായത് ലക്ഷ്മിയുടെ സ്ഥാനമായ യോനിയിൽ പിറന്നവർ എത്രയും ശ്രേഷ്ഠരാണ് എന്നിട്ട് പോലും അവർ എന്നെ ശരണം പ്രാപിച്ചാണ് പരമഗതി നേടുന്നത്

ഇവിടെ പൊതുവെ വൈശ്യർ ,ശൂദ്രർ എന്നിവർ താണവരായും ബ്രാഹ്മണർ മുന്തിയവരായും  സമൂഹം തെറ്റായ രീതിയിൽ വിലയിരുത്തുന്നു. ആർക്ക് വേണമെങ്കിലുംത ബ്രാഹ്മണരാകാം.പൂജയ്ക്ക് അർഹത വേണമെങ്കിൽ ആ വിദ്യ പഠിക്കണം എന്ന് മാത്രം ഉപാസനകളിൽ      ഒന്ന് മാത്രമാണ് പൂജ അത് ദ്വാപരയുഗത്തിലാണ്. അന്ന് എല്ലാവരും പൂജ ചെയ്തിരുന്നു അവനവന്റെ ഗൃഹങ്ങളിൽ. കലിയുഗത്തിൽ ക്ഷേത്രങ്ങളിൽ മാത്രം പൂജ ഒതുങ്ങിയപ്പോൾ അതാണ് കേമം എന്ന് തെറ്റായി വിലയിരുത്തി. എന്നാൽ സർവ്വ ജീവികൾക്കും അന്നം കൊടുക്കുന്ന ഭൂമിക്ക് അത് നിറവേറ്റണ മെങ്കിൽ കർഷകന്റെ ധർമ്മം കൂടിയേ കഴിയൂ. മഹാവിഷ്ണുവിന്റെ പത്നീ പദം അലങ്കരിക്കുന്ന ഭൂമീ ദേവിക്ക് അഥവാ ധാന്യ ലക്ഷ്മിയ്ക്ക് തന്റെ ധർമ്മം പ്രാവർത്തികമാക്കാൻ സഹായിച്ചതീലൂടെ വൈശ്യൻ പുത്രഭാവത്തില്ണ്. അവനെ സഹായിക്കുന്ന ശൂദ്രനും ഭൂമീ ദേവിക്ക് പ്രിയപ്പെട്ടവൻ തന്നെ. അതിനാലാണ് അവർ ലക്ഷ്മീ ദേവിയുടെ സ്ഥാനമായ യോനിയിൽ ജനിച്ചവരെന്ന് പറയുന്നത്

അറിവുള്ളവർ ഈ ഒരു അർത്ഥം എന്തു കൊണ്ടോ എടുത്തില്ലആയതിനാൽ ഈ വരികൾ തെറ്റായ അർത്ഥത്തിൽ സമൂഹം എടുത്തു. ശ്രേഷ്ഠമായ യോനിയിൽ പിറന്ന സ്ത്രീ,വവൈശ്യൻ ശൂദ്രൻ എന്നിവരെ നിന്ദ്യയോനിയിൽ പിറന്നവരായി സമൂഹം കണ്ടു.  ചിന്തിക്കുക (തുടരും) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ