2016, ഡിസംബർ 18, ഞായറാഴ്‌ച

വിദ്യയും അവിദ്യയും  (ഈ ശാവാസ്യോപനിഷത്ത് )

സാധാരണ സംസ്കൃത പദത്തിന്റെ അർത്ഥം നിഘണ്ടു നോക്കി എട്ക്കാം.പക്ഷെ വേദോപനിഷത്തുക്കൾ വ്യാഖ്യാനിക്കുമ്പോൾ ഓരോ പദത്തിനും ഏതർത്ഥം എന്ന് അതിൽ ത്തന്നെ പറഞ്ഞിട്ടുണ്ടാകും. ഉപനിഷത്ത് പഠിക്കുന്നതിന് മുമ്പ് അവയുടെ സത്തായ ഭഗവദ് ഗീത പഠിച്ചാൽ ഉപനിഷദ് വ്യാഖ്യാനം വളരെ എളുപ്പമായിരിക്കും.
  ശ്ലോകം 11
വിദ്യാം ചാ വിദ്യാം ച യസ്ത ദ് വേദോ ഭയം സഹ
അവിദ്യയാ മൃത്യും തീ ർ ത്വാ വിദ്യയാമൃതമശ് നു തേ

അർത്ഥം - വിദ്യയാകുന്ന ജ്ഞാന തത്വവും അവിദ്യയാകുന്ന കർമ്മ തത്വവും ഒന്നിച്ച് ഗ്രഹിക്കുന്ന മനുഷ്യൻ കർമ്മാനുഷ്ഠാനങ്ങളിൽ കൂടി മൃത്യുവിനെ ത ര ണം ചെയ്ത് ജ്ഞാന മാർഗ്ഗനിഷ്ഠനായി അമൃതത്തെ അനുഭവിക്കുന്നു.
ഇനി ഒമ്പതാം ഗ്ലോകം ഒന്നു നോക്കാം.

അന്ധം തമഃപ്രവിശന്തിയേf വിദ്യാ മുപാസതേ
തതോ ഭൂയ ഇവ തേ തമോ യ ഉ വിദ്യായാം താഃ

അർത്ഥം - കർമ്മത്തിൽ മാത്രം മുഴുകി ജീവിക്കുന്നവർക്ക് അധോഗതിയാണ് അനുഭവം. അത് പോലെ കർമ്മങ്ങൾ പരിത്യജിച്ച് ദേവാദികളെ ഉപാസിക്കുക മാത്രം ആശ്രയമായി കഴിയുന്നവർക്ക് അതിൽ കൂടുതൽ അധോഗതിയാണ് ഉണ്ടാകുക
              വിശദീകരണം
ഇവിടെ ആദ്യം പറഞ്ഞ ശ്ലോകത്തിൽ അവിദ്യ എന്നതിന് - കർമ്മ തത്വം എന്നാണ് അർത്ഥം പറഞ്ഞിരിക്കുന്നത്. മായ എന്ന പ്രത്യക്ഷ അർത്ഥത്തിലല്ല മായ എന്ന പ്രത്യക്ഷ അർത്ഥമെടുത്താൽ നാം വഴി പിഴച്ചു പോകും.  ഈശ്വര ചിന്തയില്ലാതെ വെറും കർമ്മത്തിൽ മാത്രം മുഴുകുന്നവർക്ക് അധോഗതിയാണ് ഉണ്ടാകുക. എന്നാൽ കർമ്മം ചെയ്യാതെ ഇരുന്ന് വെറും ദേവതോ പാസ ന മാത്രമായി കഴിയുന്നവർ കൂടുതൽ അധോഗതി പ്രാപിക്കുന്നു.

ഇവിടെ കർമ്മ സന്യാസ യോഗവും കർമ്മയോഗവും ഈശ്വര ചിന്തയോടെ അനുഷ്ഠിക്കണം എന്നാണ് ഉപദേശം ഭഗവദ് ഗീത ഇത് വ്യക്തമാക്കുന്നുണ്ട്. ഞാൻ ചെയ്യുന്നു എന്ന ദേഹാഭിമാനം ത്യജിച്ച് കർമ്മം ചെയ്യുന്നതിനെയാണ് കർമ്മ സന്യാസ യോഗം എന്ന് പറയുന്നത്. ഫലം ഇച്ഛിക്കാതെ ചെയ്യുന്ന കർമ്മമാണ് കർമ്മയോഗം.  ഞാൻ ചെയ്യുന്നു എന്ന ഭാവത്തോടെയും ഫലം ഇച്ഛിച്ചു കൊണ്ടും കർമ്മം അനുഷ്ഠിക്കുന്നവൻ അധോഗതി പ്രാപിക്കും - ഒന്നും ചെയ്യേണ്ട കർമ്മങ്ങൾ ഒന്നും ചെയ്യാതെ മടി പി ടി ച്ചിരുന്ന് ഏതെങ്കിലും ദേവതാ രൂപം ധ്യാനിച്ചിരുന്നാൽ അതും അധോഗതിയാണ്. എന്നാണ് ഇവിടെ പരാമർശം

അപ്പോൾ സർവ്വം ഞാനാണ് അഥവാ ഈശ്വരനാണ് എന്ന് കരുതി ഫലം ഇച്ഛിക്കാതെ ഞാൻ ചെയ്യുന്നു എന്ന ശരീര ബോധമില്ലാതെ ഈശ്വരാർപ്പണമായി കർമ്മം അനുഷ്ഠിക്കുന്നവൻ അമൃതത്വം പ്രാപിക്കുന്നു എന്നാണ് ഈ രണ്ട്   മന്ത്രങ്ങളുടേയും താൽപ്പര്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ